Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വയം കുളംതോണ്ടുന്ന...

സ്വയം കുളംതോണ്ടുന്ന എണ്ണ ഉല്‍പാദക സംഘം

text_fields
bookmark_border
സ്വയം കുളംതോണ്ടുന്ന എണ്ണ ഉല്‍പാദക സംഘം
cancel

ആഗോള സമ്പദ് വ്യവസ്ഥയെ  അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ കൊണ്ടത്തെിച്ച എണ്ണയുടെ വിലത്തകര്‍ച്ചക്ക് ഉടനെയൊന്നും ശമനമുണ്ടാകാന്‍ പോകുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക് ’ (ഓര്‍ഗനൈസേഷന്‍ ഓഫ് ഓയില്‍ എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്) സമ്മേളനം നേരിട്ട പരാജയത്തില്‍നിന്ന് വായിച്ചെടുക്കേണ്ടത്.   ഉല്‍പാദനം കുറച്ച്  വിലയിടിവ് തടുത്തുനിര്‍ത്താനുള്ള ശ്രമം ഫലം കാണാതെപോയതിന്‍െറ കാരണം വ്യക്തമാണ്: മേഖലയിലെ രാഷ്ട്രീയ കിടമത്സരം ഏകോപിതമായ തീരുമാനത്തിലത്തെുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്നു.13 അംഗരാജ്യങ്ങളില്‍ ഇറാന്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നതുതന്നെ കാര്‍ട്ടലിന്‍െറ ഭാവിയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 2014നുശേഷം ഇന്ധനവില 70 ശതമാനം കണ്ട് കുറഞ്ഞിട്ടും ഉല്‍പാദനം നിയന്ത്രിച്ച് വിപണിയിലെ ചാഞ്ചാട്ടം പിടിച്ചുനിര്‍ത്താനുള്ള നീക്കം വിജയിച്ചില്ല എന്നതില്‍നിന്ന് ഒപെക് നേരിടുന്ന വെല്ലുവിളി ഗുരുതരമാണെന്ന്  വ്യക്തമാകുന്നു. പ്രതിദിനം 1.3 ദശലക്ഷം ബാരല്‍ എണ്ണ അധികമായി വിപണിയിലേക്ക് ഒഴുകുകയാണെന്നും മാര്‍ക്കറ്റില്‍ സജീവമായ ഇടപെടല്‍ നടത്താതെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുക അസാധ്യമാണെന്നും എല്ലാവര്‍ക്കുമറിയാമെങ്കിലും പൂച്ചക്ക് ആര് മണികെട്ടും എന്ന ചോദ്യവുമായി പരസ്പരം കുറ്റപ്പെടുത്തുകയാണ് അംഗരാജ്യങ്ങള്‍.  സമ്മേളനത്തിന് ഒരു ധാരണയിലുമത്തൊനായില്ല എന്ന വാര്‍ത്ത പുറത്തുവന്നതോടെ,  ബാരലിന് 40 ഡോളര്‍ ഉണ്ടായിരുന്നത്  വീണ്ടും കുറഞ്ഞതില്‍ അദ്ഭുതപ്പെടാനില്ല. ജനുവരിയില്‍ വിലയിടിഞ്ഞ് 27 ഡോളര്‍ വരെ എത്തിയിരുന്നു. എന്നിട്ടും കരുതലോടെയുള്ള തന്ത്രങ്ങള്‍ മെനയുന്നില്ളെങ്കില്‍  എണ്ണവരുമാനത്തെ മുഖ്യമായും ആശ്രയിക്കുന്ന അംഗരാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടേണ്ടിവരുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല.
എണ്ണ ഉല്‍പാദനം കുറക്കുന്ന വിഷയത്തില്‍ ഒപെക് അംഗരാജ്യങ്ങള്‍ക്ക് തുല്യ ഉത്തരവാദിത്തമാണുള്ളതെന്നാണ് കൂട്ടായ്മയുടെ നേതൃസ്ഥാനത്തുള്ള സൗദി അറേബ്യയുടെ നിലപാട്. എന്നാല്‍, മേഖലയിലെ സൗദിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ ഇറാന്‍െറ ഭാഗത്തുനിന്ന് ഉല്‍പാദനം കുറക്കുന്ന വിഷയത്തില്‍ അനുകൂലമായ ഒരു ഉറപ്പും ലഭിക്കാത്തിടത്തോളം ഈ ദിശയില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിലയിരുത്തല്‍.  ഇതുവരെ വന്‍ശക്തികളുടെ സാമ്പത്തിക ഉപരോധത്തില്‍ കഴിഞ്ഞ ഇറാനാകട്ടെ, ഉല്‍പാദനം വര്‍ധിപ്പിച്ച് പുതിയ വിപണി കണ്ടത്തെുന്നതല്ലാതെ ഉല്‍പാദനം വെട്ടിക്കുറക്കാനൊന്നും ഈ ഘട്ടത്തില്‍ തയാറാകില്ളെന്ന് തീര്‍ച്ചയാണ്. അതേസമയം, ഒപെക് അംഗമല്ളെങ്കിലും എണ്ണവിപണിയിലെ മുഖ്യ എതിരാളിയായ റഷ്യയുടെ നിലപാടും സൗദിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  ഇതാദ്യമായിരിക്കാം ഒപെകിനു പുറത്ത് വിലയിടിവ് നേരിടാന്‍ പോംവഴി തേടുന്നത്. റഷ്യ ഈ വിഷയത്തില്‍ എണ്ണ ഉല്‍പാദകരുടെ മൊത്തം താല്‍പര്യം പരിഗണിച്ചുകൊണ്ടുള്ള നയം രൂപവത്കരിക്കാന്‍ മുന്നോട്ടുവരാത്തത് മാര്‍ക്കറ്റിനെ സാരമായി ബാധിക്കുന്നുണ്ട് എന്ന വിലയിരുത്തലും വ്യക്തമായ ചുവടുവെപ്പില്‍നിന്ന് ഒപെകിനെ തടഞ്ഞുനിര്‍ത്തുന്നുണ്ട്. ലോകാവശ്യത്തിന്‍െറ മൂന്നിലൊന്ന്, അതായത് പ്രതിദിനം 12.5 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള തങ്ങളുടെ ശ്രമങ്ങളോട് റഷ്യയും ആശ്രിതരായ ഇറാനും സഹായകമായ നിലപാട് സ്വീകരിക്കാന്‍ തയാറാകുന്നില്ളെങ്കില്‍ വിലയിടിവിന്‍െറ പ്രത്യാഘാതം എല്ലാവരും സഹിക്കട്ടെ എന്നായിരിക്കണം റിയാദ് ഭരണകൂടത്തിന്‍െറ നിലപാട്. ഒപെക് എന്ന സംവിധാനത്തിന്‍െറ ദൗര്‍ബല്യമാണ് ഇപ്പോഴത്തെ പ്രതിസന്ധി എടുത്തുകാട്ടുന്നത്.  കാര്‍ട്ടല്‍ സെക്രട്ടറി ജനറലിനു കാര്യനിര്‍വഹണാധികാരം ഇല്ല എന്നത് അതിന്‍െറ പോരായ്മായി മുമ്പേ പലരും എടുത്തുകാട്ടിയതാണ്.
എണ്ണയുടെ വിലയിടിവും വിപണിയിലെ ചാഞ്ചാട്ടവുമൊക്കെ ഇതുവരെ സമ്പന്നതയില്‍ കഴിഞ്ഞ എണ്ണയുല്‍പാദക രാജ്യങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നുണ്ട്. അംഗോള, ബ്രസീല്‍, നൈജീരിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഇത്തവണ ബജറ്റ് തയാറാക്കിയത് മുണ്ട് മുറുക്കിയുടത്താണ്. 2020 ആകുമ്പോഴേക്കും എണ്ണയിതര സ്രോതസ്സില്‍നിന്നുള്ള വരുമാനം മൂന്നിരട്ടി വര്‍ധിപ്പിച്ചും ബജറ്റ് ചെലവുകള്‍ ക്രമീകരിച്ചും 100 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ സൗദി രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സാമ്പത്തിക പരിഷ്കരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍തന്നെ വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ സബ്സിഡികള്‍ കുറച്ചുകൊണ്ടുള്ള നടപടികള്‍ക്ക് തുടക്കമിട്ടതാണ്. വിലയിടവ് സ്വകാര്യ എണ്ണക്കമ്പനികളെയും സാരമായി ബാധിച്ചിട്ടുണ്ട്. രാഷ്ട്രാന്തരീയ എണ്ണവിപണിയെ നിയന്ത്രിക്കുന്ന വന്‍കിട കമ്പനികള്‍ക്കുപോലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായും ഉല്‍പാദനം കുറയുമെന്നും അതോടെ ഡിമാന്‍ഡ് കൂടുമെന്നുമുള്ള ഒരു സിദ്ധാന്തം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പ്രതിദിനം ആറു ലക്ഷം ബാരലിന്‍െറ കുറവുണ്ടായിട്ടുണ്ട് എന്നാണ് ഒൗദ്യോഗിക ഏജന്‍സിയായ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, ഭൂമുഖത്തെവിടെയെങ്കിലും തങ്ങള്‍ക്ക് ഗുണകരമാവുന്ന സംഭവവികാസങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ‘ഒപെക്’ ഒട്ടകപ്പക്ഷിനയം സ്വീകരിക്കുന്നത് ബുദ്ധിപൂര്‍വമാകില്ല. പ്രകൃതിസമ്പത്ത് ശതാവധാനതയോടെ വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നാശത്തിലേക്കായിരിക്കും കുതിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story