Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഇവിടെ നടന്നത്​...

ഇവിടെ നടന്നത്​ പാടിപ്പുകഴ്​ത്തൽ മാത്രം

text_fields
bookmark_border
ഇവിടെ നടന്നത്​ പാടിപ്പുകഴ്​ത്തൽ മാത്രം
cancel

ഒരു കാലത്ത്​ സംഭവബഹുലമായിരുന്നു ബി.ജെ.പി ദേശീയ എക്​സിക്യൂട്ടിവ്​ യോഗങ്ങൾ. വ്യത്യസ്​തമായ അഭിപ്രായങ്ങളും വിമർശനങ്ങളുമെല്ലാം അവിടെ ഉന്നയിക്കപ്പെടുമായിരുന്നു. പാർട്ടിയിലെ സകല പ്രശ്​നങ്ങളും കുടഞ്ഞിട്ട്​ ചർച്ചചെയ്യുന്നൊരു വേദിയായിരുന്നു അത്​.

2002ലെ ഗുജറാത്ത്​ വംശഹത്യക്കുശേഷം ഗോവയിൽ നടന്ന ദേശീയ എക്​സിക്യൂട്ടിവിലാണ്​ നരേന്ദ്ര മോദിയുടെ വിധി നിർണയിക്കപ്പെട്ടത്​. ചോരപ്പുഴയൊഴുക്കപ്പെട്ട ഗുജറാത്തിലെ മുഖ്യമന്ത്രിയെ നീക്കംചെയ്യണമെന്ന ത​െൻറ അഭിപ്രായത്തോടൊപ്പം മുതിർന്ന നേതാക്കളെല്ലാം അണിനിരക്കുമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ പ്രതീക്ഷ. എന്നാൽ, സംഭവിച്ചത്​ അങ്ങനെയായിരുന്നില്ല. ഹിന്ദുഹൃദയ സമ്രാട്ടായി വാഴ്​ത്തപ്പെട്ട ആ മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ഒറ്റക്കെട്ടായി നിന്നു. സ്വന്തം പാർട്ടിയിൽ ദുർബലനാണ്​ താനെന്ന തിരിച്ചറിവോടെ പ്രധാനമന്ത്രിക്ക്​ ഡൽഹിയിലേക്ക്​ തിരിച്ചുപോകേണ്ടിവന്നു.

വാജ്​പേയിയുടെ നീക്കം മുൻകൂട്ടിക്കണ്ട്​ അദ്ദേഹം എത്തും മുമ്പുതന്നെ മോദി താൻ രാജിവെക്കാൻ ഒരുക്കമാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യോഗത്തിൽ പ​ങ്കെടുത്തവർ അത്​ സ്വീകരിച്ചില്ല. ആർ.എസ്​.എസ്​ കൃത്യമായി പിന്നിൽനിന്ന്​ കളിച്ചു- മുഖ്യമന്ത്രി മാറണോ എന്ന്​ ജനങ്ങൾ തീരുമാനിക്ക​ട്ടെ എന്ന തീർപ്പിലേക്ക്​ ചർച്ചയെ കൊണ്ടെത്തിച്ചു -ആ സമയം നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിട്ടില്ല (മാസങ്ങൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്​തു). പഴയ സംഘടന സെക്രട്ടറി എന്ന നിലയിലെ പരിചയം ദേശീയ എക്​സിക്യൂട്ടിവിൽ ത​െൻറ വാദങ്ങളും തീരുമാനങ്ങളും സമർഥമായി മുന്നോട്ടുവെക്കാനുള്ള പാടവം മോദിക്ക്​ നേടിക്കൊടുത്തിരുന്നു. വാജ്​പേയി സർക്കാറി​െൻറ പ്രചാരണരീതികളെക്കുറിച്ച്​ യോഗത്തിൽ വിമർശനമുന്നയിച്ചതൊക്കെ അങ്ങനെയാണ്​.എന്നാൽ, പ്രധാനമന്ത്രിയായശേഷം മഹാനേതാവിനെ പാടിപ്പുകഴ്​ത്താനുള്ള വേദിയാക്കി ദേശീയ എക്​സിക്യൂട്ടിവിനെ മോദി ചുരുക്കിക്കെട്ടിക്കളഞ്ഞു.

മൂന്നു മാസത്തിലൊരിക്കൽ ചേരണമെന്ന്​ പാർട്ടി ഭരണഘടന വ്യവസ്​ഥ ചെയ്യുന്ന എക്​സിക്യൂട്ടിവ്​ ഇക്കുറി ഡൽഹിയിൽ നടന്നത്​ മൂന്നു വർഷത്തെ ഇടവേളക്കുശേഷമാണ്. നേതാവി​െൻറ തിരുമണ്ടൻ തീരുമാനങ്ങളിലൊന്നായ നോട്ടുനിരോധനത്തി​െൻറ അഞ്ചാം വാർഷികത്തി​െൻറ തൊട്ടുതലേന്നാൾ നവംബർ ഏഴിന്​-എന്നാൽ ഒരുവിധ ചർച്ചയും അതേക്കുറിച്ചുണ്ടായില്ലെന്ന്​ പോയിട്ട്​ സാമ്പത്തിക വിഷയത്തിൽ പ്രത്യേക പ്രമേയവും അവതരിപ്പിക്കപ്പെട്ടില്ല. മോദിക്കു​ മുമ്പ്​​ നയങ്ങൾ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കപ്പെട്ടിരുന്ന കാലത്ത്​ അങ്ങനെയൊരു ശീലമുണ്ടായിരുന്നു. ഒരു രാഷ്​ട്രീയ ​പ്രമേയം അവതരിപ്പിച്ചു എന്ന കാര്യം കാണാതെ പോവുകയല്ല- ഒരു വർഷമായി പ്രതിഷേധസമരത്തിന്​ കാരണമായി തുടരുന്ന കാർഷിക നിയമം ഉൾ​െപ്പടെ പ്രമാദ വിഷയങ്ങളൊന്നും ആ പ്രമേയത്തിൽ ഇടംപിടിച്ചില്ല. മോദി ത​െൻറ പ്രസംഗത്തിൽ കാർഷിക ബിൽ​ സംബന്ധിച്ച്​ മറ്റൊരു രീതിയിൽ പ്രതിപാദിച്ചിരുന്നു- ഉപതെരഞ്ഞെടുപ്പ്​ നടന്ന ഹരിയാനയിലെ ഏൽനാബാദിൽ പാർട്ടി തോറ്റത്​ നേരിയ വ്യത്യാസത്തിനാണ്​ എന്നത്​ കാർഷിക നിയമങ്ങൾക്ക്​ ജനപിന്തുണയുണ്ട്​ എന്നുതന്നെയാണ്​ വ്യക്തമാക്കുന്നത്​ എന്നു പറഞ്ഞ്​ വീണത്​ വിദ്യയാക്കി പ്രധാനമന്ത്രി. പ്രധാനമന്ത്രി എപ്പോഴും 'നിർമാണാത്മകത'യെ ഇഷ്​ടപ്പെടുന്നുവെന്നും 'നിഷേധാത്മകത'യെ തള്ളിക്കളയാറാണെന്നുമാണ്​ പ്രതിപക്ഷത്തി​െൻറ 'കടുത്ത ദുഷിപ്പിനും' 'അവസരവാദ'ത്തിനുമെതിരായ പാർട്ടിയുടെ പ്രതികരണം.

പ്രശംസകൊണ്ട്​ യോഗം പ്രധാനമന്ത്രിയെ പുതപ്പിച്ചുവെന്നുതന്നെ പറയാം. ഗ്ലാസ​്​ഗോയിലും സ്​കോട്​ലൻഡിലും കാലാവസ്​ഥ വ്യതിയാന ഉച്ചകോടികളിൽ പ​ങ്കെടുത്ത്​ 'അദ്ദേഹം ലോകത്തിന്​ വഴികാണിച്ചു' എന്നാണ്​ പാർട്ടിയുടെ വിലയിരുത്തൽ. നൂറുകോടി ഡോസ്​ വാക്​സിൻ വിതരണത്തി​െൻറ പേരിലും പ്രശംസക്ക്​ കുറവുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം ക്രമപ്രകാരം നടക്കുന്നത്​ നരേന്ദ്ര മോദി നാടുഭരിക്കുന്നതു​കൊണ്ടാണ്​ എന്ന ബോധ്യമായിരുന്നു യോഗത്തി​െൻറ രത്​നച്ചുരുക്കം.

നേതൃത്വത്തോടുള്ള അമിത ആരാധന അവശേഷിക്കുന്ന ഉൾപ്പാർട്ടി ജനാധിപത്യത്തെക്കൂടി നശിപ്പിച്ചുകളയും. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം നാടായ ഹിമാചൽപ്രദേശിലടക്കം പാർട്ടി നേരിട്ട തിരിച്ചടികൾ​പോലും ചർച്ചചെയ്​തില്ലെന്നറിയു​േമ്പാൾ വിധേയത്വം എത്രമാത്രമാണെന്ന്​ വ്യക്തമാവുന്നു. ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത്​ ഇക്കഴിഞ്ഞ വർഷങ്ങളിൽ സംസ്​ഥാന നിയമസഭ തെരഞ്ഞെടുപ്പ്​ നടന്ന ബിഹാർ, അസം, തമിഴ്​നാട്​, കേരളം, ബംഗാൾ എന്നിവിടങ്ങളിൽ പാർട്ടി കാഴ്​ചവെച്ച പ്രകടനത്തെ യോഗം ശ്ലാഘിച്ചുവെന്നാണ്​. ഒരു വർഷം മുമ്പ്​​ നടന്ന തെരഞ്ഞെടുപ്പുകളുടെ കാര്യങ്ങൾ ചർച്ചചെയ്​തിട്ടും ഇക്കഴിഞ്ഞ ദിവസം നടന്നത്​ ചർച്ചചെയ്​തില്ലെന്നത്​ വിചിത്രമായി തോന്നുന്നു. തന്നെയുമല്ല കേരളത്തിലും തമിഴ്​നാട്ടിലുമൊക്കെ എന്തു പ്രകടനം കാഴ്​ചവെച്ചെന്നാണ്​ അവർ പറയുന്നത്​? കേരളത്തിലും തമിഴ്​നാട്ടിലും ബംഗാളിലും തോറ്റ്​ തുന്നംപാടുക​യല്ലേ ചെയ്​തത്​.

ഭരിക്കുന്ന പാർട്ടിയെക്കുറിച്ച്​ ശരിയാംവിധം വിശകലനം ചെയ്യാൻ ശ്രമിക്കുന്നവർക്ക്​ കടുത്ത നിരാശ പകരുന്നവിധം നിർലജ്ജമാണ്​ ബി.ജെ.പി പടച്ചുവിടുന്ന സത്യാനന്തര ആഖ്യാനങ്ങൾ. ഇന്ത്യൻ പ്രവിശ്യയിലേക്ക്​ നടക്കുന്ന ചൈനീസ്​ കടന്നുകയറ്റത്തെക്കുറിച്ച്​ ഒരക്ഷരം മിണ്ടിയിട്ടില്ലെങ്കിലും പ്രധാനമന്ത്രി ലോകത്തിനു മുന്നിൽ രാജ്യത്തി​െൻറ പ്രതിച്ഛായ മെച്ചപ്പെടുത്തിയെന്ന സ്​തുതി മുഴങ്ങുന്നുണ്ട്​. ഈ പാർട്ടിയുടെ പ്രത്യയശാസ്​ത്രത്തിലോ നേതാവിലോ ഭ്രമിച്ചുവശായിട്ടില്ലാത്തവർക്ക്​ ഇവരുടെ പ്രവൃത്തി നിഷ്​ഠുരമായി തോന്നാതെ തരമില്ല- രാജ്യ​ം ഭരിക്കുന്ന പാർട്ടിയുടെ മൂന്നു​ വർഷങ്ങൾക്കു​ശേഷം ചേരുന്ന ദേശീയ യോഗത്തിൽ നാട്​ നേരിടുന്ന പട്ടിണി​യെക്കുറിച്ചോ തൊഴിലില്ലായ്​മയെപ്പറ്റിയോ ഒരു പരാമർശവുമില്ല,​ കോവിഡ്​ രണ്ടാം തരംഗത്തി​​ൽ ആരോഗ്യപരിരക്ഷ രംഗത്ത്​ സംഭവിച്ച പ്രതിസന്ധിയെക്കുറിച്ച്​ മിണ്ടാട്ടമില്ല. നരേന്ദ്ര മോദി വാണരുളുകയും ഗിരിപ്രഭാഷണങ്ങൾ തുടരുകയും ചെയ്യുന്നിടത്തോളം ഇവിടെ സർവമംഗളം എന്ന്​ പാടിപ്പുകഴ്​ത്തലായിരുന്നു പരിപാടിയുടെ ഏക ലക്ഷ്യം.

രാഷ്​​ട്രീയ ​പ്രമേയത്തിൽ പാർട്ടി പ്രവർത്തകർക്കെതിരെ ബംഗാളിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച്​ പരാമർശമുണ്ട്​, എന്നാൽ മറ്റൊരിടത്തും നടന്ന ഒരു അക്രമസംഭവങ്ങളെക്കുറിച്ചുമില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ത്രിപുരയിൽ നടന്ന കൊടിയ അക്രമങ്ങളെക്കുറിച്ച്​ ഒരു വരിപോലുമില്ല. ഒന്നുകിൽ നിഷേധിക്കുക അല്ലെങ്കിൽ നിരാകരിക്കുക, ഇരകളെ ശിക്ഷിക്കുക, ഇക്കാര്യങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നവരെ ഭയപ്പെടുത്തുകയോ കേസിൽ കുരുക്കുകയോ ചെയ്യുക- ഇതാണ്​ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ ഉന്നമിട്ട്​ നടക്കുന്ന അക്രമസംഭവങ്ങളോടും വിദ്വേഷഭാഷണങ്ങളോടുമുള്ള ബി.ജെ.പിയുടെ സമീപനം. ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ നടമാടിയ മുസ്​ലിം വിരുദ്ധ കലാപത്തെക്കുറിച്ച്​ വസ്​തുതാന്വേഷണം നടത്തുകയോ റിപ്പോർട്ട്​ ചെയ്യുകയോ എഴുതുകയോ പറയുകയോ ചെയ്​ത അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സമൂഹമാധ്യമപ്രവർത്തകർ എന്നിവർക്കെല്ലാമെതിരെ ഭീകരവാദത്തെ ചെറുക്കാനെന്ന പേരിൽ രൂപം നൽകിയിരിക്കുന്ന യു.എ.പി.എയാണ്​ ചുമത്തിയത്​.

നേതൃത്വത്തിന്​ നന്നായി ഭവിച്ചതായി തോന്നുന്ന കാര്യങ്ങൾ മാത്രമേ നാട്ടിൽ സംഭവിക്കുന്നുള്ളൂ എന്ന്​ വരുത്തിത്തീർക്കാനുള്ള തീരുമാനത്തി​െൻറ ഭാഗമാണിതെല്ലാം. മോശമായി നടന്ന കാര്യങ്ങളൊന്നും സംഭവിച്ചി​ട്ടേയില്ല എന്നും സ്​ഥാപിക്കണം. തെറ്റായ കാര്യങ്ങൾ നാട്ടിൽ നടന്നുവെന്ന്​ ആരെങ്കിലും ഉറച്ചുപറഞ്ഞുവെന്നിരിക്ക​ട്ടെ, അവരെ രാഷ്​ട്രത്തി​െൻറ ശത്രുക്കളായി ചാപ്പയടിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp national executive
News Summary - All that happened here was praising
Next Story