Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബംഗളൂരുവിലെ സംഘർഷം

ബംഗളൂരുവിലെ സംഘർഷം

text_fields
bookmark_border
ബംഗളൂരുവിലെ സംഘർഷം
cancel

പ്രവാചകൻ മുഹമ്മദ്​ നബിയെ ആക്ഷേപിക്കുന്ന ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പേരിൽ ബംഗളൂരുവിൽ തിങ്കളാഴ്​ച രാത്രിയുണ്ടായ സംഘർഷം പൊലീസ്​ വെടിവെപ്പിനും മൂന്നുപേരുടെ മരണത്തിനും വൻതോതിലുള്ള സ്വത്തുനഷ്​ടത്തിനുമിടയാക്കിയിരിക്കുന്നു.

ബംഗളൂരുവിലെ പുലികേശി നഗർ പട്ടികജാതി സംവരണമണ്ഡലത്തിലെ കോൺഗ്രസ്​ എം.എൽ.എ അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവായ പി. നവീൻ എന്നയാൾ പ്രവാചക​െനതിരെ അപകീർത്തികരമായി ഫേസ്​ബുക്കിലിട്ട കുറിപ്പിനെതിരെ പരാതി ബോധിപ്പിക്കാൻ ഡി.ജെ ഹള്ളി​ പൊലീസ്​ സ്​റ്റേഷനിലെത്തിയ ജനക്കൂട്ടം കേസന്വേഷണത്തിന്​ പൊലീസ്​ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന്​ ആരോപിച്ച്​ അക്രമാസക്തരാവുകയായിരുന്നു.

പൊലീസ്​ സ്​റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തകർത്തും അഗ്​നിക്കിരയാക്കിയും തുടങ്ങിയ സംഘർഷം തെരുവുകളിലേക്കു വ്യാപിച്ചതോടെ പൊലീസ്​ ജനത്തെ പിരിച്ചുവിടാൻ നടത്തിയ വെടി​െവ​പ്പിലാണ്​ മൂന്നു പേർ കൊല്ലപ്പെട്ടത്​. തെരുവുകളിൽ ഷോപ്പുകളിലെ സി.സി.ടി.വികൾ തകർത്ത്​ അഴിഞ്ഞാടിയ ആക്രമികൾ എം.എൽ.എ ശ്രീനിവാസമൂർത്തിയുടെ വീടും കൈയേറി വൻ നാശനഷ്​ടങ്ങൾ വരുത്തി.

എൺപതോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. പുലർച്ചെ അതിക്രമം അടിച്ചമർത്തിയതിൽ പിന്നെ ​ആക്രമികളെ തേടിയിറങ്ങിയ പൊലീസ്​ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി വ്യാപകമായി യുവാക്കളെ പിടിച്ചുകൊണ്ടുപോയി. ബാനസ്​വാഡി പൊലീസ്​ സബ്​ഡിവിഷനിൽ ​നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്​.

സംഘർഷത്തി​െൻറ പേരിൽ എസ്​.ഡി.പി.​െഎ പ്രാദേശികനേതാവിനെ ബുധനാഴ്​ച അറസ്​റ്റു ചെയ്​തിട്ടുണ്ട്​. കലാപമിളക്കിവിട്ടതിന്​ സംഘടനയെ ഉന്നമിട്ട്​ സംസ്​ഥാനം ഭരിക്കുന്ന ബി. ജെ.പിയുടെ മന്ത്രിമാരും നേതാക്കളും രംഗത്തുവന്നിട്ടുണ്ട്​.

പ്രവാചകനിന്ദയുടെ പേരിൽ ബംഗളൂരു മുമ്പും കലുഷിതമായിട്ടുണ്ട്​. 1986ൽ പ്രവാചക​െൻറയും കുടുംബാംഗങ്ങളുടെയും പേരുകൾ പരാമർശിച്ചുള്ള പ്രകോപനപരമായൊരു കഥ 'ഡെക്കാൻ ഹെറാൾഡ്'​ പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ കലാപത്തിലും വെടിവെപ്പിലും 17 പേരുടെ ജീവനാണ്​ ​പൊലിഞ്ഞത്. പത്തുവർഷം മുമ്പ്​ 2000ലെ പുതുവർഷത്തിൽ 'ഇന്ത്യൻ എക്​സ്​പ്രസ്​' ദിനപത്രത്തിൽ വന്ന ഒരു പ്രവാചക പരാമർശവും സംഘർഷത്തിലേക്ക്​ വഴിതുറന്നെങ്കിലും

പൊലീസി​െൻറ അവസ​രോചിതമായ ഇടപെടലിലൂടെ അനിഷ്​ടസംഭവങ്ങൾ ​ഒഴിവാക്കാനായി. വാർത്താമാധ്യമങ്ങളല്ല, ഇത്തവണ സമൂഹമാധ്യമത്തിൽ ഒരു അവിവേകി നടത്തിയ ആഭാസകരമായ അപവാദപ്രചാരണമാണ്​ ആൾക്കൂട്ടത്തെ അക്രമത്തിന്​ പ്രേരിപ്പിച്ചത്​. ഒരു ക്ഷുദ്രമനസ്​ക​െൻറ അവിവേകത്തെ അതിലും കടുത്ത അവിവേകം കൊണ്ടു നേരിട്ടതി​െൻറ ദുരന്തമാണ്​ ബംഗളൂരു നഗരത്തിൽ കഴിഞ്ഞ രാത്രി കണ്ടത്​.

നവീ​െൻറ അധിക്ഷേപപോസ്​റ്റിനെതിരെ ​​സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ എം.എൽ.എ ഒാൺലൈൻ വഴി വിശദീകരണവും ക്ഷമാപണവുമായി രംഗത്തുവന്നു. ത​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്​ ചെയ്യപ്പെട്ടതാണെന്നും പ്രകോപനസന്ദേശം ത​േൻറതല്ലെന്നുമുള്ള വിശദീകരണം നവീനും നൽകി. എന്നാൽ, അതൊന്നും ഗൗനിക്കപ്പെട്ടില്ലെന്നാണ്​ അതിക്രമത്തിനിരയായ എം.എൽ.എയുടെ അനുഭവവും നഗരപ്രാന്തങ്ങളിൽ വ്യാപിച്ച കലാപവും വ്യക്തമാക്കുന്നത്​.

സ്​റ്റേഷനിൽ പരാതിയുമായെത്തിയവരോട്​ പൊലീസ്​ സംസാരിച്ചുകൊണ്ടിരിക്കെ, മറ്റൊരു സംഘം എം.എൽ.എയുടെ വീട്​ വളഞ്ഞ്​ ക​ല്ലെറിയുകയും വാഹനങ്ങൾ തീവെച്ച്​ നശിപ്പിക്കുകയും ചെയ്​തു. ​പൊലീസുമായി ചർച്ച നടക്കുന്നതിനിടെ ഒരു വിഭാഗമാളുകൾ അക്രമാസക്തമായ പ്രതി​ഷേധത്തിലേക്കു തിരിയുകയായിരുന്നുവെന്നും കലാപം കൈവിട്ടുപോയതോടെ ജനക്കൂട്ടത്തെ ശാന്തമാക്കാനുള്ള അവരുടെതന്നെ നേതാക്കളുടെ ശ്രമം വിജയിച്ചില്ലെന്നും ദൃക്​സാക്ഷികൾ പറയുന്നു.

വിവാദ പോസ്​റ്റി​െൻറ വിവരം പുറത്തുവന്നതോടെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള സോഷ്യൽ മീഡിയ സ​േന്ദശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു ആളെക്കൂട്ടി വൻതോതിലുള്ള അക്രമത്തിന്​ കോപ്പുകൂട്ടി​യെന്നാണ്​ പൊലീസ്​ പറയുന്നത്​.

നിയമത്തി​െൻറ വഴിക്കു നീ​ങ്ങി രമ്യമായ പരിഹാരം ​കാണേണ്ടിയിരുന്ന ഒരു പ്രശ്​നം ഒരു മഹാനഗരത്തി​െൻറ മുഖം കെടുത്തി സാമുദായിക സ്​​പർധയിലേക്കും ശൈഥില്യത്തിലേക്കും വഴിതെറ്റിയ ദുരന്തമാണ്​ ബംഗളൂരുവിൽ കണ്ടത്​. വെറുപ്പി​െൻറയും വിദ്വേഷത്തി​െൻറയും രാഷ്​ട്രീയം മേൽക്കൈ നേടിക്കഴിഞ്ഞ ഇന്ത്യൻ അന്തരീക്ഷത്തിൽ വർഗീയാർബുദത്തി​െൻറ സമൂഹവ്യാപനം രൂക്ഷത പ്രാപിച്ചിരിക്കുന്നു.

അതിനിരയാകുന്നവരുടെ ക്ഷുദ്രജൽപനങ്ങളെ അവജ്ഞയുടെ അഗണ്യകോടിയിൽ തള്ളുകയും അത്തരം പ്രകോപനങ്ങളിൽനിന്ന്​ സാമൂഹിക അകലം പാലിക്കുകയുമാണ്​ ഏറ്റവും സുരക്ഷിതമായ രീതി. അതിനു തക്ക പ്രതിരോധശേഷി വിവേകപൂർവം വിവേചനബുദ്ധിയിലൂടെ ആർജിക്കാനായില്ലെങ്കിൽ അതേ വൈറസി​െൻറ തീണ്ടലിൽനിന്നു രക്ഷപ്പെടാനാവില്ല.

അതിനു കനത്ത വിലയൊടുക്കേണ്ടി വരുന്നത്​ അസഹിഷ്​ണുതയുടെയും അക്രമത്തി​െൻറയും പ്രണേതാക്കളും അവർക്ക്​ വശംവദരാകുന്നവരും മാത്രമായിരിക്കുകയില്ലെന്നു സംഘർഷത്തിനു പിറകെ ആരംഭിച്ചുകഴിഞ്ഞ പൊലീസ്​ ആക്​ഷൻ സൂചന നൽകുന്നുണ്ട്​.

പ്രകോപനങ്ങളിൽ വെകിളി പിടിക്കുകയല്ല, വെളിവോടെ പിടിച്ചുനിൽക്കാനും പ്രതിയോഗിയെ പ്രിയപ്പെട്ടവനാക്കി മാറ്റാനും പ്രചോദനമാകുകയാണ്​ വേണ്ടതെന്നാണ്​ പ്രവാചകതത്ത്വം. അത്തരം പാഠങ്ങൾ വിസ്​മരിക്കുന്നതാണ്​ പ്രവാചകനിന്ദ. അതി​െൻറ പ്രത്യാഘാതമാണ്​ ബംഗളൂരുവിൽ കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial madhyamambengaluru violencebangalore riots
Next Story