Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബിൽകീസ്​ ദാദിയുടേതു...

ബിൽകീസ്​ ദാദിയുടേതു കൂടിയാണ് ഇന്ത്യ

text_fields
bookmark_border
ബിൽകീസ്​ ദാദിയുടേതു കൂടിയാണ് ഇന്ത്യ
cancel


ലോകപ്രശസ്​തമായ 'ടൈം' മാഗസിെൻറ 'ലോകത്തെ സ്വാധീനിച്ച നൂറു പേർ' പട്ടിക സാർവദേശീയ തലത്തിൽ അഭിപ്രായ രൂപവത്​കരണത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രേഖയാണ്. ഇത്തവണ അവർ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിൽനിന്ന് മൂന്നു പേരാണുള്ളത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടൻ ആയുഷ്മാൻ ഖുരാന എന്നിവരോടൊപ്പം ശാഹീൻബാഗ് സമരത്തിെൻറ മുഖമായി മാറിയ വൃദ്ധ, 82കാരിയായ ബിൽകീസും ഇടം പിടിച്ചിരിക്കുന്നു. നരേന്ദ്ര മോദിക്ക്​ താൻ ആ പട്ടികയിൽ ഇടംപിടിച്ചുവെന്ന ആശ്വാസത്തെക്കാൾ ബിൽകീസ്​ ദാദി ഇടംപിടിച്ചതിെൻറ പ്രഹരമായിരിക്കും കൂടുതൽ തീവ്രതരമായിട്ടുണ്ടാവുക. രാജ്യനിവാസികളിൽ ഒരുവിഭാഗത്തെ പൗരത്വംതന്നെ നിഷേധിച്ച് അൽപമനുഷ്യരാക്കി മാറ്റാനുള്ള കുടില പദ്ധതിക്കെതിരെ വന്ന കനത്ത പ്രഹരമായി ഇതിനെ കാണാം.

'ടൈം' മാഗസിെൻറ ലിസ്​റ്റിൽ പെടുന്നതാണ് ഒരു വ്യക്തിയുടെ പ്രഭാവത്തെ അളക്കാനുള്ള ഏറ്റവും വലിയ അളവുകോൽ എന്നൊന്നും പറയാനാവില്ല. പക്ഷേ, ഇന്നത്തെ സാർവദേശീയ അഭിപ്രായ രൂപവത്​കരണഘടനയിൽ അതിന് വലിയ പ്രാധാന്യമുണ്ട്. അങ്ങനെയൊരു ലിസ്​റ്റിൽ ബിൽകീസ്​ ദാദി ഇടംപിടിക്കുന്നത് ആ സ്​ത്രീയുടെ സവിശേഷമായ നേതൃസിദ്ധിയെയോ കഴിവുകളെയോ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. മറിച്ച്, പൗരത്വ ഭേദഗതിക്കെതിരായി ഇന്ത്യയിൽ ജ്വലിച്ചുയർന്ന ജനകീയപ്രക്ഷോഭത്തെ ലോകം എങ്ങനെയാണ് കണ്ടത് എന്നതിെൻറ പ്രതിഫലനമാണ് ബിൽകീസിെൻറ സ്​ഥാനപ്പെടുത്തൽ. പ്രതിപക്ഷ നേതാവില്ലാത്ത പാർല​െമൻറിൽ, തങ്ങൾക്ക് ലഭിച്ച മൃഗീയഭൂരിപക്ഷത്തി

െൻറ തിണ്ണബലത്തിൽ, വിധ്വംസക അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കി മുന്നേറുന്ന ബി.ജെ.പി സർക്കാറിനേറ്റ വലിയ തിരിച്ചടിയായിരുന്നു പൗരത്വ പ്രക്ഷോഭം. ദുർബലപ്രതിപക്ഷമായ കോൺഗ്രസിനും ദിശാബോധം നഷ്​ടപ്പെട്ട ഇടതുപക്ഷമടക്കമുള്ള മതേതര ചേരിക്കും ഇനിയൊന്നും ചെയ്യാൻ കഴിയില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘ്​പരിവാർ പ്രസ്​ഥാനവും ഭരണകൂടവും. ആ ആത്മവിശ്വാസത്തിലാണ് ഭരണഘടനയുടെ അടിസ്​ഥാനതത്ത്വങ്ങളെയെല്ലാം കാറ്റിൽപറത്തി പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത്. എന്നാൽ അലീഗഢ്​, ജാമിഅ മില്ലിയ്യ സർവകലാശാലകളിലെ വിദ്യാർഥികൾ അതിനെതിരെ തുടങ്ങിവെച്ച സമരം രാജ്യം ഒന്നടങ്കം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രസ്​ഥാനമായി ആ മുന്നേറ്റം മാറി. നരേന്ദ്ര മോദി ഭരണകൂടം ഏറ്റവും വലിയ രാഷ്​​ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളായിരുന്നു അത്. പൗരത്വ ഭേദഗതി നിയമത്തോടൊപ്പം പൗരത്വ രജിസ്​​േ​ട്രഷനും നടപ്പാക്കുമെന്ന മുൻ പ്രഖ്യാപനത്തിൽനിന്ന് സർക്കാറിന് പിന്നോട്ടുപോകേണ്ടിവന്നു. ദുർബലരും മർദിതരുമായ മുസ്​ലിംകളുടെ മുൻ​ൈകയിൽ നടന്ന ജനകീയ സമരത്തിനു മുന്നിൽ സംഘ്​പരിവാർ സർക്കാറിന് മുട്ടുകുത്തേണ്ടിവന്ന അസാധാരണ സാഹചര്യമായിരുന്നു അത്.

പൗരത്വസമരം രാജ്യത്തിനകത്ത് മാത്രമല്ല, സാർവദേശീയ തലത്തിൽ തന്നെയും വലിയ പ്രകമ്പനങ്ങൾ സൃഷ്​ടിച്ചിരുന്നു. വിവിധ ലോക തലസ്​ഥാനങ്ങളിലും നഗരങ്ങളിലും പൗരത്വ നിയമത്തിനെതിരായ റാലികൾ അരങ്ങേറി. അന്താരാഷ്​ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യ ഏറ്റവും നാണംകെട്ട നാളുകളായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നനിലക്ക് നമ്മുടെ രാജ്യത്തിനുണ്ടായിരുന്ന പ്രതിച്ഛായക്ക് വലിയ കോട്ടം തട്ടി. എന്നാൽ, ആ യാഥാർഥ്യങ്ങളൊന്നും അംഗീകരിക്കാൻ മോദി സർക്കാറും ബി.ജെ.പിയും സന്നദ്ധമായിരുന്നില്ല. സർക്കാർ സംവിധാനങ്ങൾ സർവതും ഉപയോഗിച്ച് സമരത്തെ തകർക്കാൻ ശ്രമിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമാത്രമാണ് സമരത്തിന് ഇടവേള നൽകിയത്.

പൗരത്വപ്രക്ഷോഭത്തെ അന്താരാഷ്​ട്രസമൂഹം എങ്ങനെ കാണുന്നു എന്നതിെൻറ നിദർശനമാണ് ബിൽകീസ്​ ദാദിയുടെ 'ടൈം' പട്ടികയിലെ ഇടം. ആ മഹത്തായ ജനകീയമുന്നേറ്റത്തെ അഭിവാദ്യംചെയ്യാൻ അന്താരാഷ്​ട്രസമൂഹം സന്നദ്ധമായി എന്നതിെൻറ അടയാളമാണത്. താനാണ് രാജ്യം എന്ന അധമചിന്തയുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനേറ്റ പ്രഹരം. താൻ മാത്രമല്ല, ബിൽകീസും കൂടി ഉൾപ്പെട്ടതാണ് ഇന്ത്യ എന്ന സത്യം അദ്ദേഹം അംഗീകരിച്ചേ മതിയാവൂ.

കോവിഡ് മഹാമാരിയെ തുടർന്ന് സർക്കാറിെൻറ പല ദൈനംദിന പ്രവർത്തനങ്ങൾക്കും സ്വാഭാവികമായും മുടക്കം വന്നിട്ടുണ്ടായിരുന്നു. എന്നാൽ, പൗരത്വ സമരക്കാരെ വേട്ടയാടാനാണ് ഈ സന്ദർഭം മോദി–അമിത് ഷാ ടീം ഉപയോഗിച്ചത്. പൗരത്വസമരത്തിെൻറ മുൻനിരയിൽനിന്ന വിദ്യാർഥികളെ കലാപക്കേസുകളിലും മറ്റും ഉൾപ്പെടുത്തി യു.എ.പി.എ അടക്കമുള്ള ദുർനിയമങ്ങൾ ഉപയോഗിച്ച് വേട്ടയാടി തുറുങ്കിലടക്കുകയായിരുന്നു കേന്ദ്ര സർക്കാർ. നിരവധി വിദ്യാർഥി നേതാക്കൾ ഇതെഴുതുമ്പോഴും ജയിലഴികൾക്കകത്താണ്. ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ ആത്യന്തികമായി നമ്മുടെ രാജ്യത്തെത്തന്നെയാണ് ദുർബലപ്പെടുത്തുന്നതെന്ന് ബി.ജെ.പി ഭരണകൂടം എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. അതിനുള്ള നല്ലൊരു ഓർമ​െപ്പടുത്തലാണ് 'ടൈം' മാഗസിെൻറ പട്ടിക..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TIMEshaheen bagBilkis
News Summary - Bilkis, ‘dadi of Shaheen Bagh’, on TIME’s list of 100 influential people
Next Story