Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബിഹാറിലെ മഹാമാരി

ബിഹാറിലെ മഹാമാരി

text_fields
bookmark_border
ബിഹാറിലെ മഹാമാരി
cancel

ബിഹാറിൽ മസ്​തിഷ്​കജ്വരം (അക്യൂട്ട്​ എൻസിഫലൈറ്റിസ്​ സിൻഡ്രോം-എ.ഇ.എസ്​) ബാധിച്ച്​ കഴിഞ്ഞ രണ്ടാഴ്​ചക്കുള്ളിൽ 12 6 കുഞ്ഞുമക്കളുടെ ജീവൻ പൊലിഞ്ഞിരിക്കുന്നു. അഞ്ഞൂറിലേറെ പേർ ആശുപത്രിയിൽ ചികിത്സയിലായതിനാൽ മരണനിരക്ക്​ ഇനിയും കൂടാനാണ്​ സാധ്യത.

രണ്ടാഴ്​ചയായി ഒാരോ നാളും കുഞ്ഞുങ്ങൾ എട്ടും പത്തും കൂട്ടത്തോടെ മരിച്ചുവീഴു​േമ്പാഴും എ ന്തു ചെയ്യണമെന്നു തിട്ടമില്ലാത്ത നിലയിലാണ്​ നിതീഷ് ​കുമാറി​​െൻറ ജനതാദൾ യു-ബി.ജെ.പി മുന്നണി ഗവൺമ​െൻറ്​. കൂട്ടമ രണത്തേക്കാൾ ഭീതിജനകമാണ്​ ഇക്കാര്യത്തിൽ അധികൃതരുടെ നിസ്സംഗത. കുറ്റകരമായ ഇൗ അനാസ്​ഥക്കെതിരെ ദേശീയ മനുഷ്യാവകാ ശ കമീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ബിഹാർ ഗവൺമ​െൻറിനും നോട്ടീസ്​ അയച്ചിരിക്കുകയാണ്​. സംസ്​ഥാനത്തെ ആര ോഗ്യരംഗത്തെ കെടുകാര്യസ്​ഥതക്കെതിരെ ഡൽഹിയിൽ സന്നദ്ധപ്രവർത്തകർ കഴിഞ്ഞ ദിവസം ബിഹാർഭവനു മുന്നിൽ ശക്തമായ പ്രതി ഷേധപരിപാടി സംഘടിപ്പിച്ചിരുന്നു.

സാമൂഹിക, സാമ്പത്തികരംഗങ്ങളിൽ ഏറെ പിന്നാക്കംനിൽക്കുന്ന ബിഹാറി​​െൻറ അതിദ യനീയമായ ചിത്രമാണ്​ കുഞ്ഞുങ്ങളുടെ മസ്​തിഷ്​കജ്വരബാധയും കൂട്ടമരണവും അനാവരണം ചെയ്യുന്നത്​. വൈകീട്ട്​ ഒരു നേരംപോലും പശിയടക്കാനാവാത്ത പട്ടിണി മൂലമുള്ള പോഷകാഹാരക്കുറവാണ്​ ഇത്തരം പകർച്ചവ്യാധികൾക്കും മാരകരോഗങ്ങൾക്കും കാരണം​. ഇന്ത്യയിൽ ലിച്ചിപ്പഴങ്ങൾ കൂടുതലായി വിളയുന്ന മുസഫർപുരിലാണ്​ രോഗബാധ രൂക്ഷം. അവിടെ ​ശ്രീകൃഷ്​ണ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മാത്രം തൊണ്ണൂറിലേറെ കുട്ടികളാണ്​ മരിച്ചത്​.

മുന്നൂറിലേറെ പേർ ചികിത്സയിലുണ്ട്​. കാലിവയറ്റിൽ ലിച്ചിപ്പഴം കഴിച്ചാൽ അതിലടങ്ങിയ ടോക്​സിൻ രക്​തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ കുറവ്​ വരുത്തുകയും മസ്​തിഷ്​കജ്വരത്തിനിടയാക്കുകയും ചെയ്യും. കൊടുംചൂടിൽ പലതരം വൈറസ്​, ബാക്​ടീരിയ, ഫംഗസ്, മറ്റു കീടങ്ങൾ എന്നിവയും രാസവിഷാംശങ്ങളും രോഗത്തിനു ഹേതുവായിത്തീരുമെന്ന്​ വൈദ്യവിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. 1995ലാണ്​ ബിഹാറിൽ ആദ്യമായി മസ്​തിഷ്​കജ്വരവും മരണവും റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 2010നും 2014നുമിടയിൽ മാത്രം ആയിരം കുഞ്ഞുങ്ങൾ മരിച്ചു. ഇതോടെ രോഗകാരണം തേടിയ വെല്ലൂർ ക്രിസ്​ത്യൻ കോളജിലെ ഗവേഷകരും അമേരിക്കയിലെ അത്​​ലാൻറയിലുള്ള സ​െൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവൻഷൻ എന്ന സ്​ഥാപനവും ലിച്ചിപ്പഴത്തീറ്റയും പോഷകാഹാരക്കുറവും കൂടിച്ചേർന്നാണ്​ മുസഫർപുരിലെ മരണനിരക്ക്​ ഉയർത്തുന്നതെന്ന്​ കണ്ടെത്തി. കൃത്യമായ പോഷകാഹാരം ലഭിക്കാതെ കുഞ്ഞുങ്ങൾ ലിച്ചി കഴിച്ച്​ അത്താഴം കിട്ടാതെ ഉറങ്ങേണ്ടിവരുന്നതാണ്​ രോഗബാധക്കു കാരണം.

ഇൗ റിപ്പോർട്ടും പിടിച്ച്​ പഴത്തെ പഴിചാരി പ്രതിരോധമാർഗങ്ങളൊന്നും സ്വീകരിക്കാതെ സർക്കാർ തലയൂരുന്നതാണ്​ ​രോഗം ഇത്ര ഭീതിജനകമായ രീതിയിൽ പടരാനും കൊല്ലംതോറും തിരിച്ചുവരാനും ഇടയാക്കിയത്​. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെങ്കിലും വൈകീട്ട്​ ഒരുനേരത്തെ ഭക്ഷണം കുഞ്ഞുങ്ങൾക്ക്​ ലഭ്യമാക്കുന്ന പോഷകാഹാരപദ്ധതി ആവിഷ്​കരിക്കാൻ നിതീഷ്​ ഒന്ന​​​ും ചെയ്​തിട്ടില്ല. കുടുംബങ്ങൾക്ക്​ അത്താഴം ഉറപ്പുവരുത്തി, ലിച്ചിപ്പഴ ഉപഭോഗം കുറക്കാനുള്ള ബോധവത്​കരണം സജീവമാക്കി, രോഗം പടരാതിരിക്കാൻ രോഗികൾക്ക്​ കുറയുന്ന പഞ്ചസാരയുടെ അളവ്​ നികത്താൻ അതിവേഗം ഗ്ലൂക്കോസ്​ ലഭ്യമാക്കാനുള്ള മാർഗമൊരുക്കി ലളിതമായി പ്രശ്​നം പരിഹരിക്കാവു​ന്നതേയുള്ളൂ. എന്നാൽ, ഇൗ വഴിക്കുള്ള യത്​നമൊന്നും ഇക്കണ്ട കാലത്തിനിടക്ക്​ ബിഹാർ ഗവൺമ​െൻറ്​ ഒരുക്കിയില്ല!

രോഗപ്രതിരോധത്തിനെന്നല്ല, രോഗത്തിന്​ ചികിത്സിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കാനും അധികൃതർക്കായിട്ടില്ല. കഴിഞ്ഞ 10 കൊല്ലമായി രോഗബാധ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന മുസഫർപുരിലെ ​​പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ബ്ലഡ്​ ഷുഗർ പരിശോധനക്കുള്ള ഗ്ലൈക്കോമീറ്റർ പോലുമില്ല. അര നൂറ്റാണ്ടു പഴക്കമുള്ള ശ്രീകൃഷ്​ണ മെഡിക്കൽ കോളജിൽ ശിശുരോഗ വിഭാഗത്തിൽ മതിയായ ബെഡുകളില്ല. വൈറോളജി ലാബില്ല. വർഷംതോറും മരണം മേൽക്കുമേൽ വരു​േമ്പാൾ താൽക്കാലിക എൻസിഫലൈറ്റിസ്​ വാർഡുകൾ തട്ടിക്കൂട്ടും​. അടിയന്തരമായി ചില ശുചീകരണപ്രവൃത്തികൾ നടത്തും. സെപ്റ്റംബറിൽ ചൂടുകുറഞ്ഞ്​ സംസ്​ഥാനം ശൈത്യത്തിലേക്ക്​ കടക്കുന്നതോടെ രോഗത്തോടൊപ്പം സർക്കാറും പിൻവലിയും.

ഇൗ നാട്ടുനടപ്പാണ്​ സ്​ഥിതിഗതികൾ ഇത്ര വഷളാക്കിയത്​. കാര്യങ്ങൾ കൈവി​െട്ടന്നായപ്പോൾ മുഖ്യമന്ത്രി നിതീഷ്​ കുമാറും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്​വർധനുമൊക്കെ ഒാടിയെത്തിയിരിക്കുന്നു. 2014ൽ എ.ഇ.എസ്​ മരണങ്ങളുണ്ടായപ്പോഴും കേന്ദ്രമന്ത്രി മുസഫർപുരിലെത്തിയതാണ്​. അന്നു വേണ്ട നടപടികൾ കൈക്കൊള്ളു​െമന്നു പറഞ്ഞു പോയതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. ഇത്തവണ ദുരന്തം തുടങ്ങി രണ്ടാഴ്​ച കഴിഞ്ഞ്​ മന്ത്രിയെത്തിയത്​ സ്​ഥലം എം.എൽ.എ കൂടിയായ സംസ്​ഥാന നഗരവികസന മന്ത്രി സുരേഷ്​ ശർമ, കേന്ദ്ര സഹമന്ത്രി അശ്വനി ചൗബേ എന്നിവരുടെ കൂടെയാണ്​. കേന്ദ്രമന്ത്രി വാർത്തസമ്മേളനം നടത്തു​േമ്പാൾ മറ്റ്​ ഇരുവരും സുഖനിദ്ര പൂണ്ടതും ഇടയ്​ക്കൊരാൾ ഞെട്ടിയുണർന്ന്​ ഇന്ത്യ-പാക്​ ക്രിക്കറ്റ്​ മാച്ചി​​െൻറ സ്​കോർ അന്വേഷിച്ചതും സോഷ്യൽ മീഡിയയിൽ ട്രോളിനു വകയായിരുന്നു. അതിഗുരുതരമായ വിഷയത്തെ അധികാരികൾ എങ്ങ​െന കൈകാര്യം ചെയ്യുന്നു​െവന്നതി​​െൻറ മികച്ച ഉദാഹരണം!

ബിഹാറിലെ ഭീകരമായ ഈ ശിശുമരണങ്ങൾക്ക്​ മറയിട്ടാണ്​ പശ്ചിമ ബംഗാളിൽ ഒരു രോഗിയുടെ മരണത്തെ തുടർന്ന്​ രോഷാകുലരായ ബന്ധുക്കൾ കാണിച്ച അക്രമങ്ങളുടെ പേരിൽ ​ഡോക്​ടർമാർ ഒന്നടങ്കം അഖിലേന്ത്യ പണിമുടക്കിലേക്ക്​ പ്രക്ഷോഭം വളർത്തിയതും കേന്ദ്രവും ഗവർണറുമൊക്കെ മുഖ്യമന്ത്രിയുടെ നേർക്കു കണ്ണുരുട്ടിയതും. അതിന്​ പെരുത്ത്​ കവറേജ്​ നൽകിയ മുഖ്യധാര മാധ്യമങ്ങൾ ബിഹാറിലെ നിതീഷ്​-മോദി ഭരണത്തി​​െൻറ കെടുകാര്യസ്​ഥതക്കെതിരെ കണ്ണടച്ചു. ലിച്ചിപ്പഴത്തെ പഴിച്ചല്ല, ഭരണത്തിലെ പിഴവുകൾ തിരുത്തിയാണ്​ ഇൗ വലിയ പിഴക്ക്​ കേന്ദ്രവും സംസ്​ഥാനവും പിഴയൊടുക്കേണ്ടത്​. ഇല്ലെങ്കിൽ ഭരണകൂടം ദുരന്തമാകുന്നിടത്ത്​ മഹാമാരികൾ ആവർത്തിച്ചുകൊണ്ടിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialbiharmalayalam newsencephalitis
News Summary - Bihar Encephalitis-Editorial
Next Story