Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅഗ്​നിവേ​ശി​നെ​തി​രാ​യ ...

അഗ്​നിവേ​ശി​നെ​തി​രാ​യ ആ​ക്ര​മ​ണം

text_fields
bookmark_border
അഗ്​നിവേ​ശി​നെ​തി​രാ​യ ആ​ക്ര​മ​ണം
cancel

എ​ൺ​പ​ത് വ​യസ്സു​കാ​ര​നാ​യ ഒ​രു കാ​ഷാ​യ വ​സ്​​ത്ര​ധാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ടെ​ലി​വി​ഷ​ൻ കാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ പ​ര​സ്യ​മാ​യി ആ​ക്ര​മി​ച്ച് വീ​ഴ്ത്താ​നും വ​സ്​​ത്ര​ങ്ങ​ൾ പി​ച്ചി​ച്ചീ​ന്താ​നും തു​ട​ർ​ന്ന് അ​തി​നെ ന്യാ​യീ​ക​രി​ക്കാ​നും സാ​ധി​ക്കു​ന്ന അ​ധ​മ​ത്തം ഇ​ന്ത്യ​യി​ൽ സം​ഘ്​​പ​രി​വാ​ർ പ്ര​സ്​​ഥാ​ന​ത്തി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രി​ക്കും. ആ​ര്യസ​മാ​ജം നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഹി​ന്ദുമ​ത പ​ണ്ഡി​ത​നും ഹ​രി​യാ​ന​യി​ലെ മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ സ്വാ​മി അഗ്​നിവേ​ശി​നെ​തി​രെ ഝാ​ർ​ഖ​ണ്ഡി​ലെ പാ​കു​റി​ൽ യു​വ​മോ​ർ​ച്ച​യു​ടെ​യും എ.​ബി.​വി.​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണം സാ​ധ്യ​മാ​യ എ​ല്ലാ വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. കാ​ഷാ​യ വ​സ്​​ത്ര​ത്തി​​െൻറ മ​ഹത്ത്വം ഉ​ദ്ഘോ​ഷി​ക്കു​ന്ന​വ​ർ ത​ന്നെ​യാ​ണ് സ​ന്യാ​സം സ്വീ​ക​രി​ച്ച്, ഹി​ന്ദുമ​ത ന​വോത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ഒ​രു വ​യോ​ധി​ക​നെ ഇ​വ്വി​ധം ആ​ക്ര​മി​ച്ച​തെ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണ്. ഒ​രു ആ​ദി​വാ​സി സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സ്വാ​മി ഝാ​ർ​ഖണ്ഡി​ലെ​ത്തി​യ​ത്. ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യശേ​ഷം രാ​ജ്യ​മാ​സ​ക​ലം ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട അ​തി​ക്ര​മ​ത്തി​നെ​തി​രെ സു​പ്രീംകോ​ട​തി ശ​ക​്​ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ജൂ​ലൈ 17ന് ​ത​ന്നെ​യാ​ണ് ഝാ​ർ​ഖണ്ഡി​ലെ ഈ ​ആ​ക്ര​മ​ണ​മെ​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ആ​ൾ​ക്കൂ​ട്ട അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ കേ​ന്ദ്രം പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന സു​പ്രീംകോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം യ​ഥാ​ർ​ഥ​ത്തി​ൽ മോ​ദി സ​ർ​ക്കാ​റി​നു​ള്ള തി​രി​ച്ച​ടി​യാ​യി​രു​ന്നു. സു​പ്രീംകോ​ട​തി അ​ത്ത​ര​മൊ​രു മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യയു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി​യ ഇ​ത്ത​രം ആ​ൾ​ക്കൂ​ട്ട അ​തി​ക്ര​മ​ങ്ങ​ളെ ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ സം​ഘ​്​പ​രി​വാ​റി​ന് ഒരു ആ​ത്്മാ​ർ​ഥ​ത​യു​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് അഗ്​നി​വേ​ശി​നെ​തി​രാ​യ ആ​ക്ര​മ​ണം.

പ്ര​തീ​ക്ഷി​ച്ച​തുപോ​ലെ ത​ന്നെ, അഗ്​നിവേ​ശി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഒരു പ​ങ്കു​മി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബി.​ജെ.​പി സം​സ്​​ഥാ​ന ഘ​ട​കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, പ്ര​സ്​​തു​ത പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ച്ച ബി.​ജെ.​പി സം​സ്​​ഥാ​ന വ​ക്​​താ​വ് പി. ​ഷാ​ദി​യോ മ​റ്റൊ​രു കാ​ര്യംകൂ​ടി പ​റ​ഞ്ഞു​വെ​ക്കു​ക​യു​ണ്ടാ​യി. ‘അഗ്​നിവേശി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ, ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല’ എ​ന്നാ​ണ​ത്.  അ​താ​യ​ത്, സം​ഭ​വി​ച്ച​തുപോ​ലെ​യു​ള്ള ഒ​രു ആ​ക്രമ​ണ​ത്തി​ന് അ​ർ​ഹ​നാ​യ വ്യ​ക്​​തി​യാ​ണ് അഗ്​നിവേ​ശ്​​ എ​ന്നാ​ണ് ബി.​ജെ.​പി വ​ക്​​താ​വ് പ​റ​ഞ്ഞു​വെ​ക്കു​ന്ന​ത്. സം​ഘ​്​പ​രി​വാ​ർ പ്ര​സ്​​ഥാ​ന​ത്തിെ​ൻറ യ​ഥാ​ർ​ഥ സ്വ​ഭാ​വ​ത്തെ കു​റി​ച്ച് ധാ​ര​ണ​യു​ള്ള​വ​ർ​ക്ക് ഇ​തി​ൽ വ​ലി​യ അ​ത്ഭു​തം തോ​ന്നാ​നി​ട​യി​ല്ല. ഝാ​ർ​ഖണ്ഡി​ലെ രാം​ഗ​ഢി​ൽ അ​ലീ​മു​ദ്ദീ​ൻ അ​ൻ​സാ​രി എ​ന്ന കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ര​നെ അ​ടി​ച്ചുകൊ​ന്ന കേ​സി​ൽ ജാ​മ്യം നേ​ടി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ മാ​ല​യി​ട്ട് സ്വീ​ക​രി​ച്ച​ത് ബി.​ജെ.​പി നേ​താ​വും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ ജ​യ​ന്ത് സി​ൻഹ​യാ​ണ്. മൃ​ഗീ​യ​മാ​യ ഒ​രു കൊ​ല​പാ​ത​കക്കേ​സി​ൽ പ​ങ്കാ​ളി​ക​ളാ​യ​തി​​െൻറ പേ​രി​ൽ കോ​ട​തി ശി​ക്ഷി​ച്ച​യാ​ളു​ക​ൾ​ക്ക് ജാ​മ്യംകി​ട്ടു​മ്പോ​ഴേ​ക്ക് അ​വ​രെ മാ​ല​യി​ട്ട് സ്വീ​ക​രി​ക്കാ​ൻ ഒ​രു കേ​ന്ദ്ര മ​ന്ത്രി ഓ​ടി​ച്ചെ​ല്ലു​ന്ന​ത് സാ​ധാ​ര​ണ നി​ല​ക്ക് മോ​ശം ഏ​ർ​പ്പാ​ടാ​യാ​ണ് പ​രി​ഷ്കൃ​ത​രാ​യ മ​നു​ഷ്യ​ർ കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് മ​ഹ​ത്താ​യ ഒ​രു കാ​ര്യ​മാ​യി കാ​ണു​ന്ന​താ​ണ് സം​ഘ​്​പ​രി​വാ​ർ സം​സ്​​കാ​രം. ജ​യ​ന്ത് സി​ൻ​ഹ​യു​ടെ ന​ട​പ​ടി വ​ൻ വി​വാ​ദ​മാ​യ​പ്പോ​ൾ അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, രാം​ഗഢി​ലെ ബി.​ജെ.​പി നേ​താ​വ് പ്ര​സ്​​തു​ത ചെ​യ്തി​യെ ‘അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ൃ​ത്തി’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്! ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ലോ​ചി​ക്കു​മ്പോ​ൾ സ്വാ​മി അഗ്​നിവേ​ശി​നെ​തി​രാ​യ സം​ഘ്​​പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​ൽ വ​ലി​യ അത്ഭു​ത​മൊ​ന്നും കാ​ണാ​നി​ല്ല.

കോ​ട​തി​ക​ളും പൗ​രസ​മൂ​ഹ​വും ബു​ദ്ധി​ജീ​വി​ക​ളും സ്വ​ത​ന്ത്രമാ​ധ്യ​മ​ങ്ങ​ളും രാഷ്​ട്രാ​ന്ത​രീ​യ സം​ഘ​ട​ന​ക​ളു​മെ​ല്ലാം വ​ലി​യ തോ​തി​ൽ വി​മ​ർ​ശന വി​ധേ​യ​മാ​ക്കി​യശേ​ഷ​വും ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടുപോ​കാ​ൻ സം​ഘ്​​പ​രി​വാ​റി​നെ േപ്ര​രി​പ്പി​ക്കു​ന്ന​തെ​ന്ത് എ​ന്ന​ത് ഗൗ​ര​വ​ത്തി​ൽ ആ​ലോ​ചി​ക്കേ​ണ്ട​താ​ണ്. ഒ​ന്നാ​മ​താ​യി അ​പ​രി​ഷ്കൃ​ത​മാ​യ​തും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ ഒ​രു രാ​ഷ്​ട്രീ​യ പ്ര​ത്യ​യ​ശാ​സ്​​ത്രം അ​വ​ർ കൊ​ണ്ടുന​ട​ക്കു​ന്നു എ​ന്ന​തു ത​ന്നെ​യാ​ണ്. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​​​െൻറ വി​മ​ർ​ശ​ന​ങ്ങ​ളെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ൻ ഈ ​പ്ര​ത്യ​യ​ശാ​സ്​​ത്രം അ​വ​രെ സ​മ്മ​തി​ക്കു​ന്നി​ല്ല. ആ​ളു​ക​ൾ എ​ന്തോ പ​റ​ഞ്ഞോ​ട്ടെ, ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ അ​ജ​ണ്ട​യു​മാ​യി മു​ന്നോ​ട്ടു പോ​കും എ​ന്ന ഭാ​വ​മാ​ണ​ത്. മ​റ്റൊ​ന്ന്, ഈ ​ആക്രമണോത്സുക സ​മീ​പ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ അ​തു​വ​ഴി ഭൂ​രി​പ​ക്ഷ വി​കാ​ര​മു​യ​ർ​ത്തി രാഷ്​ട്രീ​യ നേ​ട്ടം കൊ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ വി​ചാ​രി​ക്കു​ന്നു. അ​താ​യ​ത്, രാ​ജ്യം അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​രം വൈ​കാ​രി​ക​ത​ക​ളും ആക്രമണോത്സുക സ​മീ​പ​ന​ങ്ങ​ളും വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും അ​വ​ർ ഇ​നി​യും ശ്ര​മി​ക്കും എ​ന്നുവേ​ണം അ​നു​മാ​നി​ക്കാ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​ലി​ക​ളി​ൽ പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ അ​വ​രു​ടെ ഈ ​ലൈ​ൻ വ്യ​ക​്​ത​മാ​വും.

സം​ഘ​്​പ​രി​വാ​ർ അ​വ​രു​ടെ ആക്രമണോത്സുക രാ​ഷ്​ട്രീ​യ​ത്തി​ൽ അ​ൽ​പംപോ​ലും പി​റ​കോ​ട്ട് പോ​യി​ട്ടി​ല്ല എ​ന്നാ​ണ് ഝാ​ർ​ഖ​ണ്ഡ്​ സം​ഭ​വം വ്യ​ക​്​ത​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​​െൻറ ഭാ​വി​യെ കു​റി​ച്ച വ​ലി​യ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​തു മു​ന്നോ​ട്ടുവെ​ക്കു​ന്നു​ണ്ട്. അ​ടു​ത്ത തെ​ര​ഞ്ഞെ​ട​ുപ്പി​ൽ കൂ​ടി ഈ ​സം​ഘം രാ​ഷ്​ട്രീ​യ വി​ജ​യം നേ​ടു​ക​യാ​ണെ​ങ്കി​ൽ തി​രി​ച്ചുവ​രാ​ൻ പ​റ്റാ​ത്തവി​ധം ഇ​ന്ത്യ മ​റ്റൊ​രു ഇ​ന്ത്യ​യാ​യി മാ​റു​മെ​ന്ന​താ​ണ് ആ ​മു​ന്ന​റി​യി​പ്പ്. അ​ത് തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ പ്ര​തി​പ​ക്ഷം സ​ന്ന​ദ്ധ​മാ​ണോ എ​ന്ന​താ​ണ് പ്ര​സ​ക്​​ത​മാ​യ ചോ​ദ്യം.

Show Full Article
TAGS:madhyamam editorial Agnivesh Attack Against Agnivesh article malayalam news 
Next Story