Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമറക്കരുത്, സർഗാത്മക...

മറക്കരുത്, സർഗാത്മക മതബോധത്തി​ന്‍റെ പാരമ്പര്യം

text_fields
bookmark_border
മറക്കരുത്, സർഗാത്മക മതബോധത്തി​ന്‍റെ പാരമ്പര്യം
cancel

മ​ത​മൊ​ന്നുത​ന്നെ​യാ ശു​ദ്ധ​നും ക​പ​ട​നും

മ​തം പ​ക്ഷെ​യൊ​ന്നാ​ക്കി​ടു​ന്നി​ല്ല​യി​രു​വ​രെ

ഒ​രു​വ​ന​ങ്ങെ​ത്തു​ന്നു

ശാ​ശ്വ​ത സ്വ​ർ​ഗ​ത്തി

ല​പ​ര​നോ വീ​ഴു​ന്നു

ന​ര​കീ​യ ഗ​ർ​ത്ത​ത്തി​ൽ.

( ജ​ലാ​ലു​ദ്ദീ​ൻ റൂ​മി )

അ​ജൈ​വ​മാ​യ ആ​രാ​ധ​ന​ക​ൾ​ക്കും യാ​ന്ത്രി​ക​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കുമ​പ്പു​റ​ത്ത് ഓ​രോ വി​ശ്വാ​സി​യു​ടെ​യും സ​ർ​ഗാ​ത്മ​ക ബോ​ധ​മാ​യി വ​ള​ർ​ന്നുവി​ക​സി​ക്കേ​ണ്ട​താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ മ​തം.

അ​ത്ത​ര​മൊ​രു സ​ർ​ഗാ​ത്മ​ക മ​ത​ബോ​ധ​ത്തി​ൽ നി​ന്നേ സ്നേ​ഹ​ത്തി​​ന്‍റെയും കാ​രു​ണ്യ​ത്തി​ന്‍റെ​യും വി​കാ​രം ഉ​റ​വെ​ടു​ക്കൂ. സ​ഹി​ഷ്ണു​ത​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​​ന്‍റെ​യും ചി​ന്ത​ക​ൾ തി​ടംവെ​ക്കൂ.

നീ​തി​യു​ടെ പ​ര്യാ​യ​മാ​യി ച​രി​ത്രം എ​ണ്ണി​പ്പ​റ​യു​ന്ന ഖ​ലീ​ഫ ഉ​മ​റി​​ന്‍റെ ഭ​ര​ണ​കാ​ലം ക്രി​സ്​ത്വ​ബ്​ദം 634നും 644​നും ഇ​ട​യി​ലാ​ണ്. ജ​റൂ​സ​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​വി​ശ്യ റോ​മി​​ന്‍റെ ആ​ധി​പ​ത്യ​ത്തി​ന് കീ​ഴി​ലാ​യി​രു​ന്ന നാ​ളു​ക​ളി​ൽ ഒ​രി​ക്ക​ൽ ഖ​ലീ​ഫ ഉ​മ​ർ ബൈ​ത്തു​ൽ മു​ഖ​ദ്ദ​സ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സം​ഭ​വം ഏ​റെ വി​സ്മ​യ​ത്തോ​ടെ ഉ​ദ്ധ​രി​ച്ചി​ട്ടു​ള്ള​ത് ഓ​റി​യ​ൻറി​ലിസ്​റ്റു​ക​ളാ​ണ്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ജ​റൂ​സ​ല​മി​ലെ ക്രൈ​സ്ത​വ ച​ർ​ച്ചി​ലി​രു​ന്ന് മേ​ജ​ർ ബി​ഷ​പ്പു​മാ​യി രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചുകൊ​ണ്ടി​രി​ക്കെ ന​മ​സ്കാ​ര സ​മ​യ​മാ​യി. ച​ർ​ച്ചി​ന​ക​ത്തുത​ന്നെ നി​ന്ന് ന​മ​സ്​ക​രി​ക്കാ​ൻ ബി​ഷപ്​ പ​ലവ​ട്ടം അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ, ച​ർ​ച്ചിന്‍റെ ക​വാ​ട​ത്തോ​ടുചേ​ർ​ന്ന ച​വി​ട്ടുപ​ടി​യി​ൽനി​ന്നാ​ണ് ഖ​ലീ​ഫ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​ത്.

'ഞ​ങ്ങ​ളു​ടെ ഖ​ലീ​ഫ ന​മസ്​ക​രി​ച്ച പ​ള്ളി​യാ​ണി​തെ​ന്ന പേ​രി​ൽ പി​ൽ​ക്കാ​ല​ത്ത് മു​സ്​​ലിം​ക​ൾ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചാ​ലോ എ​ന്ന് ശ​ങ്കി​ച്ച​തുകൊ​ണ്ടാ​ണ് ന​മ​സ്​കാ​രം പു​റ​ത്ത് നി​ർ​വ​ഹി​ച്ച​ത് എ​ന്നാ​യി​രു​ന്നു' ഖ​ലീ​ഫ ബി​ഷ​പ്പി​നോ​ടു പ​റ​ഞ്ഞ​ത്. ജ​ന​ങ്ങ​ളു​ടെമേ​ൽ രാ​ഷ്ട്രീ​യാ​ധി​കാ​ര​വും ആ​ധി​പ​ത്യ​വു​മു​റ​പ്പി​ക്കാ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും മ​തചി​ഹ്ന​ങ്ങ​ളെ​യും പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്ന ഇ​ക്കാ​ല​ത്ത് പ​തി​നാ​ല് നൂ​റ്റാ​ണ്ട് മു​മ്പ് ഒ​രു ഭ​ര​ണാ​ധി​കാ​രി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച സ​ർ​ഗാ​ത്മ​ക മ​ത​ബോ​ധ ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക ന​മു​ക്കൊ​രു പ്ര​ചോ​ദ​ന​മാ​ണ്.

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം നി​ല​കൊ​ള്ളു​ന്ന തു​മ്പ​ക്കും സ​ർ​ഗാ​ത്മ​ക മ​ത​ബോ​ധത്തി​ന്‍റെ ഒ​രു മ​ഹാ പാ​ര​മ്പ​ര്യ​മു​ണ്ട്.

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ കൊ​ച്ചി, വ​ർ​ക്ക​ല, തു​മ്പ, വെ​ള്ള​നാ​ത്തു​രു​ത്ത്, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ എ​ന്നാ​ൽ, ഭൂ​മി​യു​ടെ കാ​ന്തി​ക ഭൂ​മ​ധ്യ​രേ​ഖ ക​ട​ന്നുപോ​കു​ന്ന തു​മ്പ​യാ​ണ് പ്ര​സ്തു​ത കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മെ​ന്ന് ഇ​ന്ത്യ​ൻ ജ്യോ​തിശാ​സ്ത്ര​ത്തി​​‍െൻറ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ.​ വി​ക്രം സാ​രാ​ഭാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1960ൽ ​അ​വി​ടെ​യെ​ത്തി​യ ശാ​സ്ത്ര​സം​ഘം നി​ർ​ദേ​ശി​ച്ചു.

400 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മ​ഗ്ദ​ല​ന മ​റി​യം ക​ത്തോ​ലി​ക്കാ പ​ള്ളി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. 61 ഏ​ക്ക​ർ ഭൂ​മി​യി​ൽ പ​ള്ളി​ക്കു ചു​റ്റു​മാ​യി 183 കു​ടും​ബ​ങ്ങ​ളാ​ണ്​ പാ​ർ​ത്തി​രു​ന്ന​ത്.​ ക​ട​ലോ​ര നി​വാ​സി​ക​ളു​ടെ കു​ട്ടി​ക​ൾ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ന​ട​ത്തിവ​ന്നി​രു​ന്ന സ്കൂ​ളും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നു.

183 കു​ടും​ബ​ങ്ങ​ളെ​യും കു​ടി​യൊ​ഴി​പ്പി​ച്ചും ദേ​വാ​ല​യ​വും വി​ദ്യാ​ല​യ​വും പൊ​ളി​ച്ചു​മാ​റ്റി​യും വേ​ണ​മാ​യി​രു​ന്നു റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ കേ​ന്ദ്രം പ​ണി​യാ​ൻ.

ഡോ. ​വി​ക്രം സാ​രാ​ഭാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​രെ ബി​ഷ​പ്​ ​പീ​റ്റ​ർ ബെ​ർ​ണാ​ഡ് പെ​രേ​ര​യെ സ​മീ​പി​ച്ചു വി​വ​രം ധ​രി​പ്പി​ച്ചു. രാ​ജ്യ​ത്തി​​ന്‍റെ ഭാ​ഗ​ധേ​യം നി​ർണ​യി​ക്കാ​ൻ പോ​കു​ന്ന ഒ​രു പ്രോ​ജ്ജ്വ​ല ശാ​സ്ത്ര പ​ദ്ധ​തി​ക്കാ​യി പ​ള്ളി​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും നി​ല​കൊ​ള്ളു​ന്ന ഭൂ​മി വി​ട്ടുത​രാ​നാ​കു​മോ​യെ​ന്ന്​ ദൗ​ത്യ​സം​ഘം ബി​ഷ​പ്പി​നോ​ട​ഭ്യ​ർ​ഥി​ച്ചു.

തൊ​ട്ട​ടു​ത്ത ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ കു​ർ​ബാ​ന​ക്കെ​ത്തി​യ ക​ട​ലോ​ര വാ​സി​ക​ളാ​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ മു​മ്പാ​കെ ബി​ഷ​പ്​ ചോ​ദി​ച്ചു.

'രാ​ജ്യ​ത്തി​നുവേ​ണ്ടി ഒ​രു മ​ഹാ ശാ​സ്ത്രാ​ല​യം സ്ഥാ​പി​ക്കാ​ൻ ന​മ്മു​ടെ ദേ​വാ​ല​യം വി​ട്ടുകൊ​ടു​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് സ​മ്മ​ത​മാ​ണോ?'

കേ​ൾ​ക്കേ​ണ്ട താ​മ​സം ക​ര​ഘോ​ഷ​ത്തോ​ടെ വി​ശ്വാ​സി സ​മൂ​ഹം സ​മ്മ​തം മൂ​ളി.

അ​ങ്ങ​നെ​യാ​ണ് തു​മ്പ​യി​ലെ മ​ഗ്ദ​ല​ന മ​റി​യം ക​ത്തോ​ലി​ക്കാ പ​ള്ളി​യും ബി​ഷ​പ്​ ഹൗ​സും ഇ​ക്വി​റ്റേ​റി​യ​ൽ റോ​ക്ക​റ്റ് ലോ​ഞ്ചിങ്​ സ്റ്റേ​ഷ​നാ​യി ( TERLS ) മാ​റി​യ​ത്. ക​ട​ൽത്തീ​ര​ത്തെ വി​ശാ​ല​മാ​യ തെ​ങ്ങി​ൻ തോ​പ്പ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​​ന്‍റെ ആ​സ്ഥാ​ന​മാ​യി.​ പ​ള്ളി​ത്തു​റ പ്രാ​ഥ​മി​ക വി​ദ്യാ​ല​യം വി​ക്ഷേ​പ​ണ കാ​ര്യാ​ല​യ​മാ​യി.

1963 ന​വം​ബ​ർ 21 ന് ​വൈ​കീ​ട്ട് 6.25 ന് ​ഇ​രു​പ​ത്തിയേ​ഴ് അ​ടി നീ​ള​മു​ള്ള നൈ​ക്ക് അ​പാ​ഷെ റോ​ക്ക​റ്റ് തു​മ്പ​യി​ൽനി​ന്ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ അ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​ക​ര​മാ​യ ശാ​സ്ത്ര​ക്കു​തി​പ്പു മാ​ത്ര​മാ​യി​രു​ന്നി​ല്ല, ഒ​രു ജ​ന​ത നെ​ഞ്ചേ​റ്റി​യ സ​ർ​ഗാ​ത്മ​ക മ​ത​ബോ​ധ​ത്തി​​ന്‍റെ വി​സ്മ​യ​ജ​ന്യ​മാ​യ ആ​വി​ഷ്കാ​രം കൂ​ടി​യാ​യി​രു​ന്നു. ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ ബു​ദ്ധിവൈ​ഭ​വ​വും ബി​ഷ​പ്പി​ന്‍റെ യു​ക്തിബോ​ധ​വും സ​മ​ന്വ​യി​ച്ച​തി​​ന്‍റെ ന​ന്മ.

2019 ആ​ഗ​സ്റ്റ് എ​ട്ട് കേ​ര​ള​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ദി​വ​സ​മാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ല​മ്പൂ​രി​ന​ടു​ത്ത് ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ കു​ന്നി​ൽ അ​ന്നാ​ണ് ഭീ​ക​ര​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. 59 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​ട​പ്പെ​ട്ടു. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ 21 ദി​വ​സ​ത്തെ തി​ര​ച്ചി​ൽ വേ​ണ്ടിവ​ന്നു. ചളി​യി​ൽ പൂ​ണ്ട് അ​ഴു​കി​പ്പോ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​റ്റ്​േമാ​ർ​ട്ടം ചെ​യ്യാ​ൻ സ​മീ​പ​ത്തൊ​ന്നും ആ​ശു​പ​ത്രി​ക​ളി​ല്ലാ​തി​രു​ന്ന​ത് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​പോ​ലെ പ്ര​യാ​സ​പ്പെ​ടു​ത്തി. അ​പ്പോ​ഴാ​ണ് പോ​ത്തു​ക​ല്ല് ജു​മാ​മ​സ്ജി​ദ്​ പ​രി​പാ​ല​ന സ​മി​തി സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ന്നോ​ട്ടുവ​ന്ന​ത്.

പോ​സ്​റ്റ്​​േ​മാ​ർ​ട്ടം മു​റി​യാ​യി അ​വ​ർ ജു​മാ​മ​സ്ജി​ദ് വി​ട്ടുകൊ​ടു​ത്തു.​ വെ​ള്ളി​യാ​ഴ്ച ന​മ​സ്കാ​രം പോ​ലും പോ​ത്തു​ക​ല്ല് നി​വാ​സി​ക​ൾ നി​ർ​വ​ഹി​ച്ച​ത് നി​ല​മ്പൂ​ർ ബ​സ്​സ്​റ്റാ​ൻ​ഡി​ലാ​യി​രു​ന്നു.

മ​ത​വി​ശ്വാ​സ​മെ​ന്നാ​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണ് എ​ന്ന് പ്ര​വൃ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ച മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളെ ആ ​വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ച കാ​ര്യം ഇ​ത്തി​രി അ​സൂ​യ​യോ​ടെ​യാ​ണ് ഓ​ർ​ത്തുപോ​കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നേ​താ​ക്ക​ളെ അ​തത് സം​ഘ​ട​ന​ക്കാ​രും സ​മു​ദാ​യ സാ​ര​ഥി​ക​ളെ അ​വ​ര​വ​രു​ടെ സ​മു​ദാ​യ​ക്കാ​രും മ​ത​മേ​ല​ധ്യ​ക്ഷന്മാ​രെ വി​ശ്വാ​സിസ​മൂ​ഹ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വ് പ​ണ്ടേ ന​മു​ക്കി​ട​യി​ലു​ണ്ട്.

ഇ​വി​ടെ​യും കേ​ര​ള​ത്തി​​ന്‍റെ സ​ർ​ഗാ​ത്മ​ക മ​ത​ബോ​ധം ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്നു എ​ന്ന​ത് ആ​ഹ്ലാ​ദ​ക​ര​മാ​ണ്. പ്ര​സി​ദ്ധ​മാ​യ ചെ​റാ​യി ശ്രീ ​ഗൗ​രീ​ശ്വ​ര ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ത​ദ്ദേ​ശവാ​സി​ക​ളാ​യ ഹി​ന്ദു സ​ഹോ​ദ​ര​ങ്ങ​ളും ചേ​ർ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ പ​രി​ശു​ദ്ധ മോ​ൻ മോ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​ക്ക് ന​ൽ​കി​യ പ്രൗ​ഢ​മാ​യ സ്വീ​ക​ര​ണം മ​ല​യാ​ളി​യു​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​താ​ന്ത​ര സൗ​ഹൃ​ദ​ത്തി​ന്‍റെയും സ​ഹി​ഷ്ണു​ത പാ​ര​മ്പ​ര്യ​ത്തി​​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണ്.

മ​തം മ​നു​ഷ്യ​വി​രു​ദ്ധ​മാ​ണ് എ​ന്ന പ്ര​ചാ​ര​ണം അ​ര​ങ്ങുത​ക​ർ​ക്കു​ക​യും അ​ങ്ങേ​യ​റ്റ​ത്തെ ജാ​ഗ്ര​ത​യോ​ടും വീ​ണ്ടു​വി​ചാ​ര​ത്തോ​ടും സ്വ​ന്തം അ​നു​യാ​യി​ക​ളെ വ​ഴി ന​ട​ത്തേ​ണ്ട മ​ത​മേ​ല​ധ്യ​ക്ഷ്യ​ന്മാ​ർ ഔ​ചി​ത്യബോ​ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ൾ ഓ​ർ​ത്തുപോ​യ​താ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ.

പ്ര​ണ​യ​വും പ്ര​ണ​യവി​വാ​ഹ​വും ല​ഹ​രി​യും ല​ഹ​രി മാ​ഫി​യ​യു​മൊ​ക്കെ ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മു​ണ്ട്. വ്യ​ത്യ​സ്ത മ​ത​ങ്ങ​ളി​ൽപെ​ട്ട​വ​ർ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചാ​ൽ ഒ​ന്നു​കി​ൽ ര​ണ്ടു പേ​രും ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ മ​തം പി​ന്തു​ട​രാ​ൻ തീ​രു​മാ​നി​ച്ചേ​ക്കും. ചി​ല​പ്പോ​ൾ, ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ മ​ത​ത്തി​ൽ ത​ന്നെ ഉ​റ​ച്ചുനി​ൽ​ക്കും. ഒ​രു മ​ത​വും വേ​ണ്ട, നി​ർ​മ​ത​രാ​യി ജീ​വി​ക്കാം എ​ന്നു തീ​രു​മാ​നി​ക്കു​ന്ന ചു​രു​ക്കം ചി​ല​രു​മു​ണ്ട്. ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളോ​ടെ പ​ണ്ടുമു​ത​ലേ സ​മൂ​ഹ​ത്തി​ൽ ന​ട​ന്നുവ​രു​ന്ന ഈ​യൊ​രു പ്ര​വൃ​ത്തി​യെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ചി​ല​ർ മ​ത​പ​രി​വ​ർ​ത്ത​ന​വു​മാ​യി ചേ​ർ​ത്തുവെ​ച്ച് ഒ​രു സ​മു​ദാ​യ​ത്തെ വ​ള​ഞ്ഞി​ട്ട് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ത​ൽ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം വ​രെ ത​ട​യി​ട്ട​താ​ണ്. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​പ്പോ​ൾ, ഒ​രു മ​താ​ധ്യ​ക്ഷ​ൻ ഉ​യ​ർ​ത്തി​വി​ട്ട വി​വാ​ദം കേ​ര​ളം മു​റു​കെ​പ്പി​ടി​ക്കു​ന്ന മ​താ​ന്ത​ര സൗ​ഹൃ​ദ​ത്തി​​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​​ന്‍റെ​യും ഉ​ദാ​ത്ത പാ​ര​മ്പ​ര്യ​ത്തെ ധാ​ർ​ഷ്​ട്യ​പൂ​ർ​വം നി​രാ​ക​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണി​ത്. അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്ര​ണ​യ​ങ്ങ​ളും അ​ഭി​കാ​മ്യ​മ​ല്ലാ​ത്ത മി​ശ്രവി​വാ​ഹ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ ബോ​ധ​വ​ത്​ക​ര​ണ​ത്തി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും പ്ര​തി​രോ​ധി​ക്കാ​നാ​ണ​ല്ലോ ശ്ര​മി​ക്കേ​ണ്ട​ത്.

ഒ​രു സ​മു​ദാ​യ​ത്തെ​യെ​ന്ന​ല്ല, ഒ​രു വ്യ​ക്തി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തെ​ങ്കി​ൽപോ​ലും വ​സ്തു​ത​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും പി​ൻ​ബ​ലം വേ​ണ്ട​തു​ണ്ട്. ഊ​ഹ​ങ്ങ​ളും മു​ൻ​വി​ധി​ക​ളും മു​ന്നി​ൽവെ​ച്ച് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും വി​ധി ന​ട​ത്തു​ന്ന​തും ഒ​രുത​രം വി​ദ്രോ​ഹ പ്ര​വ​ർ​ത്ത​ന​മാ​ണ്.

മ​ത​വു​മാ​യി ബ​ന്ധി​പ്പി​ച്ച് അ​തി​ശ​യോ​ക്തി പ​റ​യു​മ്പോ​ഴും ഒ​രു വ​ട്ടം ചി​ന്തി​ക്ക​ണം. മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന​ത് യാ​ന്ത്രി​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്രി​യ​യാ​ണോ? ഒ​രു മ​ത​ത്തി​ൽനി​ന്ന് മ​റ്റൊ​രു മ​ത​ത്തി​ലേ​ക്ക് ഒ​രാ​ൾ മാ​റു​ന്ന​തി​നു പി​ന്നി​ൽ സ​ത്യാ​ന്വേ​ഷ​ണ ത്തി​​ന്‍റെ​യും ക​ണ്ടെ​ത്ത​ലി​​ന്‍റെ​യും ബോ​ധ്യ​പ്പെ​ട​ലി​​ന്‍റെ​യും തീ​രു​മാ​ന​മെ​ടു​ക്ക​ലി​​ന്‍റെ​യും പ്ര​ക്രി​യ​ക​ളു​ണ്ട്.

ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ൽ ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ല​ഹ​രി ജി​ഹാ​ദ് വ​ഴി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു എ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലു​മു​ണ്ട് യു​ക്തി​യി​ല്ലാ​യ്മ. ബോ​ധ​രാ​ഹി​ത്യം ഒ​രാ​ളെ പു​തി​യൊ​രു മ​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യ​ല്ല നി​ർ​മ​ത​നാ​ക്കു​ക​യാ​ണ് ചെ​യ്യു​ക.

അ​തു​കൊ​ണ്ട്, പ്ര​തി​ലോ​മ​പ​ര​മാ​യ മാ​ത്സ​ര്യ ചി​ന്ത വെ​ടി​ഞ്ഞ് സൃ​ഷ്ട്യു​ന്മു​ഖ​മാ​യ പാ​ര​സ്പ​ര്യ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക് മ​തനേ​തൃ​ത്വം മ​ട​ങ്ങിവ​രേ​ണ്ട​തു​ണ്ട്, ന​മ്മു​ടെ മ​ഹി​ത പാ​ര​മ്പ​ര്യ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക്.

Show Full Article
TAGS:theology religion 
News Summary - Do not forget the tradition of creative theology
Next Story