Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപി.​എ​സ്.​സി...

പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ​ക്ക് ഈ ​വേ​ഗം മ​തി​യോ?

text_fields
bookmark_border
പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ​ക്ക് ഈ ​വേ​ഗം മ​തി​യോ?
cancel

സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്​​​​ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള റി​​​ക്രൂ​​​ട്ടി​​​ങ്​ ഏ​​​ജ​​​ൻ​​​സി എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ബ്ലി​​​ക്​ സ​​​ർ​​​വി​​​സ്​ ക​​​മീ​​​ഷ​​ന്റെ (പി.​​​എ​​​സ്.​​​സി) പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്; രാ​​​ജ്യ​​​ത്തി​​ന്റെ ഭാ​​​ഗ​​​ധേ​​​യം നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ​​​വ​​​രെ ഏ​​​റെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്​ ഈ ​​​സ്​​​​ഥാ​​​പ​​​നം. അ​​​തു​​​കൊ​​​ണ്ടാ​​​ണ്, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​ ക​​​മീ​​​ഷ​​​ൻ​​​​പോ​​​ലെ അ​​​ത​​തു സം​​​സ്​​​​ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പി.​​​എ​​​സ്.​​​സി​​​ക​​​ളെ​​​യും സ​വി​ശേ​ഷ​മാ​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​സ്​​​​ഥാ​​​പ​​​ന​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ക്​​​​സി​​​ക്യൂ​​​ട്ടി​വി​​ന്റെ ചു​​​വ​​​പ്പു​​​നാ​​​ട​​​ക​​​ളി​​​ൽ​​​നി​​​ന്ന്​ പൂ​​​ർ​​​ണ​​​മാ​​​യും മു​​​ക്​​​​ത​​​മാ​​​യ സ്വ​​​ത​​​ന്ത്ര​ സ്​​​​ഥാ​​​പ​​​ന​മാ​യി​രി​ക്ക​ണം അ​ത് എ​ന്ന നി​ഷ്ക​ർ​ഷ മൂ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ‘​വി​ശു​ദ്ധ സ​ങ്ക​ൽ​പം’ മ​റ്റു സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ​പ്പോ​ലെ പി.​എ​സ്.​സി​ക​ളും കാ​റ്റി​ൽ​പ​റ​ത്തി എ​ന്ന​താ​ണ് പൊ​തു​വാ​യു​ള്ള അ​നു​ഭ​വം. കേ​ര​ളം ഇ​തി​നൊ​ര​പ​വാ​ദ​മാ​ണെ​ന്ന് പ​റ​യാം. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള പി.​എ​സ്.​സി കാ​ര്യ​ക്ഷ​മ​മാണ്. രാ​ജ്യ​ത്തെ മൊ​ത്തം പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന ക​ണ​ക്കു​ക​ൾ ഈ ​നി​രീ​ക്ഷ​ണ​ത്തെ സാ​ധൂ​ക​രി​ക്കു​ന്നു​ണ്ട്. ചെ​റി​യ സം​സ്ഥാ​ന​മാ​ണെ​ങ്കി​ലും, കേ​ര​ള പി.​എ​സ്.​സി​യു​ടെ പ്ര​വ​ർ​ത്ത​ന വൈ​പു​ല്യം വ​ലു​താ​ണ്.​ പൊ​തു നി​യ​മ​ന​ങ്ങ​ളെ​ല്ലാം പി.​എ​സ്.​സി വ​ഴി​യാ​ക​ണ​മെ​ന്ന കേ​ര​ള ജ​ന​ത​യു​ടെ രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത​യാ​ണ് ഈ ​ജാ​ഗ്ര​ത​ക്ക് നി​ദാ​നം. ആ ​നി​ല​യി​ൽ പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​നി​ലു​മു​ണ്ടൊ​രു ‘കേ​ര​ള മോ​ഡ​ൽ’. എ​ന്നാ​ൽ, ഈ ​മോ​ഡ​ലി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​ക​ളും ഉ​ണ്ടാ​വു​ന്നു​വെ​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ഒ​ന്നും ര​ണ്ടും വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ൾ​ക്കു​പോ​ലും നി​യ​മ​നം ന​ൽ​കാ​ത്ത​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്നത് ഉദാഹരണം.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ നോ​ക്കു​കു​ത്തി​യാ​കു​ന്ന റാ​ങ്ക് ലി​സ്റ്റു​ക​ളെ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്രൈ​മ​റി സ്കൂ​ൾ റാ​ങ്ക് പ​ട്ടി​ക​ക​ളെ​ക്കു​റി​ച്ചാ​ണ് ഏ​റ്റ​വും വ​ലി​യ ആ​ക്ഷേ​പം. ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ലെ യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഏ​ഴ്​ ജി​ല്ല​ക​ളി​ലും ഒ​രൊ​റ്റ നി​യ​മ​ന​വും ന​ട​ന്നി​ട്ടി​ല്ല. നി​യ​മ​നം ന​ട​ന്ന ജി​ല്ല​ക​ളി​ലൊ​രി​ട​ത്തു​പോ​ലും ര​ണ്ട​ക്കം തി​ക​ച്ചി​ട്ടു​മി​ല്ല. എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും ഒ​രാ​ൾ​ക്കു​പോ​ലും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല. 1550 പേ​രു​ള്ള മ​ല​പ്പു​റം ജി​ല്ല പ​ട്ടി​ക​യി​ൽ നി​ന്ന്​ നി​യ​മ​നം ല​ഭി​ച്ച​ത്​ 38 പേ​ർ​ക്ക്​ മാ​ത്രം. ക്ല​ർ​ക്ക് ലി​സ്റ്റ് പ​ട്ടി​ക​യി​ൽ ആ​കെ​യു​ള്ള 20589 പേ​രി​ൽ അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് 439 പേ​ർ​ക്ക്-​വെ​റും ര​ണ്ട് ശ​ത​മാ​നം മാ​ത്രം.

ഉ​ർ​ദു, ഇ​സ്‍ലാ​മി​ക് ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി, സോ​ഷ്യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്കും ഇ​തു​വ​രെ നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു​വെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള പി.​എ​സ്.​സി​യു​ടെ ഈ ​മെ​ല്ലെ​പ്പോ​ക്ക് ഒ​ര​ള​വി​ൽ സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ​യി​ലേ​ക്കും വി​ര​ൽ​ചൂ​ണ്ടു​ന്നു​വെ​ന്ന് പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു. അ​ക്കാ​ല​ത്ത്, 1.61 ല​ക്ഷം നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി വ​ഴി ന​ട​ന്നു; ഭ​ര​ണ​തു​ട​ർ​ച്ച​യി​ൽ അ​ത് 1.30 ല​ക്ഷ​ത്തി​ലും താ​ഴെ​യാ​ണ്. വാ​സ്ത​വ​ത്തി​ൽ ഈ ​സ​മ​യ​ത്താ​യി​രു​ന്നു കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തു​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, നി​യ​മ​ന ന​ട​പ​ടി​ക​ൾ പാ​തി വ​ഴി​യി​ൽ നി​ർ​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന സ​മീ​പ​ന​മാ​ണി​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ഇ​തൊ​രു വി​മ​ർ​ശ​ന​മാ​യി ഉ​യ​രു​മ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ പി.​എ​സ്.​സി നി​യ​മ​ന ക​ണ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷ​പ്പെ​ടു​ന്ന രീ​തി​യും ആ​ശാ​സ്യ​മ​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ, കേ​ര​ള​ത്തി​ലെ പി.​എ​സ്.​സി ​അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണെ​ന്നോ​ർ​ക്ക​ണം. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി പി.​​​എ​​​സ്.​​​സി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന കാ​​​ല​​​മാ​​​ണി​​​ത്. 2008ൽ 17.42 ​​​​​ല​​​​​ക്ഷം പേ​​​​​രാ​​​​​ണ്​ പി.​​​​​എ​​​​​സ്.​​​​​സി പ​​​​​രീ​​​​​ക്ഷ​​​​​ക​ൾ​ക്ക്​ അ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​ത്. ആ ​​​​​വ​​​​​ർ​​​​​ഷം 25,762 പേ​​​​​ർ​​​​​ക്ക്​ നി​​​​​യ​​​​​മ​​​​​ന ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കി. 2017ൽ ​​​​​അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ 1.21 കോ​​​​​ടി​​​​​യി​​​​​ലെ​​​​​ത്തി; നി​​​​​യ​​​​​മ​​​​​ന ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കി​​​​​യ​​​​​ത്​ 35,911 പേ​​​​​ർ​​​​​ക്ക്. അ​​​താ​​​യ​​​ത്, അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം ആ​​​റി​​​ര​​​ട്ടി​​​യോ​​​ളം വ​​​ർ​​​ധി​​​ച്ചി​​​ട്ടും ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നി​​​ല്ല. അ​​​തു പ്രാ​​​യോ​​​ഗി​​​ക​​​വു​​​മ​​​ല്ല. എ​ങ്കി​ലും, ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും ഉ​ട​ൻ നി​യ​മ​നം ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തു​ണ്ടാ​കു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം. 2017നു​ശേ​ഷം ഓ​രോ പ​രീ​ക്ഷ​ക്കും അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട് എ​ന്നും ക​ണ​ക്കാ​ക്കേ​ണ്ടു​ണ്ട്.

എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു​വെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ട്. ത​സ്തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ്​ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ പ്ര​ധാ​ന ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന​ത്. അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ, 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മ​റ്റു വ​കു​പ്പു​ക​ളി​ലും വി​ര​മി​ച്ച​വ​രു​ടെ​യും മ​റ്റും വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തു​വ​രെ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്ന് നി​യ​മ​സ​ഭ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​വി​ധ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി, ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ വി​ര​മി​ച്ച​വ​രു​ടെ വി​ശ​ദാം​ശം തേ​ടി​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​ക്ക് പി.​എ​സ്.​സി​യു​ടെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി ‘ക്രോ​ഡീ​ക​രി​ച്ചി​ട്ടി​ല്ല’ എ​ന്നാ​ണ്. 2016 മു​ത​ൽ ന​ട​ത്തി​യ പി.​എ​സ്.​സി, ക​രാ​ർ, എം​​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യു​ള്ള നി​യ​മ​ന​ങ്ങ​ളു​ടെ എ​ണ്ണം എ​ത്ര എ​ന്ന കെ.​കെ. ര​മ​യു​ടെ ചോ​ദ്യ​ത്തി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി ഇ​തു​ത​ന്നെ. പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി കൊ​ടു​ക്കാ​വു​ന്ന​തേ​യു​ള്ളൂ; എ​ന്നാ​ൽ, കൂ​ട്ട​ത്തി​ൽ ക​രാ​ർ നി​യ​മ​ന​ങ്ങ​ളും മ​റ്റും ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് സ​ർ​ക്കാ​റി​നെ സം​ബ​ന്ധി​ച്ച് ‘അ​പ​ക​ട’​മാ​യ​തി​നാ​ലാ​ണ് ‘വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ന്നു’​വെ​ന്ന നി​സ്സം​ഗ മ​റു​പ​ടി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ ഒ​തു​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഭ​ര​ണം അ​വ​സാ​നി​ക്കാ​നി​രി​ക്കെ, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​​വെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളും ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു​വാ​യി​ച്ചാ​ൽ ചി​ത്രം വ്യ​ക്തം. നി​യ​മ​ന ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ളു​ടെ മോ​ഹ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ ത​ട്ടി​യ​ക​റ്റ​രു​തെ​ന്നേ ഈ ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtMadhyamam Editorialpsc rank listkerala pscPinarayi Vijayan
News Summary - Appointment delay: PSC denies employment to candidates
Next Story