Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആമസോണിലെ തീയണയുമോ?

ആമസോണിലെ തീയണയുമോ?

text_fields
bookmark_border
ആമസോണിലെ  തീയണയുമോ?
cancel

അന്തർദേശീയതലത്തിൽ പടർന്ന കനത്ത പ്രതിഷേധത്തിനുമുന്നിൽ മുട്ടുമടക്കി ആമസോൺ കാട്ടുതീ​ കെടുതിക്കെതിരായ പ്രതി രോധപ്രവർത്തനങ്ങൾക്കായി 44,000 സൈനികരെയും വ്യോമസേന സംവിധാനങ്ങളെയും വിട്ടുനൽകാൻ ബ്രസീൽ പ്രസിഡൻറ്​ ജേർ ബോൽസനാര ോ തീരുമാനിച്ചിരിക്കുന്നു. തെക്കേ അമേരിക്കയെ മാത്രമല്ല, ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കി ആമസോൺ കാടുകൾ കത ്തിക്കയറു​േമ്പാഴും ആഗോളപ്രതികരണത്തിനു മുന്നിൽ പ്രതിലോമ പ്രചാരണങ്ങളുമായി വിലങ്ങടിച്ചുനിന്ന ജേർ ബോൽസനാര ോ അന്താരാഷ്​ട്ര സമൂഹത്തി​​െൻറ വാണിജ്യ, സാമ്പത്തിക ഉപരോധ ഭീഷണിക്കുമുന്നിൽ അടിയറവുപറയുകയായിരുന്നു. ‘പ്രപഞ് ചത്തി​​െൻറ ശ്വാസകോശ’മായ ആമസോൺ മഴക്കാടുകളിലെ കാട്ടുതീ പതിവുവിട്ട്​ പടർന്നപ്പോൾ രണ്ടാഴ്​ചമുമ്പ്​ പ്രശ്​ന ം ലളിതവത്​കരിക്കാനും സ്​ഥിതി ഗുരുത​രമെന്നു ചൂണ്ടിക്കാണിച്ചവരുടെ മേൽ പാതകം വെച്ചുകെട്ടാനുമായിരുന്നു തീവ്രവലതുപക്ഷ നേതാവി​​െൻറ ശ്രമം.

കാട്ടുതീ സർവസാധാരണ​ പ്രതിഭാസമെന്നു പറഞ്ഞ്​ കൈകഴുകുകയായിരുന്നു ആദ്യം. പി​ന്നെ, തീ കൊളുത്തിയത്​ സർ​ക്കാ​റിതര സന്നദ്ധസംഘടനകളാണെന്ന ആക്ഷേപമായി. എന്നാൽ ‘ആമസോൺ ഇൗ ഭൂമിയുടെ സ്വന്തമാണ്​, ബ്രസീൽ പ്രസിഡൻറി​​െൻറ തറവാട്ടുസ്വത്തല്ല’ എന്ന താക്കീതുമായി അന്താരാഷ്​ട്രസമൂഹം മുഴക്കിയ പ്രതിഷേധത്തോടൊപ്പംനിന്ന യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങൾ വ്യാപാരക്കരാറുകൾ റദ്ദാക്കുമെന്നും ഫ്രാൻസിൽ നടക്കുന്ന ജി-7​ ഉച്ചകോടിയിൽ ബ്രസീലിനെ ഒറ്റപ്പെടുത്താൻ വഴികളാരായുമെന്നുമുള്ള ഭീഷണിക്കൊടുവിലാണ്​ കാട്ടുതീ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ബ്രസീൽ തയാറായത്​.


ഭൂമിയിലെ അതിസമ്പന്നമായ ജൈവവൈവിധ്യം നിലനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ഉഷ്​ണമേഖല വനമായ ആമസോൺ കാടുകൾ തെക്കൻ അമേരിക്കയിലെ ഒമ്പതു​ രാജ്യങ്ങളിലെ അഞ്ചു ദശലക്ഷത്തി​ലേറെ ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്നു. പ്രതിവർഷം ഒന്നര ജിഗ ടൺ കാർബൺ വലിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷ ഒാക്​സിജ​​െൻറ 20 ശതമാനം നൽകുന്ന ഇൗ അത്യപൂർവ വനസമ്പത്ത്​ ആ​ഗോളതാപനത്തെയും കാലാവസ്​ഥയെയും നിയന്ത്രിക്കുന്ന പ്രപഞ്ചത്തി​​െൻറ മർമപ്രധാനഘടകമാണ്​. ലോകത്തെ ശുദ്ധജലത്തി​​െൻറ അഞ്ചിലൊന്ന്​ ഇൗ മേഖല ഉൾക്കൊള്ളുന്നുണ്ടെന്നാണ്​ കണക്ക്​. ശതക്കണക്കിന്​ സസ്​തനികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നീ ജന്തു​വർഗ വൈവിധ്യങ്ങളുടെയും ആയിരക്കണക്കിന്​ പക്ഷി-മത്സ്യങ്ങളുടെയും പതിനായിരക്കണക്കിന്​ സസ്യവർഗങ്ങളുടെയും ദശലക്ഷക്കണക്കിന്​ ചെറുപ്രാണികളുടെയും ഷഡ്​പദങ്ങളുടെയും കലവറയാണിത്. ഇൗ വിഭവ സമ്പദ്​സമൃദ്ധിയുടെ നിലനിൽപ്​ ലോകത്തി​​െൻറതന്നെ ആയുർദൈർഘ്യത്തെ ബാധിക്കുന്നതിനാലാണ്​ ആമസോണിലെ തീ ലോകത്തെ പൊള്ളിച്ചത്​.

ഇൗ വർഷം ജനുവരി മുതൽ ഇൗമാസം വരെ 74,155 തവണ ആമസോണിൽ കാട്ടുതീയുണ്ടായതായാണ്​ ബ്രസീലി​​െൻറ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ സ്​പേസ്​ റിസർച് (​െഎ.എൻ.പി.ഇ) കണക്ക്​. കഴിഞ്ഞ 10 നാളുകൾക്കകം 9,600 തവണ പലയിടങ്ങളിലായി തീപടർന്നു. ഇത്​ കഴിഞ്ഞ വർഷ​െത്തക്കാൾ 84 ശതമാനം വർധനയാണെന്നും 2013നു ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയാണിതെന്നും ​െഎ.എൻ.പി.ഇ പറയുന്നു. ഇതു അന്തരീക്ഷത്തിലുയർത്തിയ രൂക്ഷമായ പുകപടലങ്ങൾ ബ്രസീലിലെ വൻനഗരമായ സാവോപോ​ളോയെ നട്ടുച്ച​ക്കിരുട്ടിലാഴ്​ത്തി. കാർബൺ ഡൈഒാക്​സൈഡി​​െൻറ വൻതോതിലുള്ള പുറന്തള്ളലും കാർബൺ മോണോക്​സൈഡി​​െൻറ വമ്പിച്ച വർധനയും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന്​ വൻഭീഷണിയാണ്​ ഉയർത്തുന്നത്​.

വേനൽ കടുക്കു​േമ്പാൾ ആമസോണിൽ കാട്ടുതീ സാധാരണമാണ്​. അതിനുപുറമെയാണ്​ കൃഷിഭൂമിക്കും കാലിവളർത്തലിനുമായി ആളുകളുടെ വെട്ടിവെളുപ്പിക്കൽ. ഇതു രണ്ടും ഗവൺമ​െൻറ്​ നിയന്ത്രിച്ചുവരാറുള്ളതാണ്​. എന്നാൽ, കഴിഞ്ഞവർഷം ദേശീയ തീവ്രവാദവും വംശീയഭ്രാന്തും ഇളക്കിവിട്ട്​ അധികാര​ത്തിലേറിയ വലതുപക്ഷക്കാരനായ ജേർ ബോൽസനാരോ ‘ബ്രസീൽ സർവപ്രധാനം’ എന്ന ആശയം മുന്നോട്ടുവെച്ചു. രാജ്യത്തെ 20 ദശലക്ഷം വരുന്ന ജനങ്ങൾക്കു​വേണ്ടി ആമസോൺ മേഖലയിലേതടക്കമുള്ള വികസനപദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം. ഒരു ഹൈഡ്രോ ഇലക്​ട്രിക്​ പ്ലാൻറ്​, ആമസോൺ നദിക്കു കുറുകെ കൂറ്റൻപാലം, സുരിനാം അതിർത്തിയിലേക്കുള്ള ബി.ആർ 163​ ദേശീയപാത എന്നീ ‘ട്രിപ്​ൾ എ’ ബൃഹദ്​പദ്ധതി ബോൽസനാരോ പ്രഖ്യാപിച്ചു. അതിനായി കാടുവെളുപ്പിക്കാനും വേണ്ടിവന്നാൽ തദ്ദേശീയരായ ആദിമവാസികളെ ഇറക്കിവിടാനുമുള്ള രഹസ്യനീക്കം പദ്ധതി തുടങ്ങും മു​േമ്പ പുറത്തായി. ഇത്​ രാജ്യവ്യാപകമായ പ്രതിഷേധമുയർത്തുന്നതിനിടെയാണ്​ അഭൂതപൂർവമായ കാട്ടുതീ പടരുന്നത്​.

സർക്കാർ ഏജൻസിയുടെ തന്നെ കണക്കനുസരിച്ച്​ പുതിയ സർക്കാർ വന്നശേഷം കാട്ടുതീയുടെ എണ്ണത്തിലുണ്ടായ വർധന അവരുടെ പ്രതിലോമനീക്കം പുറത്തുകൊണ്ടുവന്നു. അത്​ പ്രതിഷേധം വിളിച്ചുവരുത്തിയപ്പോഴും കുലുങ്ങാ​െത സ്വന്തം ചെയ്​തികളെ ന്യായീകരിക്കുകയായിരുന്നു പ്രസിഡൻറ്​. കള്ളി വെളിച്ചത്തായി വൻശക്തി രാജ്യങ്ങളിൽനിന്നടക്കം എതിർപ്പുകൾ കനക്കുകയും വ്യാപാരബന്ധം മുറിക്കുമെന്ന ഭീഷണിയുയരുകയും ചെയ്​തതോടെ തീയണക്കാനുള്ള ദൗത്യത്തിൽ പങ്കുകൊള്ളാൻ ബോൽസനാരോ സന്നദ്ധനായി. എന്നാൽ, അതുകൊണ്ടുമാത്രം അണയുന്നതല്ല ആമസോണിലെ തീ. അതിന്​ ഗവൺമ​െൻറി​​െൻറ മുതലാളിത്തപക്ഷ, ജനവിരുദ്ധ വികസനവീക്ഷണത്തിൽതന്നെ കാതലായ മാറ്റമുണ്ടായേ തീരൂ. പക്ഷേ, മുരത്ത ദേശീയഭ്രാന്ത്​ മാത്രം കൈമുതലാക്കി ജയിച്ചുവരുന്ന പുതിയ ഇനം വലതുപക്ഷ ഭരണാധികാരികളിൽനിന്ന്​ അത്തരമൊരു ജനപക്ഷ വീക്ഷണം ഉരുത്തിരിഞ്ഞുവരുമെന്നു പ്രതീക്ഷിക്കാൻ വയ്യ. അതുതന്നെയാണ്​ ഇപ്പോൾ ലോകത്തി​​െൻറ ഉള്ളിൽ തീ നിറക്കുന്നതും.

Show Full Article
TAGS:Amazon Blaze Rain forest brazil peru editorial 
Next Story