Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

പു​​തു​​ദ​​ശ​​ക​​ത്തി​​ലേ​​ക്ക്​ ഒ​​റ്റ​​​ക്കെ​​ട്ടാ​​യ്​

text_fields
bookmark_border
പു​​തു​​ദ​​ശ​​ക​​ത്തി​​ലേ​​ക്ക്​ ഒ​​റ്റ​​​ക്കെ​​ട്ടാ​​യ്​
cancel

​പു​​തു​​വ​​ർ​​ഷ​​ത്തി​​ലേ​​ക്ക്​ (പു​​തു​​ദ​​ശ​​ക​​ത്തി​​ലേ​​ക്കും) രാ​​ഷ്​​​ട്രം പ്ര​​വേ​​ശി​​ക്കു​േ ​​മ്പാ​​ൾ അ​​ത്​ ഒ​​രേ​​സ​​മ​​യം ആ​​ശ​​ങ്ക​​യും പ്ര​​തീ​​ക്ഷ​​യും പ​​ങ്കു​​വെ​​ക്കു​​ന്നു​​ണ്ട്. വി​​ക​​ല​​മാ​​യ ‘സാ​​മ്പ​​ത്തി​​ക പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ളി’​​ൽ ന​​ടു​​വൊ​​ടി​​ഞ്ഞ​​വ​​രും ഫാ​​ഷി​​സ​​ത്തി​െ​​ൻ​​റ ഇ​​രു​​മ്പു​​മ​​റ​​യ്​​ക്കു​​ള്ളി​​ൽ നി​​ശ്ശ​​ബ്​​​ദ​​രാ​​ക്ക​​പ്പെ​​ട്ട​​വ​​രു​​മാ​​യ ജ​​ന​​സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ മ​​ത​​വി​​ഭ​​ജ​​ന​​ത്തി​െ​​ൻ​​റ പു​​തി​​യൊ​​രു മു​​റി​​പ്പാ​​ടു​​കൂ​​ടി സൃ​​ഷ്​​​ടി​​ച്ചാ​​ണ്​ മോ​​ദി ഭ​​ര​​ണ​​കൂ​ടം ഡി​​സം​​ബ​​റി​​നെ യാ​​ത്ര​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​നി​​ല തു​​ട​​ർ​​ന്നാ​​ൽ ഇ​​നി​​യ​​ങ്ങോ​​ട്ട്​ കാ​​ര്യ​​ങ്ങ​​ൾ ഒ​​ട്ടും ശു​​ഭ​​ക​​ര​​മാ​​കി​​ല്ലെ​​ന്ന്​ ഉ​​റ​​പ്പാ​​ണ്. എ​​ന്നാ​​ൽ, ഇ​​തേ ഡി​​സം​​ബ​​റി​​ൽ​ത​​ന്നെ മ​​റ്റൊ​​ന്നു​​കൂ​​ടി സം​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്നു. ഭ​​ര​​ണ​​കൂ​​ടം അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച സ​​ക​​ല നി​​ശ്ശ​​ബ്​​​ദ​​ത​​ക​​ളേ​​യും ഭേ​​ദി​​ച്ച്​ വ​​ലി​​യൊ​​രു വി​​ഭാ​​ഗം ആ​​ളു​​ക​​ൾ രം​​ഗ​​ത്തെ​​ത്തു​​ക​​യും അ​​തൊ​​രു ജ​​ന​​കീ​​യ​സ​​മ​​ര​​മാ​​യി വ​​ള​​രു​​ക​​യും ചെ​​യ്​​​ത​​ത്​ പു​​തി​​യ കാ​​ല​​ത്തി​െ​​ൻ​​റ പ്ര​​തീ​​ക്ഷ​ത​​ന്നെ​​യാ​​ണ്. ഡ​​ൽ​​ഹി​​യി​​ലെ​​യും വ​​ട​​ക്കു​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക്കൂ​​ട്ട​​ങ്ങ​​ൾ പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ തു​​ട​​ങ്ങി​​വെ​​ച്ച സ​​മ​​ര​​മി​​പ്പോ​​ൾ കേ​​ന്ദ്ര​​ഭ​​ര​​ണ​​കൂ​ട​​ത്തി​​െ​​ൻ​​റ ജ​​നാ​​ധി​​പ​​ത്യ​​ഹ​​ത്യ​​ക്കെ​​തി​​രാ​​യ പ്ര​​ക്ഷോ​​ഭ​​മാ​​യി ​ത​​ന്നെ വി​​ക​​സി​​ച്ചി​​ട്ടു​​ണ്ട്.

നൂ​​റ്റാ​​ണ്ടി​​ലെ ത​​ന്നെ കൊ​​ടും​ത​​ണു​​പ്പി​​നെ അ​​വ​​ഗ​​ണി​​ച്ചും പൊ​​ലീ​​സ്​ രാ​​ജി​​നെ അ​​തി​​ജീ​​വി​​ച്ചും രാ​​ഷ്​​​ട്ര ത​​ല​​സ്ഥാ​​ന​​ത്ത​​ട​​ക്കം മൂ​​ന്നാ​​ഴ്​​​ച​​യി​​ലേ​​റെ​​യാ​​യി തു​​ട​​രു​​ന്ന പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളോ​​ട്​ ഏ​​റ്റ​​വും ക്രി​​യാ​​ത്മ​​ക​​മാ​​യ രീ​​തി​​യി​​ലാ​​ണ്​ ന​​മ്മു​​ടെ സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ ഐ​​ക്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​ന്ത​ഃ​സ​​ത്ത​​യെ പൂ​​ർ​​ണ​​മാ​​യും ചോ​​ർ​​ത്തി​​ക്ക​​ള​​യു​​ന്ന പൗ​​ര​​ത്വ നി​​യ​​മം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പ​​ടു​​ന്ന പ്ര​​മേ​​യം പാ​​സാ​​ക്കി​​യ ആ​​ദ്യ സം​​സ്ഥാ​​ന​​മെ​​ന്ന ഖ്യാ​​തി കേ​​ര​​ള​​ത്തി​​നു​ ല​​ഭി​​ക്കു​േ​​മ്പാ​​ൾ അ​​തി​​ൽ അ​​ഭി​​മാ​​നി​​ക്കാ​​ൻ ഏ​​റെ​​യു​​ണ്ട്. ബി.​​ജെ.​​പി​​യു​​ടെ ഏ​​ക പ്ര​​തി​​നി​​ധി​​യെ ഒ​​ഴി​​ച്ചു നി​​ർ​​ത്തി​​യാ​​ൽ, സ​​ർ​​വ അം​​ഗ​​ങ്ങ​​ളു​​ടെ​​യും അം​​ഗീ​​കാ​​ര​​ത്തോ​​ടെ ഇ​​ങ്ങ​​നെ​​യൊ​​രു പ്ര​​മേ​​യം പാ​​സാ​​ക്ക​​പ്പെ​​ട്ട​​തി​​ൽ ഭ​​ര​​ണ-​​പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ൾ ഒ​​രു​​പോ​​ലെ അ​​ഭി​​ന​​ന്ദ​​നം അ​​ർ​​ഹി​​ക്കു​​ന്നു. പൗ​​ര​​ത്വ​നി​​യ​​മ​​ത്തി​​നും എ​​ൻ.​​ആ​​ർ.​​സി​​ക്കു​​മെ​​തി​​രെ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ച്ച ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക്​ ഇ​​ത്ത​​ര​​മൊ​​രു ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ കേ​​ര​​ളം ഒ​​രി​​ക്ക​​ൽ​​കു​​ടി മാ​​തൃ​​ക കാ​​ണി​​ച്ചി​​രി​​ക്കു​​ന്നു.

പൗ​​ര​​ത്വ​ഭേ​​ദ​​ഗ​​തി നി​​യ​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റും നി​​യ​​മ​​സ​​ഭ​​യി​​ൽ പ്രാ​​തി​​നി​​ധ്യ​​മു​​ള്ള പാ​​ർ​​ട്ടി​​ക​​ളും ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടു​​ക​​ൾ നേ​​ര​​ത്തേ​ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ്. ദേ​​ശീ​​യ ജ​​ന​​സം​​ഖ്യ ര​​ജി​​സ്​​​റ്റ​​ർ (എ​​ൻ.​​പി.​​ആ​​ർ) സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ശേ​​ഖ​​ര​​ണം, അ​​മി​​ത്​ ഷാ ​​പ്ര​​ഖ്യാ​​പി​​ച്ച ദേ​​ശ​​വ്യാ​​പ​​ക എ​​ൻ.​​ആ​​ർ.​​സി​​യു​​ടെ മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തു​​ന്ന​​താ​​ണെ​​ന്ന വാ​​ദ​​ത്തി​​ൽ ക​​ഴ​​മ്പു​​ണ്ടെ​​ന്ന്​ ക​​ണ്ട​​തോ​​ടെ ആ ​​ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്തി​​വെ​​ച്ച സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്​ കേ​​ര​​ളം. സം​​ഘ്​​​പ​​രി​​വാ​​ർ പ്ര​​സ്ഥാ​​ന​​ങ്ങ​​ളൊ​​ഴി​​കെ ഇ​​വി​​ടെ​​യാ​​രും ഈ ‘​​അ​​പ​​ര​​ത്വ’​നി​​യ​​മ​​ത്തെ അ​​നു​​കൂ​​ലി​​ക്കു​​ന്നി​​ല്ല. ഭ​​ര​​ണ​​മു​​ന്ന​​ണി​​യി​​ലു​​ള്ള ഇ​​ട​​തു​​പാ​​ർ​​ട്ടി​​ക​​ളും പ്ര​​തി​​പ​​ക്ഷ​ക​​ക്ഷി​​ക​​ളു​​മെ​​ല്ലാം ദേ​​ശീ​​യ​ത​​ല​​ത്തി​​ൽ സ​​മ​​ര​രം​​ഗ​​ത്ത്​ സ​​ജീ​​വ​​മാ​​ണ്. സം​​സ്ഥാ​​ന​​ത്തെ ഇ​​ത​​ര പാ​​ർ​​ട്ടി​​ക​​ളും സി​​വി​​ൽ​സ​​മൂ​​ഹ​​വു​​മെ​​ല്ലാം ​ഒ​​റ്റ​​ക്കെ​​ട്ടാ​​യി തെ​​രു​​വി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചി​​രി​​ക്കു​​ന്നു. ഈ ​​അ​​ർ​​ഥ​​ത്തി​​ൽ, പൗ​​ര​​ത്വ​നി​​യ​​മ​​ത്തി​​നെ​​തി​​രാ​​യ ശ​​ക്ത​​മാ​​യ വി​​കാ​​ര​​മാ​​ണ്​ കേ​​ര​​ള​​ത്തി​​ൽ തു​​ട​​ക്കം മു​​ത​​ലേ​​യു​​ള്ള​​ത്. പാ​​ർ​​ല​​മെ​​ൻ​​റി​​ൽ ബി​​ൽ പാ​​സാ​​യ നി​​മി​​ഷം​​മു​​ത​​ൽ ത​​ന്നെ ഇ​​തു​​പോ​​ലൊ​​രു പ്ര​​മേ​​യം സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​യി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന്​ പൗ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു.

അ​​ങ്ങ​​നെ നോ​​ക്കു​േ​​മ്പാ​​ൾ ഇൗ ​​പ്ര​​മേ​​യ​​ത്തി​​ൽ കാ​​ര്യ​​മാ​​യ അ​​ത്ഭു​​ത​​ത്തി​​ന്​ വ​​ക​​യി​​ല്ലെ​​ങ്കി​​ലും അ​​തു ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം ഈ​​യ​​വ​​സ​​ര​​ത്തി​​ൽ ഏ​​റെ വ​​ലു​​തും പ്ര​​സ​​ക്ത​​വു​​മാ​​ണ്. പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ന​​ട​​ത്തി​​യ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ൽ ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ണ്. മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യി​​ലും സാ​​മൂ​​ഹി​​ക​നീ​​തി​​യി​​ലും സ​​മ​​ത്വ​​ത്തി​​ലും ഉൗ​​ന്നി​​നി​​ന്നു​​കൊ​​ണ്ടു​​ള്ള നാ​​നാ​​ത്വ​​ത്തി​​ൽ ഏ​​ക​​ത്വം എ​​ന്ന കാ​​ഴ്​​​ച​​പ്പാ​​ടി​​നെ സ്വാം​​ശീ​​ക​​രി​​ച്ചാ​​ണ്​ ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന ത​​യാ​​റാ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. വൈ​​വി​​ധ്യ​​ങ്ങ​​ളെ ഉ​​ൾ​​ക്കൊ​ള്ളു​​ക​​യും അ​​തി​​നെ ആ​​ഘോ​​ഷി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ്​ അ​​തി​െ​​ൻ​​റ താ​​ൽ​​പ​​ര്യം​ത​​ന്നെ​​യും. അ​​ങ്ങ​നെ​​യൊ​​രി​​ട​​ത്ത്, ഏ​​തെ​​ങ്കി​​ലു​​മൊ​​രു വി​​ശ്വാ​​സി​സ​​മൂ​​ഹ​​ത്തി​​ന്​ നി​​യ​​ന്ത്ര​​ണ​​വും മ​​റ്റൊ​​രു കൂ​​ട്ട​​ർ​​ക്ക്​ പൗ​​ര​​ത്വ​​ത്തി​​ന്​ അ​​ധി​​ക പ​​രി​​ഗ​​ണ​​ന​​യും ന​​ൽ​​കു​​ന്ന​​ത്​ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ പാ​​ർ​​ട്ട്​ മൂ​​ന്നി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന സ​​മ​​ത്വ ത​​ത്ത്വ​​ത്തി​െ​​ൻ​​റ ന​​ഗ്​​​ന​​മാ​​യ ലം​​ഘ​​ന​​മാ​​യി​​രി​​ക്കും. ഭ​​ര​​ണ​​ഘ​​ട​​ന​​യോ​​ട്​ കൂ​​റ്​ പു​​ല​​ർ​​ത്തു​​മെ​​ന്ന്​ സ​​ത്യ​​പ്ര​​തി​​ജ​​ഞ ചെ​​യ്​​​ത ഏ​തു ജ​​ന​​പ്ര​​തി​​നി​​ധി​​ക്കും ആ ​നി​​ല​​യി​​ൽ പൗ​​ര​​ത്വ​ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തെ അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. അ​​തി​െ​​ൻ​​റ ഉ​​റ​​ച്ച പ്ര​​ഖ്യാ​​പ​​ന​​മാ​​ണ്​ പ്ര​​മേ​​യ​ച​​ർ​​ച്ച​​യി​​ലെ​​ങ്ങും മു​​ഴ​​ങ്ങി​​ക്കേ​​ട്ട​​ത്.

നി​​യ​​മ​​സ​​ഭ ഹാ​​ളി​​ൽ ദൃ​​ശ്യ​​മാ​​യ ഈ ​​ഐ​​ക്യം സ​​ഭ​​ക്കു​ പു​​റ​​ത്തും പ്ര​​ക​​ട​​മാ​​കു​​േ​​മ്പാ​​​ഴേ അ​​തി​​നെ പൂ​​ർ​​ണാ​​ർ​​ഥ​​ത്തി​​ൽ ‘പ്ര​​ബു​​ദ്ധ രാ​​ഷ്​​്ട്രീ​യം’ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​നാ​​വൂ. വാ​​സ്​​​ത​​വ​​ത്തി​​ൽ, ജ​​നം ആ​ഗ്ര​​​ഹി​​ക്കു​​ന്നു​​ണ്ട്. പൗ​​ര​​ത്വ​ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ വി​​ശേ​​ഷി​​ച്ചും മോ​​ദി സ​​ർ​​ക്കാ​​റി​െ​​ൻ​​റ ഫാ​​ഷി​​സ്​​​റ്റ്​ ഭ​​ര​​ണ​​ത്തി​​നെ​​തി​​രെ പൊ​​തു​​വാ​​യും ഐ​​ക്യ​​പ്പെ​​ടാ​​വു​​ന്ന ഒ​​രു രാ​​ഷ്​​​ട്രീ​​യ ഭൂ​​മി​​ക​​യാ​​ണ്​ കേ​​ര​​ള​​മെ​​ങ്കി​​ലും ഇ​​ക്കാ​​ല​​മ​​ത്ര​​യാ​​യി​​ട്ടും അ​​ത്​ യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ട്ടി​​ല്ല എ​​ന്ന​​ത്​ നി​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. ചി​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലെ​​ങ്കി​​ലും സം​​ഭ​​വി​​ക്കാ​​റു​​ള്ള ‘സം​​യു​​ക്ത പ്ര​​ക്ഷോ​​ഭ’​​ങ്ങ​​ൾ​​ക്ക്​ തു​​ട​​ർ​​ച്ച​​യു​​ണ്ടാ​​കാ​​റു​​മി​​ല്ല. ഡി​​സം​​ബ​​റി​​ൽ 16ന്​ ​​സെ​​ക്ര​​​ട്ടേ​​റി​​യ​​റ്റ്​ പ​​ടി​​ക്ക​​ൽ ന​​ട​​ന്ന ഭ​​ര​​ണ-​​പ്ര​​തി​​പ​​ക്ഷ സം​​യു​​ക്ത സ​​മ​​ര​​ത്തി​​ന്​ പി​​ന്നീ​​ടെ​​ന്ത്​ സം​​ഭ​​വി​​െ​ച്ച​​ന്ന്​ കേ​ര​ളം ​ക​​ണ്ട​​താ​​ണ്. എ​​ന്ന​​ല്ല, ത​​ങ്ങ​​ളു​​ടേ​​ത​​ല്ലാ​​ത്ത ഇ​​ത​​ര ബ​​ഹു​​ജ​​ന കൂ​​ട്ടാ​​യ്​​​മ​​ക​​ളെ അ​​രി​​കു​​വ​​ത്​​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ലു​​ണ്ടാ​​വു​​ക​​യും ചെ​​യ്യു​​ന്നു.

തീ​​ർ​​ത്തും പ്ര​​തി​​ലോ​​മ​​ക​​ര​​മാ​​യ ഈ ​​പ്ര​​വ​ൃ​ത്തി​​ക​​ൾ വ​​ലി​​യൊ​​രു ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തെ ത​​ട​​യു​​ക​​യാ​​ണ്​ ചെ​​യ്യു​​ക. എ​​ന്തു​​കൊ​​ണ്ട്​ ഇ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​െ​ന്ന​ന്ന്​ അ​​ന്വേ​​ഷി​​ക്കാ​​നു​​ള്ള ബാ​​ധ്യ​​ത പ്രാ​​ഥ​​മി​​ക​​മാ​​യി ഇ​​വി​​​ട​ത്തെ മു​​ഖ്യ​​ധാ​​രാ പാ​​ർ​​ട്ടി​​ക​​ൾ​​ക്കു​​ത​​ന്നെ​​യാ​​ണ്. സ​​ഭ​​യി​​ൽ ഉ​​യ​​ർ​​ന്നു​​കേ​​ട്ട ഐ​​ക്യ പ്ര​​മേ​​യ​​ത്തി​െ​​ൻ​​റ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ പു​​റ​​ത്തും പ്ര​​ച​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ സം​​ഘ്​​​പ​​രി​​വാ​​ർ ഭീ​​ക​​ര​​ത​​ക്കെ​​തി​​രെ നി​​ല​​പാ​​ടെ​​ടു​​ത്ത മു​​ഴു​​വ​​ൻ ആ​​ളു​​ക​​ളെ​​യും ഭ​​ര​​ണ-​​പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ ഒ​​രു​​പോ​​ലെ ചേ​​ർ​​ത്തു​​പി​​ടി​​ക്കു​​ക​യാ​ണ്​ ചെ​​യ്യേ​​ണ്ട​​ത്. ഭ​​ര​​ണ​​ഘ​​ട​​നാ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി നി​​യ​​മ​​സ​​ഭ​​ക്ക്​ അ​​ക​​ത്ത്​ ന​​ട​​ന്ന ഈ ​​ഐ​​ക്യ​​പ്പെ​​ട​​ൽ കേ​​ര​​ള​​മൊ​​ട്ടാ​​കെ വ്യാ​​പി​​ക്കു​േ​​മ്പാ​​ൾ മാ​​ത്ര​​മേ അ​​ത്​ മ​​ഹ​​ത്താ​​യൊ​​രു രാ​​ഷ്​​​ട്രീ​​യ സ​​ന്ദേ​​ശ​​മാ​​യി വി​​ക​​സി​​ക്കു​​ക​​യു​​ള്ളൂ. പു​​തു​​ദ​​ശ​​ക​​ത്തി​​ലെ ആ​ശ​ങ്ക​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും സ​മ്മി​ശ്ര വ​ഴി​ക​ളി​ൽ പ്ര​​ബു​​ദ്ധ​​വും പ​​ക്വ​​വു​​മാ​​യ ഒ​​രു രാ​​ഷ്​​്ട്രീ​​യ ശീ​​ല​​ത്ത​ി​​ലേ​​ക്കു​​ള്ള ച​​വി​​ട്ടു​​പ​​ടി​​യാ​​ക​​​ട്ടെ ഇൗ െ​​എ​​ക്യ പ്ര​​മേ​​യം!

Show Full Article
TAGS:CAA NRC 2020 New Year Malayalam Article 
Next Story