Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_right...

കു​ടും​ബ​ത്തി​നു​ള്ളി​ലെ സാ​മൂ​ഹി​ക ഇ​ടം

text_fields
bookmark_border
കു​ടും​ബ​ത്തി​നു​ള്ളി​ലെ സാ​മൂ​ഹി​ക ഇ​ടം
cancel

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ലോക്​ഡൗണിൽ എല്ലാവരും എല്ലാ സമയത്തും ഇപ്പോൾ ഒരുമിച്ചിരിക്കുന്ന സ്​ഥലം വീടാണ്. ഓഫിസ്​ ജോലിയുള്ള ഏറെപ്പേരും വീട്ടിലിരുന്നാണ് പണിയെടുക്കുന്നത്. ജൂൺ ഒന്നു മുതൽ കുട്ടികളുടെ സ്​കൂളും വീട്ടിനുള്ളിലാണ്. ഓഫിസ്​, സ്​കൂൾ എന്നിവ ഔദ്യോഗികമായി വീടിനുള്ളിൽ ഇടംപിടിച്ചിരിക്കെ, അടിസ്​ഥാനപരമായ വലിയ മാറ്റങ്ങൾ കുടുംബത്തിനുള്ളിലും കുടുംബബന്ധങ്ങളിലും സംഭവിക്കേണ്ടതുണ്ട്. വീട്ടിലിരുന്ന് ഓഫിസ്​ ജോലി ചെയ്യുന്ന പുരുഷനും സ്​ത്രീക്കും തുല്യ ഇടവും പരിഗണനയും പദവിയും കുടുംബത്തിനുള്ളിൽ ലഭിക്കണം. സ്​കൂളിലിരുന്ന് പഠിക്കേണ്ടിയിരുന്ന കുട്ടികൾക്ക് അവകാശപ്പെട്ട സാമൂഹിക ഇടത്തി​​െൻറ തുല്യ പങ്കുവെപ്പ്​ കുടുംബത്തിനുള്ളിൽ ഉറപ്പാക്കാനാവണം. എല്ലാവർക്കും പ്രത്യേക മുറികൾ എന്ന അർഥത്തിലല്ല ഈ ആശയം അവതരിപ്പിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ബാധകമായ ജനാധിപത്യപരമായ ഇടം പങ്കുവെക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇതൊരു തന്ത്രപ്രധാനമായ,സാമൂഹികമായ രോഗപ്രതിരോധ വ്യവസ്​ഥയുണ്ടാക്കൽ കൂടിയാണ്. അതുണ്ടായില്ലെങ്കിൽ, വീട് ഒരു പുരുഷാധികാര നിർമിത സ്വകാര്യസ്​ഥലമായിത്തന്നെ എന്നെന്നും തുടരുകയാണെങ്കിൽ അതിനുള്ളിൽ മുഴുവൻ സമയവും അകപ്പെട്ടുകിടക്കുന്ന സ്​ത്രീകളും കുട്ടികളും കൂടുതൽ മാനസിക വിഭ്രാന്തികളിലേക്കും അസന്തുഷ്​ടിയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യ ശ്രമത്തിലേക്കുംകൂപ്പുകുത്താൻ അധിക സമയം വേണ്ട. 

കോവിഡ് പ്രതിരോധത്തിൽ ലോകത്തിനു മുന്നിൽ വിജയകരമായ അനുഭവങ്ങൾ കാഴ്ചവെച്ച രാഷ്​ട്രീയാധികാര രംഗത്തെ സ്​ത്രീകളിൽ ഒരാളാകാൻ ശൈലജ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്. അത്രയും ജനകീയതയും നേതൃശേഷിയുമുള്ള ഒരു മന്ത്രിയാണ് വനിത വകുപ്പും കൈകാര്യംചെയ്യുന്നത് എന്നത് കേരളത്തിൽ വലിയൊരു അനുകൂലഘടകമാണ്​. കോവിഡ് വൈറസിനു നേരെ യുദ്ധകാലാടിസ്​ഥാനത്തിൽ ശൈലജ ടീച്ചർ നടത്തുന്ന പഠനങ്ങളും ഏകോപനങ്ങളും സമാനമായി, സാമൂഹിക കുടുംബശരീരങ്ങളെ വിഷമയമാക്കുന്ന ആൺകോയ്മയെന്ന മാരക വൈറസിനുനേരെക്കൂടി അടിയന്തരമായി ഉണ്ടാകട്ടെ. എഴുത്തുകാരിയായ ബിലു പത്മിനി നാരായണനും ഭാഗ്യലക്ഷ്മിയും ​േഫസ്​​ബുക്കിലെഴുതിയ അനുഭവങ്ങൾ കേരളത്തിലെ ജനസംഖ്യയിലെ പകുതിയോളം വരുന്ന സ്​ത്രീകളും പെൺകുട്ടികളും പല രൂപങ്ങളിൽ അനുഭവിക്കുന്നതാണ്. പ്രതികരിക്കാനോ തുറന്നുപറയാനോ ഭയമുള്ളവരായി തുടരുകയാണ് ഇപ്പോഴും അവരുടെ ജീവിതങ്ങൾ.

ജൂൺ ഒന്നിന് സ്​കൂൾ തുറന്ന ദിവസം വിക്ടേഴ്സ്​ ചാനലിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസെടുത്ത സായി ശ്വേത ടീച്ചർക്കുനേരെയുണ്ടായ പരസ്യമായ സൈബർ ആക്രമണത്തിൽ കണ്ട അപമാനങ്ങൾ അതി​​െൻറ വേറൊരു രൂപമാണ്. ആത്മവിശ്വാസത്തോടെ തൊഴിലെടുക്കുന്ന സ്​ത്രീകൾക്കുനേരെ കു​െറക്കൂടി രൂക്ഷത കൂടിയ അപമാനങ്ങൾ, മാനസികമായി മാത്രമല്ല, ശാരീരികമായ മർദനമടക്കമാണ് വീടുകൾക്കുള്ളിൽ സംഭവിക്കുന്നത്. അതാകട്ടെ, കുടുംബമെന്ന സ്വകാര്യ മണ്ഡലത്തിൽ സംഭവിക്കുന്നതുകൊണ്ട് പ്രത്യക്ഷത്തിൽ ദൃശ്യവുമല്ല. ഈ സാഹചര്യത്തിലാണ് ബിലുവും ഭാഗ്യലക്ഷ്മിയുമൊക്കെ സ്വന്തം കുടുംബത്തിനുള്ളിലെ ആണധികാര വ്യവസ്​ഥയെ തുറന്നുകാണിക്കുന്നതിൽ വലിയ ആദരവർഹിക്കുന്നത്. അന്തസ്സായി തൊഴിലെടുത്ത് ജീവിക്കാനുള്ള തുല്യപൗരയെന്ന അവകാശവും നീതിയും അഭിമാനവും നിഷേധിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതി​​െൻറ അനുഭവങ്ങളെക്കുറിച്ചാണവർ എഴുതിയത്. 

പുതിയ കേരളസമ്പദ്ഘടനയിലെ തകർച്ചയെ അതിജീവിക്കുന്നതിനും മുന്നോട്ടുള്ള വികസനത്തിനുമായി എങ്ങനെയാണ് വിദ്യാസമ്പന്നരായ സ്​ത്രീകളുടെ ബൗദ്ധികശേഷികളെ, വൈദഗ്​ധ്യങ്ങളെ സർക്കാർ ഉപയോഗപ്പെടുത്താൻ പോകുന്നത്? ആരുടെയും അധികാരസ്​ഥാപനത്തിനുള്ള ഇടമായല്ല, ജനാധിപത്യപരവും തുല്യപൗരാവകാശങ്ങളും തുല്യനീതിയും നടപ്പിലാകുന്ന സാമൂഹികതയുടെ അടിസ്​ഥാന ഇടങ്ങളായി കുടുംബങ്ങൾ മാറു​േമ്പാഴാണ് സാമൂഹിക, സാമ്പത്തികവികസനത്തി​​െൻറ ഭാഗമായുള്ള പങ്കാളിത്തവും സന്തോഷങ്ങളും സ്​ത്രീകൾക്ക് ആസ്വദിക്കാനാവുക. 

ലോക്​ഡൗൺകാലത്ത് എല്ലാവരും വീട്ടിലിരിക്കുന്ന വേളയിൽ പുരുഷന്മാർ വീട്ടുജോലികളിൽ സ്​ത്രീകളെ സഹായിക്കാൻ ശ്രമിക്കണമെന്ന് കേരളത്തി​​െൻറ മുഖ്യമന്ത്രി ആദ്യഘട്ടത്തിലെ ഒരു പത്രസമ്മേളനത്തിനിടയിൽ പറഞ്ഞത് എല്ലാവരും ഓർക്കുന്നുണ്ടാവും. ഒരു മുഖ്യമന്ത്രി പറഞ്ഞാൽ ഒരു ദിവസം കൊണ്ട് മാറുന്നതല്ല കുടുംബത്തിനുള്ളിലൂടെ നൂറ്റാണ്ടുകളായുള്ള പുരുഷാധിപത്യപ്രവർത്തനങ്ങൾ എന്ന് സാമൂഹികശാസ്​ത്രം പഠിച്ചിട്ടുള്ളവർക്കറിയാം. എങ്കിലും, ഓരോ കാലത്തി​​െൻറ സമ്മർദങ്ങൾക്കനുസരിച്ച് പുരുഷാധിപത്യ സ്വഭാവത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്നിരി​െക്ക അൽപസ്വൽപ നീക്കുപോക്കുകൾക്കെങ്കിലും വീട്ടിലെ പുരുഷന്മാർ തയാറായേക്കും എന്ന പ്രതീക്ഷ ആ പ്രസ്​താവനയിൽ കണ്ട് സന്തോഷിച്ച സ്​ത്രീകളുണ്ട്.  

വീട്ടുജോലികളിൽ പുരുഷന്മാരുടെ പങ്ക്, സഹായം എന്നതിൽനിന്ന് തുല്യ ഉത്തരവാദിത്തം എന്നനിലയിലേക്ക്​ ഉയർത്തണം. അപ്പോഴാണ്​ അത്​ ഗാർഹിക ഇടത്തിലെ സ്​ത്രീകളുടെ അദൃശ്യവും അത്യധ്വാനമുള്ളതും വേതനമില്ലാത്തതും അതിനാൽ സാമൂഹിക അംഗീകാരമോ ബഹുമാനമോ കിട്ടാത്തതുമായ തൊഴിൽ ചൂഷണത്തെ അഭിസംബോധന ചെയ്യലായി മാറുക. ലോക്​ഡൗൺകാലത്ത് കുടുംബങ്ങളിൽ വീട്ടുജോലികളിൽ പുരുഷന്മാരും സ്​ത്രീകളും പങ്കെടുത്ത സമയവും വീട്ടുജോലിയുടെ തരങ്ങളും എന്തൊക്കെയാണെന്ന് ഗവേഷണപഠനം നടത്തുന്നത് നന്നായിരിക്കും. ലോക്​ഡൗൺ കാലത്തിനു മുമ്പും ലോക്​ഡൗൺ കാലത്തും സ്​ത്രീകൾ നേരിടുന്ന സമ്മർദങ്ങളു​െടയും ഗാർഹിക പീഡനങ്ങളു​െടയും വിവരങ്ങൾ വിശദമായി പഠിക്കാനും വിശകലനം ചെയ്യാനും സാധിക്കണം. സംസ്​ഥാന വനിത വകുപ്പ്​ ഇത്തരം അടിയന്തര പഠനം നടത്തണം.

പൊതുവിടത്തിലെ തൊഴിലുകളിൽ ഷിഫ്റ്റ് സമ്പ്രദായമുള്ളതുപോലെ വീട്ടുജോലികളിലും ഷിഫ്റ്റ് സമ്പ്രദായം പരീക്ഷിക്കപ്പെടണം. അതുറപ്പാക്കി ആ സമയത്ത് സ്​ത്രീകളെ വേതനമുള്ള ജോലികളിലേക്ക് കൂട്ടത്തോടെ പുറത്തേക്കിറക്കാനാകണം. പുതിയ കേരളത്തി​​െൻറ നവ തൊഴിൽ മേഖലകളിൽ സ്​ത്രീകളുടെ പങ്കാളിത്തവും സംഭാവനയും അങ്ങനെ ഉറപ്പുവരുത്തണം. അതല്ലെങ്കിൽ നവകേരള നിർമിതിയെ സഹായിക്കുന്ന കല, സാഹിത്യ, സാംസ്​കാരിക മേഖലകളിൽ മുഴുകാനുള്ള അവസരമുണ്ടാക്കണം. എങ്കിൽമാത്രമേ, നമ്മുടെ പുരുഷന്മാരും ആൺകുട്ടികളും പാചകമടക്കമുള്ള മുഴുവൻ വീട്ടുജോലികളും പഠിക്കാൻ നിർബന്ധിതരാകൂ. വൈവിധ്യവും രുചികരവുമായ പോഷക പാചകവിദ്യയും ശുചിത്വവുമടങ്ങുന്ന ഹൗസ്​ കീപ്പിങ്​ നമ്മുടെ സ്​കൂളുകളിൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വരണം.

അമ്മയിൽനിന്ന് പെൺകുട്ടികളിലേക്കുമാത്രം പകരലായിട്ടല്ല, സ്​കൂളുകളിൽനിന്ന്  ഭാഷയും മറ്റും പഠിക്കുന്നതുപോലെ പരിശീലകരായ അധ്യാപകരിൽനിന്ന് ആൺകുട്ടികളും പെൺകുട്ടികളും ഇനി പാചകവും വീടുവൃത്തിയാക്കലും പഠിക്കണം. വീട്ടിൽ അമ്മയു​െടയും അച്ഛ​​​െൻറയും മേൽനോട്ടത്തിൽ  ആൺകുട്ടികളും പെൺകുട്ടികളും ആ ഗൃഹപാഠങ്ങൾ ചെയ്യട്ടെ. അധ്യാപകർ വീടുകളിൽ വന്ന് മൂല്യനിർണയം നടത്തട്ടെ.
ഒപ്പമുള്ള മനുഷ്യരെ ഉപദ്രവിക്കാതെയും അപമാനിക്കാതെയും അവരുടെ പൗരാവകാശങ്ങൾ നിഷേധിക്കാ​െതയും ജീവിതത്തിൽ, സമൂഹത്തിലാകെ സന്തോഷം നിറക്കുന്ന ജനതയുടെ കേരളമാതൃക വളർത്തിയെടുക്കണമെങ്കിൽ ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്​ത്രീകളുടെ ജീവിതദുരിതങ്ങളെയാണ് ആദ്യം അഭിസംബോധന ചെയ്യേണ്ടത്. അതിൽ തന്നെയും ദരിദ്രരും ജാതീയമായും മതപരമായും ലൈംഗിക ന്യൂനപക്ഷമായും അടിച്ചമർത്തപ്പെട്ട സ്​ത്രീകളുടെ ജീവിതത്തെ സവിശേഷമായും മുന്നിൽക്കാണണം. കാരണം, ആത്മാഭിമാനവും സ്വാശ്രയത്വവും സ്വാതന്ത്ര്യവുമെല്ലാം സാമൂഹികവും വൈയക്തികവുമായ ആനന്ദങ്ങളുമായി ബഹുതലങ്ങളിലാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlesocial distancingcovid lockdown
News Summary - Social Distancing in Home -Malayalam Article
Next Story