Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാമ്പസ്​...

കാമ്പസ്​ ക്രിമിനലുകൾക്കുള്ളതല്ല

text_fields
bookmark_border
കാമ്പസ്​ ക്രിമിനലുകൾക്കുള്ളതല്ല
cancel

തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ മൂ​ന്നാംവ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്. ​െ​എ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഖി​ൽ ച​ന്ദ്ര​നെ സ്വ​ന്തം സം​ഘ​ട​ന​യു​ടെ കോ​ള​ജ്​ യൂനി​റ്റ്​ പ്ര ​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന്​ ​െന​ഞ്ചി​ൽ ക​ത്തി കു​ത്തി​ത്താ​ഴ്​​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ ​സി​ൽ നാ​ടുമു​ഴു​ക്കെ കടുത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്​. കാ​ല​ങ്ങ​ളാ​യി പാ​ർ​ട്ടി​ക്കോ​ള​ജു​ക​ളു​ടെ കു​ത്ത ​ക​ക്കാ​രാ​യ സം​ഘ​ട​ന​യു​ടെ മു​ൻ​നേ​താ​ക്ക​ൾ മു​ത​ൽ നി​ല​വി​ലെ നേ​തൃ​ത്വ​വും ര​ക്ഷാ​ക​ർ​ത്താ​വാ​യ സി.​പി.​എമ്മും വ​രെ അ​ണി​ക​ളെ ത​ള്ളി​പ്പ​റ​യു​ന്നു. പാ​ർ​ട്ടി ഘ​ട​കം പി​രി​ച്ചു​വി​ടു​ന്നു, പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കു​ന്നു, മാ​ലോ​ക​രോ​ടു മു​ഴു​വ​ൻ മാ​പ്പി​ര​ക്കു​ന്നു. എ​സ്.​എ​ഫ്.​െ​എ​യു​ടെ കാ​പാ​ലി​ക​ത​ക്കെ​തി​രെ സ​ഹോ​ദ​ര​സം​ഘ​ട​ന തെ​രു​വി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ണീ​ർ തോ​രാ​തെ ​െപ​യ്​​തുകൊ​ണ്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ, ചാ​ന​ലി​ലെ​യും വെ​ർ​ച്വ​ലി​ലെ​യും ക​ണ്ണീ​രും കൈ​യും വൈ​റ​ലാ​ക്കു​ന്ന​തി​ന​പ്പു​റം സ്വ​ന്ത​ക്കാ​ര​െ​ൻ​റ നെ​ഞ്ചി​ൽ ക​ത്തി​യാ​ഴ്​​ത്തു​ന്നി​ട​ത്തെ​ത്തി​യ കാ​മ്പ​സ്​ ഫാ​ഷി​സ​ത്തി​െ​ൻ​റ ഭീ​ക​ര​ത​യെ നേ​രി​ടാ​ൻ ആ​ര്​, എ​ന്ത​ു ചെ​യ്യു​ന്നു? അ​ക്ര​മ​രാ​ഷ്​​ട്രീ​യത്തി​നെ​തി​രെ ഉ​യ​രു​ന്ന പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ അ​തി​നു മു​ന്നി​ൽ ചാ​ടിവീ​ണു പൊ​ന്ത​യി​ൽ​ത​ല്ലി ബ​ഹ​ളം വെ​ച്ച​തുകൊ​ണ്ടാ​യി​ല്ല.

ത​ല​സ്​​ഥാ​ന​ത്ത്​ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​െ​ൻ​റ മൂ​ക്കി​നു താ​ഴെ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇതിനകം നാലു പേർ പിടിയിലായി. എട്ടുപേർക്കു വേണ്ടി പൊലീസ് ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചു. 30 പേ​ർ​ക്കെ​തി​രെ കേ​സെ​ടുത്ത ​പൊലീസ്​ അന്വേഷണത്തിൽ ഉഴപ്പുകയായിരുന്നു ആദ്യം. വെ​ള്ളി​യാ​ഴ്​​ച 10.30ന്​ ​ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു പ്ര​തി​ക​ളും ക​ത്തി കാ​ട്ടി കു​ട്ടി​ക​ളെ വി​ര​ട്ടി വൈ​കീ​ട്ടുവ​രെ കാ​മ്പ​സി​നു​ള്ളി​ലെ സ്​​റ്റു​ഡ​ൻ​റ്​​സ്​ സെ​ൻ​റ​റി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പറയുന്നു. ക​ത്തി​ക്കു​ത്തു ന​ട​ക്കു​േ​മ്പാ​ൾ കോ​ള​ജി​നു പു​റ​ത്ത്​ ഡി.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സം​ഘ​മു​ണ്ടാ​യി​രു​ന്നിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല​. നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന കോ​ള​ജി​െ​ൻ​റ അ​ധി​കൃ​തർ എ​ന്ത്, ആ​ര്, എ​വി​ടെ, ഉ​വ്വോ​ എ​ന്ന്​ ഒ​ന്നു​മ​റി​യാ​ത്ത മ​ട്ടി​ൽ ഇരുന്നു. പ്രി​ൻ​സി​പ്പ​ൽ സം​ഘ​ർ​ഷം സ​മ​യ​ത്തി​ന​റി​യി​ച്ചി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​രി​ഭ​വം പ​റഞ്ഞു. കാ​മ്പ​സി​ന​ക​ത്തെ കു​പ്ര​സി​ദ്ധ​മാ​യ ഇ​ടി​മു​റി​യി​ലേ​ക്കു കാ​ലെ​ടു​ത്തു​വെ​ക്കാ​ൻ പൊ​ലീ​സി​ന്​ ശ​നി​യാ​ഴ്​​ചവ​രെ കാ​ക്കേ​ണ്ടിവ​ന്നു. പൊ​ലീ​സ്​ അ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​ലു​മു​ണ്ട്​ കാ​ര്യം. ഇൗ ​വ​ർ​ഷാ​ദ്യം ത​ല​സ്​​ഥാ​ന​ത്ത്​ എ​സ്.​െ​എയെ ആ​ക്ര​മി​ച്ച യു​വ​ജ​ന നേ​താ​വി​നെ പാ​ർ​ട്ടി ഒാ​ഫി​സി​ൽ ക​യ​റി ത​പ്പി​യ ഡി.​സി.​പി​ക്ക്​ ക​സേ​ര തെ​റി​ച്ച അ​നു​ഭ​വ​മു​ള്ളപ്പോൾ ‘പൊ​ലീ​സ്​ പു​ല്ലാ​യി’ തു​ട​രു​ക​യേ​യു​ള്ളൂ.

അ​ക്ര​മം ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​ല്ലെ​ന്നുമുള്ള സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​​െൻറ പ്രസ്​​താ​വ​നയുടെ ഉറപ്പ്​ പ്ര​യോ​ഗ​ത്തിനുണ്ടാകു​മോ എ​ന്നാണറിയേ​ണ്ട​ത്. കേ​സിൽ മു​ഖ്യ പ്ര​തി​ക​ളാ​യി ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ അ​ക്ര​മ​രാ​ഷ്​​ട്രീ​യ​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ ചെ​ന്നുപെ​ട്ട​വ​ര​ല്ലെ​ന്നും മു​മ്പും സ്വ​ന്ത​ക്കാ​രെ​യ​ട​ക്കം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി കൈ​കാ​ര്യം ചെ​യ്​തവരാണെ​ന്നും എ​സ്.​എ​ഫ്.​െ​എ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രുടെ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കെ ഗ​വ​ൺ​മെ​ൻറ്​ ഇ​ട​പെ​ട​ൽ എ​ങ്ങ​നെ​യാ​കും എ​ന്ന സം​ശ​യ​മു​യ​രുന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ കോ​ള​ജ്​ യൂനി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​ണ്​ ഉ​ത്ത​ര​വാ​ദി എ​ന്നെ​ഴു​തി​വെ​ച്ച്​ ഒ​രു വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​പ്പോ​ഴും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കാ​നോ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നോ നീക്കമുണ്ടായി​ല്ല. ഒ​രു കാ​മ്പ​സി​ന​ക​ത്ത്​ സ്വ​ത​ന്ത്ര​മാ​യൊ​രു മു​റി പ​തി​ച്ചെ​ടു​ത്ത്​ പ്ര​തി​യോ​ഗി​ക​ളെ ത​ല്ലി​ച്ച​ത​ക്കാ​നു​ള്ള ഇ​ടി​മു​റി​യാ​ക്കി മാ​റ്റു​ക​യും ​മ​ദ്യ​ക്കു​പ്പി​ക​ളും ആ​യു​ധ​ങ്ങ​ളും ശേ​ഖ​രി​ക്കു​ക​യും ചെ​യ്​​തി​ട്ടും കോ​ള​ജ്​ അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ല്ല. കാ​മ്പ​സി​ലെ രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ വേ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച്​ ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണി​പ്പോ​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. ഇ​ടി​മു​റി​യു​ണ്ടാ​ക്കി സ​ഹ​പാ​ഠി​ക​ളു​ടെ മു​തു​കി​ൽ ക​ത്തി​കൊ​ണ്ട്​ എ​സ്.​എ​ഫ്.​െ​എ ചാ​പ്പ വ​ര​ക്കു​ന്ന​തും എ​തി​രാളിയുടെ മു​ണ്ടു​രി​ഞ്ഞ്​ സ്വാതന്ത്ര്യക്കൊടി ​വീ​ശു​ന്ന​തും സ്വന്തം അണികളെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​ക്കു​ന്ന​തും എ​ന്തു രാ​ഷ്​​ട്രീ​യപ്ര​വ​ർ​ത്ത​ന​മാ​ണാ​വോ. കാ​പാ​ലി​ക​രാ​യ ക്രി​മി​ന​ലു​ക​ൾ​ക്കു​ള്ള​ത​ല്ല കാ​മ്പ​സ്. അ​വരെ തടവിലിടുകയാണ്​ വേണ്ടത്. അല്ലാതെ ആ ​പേ​രി​ൽ കാമ്പസിൽ രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​യി​ടു​ക​യ​ല്ല.

എ​സ്.​​എ​ഫ്​.​െ​എ​യു​ടെ ക്രി​മി​ന​ലി​സ​ത്തി​നെ​തി​രെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും നേതാക്കളു​മൊ​ക്കെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു. യൂ​നിവേഴ്​സി​റ്റി കോ​ള​ജി​ൽ അ​റി​യാ​തെ​ന്തോ പൊ​ട്ടി​വീ​ണ​തുപോ​ലെയുള്ള അ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉഡായിപ്പായേ ജനം കാണൂ. അ​ഖി​ൽ സം​ഭ​വ​ത്തെ​ തു​ട​ർ​ന്ന്​ പ​ത​ഞ്ഞുപൊ​ന്തി​യ പ്ര​തി​ഷേ​ധ​വും അ​ണ​പൊ​ട്ടി​യ അ​നു​ഭ​വ​വി​വ​ര​ണ​ങ്ങ​ളും കാ​മ്പ​സുകളിലെ എസ്​.എഫ്​.​െഎ ഭീ​ക​ര​ത അ​നാ​വ​ര​ണം ചെ​യ്യു​ന്നു​ണ്ട്. എ​സ്.​എ​ഫ്​.​െ​എ മേ​ധാ​വി​ത്വ​മു​ള്ള കാ​മ്പ​സു​ക​ളി​ൽ പ​ല​തും ഫാ​ഷി​സ​ത്തി​െ​ൻ​റ ചെ​കു​ത്താ​ൻകോ​ട്ട​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്​. അ​തി​​നി​ര​യാ​യ​വ​രു​ടെ പ​രി​ദേ​വ​ന​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ എ​സ്.​എ​ഫ്.​െ​എ​യും എം.​ജി കോ​ള​ജ്​ എ.​ബി.​വി.​പി​യും കൊ​ണ്ടു​ന​ട​ത്തു​ന്ന​ത്​ കാ​മ്പ​സ്​ ഫാ​ഷി​സ​ത്തി​െ​ൻ​റ ത​ണ​ലി​ലാ​ണ്. ഫാ​ഷി​സ​ത്തി​നെ​തി​രെ വ​ലി​യവാ​യി​ൽ സം​സാ​രി​ക്കു​ന്ന മാർക്​സിസ്​റ്റ്​ വി​ദ്യാ​ർ​ഥി​ സം​ഘ​ട​ന എത്രമാത്രം അതി​​െൻറ പ്രയോക്​താക്കളാ​യി​ട്ടു​ണ്ടെന്ന കാര്യം കാ​മ്പ​സ്​ പ്ര​ക​ട​നം വി​ല​യി​രു​ത്തി ആ​ലോ​ചി​ക്കേ​ണ്ട​താ​ണ്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ എ​സ്.​എ​ഫ്.​െ​എ ചി​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​ട്ടു​െ​ണ്ട​ന്നും അ​വ​ർ തി​രു​ത്തു​മെ​ന്നും​ പാ​ർ​ട്ടി സെ​ക്ര​ട്ട​റി അ​റി​യി​ക്കു​ന്നു. മ​റ്റൊ​രു സം​ഘ​ട​ന​ക്ക്​ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കാ​ത്ത നയം എ​സ്.​എ​ഫ്.​െ​എ​ക്കാ​രു​ടേ​ത​ല്ലെ​ന്നു പി.​ബി. അം​ഗം എം.​എ. ബേ​ബി പ​റ​യു​ന്നു. നേതാക്കളുടെ ​ഇൗ വാ​ക്കു​ക​ൾ എ​സ്.​എ​ഫ്.​െ​എ​ അനുസരിക്കുമോ? എങ്കിൽ ഫാ​ഷി​സ​ത്തി​െ​ൻ​റ ചെ​കു​ത്താ​ൻകോ​ട്ട​ക​ൾ ത​ക​ർ​ത്ത്​ കാ​മ്പ​സി​ന​ക​ത്ത്​ ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ​യും സ്വാ​ത​ന്ത്ര്യ​ത്തി​െ​ൻ​റ​യ​ും കാ​റ്റും വെ​ളി​ച്ച​വും ക​ട​ന്നു​വ​രും; തീ​ർ​ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuniversity collegemalayalam newsCampus Politics
News Summary - campus is not for the criminals -kerala news
Next Story