Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅഭയാർഥികളുടെ പേരിലെ...

അഭയാർഥികളുടെ പേരിലെ മുതലെടുപ്പ്​

text_fields
bookmark_border
അഭയാർഥികളുടെ പേരിലെ മുതലെടുപ്പ്​
cancel

തിങ്കളാഴ്​ച 80നെതിരെ 311 അംഗങ്ങളുടെ പിന്തുണയോടെ ലോക്​സഭ പാസാക്കിയ 1955ലെ ഇന്ത്യൻ പൗരത്വ നിയമ ഭേദഗതി ബിൽ ഇന്ത്യ ന ൂറ്റാണ്ടുകളായി പിന്തുടരുന്ന ഉൾക്കൊള്ളലി​​െൻറ തത്ത്വങ്ങൾക്കും മാനവികമൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണെന്ന്​ അവകാശപ്പെട്ടിരിക്കുകയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ കൊണ്ടുവന്നതിനും പാസാക്കിയതിനും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും അനുകൂലമായി വോട്ട്​ ചെയ്​ത പാർലമ​െൻറ്​ അംഗങ്ങളെയും മുക്തകണ്​ഠമായി അഭിനന്ദിക്കുകകൂടി ചെയ്​തിരിക്കുന്നു മോദി. ഇനി രാജ്യസഭകൂടി പാസാക്കാൻ പോകുന്ന ഭേദഗതിയനുസരിച്ച്​ 2014 ഡിസംബർ 31ന്​ മുമ്പ്​ പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ എന്നീ രാജ്യങ്ങളിൽനിന്ന്​ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്​, ബുദ്ധ, പാഴ്​സി, ജൈന, ക്രിസ്​ത്യൻ സമുദായക്കാരായ അഭയാർഥികൾ നിശ്ചിത വ്യവസ്​ഥകൾക്ക്​ വിധേയമായി ഇന്ത്യൻ പൗരത്വത്തിന്​ അർഹരായിരിക്കും.

ഇതേ ചുവടുപിടിച്ച്​ ദേശീയ പൗരത്വ പ്പട്ടിക ഉടൻ രാജ്യവ്യാപകമായി കൊണ്ടുവരുമെന്ന്​ ആഭ്യന്തരമന്ത്രി അമിത്​ ഷാ പ്രഖ്യാപിക്കുകകൂടി ചെയ്​തിട്ടുണ്ട്​. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്​ലിംകളെ പൗരത്വത്തിനർഹരായ സമുദായങ്ങളിൽനിന്ന്​ ഒഴിവാക്കാൻ കാണിച്ച ശാഠ്യമാണ്​ ലോക്​സഭ പാസാക്കിയ ബില്ലിൽ പ്രതിപക്ഷത്തി​​െൻറ ശക്തവും രൂക്ഷവുമായ എതിർപ്പിനെ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്​. മുസ്​ലിം പേരുള്ള അഭയാർഥി എത്ര വലിയ നിസ്സഹായാവസ്​ഥയിലാണ്​ ഇന്ത്യയിൽ എത്തിപ്പെട്ടതെങ്കിലും എത്രകാലമായി പൗരാവകാശങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിലും അയാൾക്കുവേണ്ടി രാജ്യത്തി​​െൻറ പൗരത്വ കവാടം തുറക്കുകയില്ലെന്നാണ്​ ബില്ലി​​െൻറ നേർക്കുനേരെയുള്ള വിവക്ഷ.

അതോടൊപ്പം, ഈ വിവേചനം രാജ്യത്തി​​െൻറ മഹത്തായ പാരമ്പര്യങ്ങൾക്കും മാനവികതക്കും നിരക്കുന്നതാണെന്ന്​ പ്രധാനമന്ത്രി ആണയിടുകയും ചെയ്യുന്നു! ബിൽ ഒരു സമുദായത്തിനും എതിരല്ലെന്ന്​ അതി​​െൻറ ഉപജ്​ഞാതാവായ ആഭ്യന്തര മന്ത്രിയും സഭക്കകത്തും പുറത്തും ആവർത്തിച്ച്​ അവകാശപ്പെടുന്നുമുണ്ട്. നിലവിലെ സാഹചര്യങ്ങളിൽ അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല പൗരത്വ ഭേദഗതി നിയമം എന്ന്​ വിലയിരുത്തുന്നതാണ്​ ശരി. കാരണം, ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ എന്ന ഒരു വിഭാഗംതന്നെ ഇല്ലെന്ന്​ ശഠിച്ചുവന്നവരാണ്​ അധികാരത്തിലുള്ള സംഘ്​പരിവാർ. അതിനാൽതന്നെ മുസ്​ലിംകളുടെ മതന്യൂനപക്ഷമെന്ന പദവിയെയും ന്യൂനപക്ഷ കമീഷനെയും മുസ്​ലിം പിന്നാക്കാവസ്​ഥയെക്കുറിച്ച ജസ്​റ്റിസ്​ രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെയുമെല്ലാം തീവ്ര ഹിന്ദുത്വവാദികൾ നിഷ്​കരുണം തള്ളിപ്പറഞ്ഞിട്ടുമുണ്ട്​.

ലോകത്തെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി, ബി.ജെ.പി ന്യൂനപക്ഷ മോർച്ച തട്ടിക്കൂട്ടിയുണ്ടാക്കി സ്വന്തക്കാരെ തലപ്പത്ത്​ അവരോധിച്ചിട്ടുണ്ടെന്നത്​ പാർട്ടിയുടെ മൗലികനിലപാടിന്​​ അപവാദമല്ല. 543 അംഗ പാർലമ​െൻറിൽ വിരലിലെണ്ണാൻപോലും മുസ്​ലിം അംഗങ്ങൾ ഹിന്ദുത്വ പാർട്ടിയുടേതായി ഇല്ലെന്നതും ശ്രദ്ധേയം. ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയായ മതനിരപേക്ഷതയെ താത്ത്വികമായിത്തന്നെ അംഗീകരിക്കാത്ത ഒരു തീവ്ര ദേശീയ പ്രസ്​ഥാനം അതി​​​െൻറ പ്രഖ്യാപിത അജണ്ട ദ്രുതഗതിയിൽ നടപ്പാക്കി​െക്കാണ്ടിരിക്കുന്നതി​​െൻറ ഭാഗമായി വേണം പുതിയ പൗരത്വ ഭേദഗതിയെയും വിലയിരുത്താൻ.

വസ്​തുതാപരമായി പരിശോധിച്ചാൽ പാകിസ്​താനിൽനിന്നോ അഫ്​ഗാനിസ്​താനിൽനിന്നോ ഇന്ത്യയിലേക്ക്​ വന്ന അഭയാർഥികൾ എണ്ണത്തിൽ വളരെ പരിമിതമാണ്​. 1971ൽ ബംഗ്ലാദേശായി മാറിക്കഴിഞ്ഞ കിഴക്കൻ പാകിസ്​താനിൽനിന്നാണ്​ ഏറ്റവുമധികം അഭയാർഥികൾ ഇന്ത്യയിലേക്ക്​ കടന്നുവന്നത്​. അവരിലധികവും 1971ലെ ഇന്ത്യ-പാകിസ്​താൻ യുദ്ധത്തി​​െൻറ പരിസരങ്ങളിലായി കടന്നുവന്നവരോ കൊണ്ടുവരപ്പെട്ടവരോ ആണുതാനും. ഔദ്യോഗിക കണക്കനുസരിച്ച്​ 20 ലക്ഷമായിരുന്നു അവരുടെ എണ്ണം. അവരിൽ നല്ലൊരു ഭാഗം ഹിന്ദുക്കളുമായിരുന്നു.

1970ലെ പാകിസ്​താൻ പൊതുതെരഞ്ഞെടുപ്പിൽ അന്നത്തെ പട്ടാള ഭരണാധികാരികളുടെ കണ്ണിൽ വിഘടനവാദികളായ ​ൈശഖ്​ മുജീബുർറഹ്​മാനെയും അവാമി ലീഗിനെയും പിന്തുണച്ച ഇന്ത്യയുടെ നടപടിയാണ്​ അനേകലക്ഷം പൂർവ ബംഗാളികളെ ഇന്ത്യയിലേക്കെത്തിച്ചതെന്നതും പരമാർഥമാണ്​. പക്ഷേ, പട്ടാളത്തി​​െൻറ അത്യാചാരങ്ങളുടെ ഇരകളായി ഇന്ത്യയിൽ അഭയംതേടിയ ജനലക്ഷങ്ങളെ സഹായിക്കാനാണ്​ ഇന്ത്യക്ക്​ ബംഗ്ലാദേശ്​ വിമോചന പ്രസ്​ഥാനത്തെ സൈനികമായി സഹായിക്കേണ്ടിവന്നത്​ എന്ന്​ അന്ന്​ വ്യക്തമാക്കപ്പെട്ടിരുന്നതാണ്​. യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും പാക്​ പട്ടാളം കീഴടങ്ങുകയും സ്വതന്ത്ര ബംഗ്ലാദേശ്​ സ്​ഥാപിതമാവുകയും ചെയ്​തുവെങ്കിലും അഭയാർഥികളിൽ നല്ല പങ്ക്​ മടങ്ങിപ്പോയില്ല.

അസമിലും പശ്ചിമ ബംഗാളിലും ഇതര വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലുമായി അവർ താമസിച്ചുവന്നു. അവരിൽ ഹിന്ദുക്കൾക്ക്​ മാത്രം പൗരത്വം അനുവദിക്കാനാണ്​ പുതിയ നിയമം കൊണ്ടുവരുന്നതെങ്കിലും പ്രാദേശിക സ്വത്വ വിചാരത്തി​​െൻറ പേരിൽ തദ്ദേശവാസികൾ അതിനെ ശക്തമായി എതിർക്കുകയാണ്​. ബി.ജെ.പിയുടെ കൂട്ടാളികളായ പ്രാദേശിക കക്ഷികളും എതിർപ്പുമായി രംഗത്തുണ്ട്​. പുതിയ നിയമം ആ പ്രദേശങ്ങൾക്ക്​ ബാധകമല്ലെന്ന്​ അമിത്​ ഷാ ഉറപ്പുനൽകുന്നുണ്ടെങ്കിലും പ്രക്ഷോഭകാരികൾക്കതിൽ വിശ്വാസമില്ല. ഫലത്തിൽ പണ്ടോറയുടെ പെട്ടിയാണ്​ സംഘ്​പരിവാർ നേതൃത്വം തുറന്നിരിക്കുന്നത്​. പരിണതി കാത്തിരുന്നു കാണാം.

പുതിയ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ പ്രഖ്യാപിച്ചവരുടെ ഗതിയെന്താവുമെന്നും കണ്ടറിയേണ്ടതാണ്​. ഒരുകാര്യം തീർച്ച. മതാടിസ്​ഥാനത്തിൽ രാജ്യവിഭജനം നടത്തിയതി​​െൻറ എല്ലാ തിക്തഫലങ്ങളും ഏഴ്​ പതിറ്റാണ്ടുകൾക്കുശേഷവും അനുഭവിച്ചുകൊണ്ടിരിക്കുന്ന 130 കോടി ജനങ്ങളുടെ സ്വാസ്​ഥ്യം ഇനിയും കൂടുതൽ അപഹരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ മഹത്തായ ഈ രാജ്യത്തെ ശാന്തിയിലേക്കോ സമൃദ്ധിയിലേക്കോ അല്ല നയിച്ചുകൊണ്ടിരിക്കുന്നത്​. അവരുടെ കൈക്ക്​ പിടിക്കാൻ മനുഷ്യസ്​നേഹികളും സമാധാനപ്രിയരുമായ പൗരന്മാർക്ക്​ കഴിഞ്ഞില്ലെങ്കിൽ ഭവിഷ്യത്ത്​ ഒരു പ്രത്യേക സമുദായം മാത്രമല്ല അനുഭവിക്കേണ്ടി വരുക.

Show Full Article
TAGS:citizenship amendment bill Malayalam Article 
News Summary - Citizenship amendment bill -Malayalam Article
Next Story