Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലോ​ക്​ഡൗ​ണിനു ശേ​ഷം

ലോ​ക്​ഡൗ​ണിനു ശേ​ഷം

text_fields
bookmark_border
ലോ​ക്​ഡൗ​ണിനു ശേ​ഷം
cancel

കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ലോ​ക്​ഡൗ​ൺ ഈ ​മാ​സം 14ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​തി​നു ശേ​ഷം കാ​ര്യ​ങ്ങ​ൾ എ​ങ്ങ​െന​യെ​ന്ന​തി​നെക്കു​റി​ച്ച ആ​ലോ​ച​ന​ക​ൾ ന​യ​രൂ​പവത്​ക​ര​ണ വൃ​ത്ത​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞി​ട്ടു​ണ്ട്. ലോ​ക്​ഡൗ​ൺ പ​തി​നാ​ലാം തീ​യ​തി അ​വ​സാ​നി​ക്കു​മെ​ന്നോ തു​ട​രു​മെ​ന്നോ കൃ​ത്യ​മാ​യി പ​റ​യാ​ൻ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വിഡി​യോ കോ​ൺ​ഫ​റ​ൻ​സിങ്ങി​ൽ പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​യാ​റാ​യി​ട്ടി​ല്ല. അ​തേസ​മ​യം, അ​ത​തു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്രാ​ദേ​ശി​കസാ​ഹ​ച​ര്യ​ങ്ങ​ൾ അനു​സ​രി​ച്ച് ഘ​ട്ടംഘ​ട്ട​മാ​യി ലോക്​ഡൗ​ൺ പി​ൻ​വ​ലി​ക്കാം എ​ന്ന സൂ​ച​ന​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്. കേ​ന്ദ്രം ലോക്​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പുത​ന്നെ കേ​ര​ള​ത്തി​ൽ പ​രി​മി​ത​മാ​യ രീ​തി​യി​ൽ അത്​ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അടച്ചുപൂട്ടൽ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡി​നെ​തി​രാ​യ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ വ​ഴി ഇ​തു​ത​ന്നെ​യാ​ണെ​ന്ന് ലോ​കം ഇ​തി​ന​കം തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​റ്റ​ലി, സ്​​പെ​യി​ൻ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക പോ​ലു​ള്ള വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ ഈ ​മ​ഹാ​മാ​രി​ക്ക് മു​മ്പി​ൽ പ​ക​ച്ചുനി​ൽ​ക്കു​ന്ന​തിെ​ൻറ കാ​ര​ണം യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​പ്ര​തി​രോ​ധ​വ​ഴി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ വൈ​കി എ​ന്ന​തുത​ന്നെ​യാ​ണ്. ലോക്​ഡൗ​ൺ എ​ന്ന ആ​ശ​യ​ത്തെ പ​രി​ഹ​സി​ക്കു​ക​യും ഈ​സ്​റ്റ​ർ ആ​വു​മ്പോ​ഴേ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറി​ന് അ​വ​സാ​നം മാ​റ്റി​പ്പ​റ​യേ​ണ്ടിവ​ന്ന​തും കോ​വി​ഡ് വി​ചാ​രി​ച്ച​തു​പോ​ലെ ല​ളി​ത​മാ​യ പ്ര​ശ്ന​മ​ല്ല എ​ന്ന തി​ര​ിച്ച​റി​വി​ൽനി​ന്നാ​ണ്. അ​താ​യ​ത്, പ്ര​യാ​സ​ങ്ങ​ൾ സ​ഹി​ച്ചാ​ണെ​ങ്കി​ലും നാം ​സ്വീ​ക​രി​ച്ച ഈ ​പ്ര​തി​രോ​ധ വ​ഴി ശ​രി​യാ​യി​രു​ന്നു​വെ​ന്നാ​ണ് തെ​ളി​യു​ന്ന​ത്. കേ​ര​ള​മാ​ക​ട്ടെ, ഈ ​വി​ഷ​യ​ത്തി​ൽ രാ​ജ്യ​ത്തി​നുത​ന്നെ മാ​തൃ​ക​യാ​യി​ട്ടു​ണ്ട്. മ​റ്റ് സം​സ്​​ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മു​ന്നേ​റാ​ൻ ന​മു​ക്ക് സാ​ധി​ച്ച​ത് കാ​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളാ​യി​രു​ന്നു. അ​തി​ന് ബൗ​ദ്ധി​ക​മാ​യും ഭ​ര​ണ​പ​ര​മാ​യും നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ നി​ശ്ച​യ​മാ​യും അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു.

ലോ​ക്​ഡൗ​ണിെ​ൻറ ആ​ഘാ​തം ഏ​റ്റ​വു​മ​ധി​കം സം​ഭ​വി​ച്ച​ത് വ്യവ​സാ​യ, ഉ​ൽപാ​ദ​ന മേ​ഖ​ല​യി​ലാ​യി​രി​ക്കും. ഇ​താ​ക​ട്ടെ, സ​മ്പ​ദ്ഘ​ട​ന​യെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തു​മാ​ണ്. അ​തി​നാ​ൽ ലോ​ക്​ഡൗ​ണിനു ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​കരം​ഗം എ​ന്ന​ത് വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട മേ​ഖ​ല​യാ​ണ്. ന​മ്മു​ടെ സ​മ്പ​ദ് വ്യ​വ​സ്​​ഥ​യെ എ​ങ്ങനെ പ​ഴ​യ​പ​ടി​യി​ൽ എ​ത്തി​ക്കാം എ​ന്ന​ത് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രി​ക്കും. കേ​ന്ദ്ര, സം​സ്​​ഥാ​ന ആ​സൂ​ത്ര​ണവി​ദ​ഗ്ധ​ർ കാ​ര്യ​മാ​യി ആ​ലോ​ചി​ക്കേ​ണ്ട ഒ​രു മേ​ഖ​ല​യാ​ണ​ത്. പ്ര​ത്യേ​കി​ച്ച് അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളും ന​ടു​നി​വ​ർ​ന്നെ​ഴു​ന്നേ​ൽ​ക്കു​ക എ​ന്ന​ത് അ​ത്യ​ന്തം ശ്ര​മ​ക​ര​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക, ഉ​ൽപാ​ദ​നമേ​ഖ​ല​യി​ൽ ലോക്​ഡൗ​ൺ തി​രി​ച്ച​ടി​യാ​വും എ​ന്ന​ത് കാ​ര്യ​ങ്ങ​ളു​ടെ ഒ​രു വ​ശം മാ​ത്ര​മാ​ണ്. പ​രി​സ്​​ഥി​തി​ക്കും ആ​വാ​സ​വ്യ​വ​സ്​​ഥ​ക്കും അ​ത് വ​ലി​യ ഉ​ന്മേ​ഷം ന​ൽ​കും എ​ന്ന കാ​ര​ണ​ത്താ​ൽ ഏ​റെ ആ​ഹ്ലാ​ദി​ക്കു​ന്ന പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​രും ശാ​സ്​​ത്രജ്ഞ​രും ലോ​ക​ത്തു​ണ്ട്. മ​നു​ഷ്യ​ൻ വി​മാ​നം ക​ണ്ടു​പി​ടി​ച്ച​ ശേ​ഷം ആ​കാ​ശ​പാ​ത​ക​ൾ ശൂ​ന്യ​മാ​യ നാ​ളു​ക​ൾ, പു​ക​തു​പ്പി​യോ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത നി​ര​ത്തു​ക​ൾ, ജ​ല​യാ​ന​ങ്ങ​ൾ ഓ​ട്ടം നി​ർ​ത്തി​യ ക​ട​ലു​ക​ളും കാ​യ​ലു​ക​ളും, 24 മ​ണി​ക്കൂ​റും പു​ക​തു​പ്പു​ന്ന ഫാ​ക്ട​റി കു​ഴ​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന നാ​ളു​ക​ൾ എ​ന്ന നി​ല​ക്കെ​ല്ലാം പ്ര​ധാ​ന​മാ​ണ് ലോക്​ഡൗ​ൺ നാ​ളു​ക​ൾ. ഈ ​നി​ശ്ച​ലാ​വ​സ്​​ഥ പ​രി​സ്​​ഥി​തി​യെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​ലി​യ രീ​തി​യി​ൽ സ​ഹാ​യി​ക്കു​മെ​ന്ന​ത് സ്വാ​ഭാ​വി​കം. ലോക്​ഡൗ​ൺ മ​റ്റൊ​രു ജീ​വി​ത​ശീ​ല​ത്തി​ലേ​ക്ക് മ​നു​ഷ്യ​രെ ന​യി​ക്കു​ന്ന​തുകൂ​ടി​യാ​ണ്. ചെ​യ്യാ​ൻപ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന്; ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ക​രു​തി​യ പ​ല ആ​ർ​ഭാ​ട​ങ്ങ​ളും അ​നാ​വ​ശ്യ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ പ​റ്റു​മെ​ന്ന് മ​നു​ഷ്യ​ൻ പ​ഠി​ച്ച/പ​ഠി​ക്കു​ന്ന നാ​ളു​ക​ളാ​ണി​ത്. പു​തി​യ ജീ​വി​ത​ച​ര്യ​യി​ലേ​ക്ക് മ​നു​ഷ്യ​നെ ന​യി​ക്കാ​ൻ ഈ ​മ​ഹാ​മാ​രി​ക്ക് സാ​ധി​ച്ചു. അ​തി​ലെ ഗു​ണ​വ​ശ​ങ്ങ​ൾ ഇ​നി​യു​ള്ള ലോക്​ഡൗ​ൺ അ​ന​ന്ത​ര കാ​ല​വും തു​ട​രാ​ൻ സാ​ധി​ച്ചാ​ൽ അ​ത് മ​നു​ഷ്യ​രാ​ശി​ക്കുത​ന്നെ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കും.

ലോക്​ഡൗ​ൺ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് പ്ര​ധാ​നമ​ന്ത്രി സം​സാ​രി​ച്ച​ത്. പൊ​ടു​ന്ന​നെ പ​ഴ​യ അ​വ​സ്​​ഥ​യി​ലേ​ക്ക് പോ​കു​ന്ന​ത് നി​ശ്ച​യ​മാ​യും നാ​റാ​ണ​ത്ത് ഭ്രാ​ന്ത​​​െൻറ സ​മീ​പ​ന​മാ​യി​രി​ക്കും. ഓ​രോ മേ​ഖ​ല​യി​ലും ക്ര​മ​പ്ര​വൃ​ദ്ധ​മാ​യി ലോക്​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ച്ചുകൊ​ണ്ടു​വ​രു​ന്ന​താ​ണ് രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും തുടർ ജീ​വി​ത​ക്ര​മ​ത്തി​നും ന​ല്ല​ത്. ഇ​ന്ന​ലെവ​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പൊ​ടു​ന്ന​നെ അ​വ​സാ​നി​പ്പി​ച്ച് അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തുപോ​ലെ പ​ഴ​യ​ രീ​തി​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ളൊ​ന്ന​ട​ങ്കം കു​ത്തി​യൊ​ലി​ച്ച് പ്ര​വ​ഹി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. അ​തി​നാ​ൽ ത​ന്നെ, ലോക്​ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന​തു പോ​ലെ​ത്ത​ന്നെ ക​രു​ത​ലോ​ടെ ചെ​യ്യേ​ണ്ട​താ​ണ് ലോക്​ഡൗ​ൺ പി​ൻ​വ​ലി​ക്കു​ക​യെ​ന്ന​തും.

Show Full Article
TAGS:covid 19 lockdown madhyamam editorial Opinion News malayalam news 
Next Story