Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമേരിക്ക കൽപിക്കുന്നു;...

അമേരിക്ക കൽപിക്കുന്നു; ഇന്ത്യ വാക്കു മാറ്റുന്നു

text_fields
bookmark_border
editorial-23
cancel

ഇറാനെതിരായ അമേരിക്കൻ നീക്കങ്ങൾ മറ്റു രാജ്യങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാൻ ട്രംപ്​ ഭരണകൂടം തീരുമാനിക്കു​ േമ്പാൾ അത്​ ഇന്ത്യക്കുകൂടി കടുത്ത വെല്ലുവിളി ഉയർത്തുകയാണ്​. ഇന്ത്യയുടെ വിദേശനയത്തെയും എണ്ണനയത്തെയും സാമ്പത ്തികമേഖലയെയും യു.എസി​​െൻറ ഇഷ്​ടാനിഷ്​ടങ്ങൾക്ക്​ വിധേയമാക്കുന്ന രീതിയിലാണ്​ കാര്യങ്ങളിപ്പോൾ നീങ്ങുന്നത്​. ഇറാ​​െൻറ മുഖ്യവരുമാനമായ എണ്ണക്കച്ചവടത്തിനടക്കം വിപണി നിഷേധിച്ച്​ ട്രംപ്​ സർക്കാർ ആ രാജ്യത്തെ ഞെരുക്കുന്നത് ​ ഏതെങ്കിലും അന്താരാഷ്​ട്ര ധാരണയുടെ അടിസ്​ഥാനത്തിലോ ആഗോളതാൽപര്യത്തി​​െൻറ പേരിലോ അല്ല; മറിച്ച്​, പ്രസിഡൻറ ്​ ട്രംപി​​െൻറ അഹന്തയും ഉറ്റചങ്ങാതിയായ ഇസ്രായേലി​​െൻറ താൽപര്യങ്ങളുമാണ്​ ഇറാൻ ഉപരോധത്തിലേക്കു നയിച്ചത്​.

അറബ്​ ലോകത്തെ ഇസ്രായേലി​​െൻറ പുതിയ സുഹൃത്തുക്കൾക്കും ഇൗ ഉപരോധത്തിൽ താൽപര്യമുണ്ട്​. അതേസമയം, ചൈനയും ഇന്ത ്യയുമടക്കമുള്ള കുറെ രാജ്യങ്ങൾക്ക്​ ഇറാനുമായി പ്രശ്​നങ്ങളില്ല, മാത്രമല്ല, ഇറാനിൽനിന്ന്​ ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന ചൈനയും സ്വന്തം ഉൗർജ ആവശ്യത്തി​​െൻറ പത്തിലൊന്ന്​ ഇപ്പോഴും ഇറാനിൽനിന്ന്​ എടുക്കുന്ന ഇന്ത്യയും ഇറാനെ സുഹൃത്തായിട്ടാണ്​ കാണുന്നത്​. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും പ്രശ്​നമില്ലെങ്കിലും അങ്ങാടിയിലെ ഗുണ്ടയെപ്പോലെ മറ്റുള്ളവർക്ക്​ പ്രശ്​നമുണ്ടാക്കുകയാണ്​ യു.എസ്.​ ഇടപാടുകളിൽ വിനിമയമാധ്യമം ഡോളറാണെന്നത്​ അവർക്ക്​ ബലംനൽകുന്ന ഒരു കാരണമാണ്​. മറ്റുതരത്തിൽ സമ്മർദങ്ങൾ ചെലുത്താൻ യു.എസിന്​ ഇന്നുള്ള രാജ്യാന്തര സ്വാധീനമാണ്​ മറ്റൊരു ഘടകം. ഇറാനിൽനിന്ന്​ അസംസ്​കൃത എണ്ണ വാങ്ങുന്നതിൽ എട്ടു രാജ്യങ്ങൾക്ക്​ അമേരിക്ക ‘അനുവദിച്ച’ ഇളവി​​െൻറ കാലാവധി മേയ്​ ആദ്യം തീരുന്നതോടെ എല്ലാവരും പൂർണമായും ഇറാൻ എണ്ണ ഉപേക്ഷിക്കണമെന്നാണ്​ ട്രംപി​​െൻറ പുതിയ കൽപന. ഇതൊരു നെറികെട്ട സമീപനംതന്നെയാണ്​. യു.എസിൽ പുതുതായി വളർന്നുവരുന്ന ‘ഷെയ്ൽ എണ്ണ’ കമ്പനികൾക്ക്​ ലാഭം കൊയ്യാനുള്ള അവസരം കൂടിയാകുമിത്​. അതേസമയം ഇന്ത്യയിലും മറ്റുമാക​െട്ട, എണ്ണവില ഇനിയും കൂടും. ഇത്​ നാട്ടി​​െൻറ ധനക്കമ്മിയെയും സാമ്പത്തിക ഭ​ദ്രതയെയും പ്രതികൂലമായി ബാധിക്കും.

കൈയൂക്കി​​െൻറ ഭാഷയാണ്​ അമേരിക്ക സംസാരിക്കുന്നത്​. ഇന്ത്യക്ക്​ ഇതുണ്ടാക്കാനിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഛബഹർ തുറമുഖത്തിലെ ഇന്ത്യയുടെ നിക്ഷേപത്തെ യു.എസ്​ ഉപരോധം ബാധിക്കില്ലെന്ന്​ ബന്ധപ്പെട്ടവർ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും പ്രയോഗതലത്തിൽ അത്​ അപ്രസക്​തമാകാനാണ്​ സാധ്യത. കാരണം, അമേരിക്ക എന്തു പറഞ്ഞാലും അനുസരിക്കുക എന്ന നയത്തിലേക്ക്​ ഇന്ത്യ എത്തിയിരിക്കുന്നു. ഇറാനെതിരെ യു.എസ്​ ഉപരോധം പ്രഖ്യാപിച്ചപ്പോൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ നടത്തിയ വീറുറ്റ പ്രഖ്യാപനം ഇന്ത്യക്കാർ മറന്നിട്ടില്ല.

യു.എൻ ഉപരോധമല്ലാതെ യു.എസി​​െൻറ നയതീരുമാനങ്ങൾ നടപ്പാക്കാൻ ഇന്ത്യക്ക്​ ബാധ്യതയില്ലെന്നും ‘ഏകപക്ഷീയ ഉപരോധങ്ങളോ’ടു യോജിപ്പില്ലെന്നുമാണ്​ സുഷമ പറഞ്ഞിരുന്നത്​. എന്നാൽ, ഇളവുകൾ തീർന്നതോടെ അമേരിക്ക മുട്ടുമടക്കാൻ പറയു​േമ്പാഴേക്കും നാം നിലത്തിഴയുന്നോ എന്നാണ്​ ഇപ്പോൾ ചോദിക്കേണ്ടിവരുന്നത്​. ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യ ഇറാനിൽനിന്നു വാങ്ങുന്ന എണ്ണയുടെ അളവ്​ കൂട്ടുമെന്ന്​ പറഞ്ഞതും ഇപ്പോൾ പാഴ്​വാക്കാവുന്നു. ഇറാൻ എണ്ണ ഉടനടി നിർത്താനും പകരം ഉറവിടങ്ങൾ കണ്ടെത്താനുമാണ്​ ഇപ്പോൾ ഇന്ത്യയുടെ തീരുമാനം.

ഇതിനു നൽകുന്ന വില ഉൗർജസുരക്ഷക്കുണ്ടാകുന്ന ക്ഷതം മാത്രമല്ല, ഇറാൻ ഇന്ത്യയോടു പുലർത്തിയിരുന്ന സൗമനസ്യത്തി​​െൻറ നഷ്​ടംകൂടിയാണ്​. ശത്രുപക്ഷത്തു നിന്നാൽ, ഹോർമൂസ്​ കടലിടുക്കിലൂടെയുള്ള വ്യാപാരം വിലക്കുമെന്ന്​ അവർ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയതാണ്​. പ്രസിഡൻറ്​ ട്രംപി​​െൻറ തോന്നലുകൾക്കനുസരിച്ച്​ രാജ്യത്തി​​െൻറ നയം മാറ്റുന്നതിലെ നെറിയില്ലായ്​മയും നിസ്സാരമല്ല. വഴങ്ങിക്കൊടുക്കാതെ പിടിച്ചുനിൽക്കാനാണ്​ ചൈനയുടെ തീരുമാനമെന്നാണ്​ അറിയുന്നത്​. വാസ്​തവത്തിൽ, യു.എസി​​െൻറ അഹന്തക്ക്​ തിരിച്ചടി നൽകാനും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുമായി ഒരുമിച്ചുനിൽക്കാൻ മറ്റു രാജ്യങ്ങൾക്ക്​ കഴിയേണ്ടതായിരുന്നു. യു.എൻ എന്ന ജഡസംഘടനക്ക്​ ജീവൻ വീണ്ടെടുക്കാൻ അമേരിക്കൻ സമീപനം ഒരു നിമിത്തമാകേണ്ടതായിരുന്നു. ചൈന അടക്കമുള്ള ഏഷ്യൻരാജ്യങ്ങളും യൂറോപ്യൻ യൂനിയനും ചേർന്ന്​ ​േഡാളറിതര വിനിമയസ​മ്പ്രദായം ഉണ്ടാക്കിയാൽ യു.എസ്​ ഭീഷണികളുടെ മുനയൊടിക്കാമായിരുന്നു. ഇപ്പോഴും അത്തരം സാധ്യതകൾ അന്വേഷിക്കാവുന്നതാണ്​; എങ്കിൽ യു.എസ്​ സൃഷ്​ടിച്ച ഇൗ കൃത്രിമ പ്രതിസന്ധി ഇന്ത്യക്കും മറ്റും വലിയ നേട്ടമായി മാറാം.

ഇൗ പ്രതിസന്ധിക്ക്​ മറ്റൊരു ഗുണവശംകൂടിയുണ്ട്​. ഉൗർജ ആവശ്യങ്ങൾക്ക്​ എണ്ണയെ അമിതമായി ആശ്രയിക്കുന്നതിനുപകരം ബദൽ ഉൗർജം കണ്ടെത്താൻ നാം നിർബന്ധിതരാകും എന്നതാണത്​. കടുത്ത പരിസ്​ഥിതിത്തകർച്ച സൃഷ്​ടിച്ചതിൽ എണ്ണകേന്ദ്രീകൃത സമ്പദ്​ഘടനകൾക്ക്​ വലിയ പങ്കുണ്ട്​. ഇന്ന്​ ഇന്ത്യ സൗരോർജരംഗത്ത്​ കുതിച്ചുചാട്ടത്തിലാണ്​. ചൈനക്കും യു.എസിനും പിന്നിലായി ​േലാകത്തെ സൗരോർജവിപണികളിൽ മൂന്നാംസ്​ഥാനം നാം നേടിയിരിക്കുന്നു. ജനങ്ങളുടെയും വ്യവസായങ്ങളുടെയും ശ്രദ്ധ എണ്ണയിൽനിന്ന്്​ മറ്റ്​ ഉൗർജസ്രോതസ്സുകളിലേക്ക്​ തിരിയു​േമ്പാൾ അത്​ ദീർഘകാലാടിസ്​ഥാനത്തിൽ മലിനീകരണം കുറക്കുകയും പരിസ്​ഥിതിക്ക്​ ഗുണകരമാവുകയും ചെയ്യും. പക്ഷേ, അപ്പോഴും നമ്മുടെ തീരുമാനങ്ങൾ വാഷിങ്​ടണിൽനിന്നുള്ള തീട്ടൂരങ്ങളുടെ അനുബന്ധമായിട്ടല്ല വരേണ്ടത്​-നമ്മുടെ സ്വന്തം തീരുമാനങ്ങളായിട്ടുതന്നെയാണ്​. ഇറാൻ എണ്ണക്കുമേൽ യു.എസ്​ ഏർപ്പെടുത്തിയ ഉപരോധം നമ്മുടെ പരമാധികാരത്തെ തൊട്ടുള്ള കളികൂടിയാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialiranarticlemalayalam news
News Summary - America Orderd India Change the Promise - Article
Next Story