കൊറോണ: നമുക്ക് അതിജയിച്ചേ പറ്റൂ
text_fieldsഅഞ്ചു വർഷം മുമ്പ് ഏതാനും ആഫ്രിക്കൻ രാജ്യങ്ങളിൽ ഇബോള വൈറസ് സൃഷ് ടിച്ച ഭീതിദമായ കാലത്തെ ഓർമപ്പെടുത്തുകയാണ് ചൈനയിൽ പൊട്ടിപ്പു റപ്പെട്ട ‘നോവൽ കൊറോണ’ വൈറസ് ബാധ. ഇക്കഴിഞ്ഞ ഡിസംബറിൽ വൂഹാൻ പട്ട ണത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നോവൽ കൊറോണ ഇതിനകം രണ ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.
ചൈനയിൽ മാ ത്രം 17,200ഓളം പേരിൽ അതിെൻറ സാന്നിധ്യം കണ്ടെത്തി. 362 പേർ മരണത്തിന് കീഴടങ ്ങി. നോവൽ കൊറോണയുടെതന്നെ മറ്റൊരു വകഭേദമായ ‘സാർസ്’ (സിവിയർ അക ്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) വൈറസ് ബാധ 2002-03 കാലത്ത് ചൈനയിലുണ്ടാക്കിയ ആൾനാശത്തെക്കാൾ കൂടുതലാണിത്. എന്നല്ല, ആദ്യമായി ചൈനക്കു പുറത്തും (ഫിലിപ്പീൻസ്) നോവൽ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യവും സംസ്ഥാനവുമൊക്കെ നോവൽ കൊറോണയുെട ഭീഷണിയിലാണ്. കേരളത്തിൽ രണ്ടായിരേത്താളം പേർ നിരീക്ഷണത്തിൽ കഴിയുന്നുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. അതിൽ മൂന്നു പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.
ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ ആശങ്കകൾക്കിടയിലും നമുക്ക് പേടിച്ച് മാറിനിൽക്കാനാകില്ല. ലോകാരോഗ്യ സംഘടന നിർദേശിച്ചതുപോെല, ജാഗ്രതയോടെ സധൈര്യം നേരിടുക എന്നതുതന്നെയാണ് ഇത്തരം വൈറസ് ബാധക്കെതിരായ ഏറ്റവും പ്രാഥമികമായ പ്രതിരോധ മാർഗം. ആ വഴിയിൽ നമ്മുടെ സംസ്ഥാനം താരതമ്യേന ക്രിയാത്മകമായി മുന്നോട്ടുപോകുന്നുവെന്നാണ് ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവനകളിൽനിന്നു മനസ്സിലാകുന്നത്. തീർച്ചയായും ഇത്തരം പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടാവേണ്ടതുണ്ട്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമായ ഔഷധങ്ങളോ വാക്സിനുകളോ നിലവിൽ ലഭ്യമല്ല. അപ്പോൾ, ജനിതക വ്യതിയാനം സംഭവിച്ച നോവൽ കൊറോണയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാൽ, ആധുനിക വൈദ്യശാസ്ത്രം ആർജിച്ച അറിവുകളുടെയും സങ്കേതങ്ങളുടെയും സഹായത്തോടെ ഇത്തരം രോഗാണുക്കളെ നിയന്ത്രിക്കാനാവും. ഇബോളയുടെയും നിപയുടെയും സിക്കയുടെയുമെല്ലാം കാര്യത്തിൽ ഈ നിയന്ത്രണം നാം കണ്ടതാണ്. കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ടവർക്ക് എൻെസഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) രോഗമായിരുന്നുവല്ലോ. എൻെസഫലൈറ്റിസ് രോഗികളിൽ മരണനിരക്ക് കുറച്ചേക്കാം എന്ന നിഗമനത്തിൽ നൽകപ്പെട്ട റിബാ വൈറിൻ പോലുള്ള ആൻറിവൈറൽ മരുന്നുകളും മറ്റും ഉപയോഗപ്പെടുത്തി മുന്നേറിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് 2018ൽ കേവലം മൂന്നാഴ്ചക്കുള്ളിൽ കേരളത്തിൽ നിപയെ നിയന്ത്രിച്ചുനിർത്താനായത്. രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ പരിമിത സൗകര്യങ്ങളിൽ തയാറാക്കപ്പെട്ട സംവിധാനങ്ങളും അക്കാലത്ത് ഏറെ ഫലപ്രദമായി. ആ അർഥത്തിൽ കേരളം പുതിയൊരു ആരോഗ്യ മോഡൽ സൃഷ്ടിക്കുകയും ലോകത്തിെൻറ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
ഇപ്പോൾ, നോവൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും സമാനമായ നടപടികൾ സർക്കാർ സ്വീകരിച്ചിരിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്വകാര്യ ആശുപത്രികളുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള പ്രതിരോധ നടപടികൾ പര്യാപ്തമാണെന്ന് പറയാനാകില്ലെങ്കിലും അടിയന്തരനീക്കമെന്ന നിലയിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകതന്നെയാണത്. അതേസമയം, കൊട്ടിഘോഷിക്കപ്പെടുന്ന കേരള ആരോഗ്യ മോഡലിെൻറ ന്യൂനതകളിലേക്കും ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ സൂചന നൽകുന്നുണ്ട്. വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാൻ ഇന്നലെ വരെ കേരളം പുെണ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ആശ്രയിച്ചത്. ഇേപ്പാൾ നിരവധി പേർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ മാത്രമാണ് ആലപ്പുഴയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കുള്ള കേന്ദ്ര അനുമതി ലഭിച്ചത്.
നിപയുടെ സമയത്തുതന്നെ ആലപ്പുഴ വൈറോളജി ലാബിെൻറ സൗകര്യക്കുറവ് ചർച്ചയായതാണെങ്കിലും അതിനെ മികച്ചൊരു സ്ഥാപനമാക്കി ഉയർത്തുന്നതിലുള്ള നടപടികൾക്ക് വേഗം പോരെന്നുതന്നെ ഇത് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ എത്രയെണ്ണത്തിൽ മികച്ച വൈറോളജി ലാബുകളുണ്ടെന്നതും ഈ അവസരത്തിൽ അന്വേഷിക്കാവുന്നതാണ്. നിപയടക്കമുള്ള വൈറസുകളെ തുരത്തിയെന്ന് അഭിമാനം കൊള്ളുേമ്പാഴും, പല സർക്കാർ ആതുരാലയങ്ങളും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നുവെന്ന യാഥാർഥ്യത്തിലേക്ക് അധികാരികൾ കണ്ണുപായിക്കേണ്ട സമയംകൂടിയാണിത്.
ഈ പരിമിതികൾക്കിടയിലും സർക്കാറും ആരോഗ്യ പ്രവർത്തകരും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുക ഓരോരുത്തരുടെയും ബാധ്യതയാണ്. ഇക്കാര്യത്തിൽ ഐക്യത്തോടെയാണ് കേരളത്തിെൻറ പ്രയാണമെങ്കിലും പുറംതിരിഞ്ഞിരിക്കുന്ന ചിലരെയെങ്കിലും കാണാം. നിപ മരണങ്ങൾ സംഭവിച്ച സമയത്ത് രോഗാണു സിദ്ധാന്തത്തെപോലും ചോദ്യംചെയ്്ത് രംഗത്തുവന്നവർ ഇവിടെയുണ്ടായിരുന്നു. കൊറോണയെ ‘പ്രതിരോധി’ക്കാനും അവർ രംഗത്തെത്തിയിട്ടുണ്ട്. വൈറസ് എന്നത് മരുന്നു മാഫിയയുടെ കെട്ടുകഥയാണെന്നും ഇപ്പോഴുണ്ടായിട്ടുള്ളത് ചൈനയുടെ ജൈവായുധ പ്രയോഗത്തിെൻറ തുടർച്ചയാണെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ പ്രചാരണം.
വാസ്തവത്തിൽ, വൈറസ് ബാധയെക്കാൾ അപകടകരമാണ് ഈ പ്രചാരണങ്ങളത്രയും. രോഗം പടരാതിരിക്കാൻ വൈറസ് ബാധക്ക് സാധ്യതയുള്ള മുഴുവൻ ആളുകളെയും നിരീക്ഷണ വിധേയമാക്കുക എന്ന സമീപനം ആവിഷ്കരിച്ചുകൊണ്ടിരിക്കെ, അപൂർവം ചിലരെങ്കിലും ഇത്തരം വാദങ്ങളിൽപെട്ടുപോയി ചികിത്സ സ്വയം റദ്ദുചെയ്താൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇത്തരം പ്രചാരകരെ നിയമംമൂലം നിയന്ത്രിക്കുകയും കൃത്യവും ശാസ്ത്രീയവുമായ ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിയെന്ന് ഉറപ്പാക്കുകയും വേണം. എങ്കിൽ മാത്രമേ ഇൗ അത്യാഹിതങ്ങളിൽനിന്നുള്ള പൂർണമുക്തി സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
