Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആന്ധ്രയിലെ...

ആന്ധ്രയിലെ അങ്കപ്പോര്​

text_fields
bookmark_border
ആന്ധ്രയിലെ അങ്കപ്പോര്​
cancel

ആന്ധ്രപ്രദേശിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോര്​ ഒടുവിൽ സംസ്​ഥാനത്തി​​െൻറ മൊത്തം ക്രമസമാധാന​ പ്രശ് ​നമായി മാറിയിരിക്കുന്നു. ഭരണകക്ഷിയായ വൈ.എസ്​.ആർ കോൺഗ്രസ​​ും മുഖ്യപ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയും ചേരിതി രിഞ്ഞു നടത്തിവരുന്ന ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും രാഷ്​ട്രീയ വടംവലിക്കപ്പുറം കടന്നിരിക്കു​കയാണ്​. ആന്ധ്ര വിഭജനത്തിനുശേഷം സംസ്​ഥാനത്തെ പുനഃസൃഷ്​ടിക്കാനുള്ള യത്​നത്തിൽ ഏർപ്പെടേണ്ട മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്​ഡിയു ടെയും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവി​​െൻറയും മുഖ്യ അജണ്ടയിപ്പോൾ ഏതുവിധേനയും സംസ്​ഥാനത്ത്​​ രാഷ്​ട്ര ീയമേധാവിത്വം സ്​ഥാപിച്ച്​ എതിരാളിയെ നിലംപരിശാക്കുകയാണ്​​.

ഒപ്പത്തിനൊപ്പം കൊണ്ടും കൊടുത്തും അന്യോന്യം തോറ്റുകൊടുക്കാത്ത ഇൗ പോരിൽ​​ വിലയൊടുക്കേണ്ടി വരുന്നത്​ ശൈശവദശയിലുള്ള ഒരു സംസ്​ഥാനവും ജനങ്ങളുമാണ്​. ഏറ്റവുമൊടുവിൽ ഭരണകക്ഷിയുടെ അക്രമരാഷ്​ട്രീയത്തിനെതിരെ തെലുഗുദേശം ‘ചലോ അത്​മാകൂർ’ റാലി പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്​ച ചന്ദ്രബാബു നായിഡുവിനെ വീട്ടുതടങ്കലിലാക്കി. മകൻ നാരാ ലോഗേഷിനെയും വീട്ടിൽ പൂട്ടിയെങ്കിലും പിന്നീട്​ വിട്ടയച്ചു. പാർട്ടിയുടെ നേതാക്കൾ കരുതൽ തടവിലാണ്​. സംസ്​ഥാനത്ത്​ ജഗൻമോഹൻ റെഡ്​ഡി അ​ധികാരത്തിലേറിയ ശേഷം ഭരണകക്ഷിക്കാർ അഴിച്ചുവിട്ട അക്രമത്തിൽ പത്തു ടി.ഡി.പി പ്രവർത്തകർ​ കൊല്ലപ്പെട്ടതായും ഡസൻകണക്കിനാളുകൾക്ക്​ പരിക്കേറ്റതായും നായിഡുവും പാർട്ടിയും ആരോപിക്കുന്നു. ​

ഗ്രാമങ്ങളിൽ പലയിടത്തും അക്രമം പെരുകിയതോടെ ജീവിതം ദുസ്സഹമായതിനാൽ ‘ഇരകൾ’ ഗുണ്ടൂർ ജില്ലയിലെ പളനാഡു മേഖലയിലെ അത്​മാകൂറിൽ തമ്പടിച്ചു അഭയം പ്രാപിച്ചിരിക്കുകയാണ്​. ജഗൻ പാർട്ടിയുടെ അതിക്രമത്തിനെതിരെ അവിടേക്ക്​ ബഹുജന പ്രതിഷേധ മാർച്ച്​ നടത്താനായിരുന്നു നായിഡുവി​​െൻറ പരിപാടി. പിറകെ ജഗനും അങ്ങോട്ട്​ മാർച്ച്​ പ്രഖ്യാപിച്ചതോടെ സംഘർഷം തടയാൻ പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നേതാക്കളെ തടവിലിടുകയുമായിരുന്നു.

രാഷ്​ട്രീയമര്യാദയുടെയും സഭ്യതയുടെയും എല്ലാ അതിരും ലംഘിച്ച അനാരോഗ്യകരമായ കുടുംബമത്സരമാണ്​ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ആന്ധ്രയിൽ നടന്നുവരുന്നത്​. ചന്ദ്രബാബു നായിഡുവും വൈ.എസ്.​ രാജശേഖര റെഡ്​ഡിയും തമ്മിലുള്ള മത്സരം ഇപ്പോൾ അദ്ദേഹത്തി​​െൻറ മകനുമായി തുടരുന്നു. പ്രായം എഴുപതിലെത്തിയ നായിഡുവാക​െട്ട, ജഗനേക്കാൾ പത്തുവയസ്സ്​ ഇളപ്പമുള്ള മകനെയിറക്കി അങ്കം അടുത്ത തലമുറയിലേക്കു വ്യാപിപ്പിക്കാനുള്ള നിശ്ചയത്തിലാണ്​. കോൺഗ്രസ്​ വഴിയായിരുന്നു നായിഡുവി​​െൻറയും റെഡ്​ഡിയുടെയും രാഷ്​ട്രീയ രംഗപ്രവേശം.

1978 ൽ ഇരുവരും നിയമസഭയിലേക്കു മത്സരിച്ചു ജയിച്ചതും ടി. അഞ്​ജയ്യ മന്ത്രിസഭയിൽ ജൂനിയർ മന്ത്രിമാരായതും ഒന്നിച്ച്​. എന്നാൽ, ഏറെ കഴിയും മുമ്പ്​ ശ്വശുരൻകൂടിയായ അന്നത്തെ മുഖ്യമന്ത്രി എൻ.ടി. രാമറാവുവി​​െൻറ ക്ഷണപ്രകാരം നായിഡു കളംമാറി തെലുഗുദേശത്തിലെത്തി. ആയിടക്കു തന്നെ ​വൈ.എസ്​.ആർ ആന്ധ്രയിലെ കോൺഗ്രസി​​െൻറ അമരത്തുമെത്തി. അതിൽ പിന്നെ ഇരുവരും പ്രതിയോഗികളായി മാറി. നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായി. മൈക്രോസോഫ്​റ്റ്​ പോലെയുള്ള ഭീമന്മാരെ ഹൈദരാബാദിൽ കൊണ്ടുവന്ന്​ അന്താരാഷ്​ട്ര ​െഎ.ടി ഭൂപടത്തിലെ ശ്രദ്ധേയ ഇടമായ സൈബറാബാദാക്കി മാറ്റിയ നായിഡു ‘സി.ഇ.ഒ’ മുഖ്യമന്ത്രിയായി പേരെടുത്തു​. ഒപ്പം, ദേശീയരാഷ്​ട്രീയത്തിൽ കിങ്​മേക്കറായും തിളങ്ങി.

രാഷ്​ട്രീയഭാഗ്യം എവിടെ തെളിയുന്നുവോ, അങ്ങോട്ട്​ ചായാൻ മടിയേതുമില്ലാത്ത അദ്ദേഹം കോൺഗ്രസ്​, ബി.ജെ.പി മുന്നണികളുടെ സ്​പോൺസറായി മാറിമാറി വേഷം കെട്ടിയിട്ടുണ്ട്​. അതിനിടെ, വൈ.എസ്​.ആർ പാർലമ​െൻറിൽ പത്താണ്ട്​ പൂർത്തിയാക്കി വീണ്ടും സംസ്​ഥാനത്ത്​ നായിഡുവി​​െൻറ പ്രതിപക്ഷനേതാവായി 1999ൽ അവതരിച്ചു. വ്യവസ്​ഥാപിത പ്രവർത്തനത്തിലൂടെ വൈ.എസ്​.ആർ 2004 ലെ തെരഞ്ഞെടുപ്പിൽ പ്രതിയോഗിയെ മലർത്തിയടിച്ചു മുഖ്യമന്ത്രിപദത്തിലേറി. അതിൽ പിന്നീട്​ നായിഡു-റെഡ്​ഡി പോര്​ മുറുകി. അത്​ റെഡ്​ഡിയുടെ മരണശേഷം ജഗനുമായും നായിഡു തുടർന്നു. കോ​ൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞു സ്വന്തം പാർട്ടി രൂപവത്​കരിച്ച ജഗനെ കോൺഗ്രസ്​ സഹായത്തോടെ അഴിമതിക്കേസിൽ അഴിക്കുള്ളിലാക്കി.

അന്നു ജയിലിലെടുത്ത പ്രതികാര​പ്രതിജ്ഞ അധികാരമേറിയ ശേഷം നടപ്പാക്കിത്തുടങ്ങുകയാണ്​ ജഗൻ. നായിഡുവി​​െൻറ പരിഷ്​കരണയജ്ഞങ്ങളും വികസനപദ്ധതികളും വരെ റദ്ദാക്കി. തന്നെ അഴിമതിയിൽ കുടുക്കിയ നായിഡുവി​െ​ന മോദിയുമായുള്ള നല്ല ബന്ധത്തി​​െൻറ ബലത്തിൽ കുടുക്കാനും നോക്കിവരുന്നു. ഏറ്റവും അധികകാലം സംസ്​ഥാന മുഖ്യമന്ത്രിയായ നേതാവിനെ വിജയവാഡ വിമാനത്താവളത്തിൽ ‘ഉരിഞ്ഞ പരിശോധന’ക്ക്​ വിധേയനാക്കി. മാവോവാദി ആക്രമണത്തെ തുടർന്ന്​ നൽകിയ ഇസഡ്​ കാറ്റഗറി സുരക്ഷ ഒഴിവാക്കി. അതിനു പി​റകെയാണിപ്പോൾ വീട്ടുതടങ്കലിന്​ വിധേയനാക്കിയിരിക്കുന്നത്​. കൂട്ടിലടച്ച നേതാവി​​െൻറ വീടിനടുത്തുകൂടെ കോൺവോയ്​ സഞ്ചാരം തരപ്പെടുത്തിയാണ്​ ജഗൻ അരിശം തീർത്തത്​.

നേതാക്കൾ തമ്മിലുള്ള പോര്​ അണികളിലേക്ക്​ വ്യാപിച്ചതോടെ സംസ്​ഥാനം സംഘർഷഭരിതമായി. ജഗൻ ഭരണത്തിലിരുന്ന കഴിഞ്ഞ 112 ദിനങ്ങളിൽ 565 അ​ക്രമസംഭവങ്ങളും 10 കൊലപാതകങ്ങളും 201 ആക്രമണങ്ങളും നടന്നുവെന്നാണ്​ നായിഡുവി​​െൻറ ആരോപണം. അതിൽ പ്രതിഷേധിച്ചാണ്​ 120 പട്ടികജാതി കുടുംബങ്ങൾ അത്​മാകൂറിൽ ക്യാമ്പു കെട്ടി കഴിഞ്ഞത്​. കഴിഞ്ഞ ദിവസം പൊലീസ്​ ബലം പ്രയോഗിച്ച്​ ഒഴിപ്പിച്ച്​ അവരെ സ്വന്തം ഗ്രാമങ്ങളിലേക്ക്​ തിരിച്ചയച്ചു. ഏതായാലും കണ്ണിനു കണ്ണ്​ എന്ന രീതിയിൽ കടുത്ത പകയോടെ ഭരണകക്ഷിയും പ്രതിപക്ഷവും ബലാബലത്തിനൊരുങ്ങുന്നതോടെ വികസനത്തിൽ മുന്നോട്ടായാനുള്ള ആന്ധ്രയുടെ ശ്രമത്തിനാണ്​ ഉടക്കുവീഴുന്നത്​. ദേശം മുടിച്ചും വാശി വാഴണമെന്നു ഇരുപക്ഷവും ഉറച്ചാൽ പുതിയ സംസ്​ഥാനം പിറവിയിൽനിന്നു കിതക്കുകയേയുള്ളൂ. .

Show Full Article
TAGS:TDP-YSRCP Issues Andhra politic&39;s malayalam articles 
News Summary - Andhra TDP-YSRCP Issues -Malayalam Articles
Next Story