ആ​കാ​ശ​പാ​ത​യി​ലെ  ആ​ശ​ങ്ക​ക​ൾ

08:31 AM
15/03/2019
editorial_image

മാ​ർ​ച്ച് 10ന് ​ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​െ​ൻ​റ വി​മാ​നം ത​ക​ർ​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 157 പേ​രും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം  സി​വി​ൽ വ്യോ​മ​യാ​ന രം​ഗ​ത്ത് സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി​യും ആ​ശ​ങ്ക​യും ചി​ല്ല​റ​യ​ല്ല. വി​മാ​ന നി​ർ​മാ​ണ രം​ഗ​ത്തെ മു​ൻ​നി​ര​ക്കാ​രാ​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി ബോ​യി​ങ്ങിെ​ൻ​റ 737 മാ​ക്സ്​ ഇ​ന​ത്തി​ൽ​പെ​ട്ട വി​മാ​ന​മാ​ണ് ഇ​ത്യോ​പ്യ​യി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ഇത്യോ​പ്യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ആഡിസ്​ അ​ബ​ബ​യി​ൽ നി​ന്ന് രാ​വി​ലെ 8.38ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം 8.44ന് ​തീ​ഗോ​ള​മാ​യി മാ​റി നി​ല​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് വി​മാ​നം പ​റ​ന്നു​യ​രു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​ര​മെ​ല്ലാ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​വും പ്ര​ത്യേ​കി​ച്ച് ഒ​രു കാ​ര​ണ​വും കാ​ണാ​തെ ഏ​താ​നും മി​നിറ്റുക​ൾ​ക്ക​കം വി​മാ​നം സ​മ്പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ഴു​ക എ​ന്നു​പ​റ​യു​മ്പോ​ൾ അ​ത് സൃ​ഷ്​​ടി​ക്കു​ന്ന അ​മ്പ​ര​പ്പ് ചി​ല്ല​റ​യ​ല്ല. ത​ക​ർ​ന്നു​വീ​ണു എ​ന്ന​തി​നെ​ക്കാ​ൾ ത​ക​ർ​ന്ന​തി​െ​ൻ​റ കാ​ര​ണം മ​ന​സ്സി​ലാ​വു​ന്നി​ല്ല എ​ന്ന​താ​ണ് കൂ​ടു​ത​ൽ ആ​ശ​ങ്ക​ജ​ന​ക​മാ​യി​ട്ടു​ള്ള​ത്. ഇ​ന്ത്യോ​നേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ല​യ​ൻ എ​യ​റി​െ​ൻ​റ വി​മാ​നം ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണ് അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 189 പേ​രും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ന​ട​ക്കു​ന്ന​ത് 2018 ഒ​ക്ടോ​ബ​ർ 29നാ​ണ്. അ​തും ബോ​യി​ങ്​ 737 മാ​ക്സ്​ വി​മാ​ന​മാ​യി​രു​ന്നു. ഒ​രേ ഇ​ന​ത്തി​ൽ​പെ​ട്ട വി​മാ​ന​ങ്ങ​ൾ വ​ള​രെ കു​റ​ഞ്ഞ കാ​ല​ത്തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യും ആ ​ഇ​നം വി​മാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലെ​ല്ലാം ആ​ധി​യു​ണ്ടാ​ക്കും.

ഇത്യോ​പ്യ​ൻ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ലോ​ക​ത്തെ ഏ​താ​ണ്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​വി​സ്​ ക​മ്പ​നി​ക​ൾ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ബോ​യിങ്​ 737 മാ​ക്സ്​ വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. 1916ൽ ​അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ൽ ആ​സ്​​ഥാ​ന​മാ​യി രൂ​പവത്​കൃ​ത​മാ​യ ബോയിങ്​ ക​മ്പ​നി വി​മാ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ലോ​ക​ത്തി​ലെ മു​ൻ​നി​ര​ക്കാ​രാ​ണ്. അ​വ​രു​ടെ പ​ര​മ്പ​ര​യി​ൽ ഏ​റ്റ​വും മു​ന്തി​യ ഇ​ന​മാ​ണ്  737 മാ​ക്സ്. കൂ​ടി​യ ഇ​ന്ധ​ന ക്ഷ​മ​ത​യാ​ണ് ഇ​തി​െ​ൻ​റ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. അ​തി​നാ​ൽ ത​ന്നെ ലോ​ക​ത്തി​ലെ മു​ൻ​നി​ര ഓ​പ​റേ​റ്റ​ർ​മാ​രെ​ല്ലാം ഈ ​വി​മാ​ന​ങ്ങ​ൾ ധാ​രാ​ളം വാ​ങ്ങി​ച്ചു കൂ​ട്ടു​ക​യും പു​തി​യ​വ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആഡി​സ്​ അ​ബ​ബ ദു​ര​ന്ത​ത്തോ​ടെ ബോ​യിങ്ങി​െ​ൻ​റ സ​ൽപ്പേ​രി​ന് വ​ലി​യ ആ​ഘാ​തം വ​ന്നി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക ഒ​ഴി​കെ മി​ക്ക രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഈ ​ഇ​ന​ത്തി​ൽപെ​ട്ട വി​മാ​ന​ങ്ങ​ൾ പെ​ട്ടെ​ന്നുത​ന്നെ നി​ല​ത്തി​റ​ക്കി. ബു​ധ​നാ​ഴ്ച വ​രെ പ​ക്ഷേ, ഇ​ങ്ങനെ​യൊ​രു തീ​രു​മാ​നം അ​മേ​രി​ക്ക എ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ, ജ​ന​കീ​യ സ​മ്മ​ർദങ്ങ​ൾ​ക്കൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ്​ ഡോ​ണ​ൾ​ഡ് ട്രം​പും മാ​ക്സ്​ വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ഹ​രി വി​പ​ണി​യി​ലും ബോ​യിങ്ങി​ന് വ​ലി​യ തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നേ​രത്തേ സൂ​ചി​പ്പി​ച്ച​തുപോ​ലെ, കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു എ​ന്ന​തി​നെ​ക്കാ​ൾ, ആ ​ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലും സ​മാ​ന​ത​ക​ൾ ഏ​റെ​യു​ണ്ട് എ​ന്ന​താ​ണ് ഗു​രു​ത​ര​മാ​യി​ട്ടു​ള്ള​ത്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് ഏ​താ​നും മി​നിറ്റു​ക​ൾ​ക്കി​ട​യി​ലാ​ണ് ര​ണ്ട് ദു​ര​ന്ത​വും സം​ഭ​വി​ക്കു​ന്ന​ത്. പു​റ​മെ നി​ന്നു​ള്ള എ​ന്തെ​ങ്കി​ലും കാ​ര​ണം കൊ​ണ്ട​ല്ല ര​ണ്ട് അ​പ​ക​ട​വും. ര​ണ്ടി​ലും വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പേ​രും കൊ​ല്ല​പ്പ​ട്ടു. അ​പ​ക​ട​ത്തി​ന് തൊ​ട്ട് മു​മ്പ് നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ന്ന​താ​യു​ള്ള സ​ന്ദേ​ശം ര​ണ്ട് പൈ​ല​റ്റു​മാ​രും ക​ൺ​േ​ട്രാ​ൾ റൂ​മി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ന്ദേ​ശ​ത്തെ തുടർ​ന്ന് എ​ന്തെ​ങ്കി​ലും ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നുമു​മ്പ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. സ​ർ​വോ​പ​രി, ര​ണ്ടി​ലും എ​ന്താ​ണ് യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്ന് കൃ​ത്യ​ത​യോ​ടെ​യോ സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ​യോ പ​റ​യാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക്കോ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ​ക്കോ സാ​ധി​ക്കു​ന്നി​ല്ല. വി​മാ​ന യാ​ത്ര ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ പ​രി​ഭ്രാ​ന്ത​രാ​വു​മെ​ന്ന​ത് സ്വാ​ഭാ​വി​കം. ഈ ​പ​രി​ഭ്രാ​ന്തി കാ​ര​മാ​ണ് ഓ​ൺ​ലൈ​ൻ ടി​ക്കറ്റിങ്​ പ്ലാ​റ്റ്ഫോ​മു​ക​ൾ മാ​ക്സ്​ വി​മാ​ന​ങ്ങ​ളെ ത​ങ്ങ​ളു​ടെ ലി​സ്​റ്റിൽ നി​ന്ന് ഇത്യോ​പ്യ​ൻ അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ത​ന്നെ ഒ​ഴി​വാ​ക്കി​യ​ത്.

വ്യോ​മ ഗ​താ​ഗ​ത രം​ഗ​ത്തു​ണ്ടാ​വു​ന്ന ഏ​തു തി​രി​ച്ച​ടി​യും കേ​വ​ലം വി​മാ​ന യാ​ത്ര​യെ മാ​ത്രം ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മ​ല്ല. അ​ന്താ​രാഷ്​ട്ര​  വ്യാ​പാ​ര വി​നി​മ​യ രം​ഗ​ങ്ങ​ളി​ൽ അ​തി​െൻ​റ ആ​ഘാ​ത​മു​ണ്ടാ​വും. ബി​സി​ന​സ്​ രം​ഗ​ത്ത് അ​ത് സൃ​ഷ്​​ടി​ക്കു​ന്ന തു​ട​ർ ആ​ഘാ​ത​ങ്ങ​ൾ പ്ര​വ​ച​നാ​തീ​ത​മാ​യി​രി​ക്കും. ഇ​പ്പോ​ൾ ത​ന്നെ, മാ​ക്സ്​ വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കി​യ പ​ല ഓ​പ​റേ​റ്റ​ർ​മാ​രും ബോ​യിങ്ങി​നോ​ട് ന​ഷ്​​ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. അ​ത് പ​ലത​ര​ത്തി​ലു​ള്ള നി​യ​മ യു​ദ്ധ​ങ്ങ​ളി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ ന​യി​ക്കും. ഇ​ന്ത്യ​യി​ൽ ത​ന്നെ പ്ര​മു​ഖ സ്വ​കാ​ര്യ ഓ​പ​േ​റ​റ്റ​റാ​യ സ്​​പൈ​സ്​ ജെ​റ്റ് 12 വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. അ​ത്ര​യും ഷെ​ഡ്യൂ​ളു​ക​ൾ ഇ​നി എ​ങ്ങനെ ത​ട​സ്സ​മി​ല്ലാ​തെ പ​റ​ത്തും എ​ന്ന പ്ര​ശ്ന​മു​ണ്ട്. പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് പ​ല ഓ​പ​റേ​റ്റ​ർ​മാ​രും പ​റ​യു​ന്ന​ത്. അ​ങ്ങനെ​യെ​ങ്കി​ൽ പ​ല സെ​ക്ട​റു​ക​ളി​ൽ യാ​ത്രാ​കൂ​ലി​യി​ൽ അ​പ്ര​തീ​ക്ഷി​ത വ​ർ​ധ​ന​വു​ണ്ടാ​വും. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, വ്യോ​മഗ​താ​ഗ​ത രം​ഗ​ത്ത് അ​സ​ന്ദി​ഗ്​ധ​ത​യു​ടെ ആ​ഴ്ച​ക​ളാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. എ​ല്ലാ​റ്റി​ലും ഉ​പ​രി​യാ​യി സു​ര​ക്ഷ എ​ന്ന അ​തി​പ്ര​ധാ​ന വി​ഷ​യ​ത്തി​ലു​ള്ള ആ​ധി അ​പ​രി​ഹാ​ര്യ​മാ​യി തു​ട​രു​ക​യും ചെ​യ്യും.

ഏ​റ്റ​വും മു​ന്തി​യ സാ​ങ്കേ​തി​ത്തി​ക​വി​െ​ൻ​റ അ​ഹ​ങ്കാ​ര​വു​മാ​യി യാ​ത്ര തി​രി​ച്ച ടൈ​റ്റാ​നി​ക് ക​പ്പ​ൽ മു​ങ്ങി​ത്ത​ക​ർ​ന്ന സം​ഭ​വം ലോ​കം ഇ​ന്നും സം​ഭ്ര​മ​ത്തോ​ടെ ഓ​ർ​ക്കു​ന്ന ച​രി​ത്ര​മാ​ണ്. ടൈ​റ്റാ​നി​ക് എ​ന്ന​ത് പ​ല​ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ ഭാ​വ​ന​ക​ളെ സ്വാ​ധീ​നി​ച്ച ദു​ര​ന്ത​ത്തി​െ​ൻ​റ പേ​രാ​യി മാ​റി. ഏ​റ്റ​വും മി​ക​വാ​ർ​ന്ന വി​മാ​ന​ങ്ങ​ൾ നി​ർ​മി​ച്ച് മ​റ്റാ​ർ​ക്കും എ​ത്തി​പ്പി​ടി​ക്കാൻക​ഴി​യാ​ത്ത നേ​ട്ട​ങ്ങ​ളു​മാ​യി താ​ര​പ​രി​വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന ഒ​രു ക​മ്പ​നി​യാ​ണ് ഇ​പ്പോ​ൾ, നാ​ലു മാ​സ​ത്തി​നി​ടെ 346 മ​നു​ഷ്യ​രെ കു​രു​തി കൊ​ടു​ത്ത ര​ണ്ട് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​തി​സ്​​ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ഹ​ങ്കാ​ര​ങ്ങ​ൾ കൃ​ത്യ​ത​യു​ടെ​യും സൂ​ക്ഷ്മ​ത​യു​ടെ​യും വി​ന​യ​ത്തി​ന് വ​ക​മാ​റ​ണം എ​ന്നു മാ​ത്രം ഇ​പ്പോ​ൾ പ​റ​യാം.

Loading...
COMMENTS