Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightചെ​െ​ങ്കാ​ടി​യു​ടെ...

ചെ​െ​ങ്കാ​ടി​യു​ടെ വ​ർ​ത്ത​മാ​നം

text_fields
bookmark_border
ചെ​െ​ങ്കാ​ടി​യു​ടെ വ​ർ​ത്ത​മാ​നം
cancel

തമിഴ്നാട്ടിൽനിന്നെത്തിയ ഒരുപറ്റം കർഷകർ കുറെ ആഴ്ചകളായി ഡൽഹിയിൽ സമരങ്ങളുടെ വേദിയായ ജന്തർമന്തറിൽ സത്യഗ്രഹമിരിപ്പുണ്ട്. അവരുടെ പക്കൽ കുറെ മനുഷ്യരുടെ തലയോട്ടികളുണ്ട്. കൃഷി നടത്തി മുടിഞ്ഞ് പിടിച്ചുനിൽക്കാൻ വഴിയില്ലാതെ ആത്മഹത്യ ചെയ്തവരുടെ തലയോട്ടികൾ. അർധനഗ്ന വേഷത്തിൽ ആഴ്ചകൾ തെരുവിൽ കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നു കണ്ടതോടെ, സമരത്തി​െൻറ മുഖം അവർ മാറ്റി. ചത്ത എലിയെയും പാമ്പിനെയുമൊക്കെ കടിച്ചുപിടിച്ച് മണിക്കൂറുകൾ പൊരിവെയിലത്തു നിൽക്കും. അതും ഒരു പ്രതിഷേധമത്രെ. ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇതൊക്കെയായിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് ആരോ ചിലർ ചേർന്ന് പ്രധാനമന്ത്രിക്കു നിവേദനം കൊടുക്കാൻ അതിൽ കുറെപ്പേരെ അദ്ദേഹത്തി​െൻറ ഒാഫിസിനു മുന്നിൽ എത്തിച്ചത്. അർധനഗ്ന വേഷത്തിൽതന്നെയായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെയാണോ എന്നറിയില്ല, കൂടിക്കാഴ്ചയൊന്നും തരപ്പെട്ടില്ല. നിരാശയോടെ മടങ്ങുേമ്പാൾ ഒരാൾ രോഷം പൂണ്ട് വണ്ടിയിൽനിന്ന് ചാടിയിറങ്ങി തുണിയുരിഞ്ഞു. കൂട്ടത്തിൽ മറ്റുള്ളവരും ചാടിയിറങ്ങി അതേ പണി കാണിച്ചു. നിലത്ത് കിടന്നുരുണ്ടു.  ഇന്ത്യയുടെ അധികാര സിരാകേന്ദ്രമായ റെയ്സിന കുന്നിലെ ജനാധിപത്യ വാഴ്ചയെ തുണിയുരിഞ്ഞ് അപഹസിച്ചു. ഒടുവിൽ പൊലീസ് കർഷകരെ അറസ്റ്റു ചെയ്തു മാറ്റി.

സമരം ഇപ്പോഴും തുടരുകയാണ്. അവർക്ക് കടങ്ങൾ ഇളവു ചെയ്തു കിട്ടണം. യു.പിയിലെ കർഷകർക്ക് തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റാൻ 36,000 രൂപയുടെ കടാശ്വാസം കൊടുത്തെങ്കിൽ, അതേ പ്രശ്നങ്ങളുള്ള തമിഴ്നാട്ടുകാർ ചോദിക്കുന്നത് 24,000 കോടിയുടെ വായ്പ ഇളവു കിട്ടാനാണ്. തങ്ങളെ കരാർ കർഷകരാക്കി ലാഭമൂറ്റുന്ന കോർപറേറ്റ് വ്യവസായികളുടെ കെണിയിൽനിന്ന് രക്ഷിക്കാനാണ്. വരൾച്ചക്കും ആത്മഹത്യക്കുമിടയിൽ ഇൗ കർഷകർ നിരവധി പ്രശ്നങ്ങളുടെ മുനമ്പിലാണ്. ഇനിയെങ്ങാൻ കടുംകൈകളിലേക്ക് തിരിഞ്ഞാൽ പോലും ഡൽഹിയിലെ സമരക്കാരെ സമാധാനിപ്പിക്കാൻ എന്തെങ്കിലും സർക്കാർ ചെയ്യുന്ന ലക്ഷണം കാണുന്നില്ല. ആധാറും പാനും ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ പേമ​െൻറുമെല്ലാം കൊണ്ട് വരിഞ്ഞുമുറുക്കുന്ന ൈഷനിങ് ഇന്ത്യയിൽ കർഷകർക്കല്ല, കോർപറേറ്റുകൾക്കാണ് വില. സബ്സിഡിയും ഭക്ഷ്യസുരക്ഷയും തൊഴിലും ജീവനോപാധികളുമൊക്കെ തട്ടിപ്പറിച്ചെടുത്ത് നവംനവമായ പരിഷ്കാരങ്ങൾ കൊണ്ടുവരുകയാണ് സർക്കാർ. അധ്വാനിക്കുന്നവ​െൻറയും ഭാരം ചുമക്കുന്നവ​െൻറയുമൊക്കെ രോദനം ഉച്ചഭാഷിണി വെച്ച് ഉറക്കെ കേൾപ്പിക്കുന്ന കൂട്ടരായി ചമയുന്നതിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ ആരും പിന്നാക്കമല്ലെങ്കിലും, അക്കാര്യത്തിൽ കുത്തക ചെെങ്കാടി പിടിച്ചവർക്കാണ്. തൊഴിലാളിവർഗ, അധ്വാനവർഗ സിദ്ധാന്തത്തി​െൻറ ഇൗണവുമായി സി.പി.എമ്മി​െൻറയും സി.പി.െഎയുടെയും മറ്റും ചില നേതാക്കൾ ജന്തർമന്തറിലെ അർധനഗ്നരെ കണ്ട് അനുതാപം അറിയിക്കാതിരുന്നില്ല. എന്നാൽ, ആ പ്രദർശനംകൊണ്ട് െഎക്യദാർഢ്യം അവസാനിപ്പിച്ച് അവർ സമരക്കാരെ ജന്തർമന്തറിൽതന്നെ ഇേട്ടച്ചു പോയി.

ഇന്ത്യയിലെ ഇടതു പാർട്ടികൾക്ക് എന്തു സംഭവിക്കുന്നുവെന്നതി​െൻറ ചെറിയൊരു ഉദാഹരണമാണ് പറഞ്ഞുവെച്ചത്. വേറെയും പറയാം. ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്ന വിധമല്ല ബി.ജെ.പി പാർലമ​െൻറ് നടത്തിക്കൊണ്ടുപോകുന്നതെന്നത് പുതിയ കാര്യമൊന്നുമല്ല.  ബജറ്റ് സമ്മേളനത്തിൽ ധനബില്ലിൽ 40 ഭേദഗതികളാണ് സർക്കാർ കൊണ്ടുവന്നത്. അതിലെ പ്രസക്തമായ വിഷയങ്ങൾ പലതും ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടു കഴിഞ്ഞു. ലോക്സഭയിലാണ് ഇൗ ഭേദഗതികൾ ആദ്യം കൊണ്ടുവന്നത്. എന്നാൽ, അതത്രയും ചൂണ്ടിക്കാണിക്കാൻ ലോക്സഭയിലെ ഇടതു നിരക്ക് എത്രത്തോളം കഴിഞ്ഞു? ലോക്സഭയിലെ ഇടതു തലയെടുപ്പിന്, സോമനാഥ് ചാറ്റർജി വരെയുള്ളവർക്കു ശേഷം സംഭവിച്ച ഗതികേടി​െൻറ കാര്യമാണ് അതു പറഞ്ഞുതരുന്നത്. സർക്കാറി​െൻറ വഴിവിട്ട പോക്കുകൾ തുടക്കത്തിലേ തിരിച്ചറിയാനും യഥാർഥ പ്രതിപക്ഷമായി നിന്ന് അത് ഉയർത്തിക്കൊണ്ടു വരാനുമുള്ള കഴിവ് ഇടതുപാർട്ടികൾക്കിടയിൽ അന്യംനിന്നു പോയിരിക്കുന്നു. പാർട്ടി ടിക്കറ്റിൽ പാർലെമൻറിലെത്തിയവർക്ക് എഴുന്നേറ്റുനിന്ന് കാര്യങ്ങൾ പറയാനുള്ള ഉശിരും തിരിച്ചറിവും കുറവ്. പശ്ചിമ ബംഗാളിൽ മുട്ടുകുത്തിച്ച തൃണമൂൽ കോൺഗ്രസും എൽ.ഡി.എഫ് പാളയം വിട്ടുപോയ ഇടതു മനസ്സുകളും ഒക്കെയാണ് സി.പി.എം തിരിച്ചറിയാത്ത പിശകുകൾ സഭയിൽ ഉയർത്തിക്കൊണ്ടു വരുന്നത്. ശക്തമായ ആശയ പിൻബലമുള്ള യുവനിരയെ വളർത്തിയെടുക്കുകയോ, അവർക്ക് അവസരം കൊടുക്കാതിരിക്കുകയോ ചെയ്തതു വഴി പാർലമ​െൻറിൽ സി.പി.എമ്മി​െൻറ സാന്നിധ്യം രാജ്യസഭയിലെ സീതാറാം യെച്ചൂരിയിലോ, ലോക്സഭയിലെ ഒറ്റയിലോ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.

ഹർകിഷൻ സിങ് സുർജിത് വെറും ഇടനിലക്കാരനായി പരിഹസിക്കപ്പെട്ട കാലമുണ്ട്. കോൺഗ്രസിതര, ബി.ജെ.പിയിതര മതേതര പാർട്ടികളെക്കുറിച്ചു സംസാരിച്ചു പോന്ന ഇ.എം.എസി​െൻറ കാലത്തുനിന്ന് സുർജിതിലൂടെ പാർട്ടി കടന്നുപോകുേമ്പാൾ ബി.ജെ.പി മുഖ്യശത്രുവായി മാറുകയും,  കോൺഗ്രസുമായുള്ള ചങ്ങാത്തത്തി​െൻറ അടവു നയം രൂപപ്പെടുകയും ചെയ്തിരുന്നു. കോൺഗ്രസി​െൻറ പിന്തുണയുള്ള മൂന്നാം മുന്നണിയും മൂന്നാം ബദലി​െൻറ കൈത്താങ്ങുള്ള കോൺഗ്രസുമൊക്കെ പരീക്ഷിക്കപ്പെട്ട കാലം. കോൺഗ്രസിനെയും പ്രാദേശിക കക്ഷികളെയും കൂട്ടിയിണക്കുന്നതിൽ പാലമായി നിന്ന ചരിത്രത്തിലൂടെ, പുറംപിന്തുണയുടെ ഒന്നാം യു.പി.എ സർക്കാറിലേക്ക് വരെ സുർജിത് സി.പി.എമ്മിനെയും ഇടതുപാർട്ടികളെയും വഴിനടത്തി. ആണവ കരാറും സിംഗൂരും നന്ദിഗ്രാമുമെല്ലാം ചേർന്ന് ബന്ധങ്ങളും പശ്ചിമ ബംഗാൾ ഭരണംതന്നെയും തകർത്തെറിഞ്ഞപ്പോൾ നിലപാടുകൾ വ്യാഖ്യാനിക്കുന്നത് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. കാരാട്ടി​െൻറ കാർക്കശ്യത്തിൽനിന്ന് സുർജിതി​െൻറ മെയ്വഴക്കമുള്ള സീതാറാം യെച്ചൂരിയിലേക്ക് പാർട്ടിയുടെ ചെേങ്കാൽ എത്തിയിട്ടും പ്രതിപക്ഷനിരയിൽ ഇടതുപാർട്ടികൾ പാലമായി മാറുന്നില്ല. പ്രതിപക്ഷത്ത് ഒതുങ്ങി ഒരു മൂലയിലാണ് ഇന്ന് ഇടതി​െൻറ സ്ഥാനം. ജനാധിപത്യ -മതേതര സങ്കൽപങ്ങൾ അട്ടിമറിച്ച് വർഗീയ രാഷ്ട്രീയം മേധാവിത്വം നേടുകയും ഇടതുപക്ഷത്തിന് ദഹിക്കാത്ത ഒട്ടനവധി പരിഷ്കരണ വൈകല്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും, നഷ്ടപ്പെട്ട ഇടം കണ്ടെടുക്കാൻ നായകസ്ഥാനത്തു നിൽക്കുന്ന സി.പി.എമ്മിന് കഴിയുന്നില്ല.

പകരം, സി.പി.എമ്മി​െൻറ നേതൃത്വത്തിൽ ഇടതു ചേരി ബി.ജെ.പി വിരുദ്ധ പക്ഷത്തോട് കടുത്ത മത്സരത്തിലാണ്. ബിഹാറിൽ ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിൽ അംഗമാകാതെ ഇടതു പാർട്ടികൾ വേറിട്ടു മത്സരിച്ചു. യു.പിയിലും അതുതന്നെ ആവർത്തിച്ചു. വരുന്നയാഴ്ച നടക്കാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ഏഴ് ഇടതു പാർട്ടികളുടെ വേറിട്ട മത്സരമാണ് നടക്കുന്നത്. സ്വന്തം ആശയങ്ങൾ മുന്നോട്ടു വെക്കുന്നതിനും സ്വന്തമായ ഇടം നേടുന്നതിനുമൊക്കെ തെരഞ്ഞെടുപ്പുകളിലെ ഇൗ നിലപാട് ഗുണകരമത്രെ. സ്വന്തമായ ആശയാദർശങ്ങൾ സ്വന്തമായ ഇടം ഉണ്ടാക്കിക്കൊടുത്തു പോന്ന ഇടങ്ങളിലെ കാഴ്ച എന്താണ്? മൂന്നര പതിറ്റാണ്ട് തുടർച്ചയായി ഭരിച്ച പശ്ചിമ ബംഗാളിൽ സി.പി.എമ്മിനെ തൃണമൂൽ കോൺഗ്രസ് മാത്രമല്ല ഇന്ന് തള്ളിമാറ്റുന്നത്. കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പു നടന്ന നിയമസഭ മണ്ഡലത്തിൽ സി.പി.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായത് ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പിൽ മമതയോടു പകരംചോദിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോൾ, സി.പി.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയത് കോൺഗ്രസ്. മമതയുടെ രാഷ്ട്രീയം ദുഷിക്കുേമ്പാൾ പശ്ചിമ ബംഗാൾ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. സി.പി.എമ്മിനെ താഴെയിറക്കിയ മമതയെ പിന്തള്ളി അധികാരം പിടിക്കാൻ ബി.ജെ.പി ശ്രമിക്കുേമ്പാൾ നിസ്സഹായരായി മാറുകയാണ് സി.പി.എം. ഇടതി​െൻറ ആശയാദർശങ്ങൾ നെഞ്ചേറ്റിയവർ കാവിമനസ്സുകളായി മാറുന്ന വിചിത്ര കാഴ്ച.

സമാന സ്ഥിതിവിശേഷം കേരളത്തിലും
സി.പി.എം കുടുംബങ്ങൾ ചെറുപ്പക്കാരിലൂടെ ബി.ജെ.പി കുടുംബങ്ങളായി രൂപാന്തരപ്പെടുന്ന കാഴ്ച കേരളത്തിലുമുണ്ട്. സംസ്ഥാനത്ത് അധികാരമുള്ളതു കൊണ്ട് ചുകപ്പിൽനിന്ന് കാവിയിലേക്കുള്ള നിറപ്പകർച്ചക്ക് ബി.ജെ.പി ലക്ഷ്യമിടുന്ന വേഗം നേടാൻ കഴിയുന്നില്ലെന്നു മാത്രം. എന്നാൽ, എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പരീക്ഷിക്കുന്നതി​െൻറ വിരക്തിക്ക് ആക്കം കൂട്ടുന്നവിധം ജനകീയാടിത്തറ നഷ്ടപ്പെടുത്താനാണ് 11 മാസമായി പിണറായി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന ദുരന്തമാണ് കാവിയുടെ തള്ളിക്കയറ്റത്തിനിടയിൽ ആശങ്കയോടെ കേരളം ഏറ്റുവാങ്ങിവരുന്നത്. ഇടതി​െൻറ ചിന്താധാരയല്ല, പുറം ഉപദേശികളാണ് എൽ.ഡി.എഫ് സർക്കാറി​െൻറ കരുത്ത്. അന്നേരം, ‘എല്ലാം ശരിയാവു’കയല്ല, പലതും കുളമാവുകയാണ്. ദുർഗന്ധം വമിപ്പിച്ച അഞ്ചു വർഷത്തിനു ശേഷം 11 മാസംകൊണ്ടു തന്നെ, ഉമ്മൻ ചാണ്ടിയാണ് ഭേദമെന്നു ജനത്തെക്കൊണ്ടു ചിന്തിപ്പിക്കാൻ പിണറായി വിജയനു കഴിഞ്ഞിരിക്കുന്നു. പശ്ചിമ ബംഗാൾ കൈവിട്ടുപോയ ദുരനുഭവം ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾക്കാകെട്ട, കേന്ദ്ര നേതൃത്വത്തിന് കെൽപില്ല. അധികാരമുള്ള കാലത്ത് അഹങ്കാരത്തോടെ പ്രകാശ് കാരാട്ടിനെയും കേന്ദ്ര നേതൃത്വത്തെയും വരുതിയിൽ നിർത്താനാണ് ബുദ്ധദേവും മറ്റു പശ്ചിമ ബംഗാൾ നേതാക്കളും ശ്രമിച്ചുപോന്നത്. ഇന്നിപ്പോൾ സി.പി.എമ്മിന് വളക്കൂറു ബാക്കിയുള്ള ഏക സംസ്ഥാനത്തെ സ്വേച്ഛാപരമായ വഴിവിട്ട പോക്കുകൾ തിരുത്താൻ സീതാറാം യെച്ചൂരിക്ക് കെൽപില്ല. ഭരണവും പാർട്ടിയും കേന്ദ്ര നേതൃത്വവും പോക്കറ്റിലാക്കി നടന്ന പശ്ചിമ ബംഗാൾ ഘടകത്തെയാണ് ഇന്ന് കേരളം പ്രതിഫലിപ്പിക്കുന്നത്. 

ജനകീയ പ്രശ്നങ്ങളും ദേശീയ ദുര്യോഗങ്ങളും ഉയർത്തിക്കാട്ടാനും, അതിനെതിരെ മുന്നിട്ടിറങ്ങാനും കെടുതി അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കാനും ഇടതു പാർട്ടികൾക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കഴിയുന്നില്ല. കുത്തകവത്കരണം, സ്വകാര്യവത്കരണം, ഉദാരീകരണം, അഴിമതി, ജനാധിപത്യ -മതേതര സങ്കൽപങ്ങളുടെ അടിത്തറ മാന്തൽ എന്നിങ്ങനെ ഇടതു പാർട്ടികൾതന്നെ തിരിച്ചറിഞ്ഞ നിരവധി വിഷയങ്ങൾ ഇന്ത്യൻ ജനത മുെമ്പന്നത്തേക്കാൾ അതിരൂക്ഷമായി ഇന്ന് അനുഭവിച്ചുപോരുന്നുണ്ട്. ഇടതുപക്ഷത്തിന് പ്രവർത്തിക്കാൻ മുെമ്പന്നത്തേക്കാൾ ഇടമുള്ള കാലം. പക്ഷേ, ജന്തർമന്തറിലെ കർഷകരെ എന്നപോലെ എല്ലാം വിട്ടുകളഞ്ഞ് സി.പി.എം വേറെ വഴിയിലാണ്. ആഭ്യന്തരമായ പ്രതിസന്ധികളുടെ നീർക്കയത്തിലാണ് എന്നത് ഒരു വിഷയം. കാലത്തിനൊത്ത മാറ്റത്തി​െൻറ കണ്ടെടുപ്പ് നടത്താനോ ആശയാദർശ സമ്പന്നത ഉയർത്തിക്കാട്ടാനോ കഴിയാത്ത വിധം,  കോൺഗ്രസി​െൻറയും ബി.ജെ.പിയുടെയുമൊക്കെ ബി ടീമായി മാറിേപ്പാവുന്ന ദുഃസ്ഥിതി. ആഭ്യന്തരമായ പ്രശ്നങ്ങെള ആശയപ്പൊലിമകൊണ്ട് മറച്ചുപിടിക്കാൻ പറ്റിയ നേതാക്കൾ അന്യംനിന്ന പരുവത്തിൽകൂടിയാണ് സി.പി.എം. ആശയാദർശവും വിശ്വാസ്യതയും നഷ്ടപ്പെട്ട, വേറിട്ടതൊന്നും കാഴ്ചവെക്കാനില്ലാത്ത ഉപയോഗിച്ചു തീർന്ന ശക്തിയായി സി.പി.എമ്മും അതുവഴി ഇടതു പാർട്ടികളും മാറിയെന്ന തോന്നൽ ശക്തിപ്പെടുന്നു. ധാർഷ്ട്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ട് സ്വേച്ഛാപരമായ വല്യേട്ടൻ മനോഭാവത്തിലാകെട്ട, തരിമ്പും മാറ്റമില്ല. അവരെ താങ്ങും തണലുമായി കാണുന്ന മറ്റ് ഇടതു പാർട്ടികൾ വേറെ വഴിയില്ലാതെ ഗതികേടിലും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - talk of red flag
Next Story