എല്‍.ഡി.എഫിന്‍െറ മദ്യനയം
text_fieldsഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇതുവരെയും പുറത്തുവന്നിട്ടില്ല. പക്ഷേ, മദ്യത്തിന്‍െറ കാര്യത്തില്‍ അവരുടെ നയം എന്തായിരിക്കും എന്ന് അതിന്‍െറ സമുന്നത നേതാക്കള്‍ ഇതിനകം പ്രസ്താവിച്ചുകഴിഞ്ഞു. മദ്യനിരോധം പ്രായോഗികമല്ളെന്നാണ് ബുധനാഴ്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കോഴിക്കോട്ട് പ്രസ്താവിച്ചത്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫിന്‍െറ മദ്യനയം പുന$പരിശോധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്യനിരോധം പ്രായോഗികമല്ളെന്നും അത് വിപരീത ഫലം ഉണ്ടാക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതേദിവസം തിരുവനന്തപുരത്തും പ്രസ്താവിച്ചു. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫിന്‍െറ മദ്യനയം മാറ്റുമെന്ന് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫിന്‍െറ മദ്യനയം സുപ്രീംകോടതി വരെ അംഗീകരിച്ചതാണെന്നും അത് അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നുമാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഇടതുനേതാക്കളുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് അതിന്‍െറ നേതാക്കളുടെ പ്രസ്താവനകള്‍. അതായത്, വിഷയത്തില്‍ കണിശതയും ആര്‍ജവവുമുള്ള നിലപാട് സ്വീകരിക്കാന്‍ ആ മുന്നണിക്ക് സാധ്യമല്ളെന്ന് അവര്‍തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മദ്യവര്‍ജനമാണ് മുന്നണിനയം എന്ന് പറയുന്നതില്‍ വലിയ അവ്യക്തതകളുണ്ട്. മദ്യവര്‍ജനമെന്നത് മദ്യപര്‍ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാടു മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ രാഷ്ട്രീയ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ആളുകള്‍ മദ്യം വര്‍ജിക്കാന്‍ ജനങ്ങള്‍ ഒരു പ്രത്യേക മുന്നണിയെ എന്തിന് അധികാരത്തില്‍ എത്തിക്കണം എന്നത് പ്രസക്തമായ ചോദ്യമാണ്. അതായത്, ഇക്കാര്യത്തില്‍ രാഷ്ട്രീയ നിലപാട് എന്താണ് എന്ന് വ്യക്തമാക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്.
ബാറുകള്‍ അടച്ചുപൂട്ടിയും ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റുകളുടെ എണ്ണം ക്രമപ്രകാരം കുറച്ചുകൊണ്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, അതിലെ വിവാദങ്ങളും കോഴ ആരോപണങ്ങളും ഉള്ളതോടൊപ്പംതന്നെ, സാമാന്യ ജനങ്ങളാല്‍ സ്വാഗതംചെയ്യപ്പെട്ടതാണ്. ഒട്ടനവധി നിയമ വ്യവഹാരങ്ങളിലൂടെ കടന്നുപോയ പ്രസ്തുത നടപടിക്ക് ഒടുവില്‍ സുപ്രീംകോടതിയുടെ അംഗീകാരവും കിട്ടി. അതുമായി ബന്ധപ്പെട്ട് പലതരം വഷളന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കിലും, പ്രയോഗത്തില്‍ അത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മദ്യ ഉപഭോഗത്തിലും അതുമൂലമുണ്ടാകുന്ന, വാഹനാപകടങ്ങള്‍ വരെയുള്ള പ്രശ്നങ്ങളിലും കുറവുവന്നിട്ടുണ്ട്. മദ്യത്തിന്‍െറ എളുപ്പത്തിലുള്ള ലഭ്യത തടയപ്പെടുന്നത് ഫലത്തില്‍ അതിന്‍െറ ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്നത് ഒരു സത്യമാണ്. മദ്യംകൊണ്ട് തുലഞ്ഞുപോയ പല കുടുംബങ്ങളും അതിനാല്‍, സര്‍ക്കാര്‍ നിലപാടിനെ അകമേ സ്വാഗതംചെയ്യുന്നുണ്ട്.
അത്തരമൊരു പശ്ചാത്തലത്തില്‍ യു.ഡി.എഫിന്‍െറ മദ്യനയം പുന$പരിശോധിക്കുമെന്ന് എല്‍.ഡി.എഫ് കാലേക്കൂട്ടി പ്രഖ്യാപിക്കുന്നത് ആശങ്ക പടര്‍ത്തുമെന്നത് സത്യമാണ്. സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന്‍െറ പിന്തുണ നഷ്ടപ്പെടുത്താനേ അത് ഉപകരിക്കുകയുള്ളൂ. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കേ സൂക്ഷിച്ചു മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം പറയാറുള്ളൂ. പക്ഷേ, ഇടതുപക്ഷം അങ്ങനെയൊരു ജാഗ്രതപോലും കാണിക്കാത്തത് അവരുടെ പതിവ് ധാര്‍ഷ്ട്യത്തിന്‍െറ ഭാഗം മാത്രമല്ല, മദ്യനയത്തില്‍ അവര്‍ക്ക് ദുരൂഹമായ നിലപാടുകള്‍ ഉണ്ടെന്നുകൂടിയാണ് കാണിക്കുന്നത്. മദ്യരാജാക്കന്മാരുമായി ചേര്‍ന്ന്, ഇടതുപക്ഷം സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് ബലം നല്‍കാനും ഇത് സഹായിക്കും. അതിനാല്‍, മദ്യവിഷയത്തില്‍ ഇടതുപക്ഷം ഇനിയും അവരുടെ രാഷ്ട്രീയ നയം വ്യക്തമാക്കേണ്ടതുണ്ട്. ഒരിക്കല്‍കൂടി വ്യക്തമാക്കട്ടെ, മദ്യവര്‍ജനമാണ് ഞങ്ങളുടെ നയം എന്ന അഴകൊഴമ്പന്‍ നിലപാട് ആവര്‍ത്തിക്കുന്നത് ആളുകളെ വിഡ്ഢികളാക്കാന്‍ പറ്റും എന്ന ആത്മവിശ്വാസത്തിന്‍െറ ബലത്തില്‍ മാത്രമാണ്.
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ പ്രഖ്യാപനം വന്നത് രണ്ടു ദിവസം മുമ്പാണ്. രാജ്യത്ത് പൊതുവെ സ്വാഗതംചെയ്യപ്പെട്ടതാണ് ഈ തീരുമാനം. മദ്യത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണ് ഇത്രയും നിഷേധാത്മകമായ നിലപാട് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
