ബെവ്​കോ​യി​ലെ അ​ഴി​മ​തി​യും  സ​ർ​ക്കാ​റി​െ​ൻ​റ മ​ദ്യ​വ്യാ​പ​ന ന​യ​വും

08:34 AM
15/05/2019
editorial-23

കേ​ര​ള സംസ്​ഥാന സ​ർ​ക്കാ​റി​െ​ൻ​റ ​േന​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന​തും പൊ​തു​ഖ​ജ​നാ​വി​െ​ൻ​റ മു​ഖ്യ വ​രു​മാ​ന സ്രോ​ത​സ്സു​ക​ളി​ലൊ​ന്ന​ു​മാ​ണ്​ ബി​​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ. ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​ങ്ങ​ളെ മ​ദ്യം സേ​വി​പ്പി​ക്കാ​നാ​യി ബെവ്​​കോ​ക്ക്​ 270 ഔ​ട്ട്​​ല​റ്റു​ക​ളും 180 പ്രീ​മി​യം കൗ​ണ്ട​റു​ക​ളു​മു​ള്ള​താ​യാ​ണ്​ ക​ണ​ക്ക്. ക​ൺ​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​െ​ൻ​റ 40 വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കും സ്വ​കാ​ര്യ ബാ​റു​ക​ൾ​ക്കും വേ​ണ്ടു​ന്ന മ​ദ്യം ന​ൽ​കു​ന്ന​തും ബെ​വ​്​കോയാണ്​. ബെ​വ​്​കോയിലും അ​തി​െ​ൻ​റ കീ​ഴി​ലു​ള്ള മ​ദ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​യാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ വി​ജി​ല​ൻ​സി​ന്​ ല​ഭി​ച്ച പ​രാ​തി​​ക​ളെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 62 ഔ​ട്ട്​​ല​റ്റു​ക​ളി​ൽ പ​കു​തി​യോ​ളം ഔ​ട്ട്​​ല​റ്റു​ക​ളി​ലും വി​റ്റു​പോ​യ മ​ദ്യ​ത്തി​െ​ൻ​റ വി​ല​​െയ​ക്കാ​ൾ കാ​ഷ്​ കൗ​ണ്ട​റി​ലു​ള്ള തു​ക​യി​ൽ 1.12 ല​ക്ഷം രൂ​പ കു​റ​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. പ​രി​സ​ര​ത്ത്​ ഒ​ളി​പ്പി​ച്ചനി​ല​യി​ൽ 33000 രൂ​പ​യും ക​ണ്ടെ​ത്തി. മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 10 ഒൗ​ട്ട്​​ല​റ്റു​ക​ളി​ലെ കാ​ഷ്​ കൗ​ണ്ട​റി​ൽ കാ​ണ​പ്പെ​ട്ട തു​ക മ​ദ്യം വി​റ്റ തു​ക​​െയ​ക്കാ​ൾ 13000 രൂ​പ കൂ​ടു​ത​ലാ​യി​രു​ന്നു.

ഒ​രൊ​റ്റ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ വെ​ളി​പ്പെ​ട്ട ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണി​ത്. ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ യ​ഥാ​ർ​ഥ വി​ല​​െയക്കാ​ൾ അ​ധി​കം തു​ക ഈ​ടാ​ക്കു​ന്നു, വി​ല കൂ​ടി​യ മ​ദ്യ ബ്രാ​ൻ​ഡു​ക​ൾ പൊ​ട്ടി​യ​താ​യി കാ​ണി​ച്ച്​ അ​വ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്നു, ബി​ല്ലു​ക​ളി​ൽ തു​ക വ്യ​ക്ത​മാ​കാ​ത്ത ത​ര​ത്തി​ൽ പ​ഴ​യ ടോ​ണ​ർ ഉ​പ​യോ​ഗി​ച്ച്​ പ്രി​ൻ​റ്​ ചെ​യ്​​ത്,​ പി​ന്നീ​ട്​ പ്രി​ൻ​റ്​ ചെ​യ്​​ത ഭാ​ഗം കീ​റി​ക്ക​ള​ഞ്ഞ്​ ഉ​പ​ഭോക്​താക്ക​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ തു​ക ഇൗ​ടാ​ക്കു​ന്നു തു​ട​ങ്ങി​യ നി​ര​വ​ധി​യാ​യ പ​രാ​തി​ക​ളാ​ണ്​ വി​ജി​ല​ൻ​സി​ന്​ ല​ഭി​ച്ചി​രു​ന്ന​ത്. അ​വ​യ​ത്ര​യും ശ​രി​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ മി​ന്ന​ൽ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ. മു​ഖ്യ ഭ​ര​ണ​ക​ക്ഷി​യു​ടെ തൊ​ഴി​ലാ​ളി യൂ​നി​യ​നി​ൽപെ​ട്ട​വ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള സ്​​ഥാ​പ​നം കൂ​ടി​യാ​ണി​ന്ന്​ ബെ​വ്​​കോ. നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി മു​ഖേ​ന​യാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ​യെ​ങ്കി​ലും അ​ത്​ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പ​ക​രം പാ​ർ​ട്ടി​ക്കാ​രാ​യ താ​ൽക്കാ​ലി​ക​ക്കാ​ർ​ക്ക്​ കാ​ല​ക്ര​മ​ത്തി​ൽ സ്​​ഥി​ര​നി​യ​മ​നം ന​ട​ത്തു​ക​യാ​ണ്​ പ​തി​വ്. താ​​േഴ​ത്ത​ട്ടി​ൽ ന​ട​ക്കു​ന്ന​തി​​െന​ക്കാ​ൾ വ​ലി​യ അ​ഴി​മ​തി​യാ​ണ്​ മേ​ൽ​ത്തട്ടി​ൽ ന​ട​ക്കു​ന്ന​ത്. ബി​ല്ലി​ങ്​ മെ​ഷീൻ, മ​ദ്യം എ​ന്നി​വ വാ​ങ്ങു​ന്ന​തി​ൽ ക​മീ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ക​ള്ളക്കളി​ക​ൾ ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക്​ പ്ര​തി​വ​ർ​ഷം 1500 കോ​ടി രൂ​പ വ​രു​മാ​ന​മു​ണ്ടാ​കു​ന്നു എ​ന്ന​താ​ണ്​ എ​ല്ലാ തിരുമാലിത്തരങ്ങൾക്കുമുള്ള ന്യാ​യം. അ​തി​ഗു​രു​ത​ര​മാ​യ ഇൗ ​അ​ഴി​മ​തി നി​യ​മ​സ​ഭ​യി​ൽ സ​ജീ​വ ച​ർ​ച്ചാ വി​ഷ​യ​മാ​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷം കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ ഭ​ര​ണ​പ​ക്ഷ-​പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ സ​മ​സ്​​ത രാ​ഷ​്ട്രീ​യ​ക്കാ​രും ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​െ​ൻ​റ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​ണെ​ന്ന തിക്​തസ​ത്യ​മാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്.  

ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ൽപി​ന്നെ പ്ര​ഖ്യാ​പി​ച്ച മ​ദ്യ​ന​യം സം​സ്​​ഥാ​ന​ത്ത്​ പൂ​ട്ടി​ക്കി​ട​ന്ന ബാ​ർ​ഹോ​ട്ട​ലു​ക​ൾ മു​ഴു​വ​ൻ തു​റ​ക്കാ​ൻ മാ​ത്ര​മ​ല്ല, ടൂ ​സ്​​റ്റാ​ർ പ​ദ​വി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കുകൂ​ടി മ​ദ്യ​വി​ൽ​പ​ന അ​നു​വ​ദി​ക്കാ​നും വ​ഴി​തു​റ​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​നി​രോ​ധന​മോ നി​യ​ന്ത്ര​ണ​മോ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന പ്ര​ചാ​ര​ണ​മാ​യി​രു​ന്നു ഇ​തി​നു​ള്ള ന്യാ​യീ​ക​ര​ണം. സം​സ്​​ഥാ​ന​ത്തി​െ​ൻ​റ മു​ഖ്യ വ​രു​മാ​ന​മാ​ർ​ഗ​മാ​യ ടൂ​റി​സ​ത്തി​ന്​ തി​രി​ച്ച​ടി നേ​രി​ടു​ന്നു എ​ന്ന വ്യാ​ജ​പ്ര​സ്​​താ​വ​ന​ക​ളും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ൽ​നി​ന്നു​ണ്ട​ായി. ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​റി​െ​ൻ​റ കാ​ല​ത്ത്​ ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ മ​ദ്യ​വി​ൽ​പ​ന ത​ട​ഞ്ഞ​തു​മൂ​ലം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യോ ഇ​പ്പോ​ൾ മ​ദ്യ​വി​ൽ​പ​ന സാ​ർ​വ​ത്രി​ക​മാക്കി​യ​തു​മൂ​ലം അ​വ​രു​ടെ സം​ഖ്യ വ​ർ​ധി​ച്ച​താ​യോ ക​ണ​ക്കു​ക​ൾ സ്​​ഥി​രീ​ക​രി​ക്കു​ന്നി​ല്ല. അ​തേ​പോ​ലെ, മ​ദ്യ​ത്തി​െ​ൻ​റ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തും വി​ൽ​പ​ന​യും വ​ർ​ധി​ച്ചു എ​ന്നപ്ര​ചാ​ര​ണ​വും തീ​ർ​ത്തും അ​വാ​സ്​​ത​വ​മാ​യി പു​ല​ർ​ന്നി​രി​ക്കു​ന്നു. മ​ദ്യ​ത്തോ​ടൊ​പ്പം മ​യ​ക്കു​മ​രു​ന്നും കേ​ര​ള​ത്തി​െ​ൻ​റ ആ​രോ​ഗ്യ​വും സ്വൈ​ര​ജീ​വി​ത​വും ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ്​ ദി​നേ​ന ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.

നേ​ര​​േത്തത​ന്നെ ശ​രാ​ശ​രി ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​ൽ രാ​ജ്യ​ത്ത്​ ഒ​ന്നാം​സ്​​ഥാ​ന​ത്തു​ള്ള കേ​ര​ളം ഇ​പ്പോ​ൾ നേ​രി​ടു​ന്ന അ​തീ​വ ഗൗ​ര​വ​ത​ര​മാ​യ പ്ര​ശ്​​നം വിദ്യാർഥിക​ളി​ലേ​ക്കു​കൂ​ടി ഇൗ ​രോ​ഗം ഭ​യാ​ന​ക​മാ​യി വ്യാ​പി​ക്കു​ന്ന​താ​ണ്. മ​ദ്യ​നി​രോ​ധന​ത്തി​നു​പ​ക​രം മ​ദ്യ​വ​ർ​ജ​ന​മാ​ണ്​ ഇ​ട​തു​സ​ർ​ക്കാ​റി​െ​ൻ​റ ന​യ​മെ​ന്നും അ​തി​നു​ള്ള മാ​ർ​ഗം ബോ​ധ​വ​ത്​​ക​ര​ണ​മാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട്​ സം​സ്​​ഥാ​ന ബ​ജ​റ്റി​ൽ ഒ​രു വി​ഹി​തം ഇ​തി​നാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ മ​ദ്യാ​സ​ക്​​ത​ർ​ക്കു​ള്ള ഡി​അ​ഡി​ക്​​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. പ​ക്ഷേ, ദൈ​നം​ദി​ന സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​തി​െ​ൻ​റ ഒ​രു ഫ​ല​വും എ​ടു​ത്തു​കാ​ട്ടാ​നാ​വി​ല്ലെ​ന്നു​മാ​ത്രം. മ​റി​ച്ച്​ 15-29 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രി​ൽ ന​ട​ത്ത​പ്പെ​ട്ട സ​ർ​വേ​പ്ര​കാ​രം, ല​ഹ​രി​മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ക​ളി​ലും 10 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ളി​ൽ ല​ഹ​രി ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടൊ​പ്പം പെ​ൺ​കു​ട്ടി​ക​ളി​ൽ അ​ത്​ ഇ​ര​ട്ടി​േയാ​ള​മാ​യി എ​ന്നാ​ണ്​ എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ൻ​റ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി ഡി​പ്പാ​ർട്​മെ​ൻ​റും ബം​ഗ​ളൂ​രു നിം​ഹാ​ൻ​സും ചേ​ർ​ന്ന്​ 5784 വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ വെ​ളി​പ്പെ​ട്ട​ത്. മ​ദ്യ​പ​രാ​യ വ​നി​ത​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്​ അ​വ​ർ​ക്കീ ശീ​ലം കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ്​ പ​ക​ർ​ന്ന​ത്​ എ​ന്നാ​ണ്. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഏ​താ​ണ്ട്​ ആ​ധി​പ​ത്യംത​ന്നെ പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​​ന ഇ​ട​തു​പ​ക്ഷ​​ത്തി​െ​ൻ​റ​താ​ണ്​ എ​ന്ന വ​സ്​​തു​തകൂ​ടി കാ​ണാ​തെപോ​കരു​ത്.

ചു​രു​ക്ക​ത്തി​ൽ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​യി മ​ദ്യ​ത്തെ കാ​ണു​ന്ന സ​ർ​ക്കാ​ർ, ആ ​സ​ർ​ക്കാ​റി​നു​ വേ​ണ്ട​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ, സ​ർ​ക്കാ​റി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന ബാ​ർ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ, മു​ഖ്യ ഭ​ര​ണ​ക​ക്ഷി​യു​ടെ മ​ദ്യ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ, സ​ർ​വോ​പ​രി എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഉ​ള്ള​ഴി​ഞ്ഞ്​ സ​ഹാ​യി​ക്കു​ന്ന അ​ബ്​​കാ​രി കോ​ൺ​ട്രാ​ക്​​ട​ർ​മാ​ർ- എ​ല്ലാ​വ​രും ഒ​ത്തു​ചേ​ർ​ന്ന മ​ദ്യവ്യ​വ​സാ​യം സം​സ്​​ഥാ​ന​ത്തെ ല​ഹ​രി​യി​ൽ മു​ക്കി​ക്കൊ​ല്ലു​ന്ന​തി​ൽ ഒ​ര​ത്ഭു​ത​വു​മി​ല്ല. ആ ​മേ​ഖ​ല​യെ മു​ച്ചൂ​ടും ചൂ​ഴ്​​ന്നു​നി​ൽ​ക്കു​ന്ന അ​ഴി​മ​തി​ക്കെ​തി​രെ ആ​ർ എ​ത്ര ശ​ബ്​​ദ​മു​യ​ർ​ത്തി​യാ​ലും ഒ​ന്നും സം​ഭ​വി​ക്കാ​ൻ പോ​വു​ന്നു​മി​ല്ല. ഇ​വ​രു​ടെ നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ മ​ദ്യ​നി​രോ​ധന സ​മി​തി​ക​ളും മ​ദ്യ​വ​ർ​ജ​ന പ്ര​സ്​​ഥാ​ന​ങ്ങ​ളും ഞെ​രി​ഞ്ഞ​മ​രു​ക​യേ ഗ​തി​യു​ള്ളൂ. ദൈ​വ​ത്തി​െ​ൻ​റ സ്വ​ന്തം നാ​ടി​നെ ര​ക്ഷി​ക്കാ​ൻ അ​വ​നോ​ടുത​ന്നെ പ്രാ​ർ​ഥി​ക്കു​ക.

Loading...
COMMENTS