അമേരിക്കയുടെ സൈനിക പിന്മാറ്റങ്ങൾ
text_fieldsഅധിനിവേശവും ആഭ്യന്തര സംഘർഷവും കനത്ത നാശംവിതച്ച രണ്ടു രാജ്യങ്ങളിൽനിന്ന് -സിറിയ, അഫ്ഗാനിസ്താൻ- തങ്ങളുടെ സൈന്യത്തെ പിൻവലിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിെൻറ ന ീക്കം ഏറക്കുറെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിെൻറ കരാളഹസ്തങ്ങളിൽനിന്ന് മോചനം ആഗ്രഹിച്ച ഒരു ജനത സിറിയയിൽ നടത്തിയ ജനകീയ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുകയും െഎ.എസ് എന്ന ഭീകര സംഘടന രാജ്യത്ത് പിടിമുറുക്കുകയും ചെയ്തപ്പോഴാണ് 2014 അവസാനത്തിൽ അമേരിക്കൻ സൈന്യം അവിടെ രംഗപ്രവേശം ചെയ്തത്. ഒരുവശത്ത്, പ്രസിഡൻറ് ബശ്ശാർ അൽഅസദിനെതിരെ പോരാടുന്ന വിമത സൈന്യത്തിന് (സിറിയൻ ഡെമോക്രാറ്റിക് ഫ്രണ്ട്) സായുധ പിന്തുണ നൽകുന്നതിനോടൊപ്പം, െഎ.എസ് ശക്തികേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തിയുമാണ് അമേരിക്ക സിറിയയിൽ ഇടപെട്ടത്. ഇൗ ‘ഇടപെട’ലിൽ ഏറ്റവും ചുരുങ്ങിയത് 3740 സിവിലിയന്മാരും 2000ത്തിലധികം െഎ.എസ് ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് ഒൗദ്യോഗിക കണക്ക്. വർഷം മൂന്ന് പിന്നിെട്ടങ്കിലും ബശ്ശാറിെൻറ മനുഷ്യക്കുരുതി അവസാനിപ്പിക്കാേനാ െഎ.എസിനെ പൂർണമായും തുരത്താനോ ഇൗ സൈനിക നീക്കങ്ങൾകൊണ്ട് സാധിച്ചില്ലെന്നത് വേറെ കാര്യം. അഫ്ഗാനിലാകെട്ട, 17 വർഷമായി തുടരുന്ന അധിനിവേശമാണ്. 2001 സെപ്റ്റംബറിലെ ഭീകരാക്രമണം നടന്ന് രണ്ടു മാസം തികയും മുേമ്പ ‘ഭീകതെക്കതിരായ യുദ്ധ’ത്തിനായി യു.എസ് സൈന്യം അഫ്ഗാനിസ്താനിലേക്ക് പുറപ്പെട്ടു. ഒന്നര പതിറ്റാണ്ടു മുമ്പ് അധിനിവേശത്തിന് ന്യായമായി അമേരിക്ക മുന്നോട്ടുവെച്ച കാരണങ്ങൾ ഏതാണ്ട് അങ്ങനെത്തന്നെ ഇപ്പോഴും തുടരുകയാണ്. അഫ്ഗാൻ പ്രസിഡൻറ് ഇൗയടുത്ത് പറഞ്ഞത്, പ്രതിദിനം 20 സുരക്ഷാ സൈനികരെങ്കിലും രാജ്യത്ത് തീവ്രവാദികളാൽ കൊല്ലപ്പെടുന്നുവെന്നാണ്. അഥവാ, രാഷ്ട്രീയമോ സൈനികമോ ആയ പരിഹാരം കാണാനാകാതെ ഇൗ രണ്ടു രാജ്യങ്ങളും തികഞ്ഞ അരക്ഷിതാവസ്ഥയിൽ തുടരുേമ്പാഴാണ് ട്രംപ് ഭരണകൂടം സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് പ്രശ്നത്തിൽനിന്ന് തലയൂരാൻ ശ്രമിക്കുന്നത്.
സാധാരണഗതിയിൽ ഒരു അധിനിവേശ രാജ്യത്തിെൻറ യുദ്ധഭൂമിയിൽനിന്നുള്ള പിന്മാറ്റം ഏത് സമയത്തും സ്വാഗതംചെയ്യപ്പെടേണ്ടതാണ്. യുദ്ധത്തിെൻറയും സംഘർഷത്തിെൻറയും ചകിത ലോകത്തുനിന്ന് സമാധാനത്തിെൻറ തുരുത്തിലേക്കുള്ള വഴികളെ അത്തരം പിന്മാറ്റങ്ങൾ എളുപ്പമാക്കും എന്നതുകൊണ്ടാണത്. എന്നാൽ, ട്രംപിെൻറ പിന്മാറ്റത്തെ ആ ഗണത്തിൽപെടുത്താനാവില്ലെന്ന് പെൻറഗണിൽനിന്നും മറ്റുമുള്ള പ്രസ്താവനകൾതന്നെ വ്യക്തമാക്കുന്നുണ്ട്. സിറിയയിൽനിന്നുള്ള സൈനിക പിന്മാറ്റത്തിൽ പ്രതിഷേധിച്ച് ആദ്യം രാജിവെച്ചത് സാക്ഷാൽ പെൻറഗൺ തലവൻ ജിം മാറ്റിസ് തന്നെയാണല്ലോ. സിറിയൻ വിഷയമാണ് തെൻറ രാജിക്കുള്ള കാരണമെന്ന് അദ്ദേഹത്തിെൻറ രാജിക്കത്തിൽ നേരിട്ട് പറയുന്നില്ലെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉരുണ്ടുകൂടിയിട്ടുള്ള അഭിപ്രായ ഭിന്നതയുടെ സൂചനകൾ നമുക്കതിൽ വായിക്കാം. ജിം മാറ്റിസിനു പിന്നാലെ, സിറിയയിൽ െഎ.എസിനെതിരായ പോരാട്ടങ്ങൾ ഏകോപിപ്പിച്ച യു.എസ് നയതന്ത്ര പ്രതിനിധി ബ്രെറ്റ് മെക്ഗൂർകും ട്രംപിെൻറ നിലപാടിൽ വിേയാജിച്ച് രാജിവെച്ചിരിക്കുകയാണ്. സിറിയയിൽ നിലവിൽ 2000 യു.എസ് സൈനികരാണ് പ്രവർത്തിക്കുന്നത്. ഇവരെ മടക്കിവിളിക്കുന്നത് ട്രംപ് വിശദീകരിച്ചതുപോലെ, െഎ.എസിനെ തോൽപിച്ചതുകൊണ്ടല്ല. മറിച്ച് ചെലവുചുരുക്കൽ നടപടിയുടെ ഭാഗമായിട്ടാണ്. അഫ്ഗാനിലുള്ള 14,000 സൈനികരിൽ പകുതിയോളം പേരെ തിരിച്ചുവിളിക്കാനൊരുങ്ങുന്നതും ഇതേകാരണത്താലാണ്. അപ്പോൾ സ്വന്തം സാമ്പത്തിക താൽപര്യങ്ങളുടെ പുറത്ത് കൈക്കൊണ്ട തീർത്തും താൽക്കാലികമായ ഒരു തീരുമാനം മാത്രമാണിത്. യുദ്ധത്തോടും അധിനിവേശത്തോടും ഇതഃപര്യന്തം ഒരു സാമ്രാജ്യത്വശക്തി പുലർത്തിപ്പോന്ന നയത്തോടുള്ള തിരുത്തല്ലെന്നർഥം.
അഫ്ഗാനിൽ താലിബാൻ തീവ്രവാദി വേട്ടയായിരുന്നു പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞതെങ്കിൽ ബശ്ശാർ സൈന്യത്തിെൻറ രാസായുധ പ്രയോഗങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഡമസ്കസിലും ഇദ്ലിബിലുമൊക്കെ യു.എസ് സൈന്യം ബോംബ് വർഷിച്ചുതുടങ്ങിയത്. ആ വ്യോമാക്രമണങ്ങൾ േവറെയും കുറെ ജീവനെടുത്തതും അതിലും നൂറുമടങ്ങ് പേരെ നാടുകടത്തിയതും മിച്ചം. ഇൗ സൈനിക നീക്കത്തിന് യു.എന്നിെൻറ പിന്തുണയില്ലായിരുന്നു. എന്തിന്, അന്ന് അമേരിക്കൻ കോൺഗ്രസിെൻറപോലും വിശ്വാസ്യത നേടാതെയാണ് പ്രസിഡൻറ് ബറാക് ഒബാമ സിറിയയിലേക്ക് സൈന്യത്തെ അയച്ചത്. ആ നയം കൂടുതൽ ശക്തമായി ട്രംപും തുടർന്നു. അതേ ട്രംപ് തന്നെയാണ് ഇപ്പോൾ അവിടെനിന്ന് സ്വന്തം കൂട്ടാളികളോടുപോലും വേണ്ടത്ര ആലോചിക്കാതെ സൈന്യത്തെ പിൻവലിക്കാനൊരുങ്ങുന്നത്. അമേരിക്കൻ പ്രതിനിധികൾ താലിബാൻ നേതാക്കളുമായി നടത്തുന്ന സമാധാന ചർച്ച പുരോഗമിക്കുേമ്പാൾതന്നെയാണ് ഇൗ വിരുദ്ധ നിലപാടെന്നോർക്കണം. കഴിഞ്ഞയാഴ്ച യു.എ.ഇയിൽ നടന്ന താലിബാൻ സമാധാന ചർച്ച വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ദോഹയിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന ചർച്ചയും പ്രതീക്ഷക്ക് വകനൽകുന്നതായിരുന്നു. അഥവാ, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംഘർഷഭൂമിയിൽ സമാധാനം അത്ര വിദൂരമല്ലെന്നാണ് ഇൗ ചർച്ചകളൊക്കെയും നമ്മോട് പറയുന്നത്. ഇൗ സന്ദർഭത്തിൽ, ഏകപക്ഷീയമായി അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത് നിലവിലെ അഫ്ഗാൻ പട്ടാളത്തിെൻറ ആത്മവിശ്വാസത്തെ തകർക്കുമെന്നുറപ്പാണ്. അതൊരുപക്ഷേ, സ്ഥിതി വഷളാക്കിയേക്കാം. അതിെൻറ മറവിൽ മറ്റൊരു അധിനിവേശമാണോ ട്രംപ് ആഗ്രഹിക്കുന്നതെന്ന രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം അസ്ഥാനത്തല്ല. സംഘർഷങ്ങളെ ഒരു കണ്ണിയിൽനിന്ന് അടുത്ത കണ്ണിയിലേക്ക് പടർത്തി തങ്ങളുടെ ആധിപത്യം എക്കാലവും നിലനിർത്തുക എന്ന സാമ്രാജ്യത്വത്തിെൻറ കുടിലതന്ത്രമാണോ അമേരിക്ക ഇവിടെ പയറ്റുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഒരുകാര്യം തീർച്ചയാണ്: ഇൗ നടപടിയിലൂടെ ഒരിക്കലും ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥക്ക് അയവുവരുത്താൻ സാധിക്കില്ല; മറിച്ച്, സ്ഥിതി സങ്കീർണമാക്കാനേ ഉപകരിക്കൂ. അതിനാൽ, ഇൗ നീക്കം ആശ്വാസത്തേക്കാൾ ആശങ്കയുടെ ദിനങ്ങളായിരിക്കും ലോകജനതക്ക് സമ്മാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
