Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightമാഘമേളയിലെ തർക്കവും...

മാഘമേളയിലെ തർക്കവും ജിലേബിയുടെ മധുരവും

text_fields
bookmark_border
മാഘമേളയിലെ തർക്കവും ജിലേബിയുടെ മധുരവും
cancel

രാ​ജ്യ​ത്തി​ന്റെ 77ാം റി​പ്പ​ബ്ലി​ക് ദി​ന​വും, പ്ര​യാ​ഗ്‌​രാ​ജി​ൽ ഗം​ഗ-​യ​മു​ന-​സ​ര​സ്വ​തി ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന 45 ദി​വ​സം നീ​ളു​ന്ന മാ​ഘ​മേ​ള​യും ഇ​ക്കു​റി ഒ​രേ​സ​മ​യ​ത്താ​യി​രു​ന്നു. ഈ ​ര​ണ്ട് മ​ഹ​ത്താ​യ സം​ഭ​വ​ങ്ങ​ളും ഒ​ടു​വി​ൽ ചെ​ന്നെ​ത്തി​യ​ത് ഒ​രു പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ്. ഗോ​ര​ഖ്‌​നാ​ഥ് ക്ഷേ​ത്ര​ത്തി​ലെ മ​ഹ​ന്തും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥും, ജോ​ഷി​മ​ഠ് പീ​ഠം ശ​ങ്ക​രാ​ചാ​ര്യ​ർ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​യും ത​മ്മി​ലു​യ​ർ​ന്ന ഈ ​ത​ർ​ക്കം, ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന്റെ അ​ന്ത​സ്സി​നും എ​ട്ടാം നൂ​റ്റാ​ണ്ടി​ലെ ദാ​ർ​ശ​നി​ക​നാ​യ ആ​ദി​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പൈ​തൃ​ക​ത്തി​നും ഒ​രു​പോ​ലെ മ​ങ്ങ​ലേ​ൽ​പി​ച്ചു.

സം​ഗ​മ​ത്തി​ൽ പു​ണ്യ​സ്നാ​നം നി​ർ​വ​ഹി​ക്കാ​നാ​യി പു​റ​പ്പെ​ട്ട സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ​യു​ടെ അ​ല​ങ്ക​രി​ച്ച ര​ഥം, യോ​ഗി ഭ​ര​ണ​കൂ​ട​ത്തി​ന്റെ കി​ങ്ക​ര​ന്മാ​ർ ത​ട​ഞ്ഞു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​സം​ഭ​വം ശ​ങ്ക​രാ​ചാ​ര്യ​രെ പ്ര​കോ​പി​പ്പി​ച്ചു; ആ​ദി​ത്യ​നാ​ഥാ​ക​ട്ടെ ത​ന്റെ പൊ​ലീ​സ് സം​വി​ധാ​ന​ത്തെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ർ​ത്തി. ശ​ങ്ക​രാ​ചാ​ര്യ​ർ അ​പ​മാ​നി​ക്ക​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു മ​ജി​സ്‌​ട്രേ​റ്റ് രാ​ജി​വെ​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ, ആ​ദി​ത്യ​നാ​ഥി​നോ​ടു​ള്ള ത​ന്റെ കൂ​റ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​റ്റൊ​രു മ​ജി​സ്‌​ട്രേ​റ്റും രാ​ജി​വെ​ച്ചു. ഈ ​നാ​ട​ക​ങ്ങ​ൾ​ക്കി​ട​യി​ൽ മ​നോ​ഹ​ര​വും മ​ധു​രം നി​റ​ഞ്ഞ​തു​മാ​യ ഒ​രു സം​ഭ​വം വി​സ്മ​രി​ക്ക​പ്പെ​ട്ടു. മാ​ഘ​മേ​ള​യു​ടെ​യും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്റെ​യും പ്രി​യ പ​ല​ഹാ​ര​മാ​യ ജി​ലേ​ബി​യെ ചു​റ്റി​യു​ള്ള പാ​ച​ക പാ​ര​മ്പ​ര്യം.

ജി​ലേ​ബി​യു​ടെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ

അ​റേ​ബ്യ​ൻ-​പേ​ർ​ഷ്യ​ൻ മ​രു​ഭൂ​മി​ക​ളി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ച, മൊ​രി​ഞ്ഞ ചൂ​ടു​ള്ള ജി​ലേ​ബി​യെ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി അ​നൗ​ദ്യോ​ഗി​ക ദേ​ശീ​യ മ​ധു​ര​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ബി​ഹാ​റി​ലെ​യും (പ്ര​ത്യേ​കി​ച്ച് പൂ​ർ​വാ​ഞ്ച​ൽ മേ​ഖ​ല​യി​ൽ) ചെ​റി​യ ക​ട​ക​ൾ​ക്കും ഉ​ന്തു​വ​ണ്ടി​ക​ൾ​ക്കും മു​ന്നി​ൽ ജി​ലേ​ബി വാ​ങ്ങാ​ൻ തി​ര​ക്കു കൂ​ട്ടു​ന്ന ജ​ന​ങ്ങ​ൾ പ​തി​വ് കാ​ഴ്ച​യാ​ണ്.

പ്ര​യാ​ഗ്‌​രാ​ജി​ലെ മാ​ഘ​മേ​ള​യാ​യാ​ലും, ബി​ഹാ​റി​ലെ സോ​ൻ​പൂ​രി​ലു​ള്ള ഹ​രി​ഹ​ർ ക്ഷേ​ത്ര മേ​ള​യാ​യാ​ലും, മ​റ്റേ​തൊ​രു മ​ത-​സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യാ​ലും, അ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം മ​ധു​ര​പ്പാ​നി​യി​ൽ വ​റു​ത്തെ​ടു​ത്ത ഈ ​ഓ​റ​ഞ്ച് ചു​രു​ളു​ക​ളാ​ണ്. റ​മ​ദാ​ൻ മാ​സ​ത്തി​ലും ഈ​ദ്, ദീ​പാ​വ​ലി, ഹോ​ളി തു​ട​ങ്ങി​യ വി​വി​ധ ആ​ഘോ​ഷ​വേ​ള​ക​ളി​ലു​മെ​ല്ലാം മാ​റ്റു​കൂ​ട്ടാ​ൻ ജി​ലേ​ബി​വേ​ണം.

ഒ​ര​ർ​ഥ​ത്തി​ൽ, നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​ത് യ​ഥാ​ർ​ഥ​ത്തി​ൽ ജി​ലേ​ബി​യു​ണ്ടാ​ക്കു​ന്ന​വ​രും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​ണ്. ജി​ലേ​ബി​യി​ല്ലാ​ത്ത ഒ​രു മേ​ള​യോ ആ​ഘോ​ഷ​മോ അ​പൂ​ർ​ണ​മാ​ണ്. വേ​ദാ​ന്തം, ഇ​സ്‍ലാം, ബു​ദ്ധ​മ​തം തു​ട​ങ്ങി​യ ദ​ർ​ശ​ന​ങ്ങ​ളും ജ്ഞാ​ന-​ഭ​ക്തി-​ക​ർ​മ പാ​ര​മ്പ​ര്യ​ങ്ങ​ളും സ​ന്യാ​സി​മാ​ർ​ക്കും ദാ​ർ​ശ​നി​ക​ർ​ക്കും ച​ർ​ച്ച​ക​ൾ​ക്കു​ള്ള വേ​ദി​യൊ​രു​ക്കു​മ്പോ​ൾ, അ​വി​ട​ത്തെ ഉ​ത്സ​വ പ്ര​തീ​തി നി​ല​നി​ർ​ത്തു​ന്ന​ത് ജി​ലേ​ബി സ്റ്റാ​ളു​ക​ൾ​ക്ക് മു​ന്നി​ൽ നി​ര​ക്കു​ന്ന ജ​ന​ക്കൂ​ട്ട​മാ​ണ്. മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ൽ അ​റേ​ബ്യ​ൻ-​പേ​ർ​ഷ്യ​ൻ മ​രു​ഭൂ​മി​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ജി​ലേ​ബി​യു​ടെ അ​ഞ്ച് നൂ​റ്റാ​ണ്ടു​നീ​ണ്ട പ്ര​യാ​ണം, ദ​ക്ഷി​ണ-​പ​ശ്ചി​മ ഏ​ഷ്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​ച​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന​തി​ന്റെ മ​നോ​ഹ​ര​മാ​യ ക​ഥ​യാ​ണ്. മ​ത​ങ്ങ​ൾ​ക്കും സം​സ്കാ​ര​ങ്ങ​ൾ​ക്കും വം​ശ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും വൈ​വി​ധ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്റെ​യും സ​ത്യ​സ​ന്ധ​മാ​യ സാ​ക്ഷ്യ​മാ​യ ഒ​രു വീ​ടി​ന്റെ​യോ കൊ​ട്ടാ​ര​ത്തി​ന്റെ​യോ അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യ​ത​ല്ല. ‘സ​ലാ​ബി​യ’ അ​ഥ​വാ ‘സു​ലാ​ബി​യ’ എ​ന്ന അ​റേ​ബ്യ​ൻ വി​ഭ​വ​ത്തി​ലാ​ണ് ഇ​തി​ന്റെ വേ​രു​ക​ൾ. പ​ത്താം നൂ​റ്റാ​ണ്ടി​ലെ അ​റ​ബ് പാ​ച​ക​ഗ്ര​ന്ഥ​ങ്ങ​ൾ പ്ര​കാ​രം അ​ബ്ബാ​സി​ദ് ഖി​ലാ​ഫ​ത്തി​ന്റെ കാ​ല​ത്ത് യാ​ദൃ​ച്ഛി​ക​മാ​യി ഉ​ണ്ടാ​യ​താ​ണ് ഈ ​മ​ധു​രം. റ​മ​ദാ​ൻ നോ​മ്പു​കാ​ര​നാ​യി​രു​ന്ന ഒ​രു വ്യാ​പാ​രി നോ​മ്പു​തു​റ വി​ഭ​വം ത​യാ​റാ​ക്ക​വേ മാ​വ് നേ​ർ​ത്തു​പോ​യി. ആ ​നേ​ർ​ത്ത മാ​വ് അ​ദ്ദേ​ഹം ചൂ​ടു​ള്ള എ​ണ്ണ​യി​ലേ​ക്ക് ഒ​ഴി​ച്ച​പ്പോ​ൾ ല​ഭി​ച്ച ചു​രു​ള​ൻ അ​പ്പം തേ​നും പ​നി​നീ​രും ചേ​ർ​ത്ത മി​ശ്രി​ത​ത്തി​ൽ മു​ക്കി​യെ​ടു​ത്ത​പ്പോ​ൾ ഒ​രു പു​തി​യ രു​ചി പി​റ​ന്നു.

പ​ത്താം നൂ​റ്റാ​ണ്ടു​മു​ത​ൽ തു​ർ​ക്കി വ്യാ​പാ​രി​ക​ൾ, സൂ​ഫി​ക​ൾ, സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​രി​ലൂ​ടെ ഈ ​വി​ഭ​വം ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ​ത്തി. ഭാ​ര​തീ​യ​ർ ഇ​തി​നെ നെ​ഞ്ചേ​റ്റു​ക​യും ‘ജി​ലേ​ബി’ എ​ന്ന് പേ​രു​വി​ളി​ക്കു​ക​യും ചെ​യ്തു. ശ്രീ​രാ​മ​ൻ വ​ന​വാ​സ​ത്തി​നു​ശേ​ഷം അ​യോ​ധ്യ​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ജി​ലേ​ബി​യു​ടെ മു​ൻ​ഗാ​മി​യാ​യ ‘ശ​ഷ്കു​ലി’ ഉ​ണ്ടാ​ക്കി ആ​ഘോ​ഷി​ച്ചു എ​ന്നൊ​രു ഐ​തി​ഹ്യ​വും ഇ​ന്ത്യ​യി​ലു​ണ്ട്.

ജി​ലേ​ബി ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ജാ​തി​യു​ടെ​യോ വ​ർ​ഗ​ത്തി​ന്റെ​യോ ഭാ​ഗ​മ​ല്ല. സാ​ധാ​ര​ണ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും മേ​ള​ക​ളി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും താ​ൽ​ക്കാ​ലി​ക ജി​ലേ​ബി സ്റ്റാ​ളു​ക​ളി​ട്ട് ചെ​റി​യ വ​രു​മാ​നം നേ​ടു​ക​യും പൊ​തു​ജീ​വി​ത​ത്തി​ന് മ​ധു​രം പ​ക​രു​ക​യും ചെ​യ്യു​ന്നു. 2025 ആ​ഗ​സ്റ്റി​ൽ വാ​രാ​ണ​സി​യി​ലെ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ തെ​രു​വു​ക​ളി​ലൂ​ടെ സു​ഹൃ​ത്തും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ വെ​ങ്കി​ടേ​ഷ് രാ​മ​കൃ​ഷ്ണ​നൊ​പ്പം ആ ​ന​ഗ​ര​ത്തി​ന്റെ യ​ഥാ​ർ​ഥ രു​ചി​യ​റി​യാ​ൻ ഒ​രു ചെ​റി​യ ജി​ലേ​ബി-​ക​ച്ചോ​രി ക​ട തി​ര​ഞ്ഞു​പോ​യ​ത് ഓ​ർ​ക്കു​ന്നു.

ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ ആ​ദി​ത്യ​നാ​ഥും അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ​യും ത​മ്മി​ലെ വാ​ക്പോ​രി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ൽ നി​റ​യു​മ്പോ​ൾ നൂ​റ്റാ​ണ്ടു​ക​ളാ​യി പ്ര​യാ​ഗ്‌​രാ​ജി​ൽ ഒ​ത്തു​കൂ​ടി മാ​ഘ​മേ​ള​യു​ടെ​യും കും​ഭ​മേ​ള​യു​ടെ​യും ജീ​വ​സ്സു​റ്റ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തു​ന്ന ജി​ലേ​ബി വി​ൽ​പ​ന​ക്കാ​രു​ടെ​യും അ​ത് ക​ഴി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ​യും വി​ധി​യെ​ക്കു​റി​ച്ചാ​ണ് ഈ ​കു​റി​പ്പു​കാ​ര​ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. മാ​ഘ​മേ​ള​യി​ൽ ഒ​രു ശ​ങ്ക​രാ​ചാ​ര്യ​ർ​ക്കോ യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ ഉ​ള്ള അ​ത്ര​ത​ന്നെ പ്രാ​ധാ​ന്യം അ​വി​ട​ത്തെ ജി​ലേ​ബി വി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​ത് വാ​ങ്ങു​ന്ന​വ​ർ​ക്കും ഉ​ണ്ടെ​ന്ന വാ​സ്ത​വം ആ​ർ​ക്കാ​ണ് നി​ഷേ​ധി​ക്കാ​നാ​വു​ക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jalebiMagh Mela
News Summary - Magh Mela and sweetness of Jalebi article by Nalin varma
Next Story