Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകര്‍ക്കശ പ്രതിരോധവും...

കര്‍ക്കശ പ്രതിരോധവും നയതന്ത്രജ്ഞതയും ഒന്നിക്കട്ടെ

text_fields
bookmark_border
കര്‍ക്കശ പ്രതിരോധവും നയതന്ത്രജ്ഞതയും ഒന്നിക്കട്ടെ
cancel

പഞ്ചാബിലെ പത്താന്‍കോട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യ-പാക് ബന്ധത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമായിത്തന്നെ കാണണം. സംഭവത്തില്‍ ഏഴു സൈനികരും അഞ്ചു ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭീകരരെ തുരത്താനുള്ള നീക്കം ഞായറാഴ്ചയും ശക്തമായി തുടരുകയാണ്. ജയ്ശെ മുഹമ്മദ് എന്ന പാക് തീവ്രവാദസംഘടനയിലെ അംഗങ്ങളാണ് അക്രമികളെന്നും പാക് ചാരസംഘടന ഐ.എസ്.ഐയുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിട്ടുണ്ട്. ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ജങ്ഷന്‍ പോയന്‍റില്‍ പാക് അതിര്‍ത്തിയിലേക്ക് 40 കിലോമീറ്റര്‍ മാത്രം ദൂരമുള്ള വ്യോമസേനയുടെ പശ്ചിമ കമാന്‍ഡന്‍റിന്‍െറ കീഴിലെ ഈ തന്ത്രപ്രധാന കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം ഹീനലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്നതില്‍ സംശയമില്ല. മിഗ്-21 യുദ്ധവിമാനങ്ങളും എം.ഐ-25, എം.ഐ-35 ഹെലികോപ്ടറുകളും അടങ്ങുന്ന കേന്ദ്രമാണിത്. അടുത്ത കാലത്ത് ഇന്ത്യ അഫ്ഗാനിസ്താന് നാല് എം.ഐ-25 ഹെലികോപ്ടറുകള്‍ നല്‍കിയത് ഇവിടെനിന്നായിരുന്നു. വിമാനങ്ങളും കോപ്ടറുകളും തകര്‍ത്തുകളയാനുള്ള നിര്‍ദേശം ഭീകരര്‍ക്ക് ലഭിച്ചതായാണ് അന്വേഷണ ഏജന്‍സി ചോര്‍ത്തിയ സന്ദേശത്തിലുള്ളതെന്നറിയുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചാബിലത്തെന്നെ ഗുരുദാസ്പൂരിലുണ്ടായ ആക്രമണത്തിനു ശേഷം നടക്കുന്ന കനത്ത ഭീകരാക്രമണമാണ് ശനിയാഴ്ചത്തേത്. ജമ്മുവിനടുത്ത ദിനനഗറിലടക്കം അഞ്ചുമാസത്തിനിടെ പാക് ഭീകരസംഘങ്ങള്‍ മൂന്ന് ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. വ്യോമതാവള ആക്രമണത്തെ സംബന്ധിച്ച് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ സുരക്ഷാരംഗത്തെ പാളിച്ചയും എടുത്തുകാണിക്കുന്നു. മുമ്പ് ഗുരുദാസ്പൂരിലേക്ക് ഭീകരര്‍ എത്തിയ റൂട്ടില്‍, വ്യാഴാഴ്ച രാത്രിയോടെ അതിര്‍ത്തി കടന്ന ഭീകരര്‍ നീങ്ങിയ വഴികളും രീതികളും വിശദമായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുമ്പോഴും ഈ കരുനീക്കങ്ങളെയൊന്നും വ്യോമസൈനികതാവളത്തിലേക്ക് കൊണ്ടുചെന്നത്തെിക്കാതെ തടയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. അതിര്‍ത്തി കടന്ന് ഇന്ത്യയിലത്തെിയ അഞ്ചു ഭീകരര്‍ പ്രധാന പ്രതിരോധകേന്ദ്രം ഉന്നം വെക്കുന്നുവെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചിട്ടും 30 മണിക്കൂര്‍ കഴിഞ്ഞു നടന്ന ആക്രമണത്തെ മുന്‍കൂട്ടിക്കണ്ട് നിര്‍വീര്യമാക്കാനായില്ല. വ്യോമതാവളത്തില്‍ ഭീകരര്‍ കടന്നതുമുതല്‍ അവര്‍ നിരീക്ഷണത്തിലാണെന്നും ‘വിലപ്പെട്ട സാമഗ്രികള്‍’ സൂക്ഷിച്ച ടെക്നിക്കല്‍ സോണിലേക്ക് അവര്‍ക്ക് കടക്കാനായില്ളെന്നും വ്യോമസേന പ്രസ്താവനയിറക്കിയ ശേഷവും ഞായറാഴ്ച ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ സേന ഓപറേഷന്‍ തുടരുകയാണ്. ഇങ്ങനെ സുരക്ഷാപിഴവുകള്‍ ഒന്നിനു പിറകെ ഒന്നായി ആവര്‍ത്തിക്കുന്നതിന്‍െറ കാരണം രാജ്യരക്ഷാവകുപ്പുതന്നെയാണ് വിശദീകരിക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്താനില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വഴിമധ്യേ ലാഹോറിലിറങ്ങി നവാസ് ശരീഫിന് ജന്മദിനാശംസ നേര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം എഴുതിത്തുടങ്ങി ആഴ്ചയൊന്നു കഴിയും മുമ്പാണ് പത്താന്‍കോട്ട് ആക്രമണം. മോദിയുടെ ‘മിന്നല്‍’സന്ദര്‍ശനത്തെ ചൊല്ലി അന്നു വാദവിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും ഇന്ത്യ-പാക് നയതന്ത്രത്തില്‍ അത് പുതിയ വഴിത്തിരിവു തീര്‍ക്കുമെന്നുതന്നെയായിരുന്നു പൊതുവിലുള്ള പ്രതീക്ഷ. സംഘര്‍ഷത്തിനു പകരം സഹകരണത്തിന് കൃത്യമായ റൂട്ട്മാപ് തയാറാക്കി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച അടുത്ത 14ന് നടക്കാനിരിക്കുകയാണ്. അതിനിടെയുണ്ടായ പത്താന്‍കോട്ട് ഭീകരാക്രമണം അശാന്തി നിലനിര്‍ത്താനാഗ്രഹിക്കുന്ന തല്‍പരകക്ഷികളുടെ ശ്രമമായിത്തന്നെ വേണം കാണാന്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ മഞ്ഞുരുക്കത്തിനുള്ള നീക്കത്തിന് ആക്കംകൂടുന്ന ഘട്ടങ്ങളിലെല്ലാം ഇതുപോലുള്ള അട്ടിമറിനീക്കങ്ങള്‍ നടന്നിട്ടുണ്ട്. പാകിസ്താനില്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയും എന്തു തീരുമാനമെടുത്താലും പ്രയോഗവിജയം സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയുമാണ് തീരുമാനിക്കുന്നതെന്നത് രഹസ്യമല്ല. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്‍െറ അജണ്ട സേന-ഐ.എസ്.ഐ അച്ചുതണ്ടിന്‍െറ നിശ്ചയപ്രകാരമാണ് നടക്കുന്നത്. ഇന്ത്യയുമായി അടുക്കാനുള്ള തീരുമാനം അവരിലുണ്ടാക്കിയ അസഹിഷ്ണുതക്ക് നല്‍കേണ്ടിവന്ന വിലയാണ് പഞ്ചാബിലെ പുതിയ ആക്രമണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത് ഈയടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ ഭാഗത്തും അതിര്‍ത്തി കടന്നുള്ള നയതന്ത്രത്തില്‍ രാഷ്ട്രീയത്തെ കവച്ചുവെക്കുന്ന സൈനികവാദങ്ങള്‍ കടന്നുവരാറുണ്ട്. ഇതു കണ്ടറിഞ്ഞുതന്നെ പ്രകോപനങ്ങള്‍ക്ക് വശംവദമാകാതെ നീങ്ങാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ നീക്കം സ്വാഗതാര്‍ഹമാണ്. സമാധാന ചര്‍ച്ച ഒരാക്രമണംകൊണ്ട് നശിച്ചുകൂടെന്നും സുഹൃത്തുക്കളുടെ നിലപാടുകള്‍ മാറ്റിയെടുക്കാമെന്നതിനാല്‍ ഇന്ത്യ-പാക് സംഭാഷണം തുടരുമെന്നും പാര്‍ട്ടി വക്താവ് പ്രസ്താവിച്ചിട്ടുണ്ട്. പത്താന്‍കോട്ട് സംഭവം ഇന്ത്യ-പാക് ചര്‍ച്ചയെ വഴിതെറ്റിക്കരുതെന്നാണ് സമാധാനകാംക്ഷികളുടെ ആഗ്രഹം. സമാധാനത്തിനുള്ള സൗമനസ്യത്തെ പ്രതിയോഗികള്‍ മുതലെടുക്കാന്‍ പാടില്ല. അതേസമയം, തല്‍പരകക്ഷികളുടെ കുടിലതകള്‍ അയല്‍രാജ്യ സൗഹൃദങ്ങളിലേക്കു തുറക്കുന്ന വാതിലുകള്‍ കൊട്ടിയടക്കാന്‍ അനുവദിക്കുകയുമരുത്. അതിനാല്‍, കര്‍ക്കശമായ സുരക്ഷാക്രമീകരണങ്ങളും പ്രതിരോധനീക്കങ്ങളും, ഒപ്പം ചടുലവും വിവേകപൂര്‍ണവുമായ നയതന്ത്രചുവടുകളും ഒന്നിച്ചു കൊണ്ടുപോകേണ്ട ഈ സന്ദര്‍ഭത്തെ ഇന്ത്യ വിജയകരമായി തരണംചെയ്യുമെന്നു പ്രതീക്ഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialindia pak relations
Next Story