വിശപ്പിന്‍െറ വിളി
text_fields
ലോകത്തിലെ 700 കോടിയോളം ജനങ്ങളില്‍ 100 കോടിയും കൊടുംപട്ടിണിയിലാണെന്ന ദയനീയ സത്യം കണക്കിലെടുത്തായിരുന്നു 1996ല്‍ ലോക ഭക്ഷ്യ ഉച്ചകോടി, 2015 ആകുമ്പോഴേക്ക് പട്ടിണിക്കാരുടെ എണ്ണം പാതിയാക്കി കുറക്കണമെന്ന് തീരുമാനിച്ചതും ലക്ഷ്യംനേടാനുള്ള നടപടികള്‍ എല്ലാ രാജ്യങ്ങളും അതതിന്‍െറ കഴിവും സാഹചര്യങ്ങളുമനുസരിച്ച് സ്വീകരിക്കണമെന്ന് നിഷ്കര്‍ഷിച്ചതും. 2015 അവസാനിക്കാറാകുമ്പോള്‍ പട്ടിണിയുടെ സ്ഥിതിയെന്താണ്? ലോകം മുഴുക്കെ തുടരുന്ന സംഘട്ടനങ്ങളും ആഭ്യന്തരയുദ്ധങ്ങളും സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരതയുമെല്ലാം ചേര്‍ന്ന് 80 കോടി മനുഷ്യരെ കടുത്ത പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുന്നു എന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സംഘര്‍ഷഭരിതമായ 117 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളാണ് ഈ അമ്പരപ്പിക്കുന്ന കണക്കുകള്‍ക്കു പിന്നില്‍. ഗോത്രപരവും വംശീയവും മറ്റുമായ നിരന്തര സംഘര്‍ഷങ്ങള്‍ മൂലം തകര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളാണ് പട്ടികയിലേറെയും. പുറമെ ആഭ്യന്തരയുദ്ധത്തിന്‍െറ നരകാഗ്നിയില്‍ ഉരുകുന്ന അഫ്ഗാനിസ്താന്‍, യമന്‍ രാജ്യങ്ങളും ആ നാടുകളില്‍നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാര്‍ഥികളും പട്ടിണിമൂലം നരകിക്കുകയാണ്. പല രാജ്യങ്ങളിലും ഭക്ഷ്യോല്‍പാദനമോ വിതരണമോ നടക്കുന്നേയില്ല. സിറിയ, ദക്ഷിണ സുഡാന്‍, സോമാലിയ തുടങ്ങി 13 രാജ്യങ്ങളിലെ കണക്കുകള്‍പോലും ലഭ്യമല്ല. അതുകൂടി കൂട്ടിയാല്‍ പട്ടിണിക്കാര്‍ തൊണ്ണൂറുകളുടെ തുടക്കത്തിലെ അതേ എണ്ണത്തിലത്തെുമെന്ന് ആശങ്കിക്കണം- 100 കോടി. സംഘര്‍ഷഭരിതമായ രാജ്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍പോലും നേരത്തേതന്നെ 14.6 കോടി കുട്ടികള്‍ പോഷകാഹാരക്കമ്മിമൂലം തൂക്കം കുറഞ്ഞവരായിരുന്നു. സംഘട്ടനങ്ങളും യുദ്ധങ്ങളും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് കുട്ടികളെയാണെന്നും ഓര്‍ക്കണം. ലോക ഭക്ഷ്യ ഉച്ചകോടി നിശ്ചയിച്ച ലക്ഷ്യം നേടുന്നതില്‍ 2013 ആകുമ്പോഴേക്ക് 17 ശതമാനം മാത്രം വിജയമുണ്ടായേടത്ത് 2015ല്‍ കണക്കുകൂട്ടലുകളാകെ അട്ടിമറിയുന്നതാണ് കാണുന്നത്.
ഭക്ഷ്യോല്‍പാദനത്തെയും അതിനുള്ള സാഹചര്യങ്ങളെയും തകര്‍ത്തുകളയുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അനിശ്ചിതത്വവും അസ്ഥിരതയുമാണ് കൊടുംപട്ടിണിക്കാരുടെ എണ്ണം കൂട്ടുന്നതെന്ന് കരുതാന്‍ തീര്‍ച്ചയായും ന്യായമുണ്ട്. എന്നാല്‍, ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തുക്കളില്‍ത്തന്നെ 30 ശതമാനവും ലോകം പാഴാക്കുകയാണെന്നറിയുമ്പോള്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയായ എഫ്.എ.ഒയുടെ കണക്കുപ്രകാരം 200 കോടി ജനങ്ങള്‍ക്ക് തികയുന്ന ഭക്ഷണം ഓരോ കൊല്ലവും ലോകം പാഴാക്കിക്കളയുന്നുണ്ട്. 130 കോടി ടണ്‍ ഭക്ഷ്യസാധനങ്ങള്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുംപോലും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നുണ്ടത്രെ. പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുകള്‍ എന്നിവയുടെ 40 ശതമാനവും എണ്ണക്കുരുക്കളുടെ 20 ശതമാനവും പിടിക്കപ്പെടുന്ന മത്സ്യത്തിന്‍െറ 35 ശതമാനവും ആവശ്യക്കാരായ പാവങ്ങളിലേക്കത്തെുന്നില്ല. ഇന്ത്യയിലത്തെന്നെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ വെറും രണ്ടു വര്‍ഷങ്ങള്‍ക്കകം നശിച്ചത് 40,000 ടണ്‍ ധാന്യമാണ്. ഭക്ഷ്യസാധനങ്ങള്‍ കുപ്പത്തൊട്ടികളിലോ മാലിന്യനിക്ഷേപസ്ഥാനങ്ങളിലോ തള്ളുന്നവരുടെ മുന്‍പന്തിയില്‍ വികസിത രാജ്യങ്ങളാണെന്നിരിക്കെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അത്രതന്നെ ഗുരുതരമാണ് സുരക്ഷിതമായി സംഭരിച്ചുവെക്കാനോ യഥാസമയം വിപണികളിലത്തെിക്കാനോ കയറ്റുമതി ചെയ്യാനോ സൗകര്യങ്ങളില്ലാത്തതിന്‍െറ പേരില്‍ ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നായ്ക്കും നരിക്കുമില്ലാതെ നശിച്ചുപോകുന്ന ദു$സ്ഥിതി. ഉദാഹരണത്തിന്, ലോകത്തിലെ വാഴപ്പഴത്തില്‍ 28 ശതമാനം ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയുടെ കയറ്റുമതി വിഹിതം കേവലം 0.3 ശതമാനമാണെന്നോര്‍ത്താല്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് പറക്കാന്‍ വെമ്പുന്ന നമ്മുടെ രാജ്യത്തിന്‍െറ ദയനീയ മറുവശമാണ് മുന്നില്‍ വരുക. സര്‍ക്കാറുകളും സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിച്ചാലേ ലോകത്തെ അസ്വസ്ഥമാക്കുന്ന വിശപ്പിന്‍െറ വിളിക്ക് ശമനമുണ്ടാകൂ. പ്രാഥമിക ജീവിതാവശ്യമായ രണ്ടുനേരത്തെ ആഹാരം മനുഷ്യരായി പിറന്നവര്‍ക്കെല്ലാം 2030 ആകുമ്പോഴേക്ക് ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്ര സഭ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ലക്ഷ്യം. അതായത്, അടുത്ത 15 വര്‍ഷങ്ങള്‍ക്കകം ഭൂമുഖത്തുനിന്ന് പട്ടിണി നിര്‍മാര്‍ജനം ചെയ്യുമെന്ന്. തദ്വിഷയകമായി കഴിഞ്ഞ ദശകങ്ങളിലെ അതീവ മന്ദഗതിയിലുള്ള പുരോഗതിയും സമീപകാലത്തെ തിരിച്ചടികളും കണക്കിലെടുത്താല്‍ ലക്ഷ്യപ്രാപ്തി അതിവിദൂരമായിത്തന്നെ കാണേണ്ടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_0_10.jpg)