Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2020 8:14 AM IST Updated On
date_range 16 May 2020 8:14 AM ISTഅഫ്ഗാൻ കരാർ: ഇന്ത്യക്ക് ട്രംപിെൻറ കെണി
text_fieldsbookmark_border
അഫ്ഗാനിസ്താനിൽ താലിബാനെ അധികാരത്തിെൻറ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിൽ ന്യൂഡൽഹിയെക്കൂടി ഭാഗഭാക്കാക്കാനുള്ള അമേരിക്കൻ ശ്രമം കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനെ ധർമസങ്കടത്തിലാക്കിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ അഫ്ഗാനിലെ സമാധാന ശ്രമങ്ങൾക്കായുള്ള അമേരിക്കൻ നയതന്ത്ര പ്രതിനിധി സാൽമയ് ഖലീൽസാദ് ഇന്ത്യ താലിബാനുമായി സംഭാഷണം നടത്തണമെന്ന നിർദേശം മുേന്നാട്ടുവെച്ചിരിക്കുകയാണ്. ‘അഫ്ഗാനിലെ സമാധാനപ്രക്രിയയിൽ ഇന്ത്യ കൂടുതൽ സജീവമായി പങ്കുവഹിക്കണ’മെന്ന അമേരിക്കയുടെ ആവശ്യം അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ ഇതുവരെ പ്രത്യക്ഷമായ അഭിപ്രായപ്രകടനങ്ങൾക്ക് ഇന്ത്യ മുതിർന്നിട്ടില്ല. ഭീകരസംഘടനയെന്ന നിലയിൽ എല്ലാ നിലക്കും മാറ്റിനിർത്തിയ താലിബാനുമായി പ്രത്യക്ഷ ചർച്ചക്കു മുതിരുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഇന്ത്യ കരുതുന്നു. മാത്രമല്ല, അതിെൻറ ഭാവിയെക്കുറിച്ച് തികഞ്ഞ അശുഭാപ്തിയാണ് മോദി ഭരണകൂടത്തിനുള്ളത്. ഇക്കാര്യത്തിൽ എല്ലാ ആശങ്കയും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും അഫ്ഗാനിലെ രാഷ്ട്ര പുനർനിർമാണത്തിലും വികസനപദ്ധതികളിലും ഇന്ത്യയുടെ സജീവസാന്നിധ്യമുണ്ടാകണമെന്നുമാണ് ഖലീൽ സാദ് സമർപ്പിച്ച അമേരിക്കൻ നിർദേശം. എന്നാൽ, അമേരിക്കയുടെ സുരക്ഷിതമായ കുടിയൊഴിഞ്ഞുപോക്കിനും മേഖലയിലെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കരുവായി നിന്നുകൊടുക്കുന്നത് കുഴിയിൽ ചാടിക്കുമോ എന്നു കേന്ദ്രം ശങ്കിക്കുന്നു. താലിബാെൻറ പൂർവകാല പ്രവർത്തനങ്ങളും ഇപ്പോഴും ജമ്മു-കശ്മീരിലും മറ്റും അതിർത്തി കടന്നെത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും നൽകുന്ന വിവിധ ഭീകരവാദി വിഭാഗങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും അവർക്കുള്ള ബന്ധവും ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതേസമയം, അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുവേണ്ടി അഫ്ഗാനിലെ പിന്മാറ്റത്തെ ത്വരിതപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിെൻറ നീക്കത്തിന് എതിരുനിൽക്കാൻ ‘ഉറ്റ മിത്രമായ’ മോദിക്ക് ബലക്കുറവുമുണ്ട്.
2001ലെ ലോക വ്യാപാര കേന്ദ്രത്തിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി അമേരിക്ക ഏകപക്ഷീയമായി നടത്തിയ അഫ്ഗാൻ അധിനിവേശത്തിെൻറ ദയനീയമായ പരാജയഫലമാണ് പതിറ്റാണ്ടു നീണ്ട സന്ധിസംഭാഷണങ്ങൾക്കൊടുവിൽ പ്രയോഗത്തിലെത്തുന്ന അമേരിക്ക-താലിബാൻ കരാർ. അമേരിക്കക്ക് അധിനിവേശം കൈെയാഴിഞ്ഞ് ‘മാന്യമായി’ തലയൂരണം. അതിനായി അഫ്ഗാൻ ഭരണകൂടത്തെയും മേഖലയിലെ മിക്ക രാജ്യങ്ങളെയും പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. താലിബാനുമായി അമേരിക്കയുണ്ടാക്കിയ തലയൂരൽ കരാറിെൻറ സംഭാഷണങ്ങളിലൊന്നും അഫ്ഗാൻ ഭരണകൂടത്തെയോ മുഖ്യ രാഷ്ട്രീയകക്ഷികളെയോ പെങ്കടുപ്പിച്ചിട്ടില്ല. പകരം, ഇരുവിഭാഗവും ചേർന്ന് തയാറാക്കിയ കരാർ പ്രയോഗത്തിലെത്തിക്കാനുള്ള ബാധ്യത അവർക്കുമേൽ അടിച്ചേൽപിക്കുകയാണ് ട്രംപ്. പിടിവിട്ടുപോകുന്ന അമേരിക്കയുടെ കൈയിൽനിന്ന് സ്വന്തം നില ഭദ്രമാക്കാൻ ആവശ്യമായതെല്ലാം സ്വന്തമാക്കാനാണ് താലിബാെൻറ ശ്രമം. രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് താലിബാന് അധികാരത്തിലേക്കുള്ള വഴി തുറന്നുകൊടുത്താലേ തലയൂരൽ പൂർത്തിയാക്കാനാവൂ എന്നു കണ്ട അമേരിക്ക അതിനു പലതരം സമ്മർദം പ്രയോഗിക്കുകയാണിപ്പോൾ. നിലവിൽ പ്രസിഡൻറ് അശ്റഫ് ഗനിയും രാഷ്ട്രീയ പ്രതിയോഗി അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, സഹായങ്ങൾ നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക പരിഹരിച്ചു. അഫ്ഗാനിൽനിന്ന് പിന്മാറുേമ്പാൾ താലിബാൻ തടവിലുള്ള അമേരിക്കൻ സൈനികരുടെ മോചനമാണ് വാഷിങ്ടണിെൻറ മുഖ്യലക്ഷ്യം. അമേരിക്കൻ പിടിയിലുള്ള താലിബാൻ തടവുകാരെ വിട്ടയച്ച് അവരുടെ മോചനമുറപ്പിച്ചു. കരാർ നിർവഹണത്തിൽ ഭാഗഭാക്കായ ഗനി ഭരണകൂടത്തിനുവേണ്ടി താലിബാൻ പിടിച്ച അഫ്ഗാൻ സൈനികരുടെ മോചനവും കരാറിലുൾപ്പെടുത്തി. 5000 താലിബാൻകാരെ വിട്ടയക്കുേമ്പാൾ 1000 അഫ്ഗാൻ സൈനികരെ മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇക്കാര്യത്തിൽ പക്ഷേ, താലിബാൻ വാക്കുപാലിക്കുന്നില്ലെന്നും തങ്ങൾ നൽകിയ 1000 പേരുടെ പട്ടികയിൽ 610 പേരെ കാണാനില്ലെന്നും അഫ്ഗാൻ ഗവൺമെൻറ് ആരോപിക്കുന്നു. താലിബാൻ അമേരിക്കയുമായി സംഭാഷണത്തിനും സന്ധിക്കും തയാറാകുന്നത് ഇഷ്ടപ്പെടാത്ത വിഭാഗം അവർക്കിടയിൽതന്നെയുണ്ട്. അവർ െഎ.എസ് ഖുറാസാൻ, പാക് അൽഖാഇദ തുടങ്ങിയ മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചേർന്ന് ‘പ്രതികാര’ത്തിനു മുതിരുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഇൗയിടെ കാബൂളിൽ സിഖ്കേന്ദ്രത്തിലും ആശുപത്രിയിലും നടന്ന ഭീകരാക്രമണങ്ങൾ ഇത്തരം അസംതൃപ്തരുടെ മുന്നറിയിപ്പുകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇങ്ങനെ ഏറെ കലുഷമായ ഒരു സാഹചര്യത്തിലേക്കാണ് അമേരിക്ക ഇന്ത്യയെ വലിച്ചിഴക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ മൂന്നു ശതകോടി ഡോളർ മുടക്കിയും സൈനികർക്ക് വിദഗ്ധ പരിശീലനം നൽകിയും അഫ്ഗാെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ചു വരുന്ന ഇന്ത്യ രാഷ്ട്രീയമായ ഇടപെടലിൽനിന്ന് തീർത്തും മാറിനിൽക്കുകയാണ്. അക്കാര്യത്തിൽ മേഖലയിൽ ഇന്ത്യക്ക് ഒേട്ടറെ പരിമിതികളുമുണ്ട്. യു.എസ്-താലിബാൻ ചർച്ചയുടെ ഭാഗമായി യു.എൻ സംഘടിപ്പിച്ച ആറ് അയൽരാജ്യങ്ങളുമായുള്ള യു.എസ്, റഷ്യ ചർച്ചയിൽനിന്ന് ഇന്ത്യയെ മാറ്റിനിർത്തിയതും നല്ലതിനല്ലെന്ന് ഇന്ത്യ കരുതുന്നു. എന്നിരിക്കെ കരാറിെൻറ പ്രയോഗവത്കരണത്തിലെ പ്രതിബന്ധമൊഴിവാക്കാൻ ഇന്ത്യയെക്കൂടി കെണിയിൽ കുരുക്കാൻ ശ്രമിക്കുന്നതിൽ സാമ്രാജ്യത്വത്തിനു കളികളുണ്ടാകാം. അത് തിരിച്ചറിയാനും കുതറിമാറാനും മോദിസർക്കാറിനു കഴിയുമോ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story