സുപ്രീംകോടതിയുടെ ഇടപെടൽ വൈകരുത്
text_fieldsക്ഷോഭത്താൽ ജ്വലിക്കുകയാണീ രാജ്യം. ഒാരോ ദിവസവും സമരം പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും കൂടുതൽ കരുത്താർജിക്കുകയുമാണ്. രാഷ്ട്രത്തിെൻറ ആത്മാവ് എന്നു വിശേഷിപ്പിക്കാവുന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി തുടങ്ങിയ ഈ ജനകീയപ്രക്ഷോഭങ്ങളെ അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട കേന്ദ്രസർക്കാർ, കൂടുതൽ ധാർഷ്ട്യത്തിെൻറയും അക്രമത്തിെൻറയും വഴിയാണ് സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, ദേശീയ പൗരത്വപ്പട്ടികയും നടപ്പാക്കുമെന്നാണ് കഴിഞ്ഞദിവസം ബി.ജെ.പി ആക്ടിങ് പ്രസിഡൻറ് ജെ.പി നദ്ദ പ്രസ്താവിച്ചത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പിയിലും കർണാടകയിലും പ്രക്ഷോഭകർക്കുനേരെ പൊലീസ് വെടിയുതിർക്കുകയും എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. സ്വതന്ത്രവും നീതിപൂർവകവുമായ വാർത്തകൾ പുറത്തുവരുന്നത് തടയാൻ മാധ്യമപ്രവർത്തകരെ അറസ്റ്റ് കാട്ടി വിരട്ടിയിരിക്കുന്നു കർണാടക പൊലീസ്. അമിതാധികാര പ്രയോഗത്തിലൂടെ ഭരണകൂടം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമ്പോൾ സുപ്രീംകോടതി അടിയന്തരമായി ഉണരേണ്ടിയിരിക്കുന്നു. വിദ്യാർഥികൾ ഉയർത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങളെ ഉന്നത ന്യായാധിപന്മാർ കാണുകയും കേൾക്കുകയും ചെയ്യുന്നില്ലെങ്കിൽ നിലവിലെ നീതിപീഠങ്ങളെക്കൂടി പുതുതലമുറ അപ്രസക്താമാക്കിയേക്കും.
രാജ്യത്ത് ഉയർന്ന പ്രക്ഷോഭങ്ങളുടെ ആത്മാവ് ഉൾക്കൊണ്ട് പൗരന്മാരെ വിഭജിക്കാൻ ശ്രമിച്ചതിന് മാപ്പുപറഞ്ഞ് ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് അമിത് ഷാ പ്രകടിപ്പിക്കേണ്ട ഏറ്റവും ചെറിയ ജനാധിപത്യ മര്യാദ. എന്നാൽ, ഏകാധിപത്യത്തിെൻറ സകല ലക്ഷണങ്ങളും പേറുന്ന ഒരു സർക്കാറിൽനിന്ന് അത്തരം മര്യാദകൾ പ്രതീക്ഷിക്കുന്നത് വങ്കത്തമാണ്. സമരങ്ങൾ രൂക്ഷമായപ്പോൾ പ്രധാനമന്ത്രി നോക്കിയത് പ്രക്ഷോഭകരുടെ വസ്ത്രത്തിലേക്കാണ്. പ്രശ്നപരിഹാരത്തിന് സന്നദ്ധമാകുന്നതിനു പകരം കോൺഗ്രസിനെതിരെയും സമരങ്ങൾക്കു നേതൃത്വം വഹിക്കുന്ന വിദ്യാർഥികൾക്കെതിരെയും നുണയുടെ പ്രചാരകനാവുകയാണ് അദ്ദേഹം.
സത്യസന്ധത പുലർത്താത്ത അധികാരികളിൽനിന്ന് നീതി പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാെണന്ന് ചന്ദ്രഗുപ്ത മൗര്യനെ ചാണക്യൻ ഉപേദശിച്ചിട്ടുണ്ട്. ഭരണാധികാരികൾക്ക് നീതിബോധമില്ലെങ്കിൽ പരമോന്നത കോടതിക്ക് ചുമതല ബോധം അധികരിക്കും. നിയമത്തിെൻറ സാങ്കേതികത മാത്രം പരിശോധിച്ചാൽ മതിയാകുകയില്ല, നീതി കൃത്യമായി നിർവഹിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകകൂടി ചെയ്യേണ്ടിവരും. നിയമത്തിെൻറയും ഭരണഘടനയുടെയും സംരക്ഷണ ചുമതല പരമോന്നത കോടതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ പൊതുതാൽപര്യം പരിഗണിച്ച് കോടതികൾക്ക് വകുപ്പ് 32 പ്രയോഗിക്കുവാനും സ്വയം കേെസടുക്കാനും അധികാരമുണ്ട്. രാജ്യത്തിെൻറ വിവിധ സന്ദർഭങ്ങളിൽ സുപ്രീംകോടതിയും ഹൈകോടതികളും ആ വകുപ്പ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ പ്രക്ഷോഭങ്ങളുെട അവസരത്തിൽ അതിെൻറ ആവശ്യമില്ലാതെതന്നെ പൗരത്വ ഭേദഗതി നിയമവും വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളും കോടതിയുടെ മുന്നിലെത്തിയതാണ്. പക്ഷേ, പരമോന്നത കോടതി അവയിൽ നടത്തിയ ഇടപെടലുകൾ സാങ്കേതികമായി തികവുള്ളതാെണങ്കിലും സാഹചര്യത്തിെൻറ പ്രാധാന്യം പരിഗണിച്ചല്ലെന്ന് കാണാനാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്രത്തിനും അറ്റോണി ജനറലിനും നോട്ടീസ് അയക്കാൻ തീരുമാനിച്ചശേഷം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ബി.െജ.പി നേതാവ് അഡ്വ. അശ്വനികുമാർ ഉപാധ്യായയുടെ വാദങ്ങൾ സവിശേഷമായി കേൾക്കുകയും നിയമത്തെ കുറിച്ച് രാജ്യവ്യാപകമായി ബോധവത്കരണം നടത്തണമെന്ന വാദത്തെ അനുകൂലിക്കുകയും ചെയ്തു.
കേന്ദ്രെത്ത ആഹ്ലാദിപ്പിച്ച ഈ നിർദേശം അതുപോലെ അംഗീകരിക്കാമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ഉറപ്പുകൊടുക്കുകയും ചെയ്തു. കേസുകൾ അടിയന്തരമായി ഏെറ്റടുക്കുന്നതിനുപകരം ജനുവരി 22 ലേക്ക് മാറ്റിവെച്ച് ശൈത്യകാല അവധിക്ക് പിരിയുകയായിരുന്നു സുപ്രീംകോടതി. ജനുവരി 22 വരെ പ്രക്ഷോഭം ഈ നിലയിൽ തുടരേണ്ടിവരുമെന്ന് യോഗേന്ദ്ര യാദവിനും വിദ്യാർഥികൾക്കും പറയേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. രാജ്യം തിളച്ചുമറിയുമ്പോഴും പരമോന്നത നീതിപീഠത്തിന് ശൈത്യം ബാധിക്കുന്നുവെന്ന വികാരമുണ്ട് യോഗേന്ദ്രയുടേതടക്കമുള്ളവരുടെ വാക്കുകളിൽ.
വിദ്യാർഥികൾക്കുനേരെ നടന്ന നിഷ്ഠുര അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട ഹരജി പരിഗണിക്കവെ പ്രക്ഷോഭത്തിലെ അക്രമം അവസാനിപ്പിച്ചാൽ കോടതി വിദ്യാർഥികളുടെ വാദം കേൾക്കാമെന്ന പരാമർശത്തെയും അനുചിതമെന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും. രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പൊലീസ് രാജിന് പരോക്ഷ പിന്തുണയായി ഭരണകൂടം അതിനെ വ്യാഖ്യാനിക്കുകയും അതിക്രമങ്ങൾ ശക്തിപ്പെടുത്താനുള്ള സാധൂകരണമായി മനസ്സിലാക്കുകയും ചെയ്തു. ജാമിഅ മില്ലിയ്യയിലും അലീഗഢ് യൂനിവേഴ്സിറ്റിയിലും പൊലീസ് നടത്തിയ തേർവാഴ്ചകളെ കുറ്റപ്പെടുത്താതെ അന്വേഷണത്തിനുള്ള ജുഡീഷ്യൽ കമ്മിറ്റി രൂപവത്കരണം. ഹൈകോടതികളുടെ വിവേചനാധികാരത്തിന് വിട്ട് തോളൊഴിയുകയായിരുന്നു സുപ്രീംകോടതി.
സുപ്രീംകോടതി നിർദേശപ്രകാരം ഹൈകോടതിയിലെത്തിയ വിദ്യാർഥികളുടെ ഒരാവശ്യവും പരിഗണിക്കാതെ കേന്ദ്രത്തിനും പൊലീസിനും നോട്ടീസയച്ച് കേസ് ഫെബ്രുവരി നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിനെതിരെ ഷെയിം വിളികളോടെയാണ് അഭിഭാഷകർ ഉത്തരവിനോട് പ്രതികരിച്ചത്. അലഹബാദ് ഹൈകോടതി ജനുവരി രണ്ടിന് വാദം കേൾക്കാൻ തയാറായെങ്കിലും വിദ്യാർഥികൾക്ക് പൊലീസ് അതിക്രമങ്ങളിൽനിന്ന് സംരക്ഷണം നൽകാനുള്ള പൊതു ഉത്തരവിനും കോടതി വിസമ്മതിച്ചു. രണ്ടു ഹൈകോടതികളും നീതി സംരക്ഷണത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളിലും അർധരാത്രിയിലും തുറന്ന ചരിത്രങ്ങൾ ഏറെ പറയാനുള്ള പരമോന്നത നീതിപീഠം ശൈത്യകാല അവധി മാറ്റിവെച്ച് നീതിയുടെ സംരക്ഷണത്തിന് തയാറാകണം. ഭരണകൂടഭീതിക്ക് ഈ സ്ഥാപനംകൂടി വിധേയപ്പെട്ടാൽ സമ്പൂർണ അരാജകത്വത്തിനാകും അതു വഴിവെക്കുക. ഈ രാജ്യം അതാഗ്രഹിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
