Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപിന്നെയും ചൈന

പിന്നെയും ചൈന

text_fields
bookmark_border
പിന്നെയും ചൈന
cancel


രണ്ടു മാസം മുമ്പ്​ ഗൽവാനിൽ നടത്തിയ അക്രമാസക്തമായ കടന്നുകയറ്റത്തിനുശേഷം ഉഭയകക്ഷി ധാരണയിൽ ഇന്ത്യൻ മണ്ണിൽനിന്ന്​ പിൻവാങ്ങിയെന്നു കരുതിയ ചൈന പ്രകോപനങ്ങൾ വിടാതെ തുടരുകയാണ്​. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി ലഡാക്ക്​ അതിർത്തിപ്രദേശത്തെ പങോ

ങ്​ സു തടാകത്തി​െൻറ തെക്കേ കരയിൽ വൻതോതിലുള്ള സൈനികനീക്കത്തിനു മുതിർന്ന ചൈനക്ക്​ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്​ ഇന്ത്യൻ സൈന്യം. യഥാർഥനിയന്ത്രണ രേഖ (എൽ.എ.സി)യുടെ തൽസ്​ഥിതി മാറ്റം വരുത്താൻ ചൈന പ്രകോപനപരമായ കരുനീക്കങ്ങൾ നടത്തിയതായും ഇന്ത്യൻ സേന ഉചിതമായ തിരിച്ചടി നൽകിയതായും വിദേശകാര്യ വക്താവ്​ അനുരാഗ്​ ശ്രീവാസ്​തവ പറയുന്നു.

തിങ്കളാഴ്​ച ഇരുസേനകളുടെയും നിലയ കമാൻഡർമാർ തമ്മിൽ നിരാക്രമണ ചർച്ചകൾ നടന്നുവരുന്നതിനിടെയും ചൈന കടന്നുകയറ്റ ശ്രമങ്ങൾ തുടർന്നതായും കൃത്യസമയത്തെ പ്രതിരോധനീക്കത്തിലൂടെ തൽസ്​ഥിതി താറുമാറാക്കാനുള്ള നീക്കം തടഞ്ഞതായും അദ്ദേഹം അറിയിച്ചു. അതേസമയം, ശനിയാഴ്​ച രാത്രി നടന്ന ആക്രമണത്തിൽ ലഡാക്കിലെ സ്​പെഷൽ ഫ്രോണ്ടിയർ ഫോഴ്​സിൽ പെട്ട ഒരു തിബത്തൻ സൈനികൻ വീരമൃത്യു വരിച്ചതായി തിബത്തൻ പ്രവാസ പാർലമെൻറ്​ അംഗം നംഗ്യാൽ ദോൽകർ ലഗ്യാരിയെ ഉദ്ധരിച്ച്​ എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. ഇരുപക്ഷവും ആളപായത്തെക്കുറിച്ച്​ ഇതുവരെ വിവരമൊന്നും നൽകിയിട്ടില്ല.

20 ഇന്ത്യൻസൈനികരുടെ വീരമൃത്യുവിനിടയാക്കിയ ജൂണിലെ ചൈനീസ്​ ആക്രമണത്തിനുശേഷം വീണ്ടും നടത്തുന്ന ആക്രമണം അതിർത്തിയിൽ സംഘർഷമേഘങ്ങൾ ഉരുണ്ടുകൂടാനിടയാക്കിയിരിക്കുന്നു​. പ​േങാങ്​സുവി​െൻറ വടക്കേ കരയിൽ ഇന്ത്യൻ നിയ​ന്ത്രണത്തിലുള്ള പർവതശൃംഗം ഫിംഗർ എട്ടി​െൻറ പടിഞ്ഞാറ്​ എട്ടു കിലോമീറ്ററോളം അകത്തുകടന്ന ചൈനപ്പട അവിടെനിന്ന്​ ഇനിയും പിൻവാങ്ങിക്കഴിഞ്ഞിട്ടില്ല. അതിനിടെയാണ്​ തെക്കേ കരയിൽക്കൂടി കടന്നുകയറാനുള്ള പുതിയ നീക്കം​.

പ്രശ്​നപരിഹാരാർഥം ബ്രിഗേഡ്​ കമാൻഡർ തലത്തിലുള്ള ഫ്ലാഗ്​ മീറ്റിങ്​ അതിർത്തിയിൽ ചുഷൂലിൽ നടന്നുകഴിഞ്ഞു. ന്യൂഡൽഹിയിൽ പ്രതിരോധമന്ത്രാലയത്തിൽ മന്ത്രി രാജ്​നാഥ്​ സിങ്​, വിദേശകാര്യമന്ത്രി എസ്​. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, ചീഫ്​ ഒാഫ്​ ഡിഫൻസ്​ സ്​റ്റാഫ്​ ബിപിൻ റാവത്ത്​, കരസേന മേധാവി ജനറൽ എം.എം നരവനെ എന്നിവർ അടിയന്തരയോഗം ചേർന്ന്​ സ്​ഥിതിഗതികൾ വിലയിരുത്തി. മന്ത്രി സിങ്​ ഇന്നലെ ഷാങ്​ഹായ്​ കോഒാപറേഷൻ ഒാർഗനൈസേഷൻ യോഗത്തിൽ സംബന്ധിക്കുന്നതിന്​ മോസ്​കോയിലേക്ക്​ തിരിച്ചിട്ടുണ്ട്​. ചൈനീസ്​ പ്രതിരോധമന്ത്രി കൂടി യോഗത്തിനെത്തുന്നതിനാൽ ഇക്കാര്യത്തിൽ സംഭാഷണം നടക്കുമോ എന്നു വ്യക്തമല്ല.

ഒരേസമയം ഉൽപന്ന ബഹിഷ്​കരണമടക്കമുള്ള കർക്കശമായ നിലപാടുകളിലൂടെയും നയത​ന്ത്ര സംഭാഷണങ്ങളിലൂടെയും ഇരുരാജ്യങ്ങളും മുന്നോട്ടു നീങ്ങിയെങ്കിലും അതിർത്തിയിലെ സംഘർഷാവസ്​ഥയിൽ അയവൊന്നും വന്നിട്ടില്ലെന്നുതന്നെയാണ്​ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്​.

പ്രകോപനങ്ങൾ തങ്ങള​ുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന്​ ബെയ്​ജിങ്​ കൈകഴുകു​േമ്പാഴും വസ്​തുതകൾ മറിച്ചാണ്​. കഴിഞ്ഞ മേയിൽ നിയന്ത്രണരേഖയുടെ പല ഭാഗങ്ങളിലായി ഇരുസൈന്യങ്ങൾ മുഖാമുഖം നിൽക്കുകയും ഒടുവിൽ ചൈനയുടെ ക്രൂരമായ അതിക്രമത്തിന്​ ഇന്ത്യൻ സൈനികർ ഇരയാകുകയും ചെയ്​തശേഷം ഇന്ത്യ സൈനികനീക്കം ശക്തിപ്പെടുത്തുകയും ചൈനയെ സംഭാഷണത്തിനിരുത്തുകയും ചെയ്​തിരുന്നു. അതിർത്തിയിൽ തരിമ്പും വിട്ടുവീഴ്​ചക്കു തയാറല്ലെന്നു തെളിയിച്ച്​ ചൈനീസ്​ ഉൽപന്നങ്ങളുടെ പ്രമുഖ വിപണിയായി രാജ്യത്തെ ഉപയോഗപ്പെടുത്താൻ അനുവദിക്കുകയില്ലെന്ന്​ ഇന്ത്യ വ്യക്തമാക്കി. 49 ചൈന നിർമിത ആപ്പുകൾ ആദ്യവും 118 എണ്ണം ഇന്നലെയും നിരോധിച്ചും​ കമ്പനികളുമായുള്ള കരാർ മരവിപ്പിച്ചും കസ്​റ്റംസ്​ പോസ്​റ്റുകൾ ഉൽപന്നങ്ങൾ തടഞ്ഞുവെച്ചും അത്​ നടപ്പാക്കുകയും ചെയ്​തു.

രാജ്യത്തി​െൻറ പരമാധികാരത്തെ ബാധിക്കുന്ന ഇൗ പ്രശ്​നത്തിൽ ഇന്ത്യക്കു വിട്ടുവീഴ്​ച ചെയ്യാനാവില്ല. എന്നാൽ, വിഷയ​ം കൈകാര്യം ചെയ്യുന്നതിൽ ഇനിയും കേന്ദ്രത്തിലെ മോദിസർക്കാറിനു മുന്നിൽ വഴി​െയാന്നും​ വ്യക്തമായിട്ടില്ലെന്നാണ്​ തുടർച്ചയായി ലഡാക്കിൽ ഏൽക്കുന്ന പ്രഹരങ്ങൾ തെളിയിക്കുന്നത്​. സൈനിക കമാൻഡർമാർ തമ്മിലും ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ തലത്തിലുമൊക്കെ പലവട്ടം ചർച്ചകൾ നടന്നെങ്കിലും ഫലപ്രാപ്​തിയിലെത്തിയിട്ടില്ല. രണ്ടുമാസം മുമ്പ്​ അതിർത്തിയിലുണ്ടാക്കിയ സംഘർഷത്തിനു മുമ്പുള്ള ഭൂഭാഗങ്ങളിലേക്ക്​ ചൈന പിന്മാറണമെന്ന്​ ന്യൂഡൽഹി ആവശ്യപ്പെട്ടിട്ടും ചൈന വഴങ്ങിയിട്ടില്ല.

പാകിസ്​താനുമായുള്ള അതിർത്തിത്തർക്കത്തിൽ ഒരു നിയന്ത്രണരേഖ സ്​ഥാപിച്ചെടുക്കാനും അതിന്​ അന്താരാഷ്​ട്ര സമൂഹത്തി​െൻറ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു. എന്നാൽ, യഥാർഥ നി​യന്ത്രണരേഖ എന്ന ഇന്ത്യ-ചൈന അതിരടയാളങ്ങൾ ഇപ്പോഴും ഇരുരാജ്യങ്ങളുടെയും അവകാശവാദങ്ങളിൽ സ്​ഥാപിക്കപ്പെട്ട അമൂർത്ത രേഖയായി തുടരുകയാണ്​. അതുകൊണ്ടാണ്​ അതിർത്തി ഇനിയും നിർണയിക്കപ്പെടാത്തതിനാൽ കിഴക്കൻ ലഡാക്കിലേതുപോലുള്ള പ്രശ്​നങ്ങൾ തുടരുമെന്ന്​ ചൈനീസ്​ വിദേശമന്ത്രി വാങ്​ യീ കഴിഞ്ഞ ദിവസം പാരിസിൽ പറഞ്ഞത്.

ഇൗ തീർപ്പില്ലായ്​മ മുതലെടുത്ത്​ അതിർത്തിയിൽ കടന്നുകയറ്റത്തി​െൻറ വ്യാപ്​തി വർധിപ്പിക്കാനുള്ള നീക്കത്തിലാണ്​ ചൈന എന്ന്​ തെളിയിക്കുന്നു പങോങ്​​ സുവി​െൻറ തെക്കേ കരയിലെ പുതിയ കടന്നുകയറ്റ ശ്രമം. അതിനാൽ ബെയ്​ജിങ്ങുമായി രമ്യമായ രാഷ്​ട്രീയ തീർപ്പിലെത്താനുള്ള നയതന്ത്രകൗശലവും ഇച്ഛശക്തിയുമാണ്​ കേന്ദ്രസർക്കാർ പ്രകടിപ്പിക്കേണ്ടത്​. ചതുരുപായങ്ങളും അടവുനയങ്ങളും നെഞ്ചൂക്കുമൊക്കെ അകത്തെ രാഷ്​ട്രീയ​പ്രതിയോഗികൾക്കെതിരെയല്ല, പുറത്തുനിന്നുള്ള ശത്രുവിനെ തുരത്താൻ പ്രയോഗിക്കുന്നതിലാണ്​ ശരിയായ കേമത്തം. എന്തുവന്നാലും രാജ്യത്തി​െൻറ പരമാധികാരവും സുരക്ഷിതത്വവും അപകടപ്പെടുത്തുന്ന തരത്തിലേക്ക്​ നിലവിലെ കടന്നുകയറ്റത്തെ വികസിപ്പിക്കാൻ ചൈനയെ അനുവദിച്ചുകൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaindia china clashindia
Next Story