Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരത്വ പ്രശ്​നവും...

പൗരത്വ പ്രശ്​നവും ഇന്ത്യ–ബംഗ്ലാദേശ്​ ബന്ധങ്ങളും

text_fields
bookmark_border
പൗരത്വ പ്രശ്​നവും ഇന്ത്യ–ബംഗ്ലാദേശ്​ ബന്ധങ്ങളും
cancel

ഇരുരാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ച ഇന്ത്യൻ പ്രധാനമന്ത ്രി നരേന്ദ്ര മോദിയും ബംഗ്ലാ​േദശ്​ പ്രധാനമന്ത്രി ഹസീന വാജിദും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്​ച ഉഭയകക്ഷിബന്ധങ്ങൾ പൂർവാധികം ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സഹായകമായെന്നാണ്​ സാമാന്യ വിലയിരുത്തൽ. ഒക്​ടോബർ മൂന്നിന്​ ന്യൂഡൽഹിയിലെത്തിയ ഹസീന നാലു ദിവസം നീണ്ട സന്ദർശനത്തിനിടെ രാഷ്​ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ചർച്ചകൾ നടത്തിയതിനു പുറമെ ഇന്ധനം, വെള്ളം, സമുദ്രതീര മേൽനോട്ടം, വിദ്യാഭ്യാസം, സംസ്​കാരം, യുവജനങ്ങൾ എന്നീ വിഷയങ്ങളിൽ പരസ്​പര സഹകരണകരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിടുകയുമുണ്ടായി. 2008ൽ ഹസീന വാജിദ്​ ബംഗ്ലാ പ്രധാനമന്ത്രിയായി ചുമതലയേറ്റതിൽ പിന്നെ ഇന്ത്യയുമായുള്ള അയൽരാജ്യത്തി​​െൻറ ബന്ധം പൂർവാധികം ഊഷ്​മളവും പരസ്​പരസഹകരണം ശക്തവുമായി തുടരുകയാണ്. ഏറ്റവുമൊടുവിൽ ബംഗ്ലാദേശി​​െൻറ വളർച്ചനിരക്ക്​ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയുടേതിനേക്കാൾ ഉയർന്നതായാണ്​ കണക്കുകൾ കാണിക്കുന്നത്​. രാഷ്​ട്രീയ പ്രതിയോഗികളെ മുഴുവൻ അടിച്ചമർത്തി അധികാരത്തിന്​ സുസ്​ഥിരത ഉറപ്പുവരുത്തുന്നതിൽ അവാമി ലീഗ്​ മേധാവി വിജയിച്ചതാവാം ഇതിനൊരു കാരണം. ഇന്ത്യയെയും ആ ദിശയിലേക്കാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത്​ ഷാ കൂട്ടുകെട്ട്​ കൊണ്ടുപോവാൻ ഉദ്ദേശിക്കുന്നതെന്ന്​ നടപടികളിൽനിന്ന്​ വ്യക്തമാണ്​.

പക്ഷേ, രണ്ടു സർക്കാറുകളും തമ്മിലെ വ്യത്യാസം ബംഗ്ലാദേശ്​ തീർത്തും മതേതര പാതയിലൂടെയാണ്​ മുന്നോട്ടുപോവുന്നതെങ്കിൽ തികച്ചും വിപരീത ദിശയിലേക്കാണ്​ ഇന്ത്യയുടെ പ്രയാണം എന്നുള്ളതാണ്​. തന്മൂലം പ്രതീക്ഷിക്കാവുന്ന പ്രത്യാഘാതങ്ങളിൽ ഏറ്റവും ഗുരുതരമാണ്​ എൻ.ആർ.സി അഥവാ പൗരത്വ രജിസ്​ട്രേഷൻ പ്രശ്​നം. ത​​െൻറ ന്യൂഡൽഹി സന്ദർശനത്തിനിടയിലും തൊട്ടുമുമ്പ്​ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി സമ്മേളനം നടക്കു​േമ്പാഴും ബംഗ്ലാ പ്രധാനമന്ത്രി ഹസീന വാജിദ്​, അസമിൽ ദേശീയ പൗരത്വ രജിസ്​റ്ററിൽ പേരില്ലാതെ പോയ 19 ലക്ഷം പേരുടെ കാര്യം മോദിയുമായി ചർച്ച ചെയ്യുകയുണ്ടായി. ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്​ ഷാ ഒക്​ടോബർ ഒന്നിന്​ കൊൽക്കത്തയിൽ ചെയ്​ത പ്രഖ്യാപനത്തിൽ എൻ.ആർ.സിയിൽ പൗരത്വം തെളിയിക്കപ്പെടാത്ത മുഴുവൻ പേരും പുറംതള്ളപ്പെടുമെന്നും എൻ.ആർ.സി ഒരു നയമായി അംഗീകരിക്കാനാണ്​ ഇന്ത്യയുടെ തീരുമാനമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, തൽക്കാലം ഈ പ്രശ്​നം ബംഗ്ലാദേശിനെ ഉത്​കണ്​ഠപ്പെടുത്തേണ്ടതല്ലെന്നും സുപ്രീംകോടതി വിധിപ്രകാരം വേണ്ടി വന്ന ദീർഘകാലമെടുക്കുന്ന ഒരു ബഹുമുഖ പ്രക്രിയയാണെന്നുമാണ്​ പ്രധാനമന്ത്രി മോദി, ഹസീനക്ക്​ വ്യക്തമാക്കി​ക്കൊടുത്തത്​. ബംഗ്ലാദേശിനെ തൽക്കാലം മിണ്ടാതാക്കാൻ പ്രധാനമന്ത്രിയുടെ സാന്ത്വനവാക്കുകൾ ഉതകിയിരിക്കാമെങ്കിലും ഇപ്പോൾ രാജ്യമില്ലാത്തവരായി കണ്ടെത്തിയ 19 ലക്ഷം പേരുകൾ ഒട്ടുമുക്കാലും ബംഗാളി സംസാരിക്കുന്നവരാണെന്ന യാഥാർഥ്യം അയൽരാജ്യത്തെ ഉത്​കണ്​ഠപ്പെടുത്തുക സ്വാഭാവികമാണ്​.

ബം​ഗ്ലാ​ദേ​ശി​ന്​ അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തു​ന്ന​വ​രു​ടെ മ​ത​മ​ല്ല പ്ര​ശ്​​നം. ഇ​പ്പോ​ൾത​ന്നെ ഏ​ഴു​ല​ക്ഷം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഭാ​രം ന​ടു​വൊ​ടി​ക്കുേ​മ്പാ​ൾ അതിനൊരു പ​രി​ഹാ​ര​ത്തി​നാ​യി മു​ട്ടാ​ത്ത വാ​തി​ലു​ക​െ​ളാ​ന്നു​മി​ല്ലെ​ന്നി​രി​ക്കെ പു​തി​യൊ​രു ഭാ​രം കൂ​ടി പേ​റാ​നാ​വു​ക​യി​ല്ലെ​ന്ന തി​ക്ത​സ​ത്യ​മാ​ണ്​ ആ ​രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തു​ന്ന​ത്. ഹ​സീ​ന​ക്ക്​ മോ​ദി ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ തീ​ർ​ത്തും ദു​ർ​ബ​ല​മാ​ണെ​ന്ന്​ പ​റ​യേ​ണ്ട​തി​ല്ല. സു​പ്രീം​കോ​ട​തി വി​ധി​യാ​ണ്​ പൗ​ര​ത്വ ര​ജി​സ്​​റ്റ​റി​നാ​ധാ​രം; നി​യ​മാ​നു​സൃ​ത​രല്ലാ​ത്ത​വ​രെ ക​ണ്ടു​പി​ടി​ക്കു​ക നീ​ണ്ട പ്ര​ക്രി​യ​യാ​ണ്​ എ​ന്നൊ​ക്കെ പ​റ​യു​േ​മ്പാഴും അ​മി​ത്​​ ഷാ​യു​ടെ പി​ടി​വാ​ശി​ക്കു​മു​ന്നി​ൽ മോ​ദി​യു​ടെ വാ​ക്കു​ക​ൾ​ക്ക്​ ഒ​രു പ്രസ​ക്തി​യു​മി​ല്ലെ​ന്ന്​ ര​ണ്ടു​പേ​രെ​യും അ​റി​യു​ന്ന​വ​ർ​ക്കൊ​ക്കെ അ​റി​യാം. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്​ മ​ഹ്​​മൂ​ദ്​ മ​ദ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യെ ഹി​ന്ദി​െ​ൻ​റ​യും അ​ഹ്​​ലെ ഹ​ദീ​സി​െ​ൻ​റ​യും ഒ​രു സം​ഘം അ​മി​ത്​​ ഷാ​യെ സ​ന്ദ​ർ​ശി​ച്ച്​ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ത്തി​െ​ൻ​റ പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്​​ത​ത്. പൗ​ര​ത്വ ര​ജി​സ്​റ്റർ ആ​യി​രു​ന്നു അ​ജ​ണ്ട​യി​ലെ മു​ഖ്യ ഇ​നം. അ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ഒ​ട്ടും പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ലെ​ന്ന്​ അ​മി​ത്​ ഷാ ആ​ശ്വ​സി​പ്പി​ച്ച​യ​ച്ച സം​ഘം പു​റ​ത്തു​വ​ന്ന്​ മീ​ഡി​യ​യെ അ​റി​യി​ച്ച​ത്​ ശു​ഭ​പ്ര​തീ​ക്ഷ​ക്ക്​ വ​ക​ന​ൽ​കു​ന്ന കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ലെ അ​മി​ത് ​​ഷാ​യു​ടെ പ്ര​ഖ്യാ​പ​നം വി​വേ​ച​ന​പ​ര​വും രാ​ജ്യ​ത്തോ​ട്​ ശ​ത്രു​ത പു​ല​ർ​ത്തു​ന്ന ശ​ക്തിക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു​മാ​ണ്​ എ​ന്നാ​ണ്​ മ​ഹ്​​മൂ​ദ്​ മ​ദ​നി പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ര​ജി​സ്​​​റ്റർ രാ​ജ്യ​മൊ​ട്ടാ​കെ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ശ്​​ന​മി​ല്ല; എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ​െശെ​ലി​യും ഭാ​വ​വും അ​ദ്ദേ​ഹം ഉ​ന്നം​വെ​ക്കു​ന്ന​ത്​ മു​സ്​​ലിം​ക​ളെ​യാ​ണെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​മൊ​രു നി​ല​പാ​ട്​ വെ​റു​പ്പ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്​​പ​ർ​ധ വ​ള​ർ​ത്തു​ക​യും ചെ​യ്യും; മു​സ്​​ലിം​ക​ളെ​ക്കു​റി​ച്ച്​ സം​ശ​യ​വും ജ​നി​പ്പി​ക്കും എ​ന്നാ​ണ്​ ജം​ഇ​യ്യ​ത്ത്​ നേ​താ​വ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്​​ലിം​ക​ൾ മാ​ത്ര​മാ​ണ്​ അ​സ​മി​ലെ ത​ട​ങ്ക​ൽ ക്യാ​മ്പു​ക​ളി​ല​ട​ക്ക​പ്പെ​ടു​ക എ​ന്നാ​ണ്​ മ​ന​സ്സി​ലാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​വു​ന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ പോ​ലും പ്ര​തി​ക​ര​ണം ഇ​താ​ണെ​ങ്കി​ൽ നേ​ര​ത്തെ​ത്ത​ന്നെ സം​ഘ്​​പ​രി​വാ​റി​െ​ൻ​റ കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ലാ​ത്ത​വ​രു​ടെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ണ​ല്ലോ. ചു​രു​ക്ക​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി പൂ​ർ​ണ സൗ​ഹൃ​ദ​ത്തി​ൽ വ​ർ​ത്തി​ക്കു​ക​യും പാ​കി​സ്​​താ​നെ തു​റ​ന്നെ​തി​ർ​ക്കു​ക​യും ചെ​യ്യു​ന്ന ബം​ഗ്ലാ​ദേ​ശ്​ സ​ർ​ക്കാ​റി​നെ​പ്പോ​ലും പി​ണ​ക്കി​ക്കൊ​ണ്ടാ​ണ്​ എ​ൻ.​ആ​ർ.​സി ന​ട​പ്പാ​ക്കാ​ൻ പോ​വു​ന്ന​തെ​ങ്കി​ൽ അ​തി​നു ന​ൽ​കേ​ണ്ടി​വ​രു​ന്ന വി​ല ക​ന​ത്ത​താ​വും. മ​ഹ്​​മൂ​ദ്​ മ​ദ​നി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​പോ​ലെ അ​ത്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ദു​ഷ്​​പേ​ര്​ വ​രു​ത്തി​വെ​ക്കും. രാ​ജ്യ​ത്തി​െ​ൻ​റ പ്ര​തിച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ​വ​രു​ടെ കൈ​ക​ളി​ൽ ഒ​രു​പ​ക​ര​ണം ല​ഭ്യ​മാ​ക്കുക​യും ചെ​യ്യും.

Show Full Article
TAGS:Citizenship issues bangladesh NRC editorial Opinion News malayalam news 
News Summary - Citizenship issues and india, bangladesh relationships -editorial
Next Story