ന​വോ​ത്ഥാ​ന​വും ചെ​രിപ്പും ഷ​ഹ​ല പ്രോ​ട്ടോ​കോ​ളും

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഷ​ഹ​ല ഷെ​റി​ൻ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ടു​ ചെ​യ്യ​പ്പെ​ട്ട മൂ​ന്നാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. മ​റ്റു ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും പാ​മ്പു​ക​ടി​യേ​റ്റ​വ​രെ വി​ഷ​വൈ​ദ്യ​ന്മാ​രാ​ണ് ചി​കി​ത്സ​ിച്ച​ത്. അ​തി​നാ​ൽ, കൃ​ത്യ​മാ​യ ചി​കി​ത്സ അ​വ​ർ​ക്ക് ല​ഭി​ക്കാ​തെ​പോ​യി എ​ന്ന തോ​ന്ന​ൽ ശ​ക്ത​മാ​യി​രു​ന്നു. സംസ്​ഥാനത്ത്​ അ​മ്പ​തി​ല​ധി​കം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വി​ഷ​ബാ​ധ ചി​കിത്സിക്കാ​നു​ള്ള മ​റു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്​. സുൽത്താൻ ബ​ത്തേ​രി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എത്തി​യ ഷ​ഹ​ല​ക്ക് ആ​ൻറി​വെ​നം ല​ഭി​ച്ചി​ല്ലെ​ന്നത്​​ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട ആ​രോ​ഗ്യ​പ്ര​ശ്ന​മാ​യി പാ​മ്പു​വി​ഷ​ബാ​ധ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് 2018 മേ​യിൽ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. പാ​മ്പു​വി​ഷ​ബാ​ധ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കി​ട്ട​ണ​മെ​ന്നും ചി​കി​ത്സ, മ​റു​മ​രു​ന്ന് ല​ഭ്യ​ത എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അം​ഗ​രാ​ജ്യ​ങ്ങ​ൾ ക​രു​തു​ന്നു. ഷ​ഹ​ല സം​ഭ​വത്തിൽ എ​വി​ടെ​യെല്ലാം തെ​റ്റു​ക​ൾ സാ​ധ്യ​മാ​കു​മോ അ​വ​യെ​ല്ലാം ഒ​ന്നി​ച്ചു വ​ന്നു​കൂ​ടി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​​​െൻറ കാ​ഴ്ച​പ്പാ​ടി​ൽ ഷ​ഹ്‌​ല​യു​ടെ മ​ര​ണം വി​ശ​ദച​ർ​ച്ച​യും പ​രി​ഗ​ണ​ന​യും അ​ർ​ഹി​ക്കു​ന്നു.

ക​ടി​യേ​റ്റ ​മാ​ത്ര​യി​ൽ കു​ട്ടി അ​ധ്യാ​പ​ക​രെ അ​റി​യിച്ചു. സ്‌​കൂ​ളി​ൽ ശാ​സ്ത്രം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​നുപോ​ലും കാ​ലി​ലെ മു​റി​വു ക​ണ്ടി​ട്ട് പാ​മ്പു​ക​ടി സാ​ധ്യ​ത​യു​ടെ തോ​ന്ന​ലു​ണ്ടാ​കാ​ത്ത​ത് നമ്മുടെ ദ​യ​നീ​യ​മാ​യ ശാ​സ്ത്രാ​വ​ബോ​ധം പ്ര​ക​ടമാക്കു​ന്നു. ര​ണ്ട്​ ആ​ണി​ക​ൾ ഒ​രേസ​മ​യം ത​റ​ച്ചു​ക​യ​റു​ക എ​ന്ന​ത്​ അ​സ്വാ​ഭാവി​കം എ​ന്നു പ​റ​ഞ്ഞ സ​ഹ​പാ​ഠി​യു​ടെ ശാ​സ്ത്ര​ബോ​ധം അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​ക​ണ​മ​ല്ലോ. ക്ലാ​സ്​​മു​റി​യിൽ വെ​റു​തെ​ കി​ട​ക്കു​ന്ന ആ​ണി​ക​ൾ ത​റ​ച്ചു​ക​യ​റു​ന്ന​ത് ന്യൂ​ട്ട​ൻ സി​ദ്ധാ​ന്ത​മ​നു​സ​രി​ച്ചും പ്ര​യാ​സ​മാ​ണ്. ഇ​ത് കേ​ര​ള​ത്തി​ലെ ശാ​സ്ത്ര​വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു. 

കു​ട്ടി​ക​ൾ ക്ലാ​സ്​​മു​റി​ക​ളി​ൽ ചെ​രിപ്പു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന നി​യ​മ​വും സ്‌​കൂ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട​ത്രേ! ചെ​രിപ്പു​കൾ പാ​ദ​ര​ക്ഷ​കളാണ​േല്ലാ. പാദത്തി​​െൻറ ആ​രോ​ഗ്യം ര​ക്ഷി​ക്കാ​ൻ ചെ​രിപ്പു​ക​ൾ​ക്കാ​വും എ​ന്നി​രി​ക്കെ എ​ന്ത് ശാ​സ്ത്ര​മാ​ണ് ചെ​രിപ്പു​ക​ൾ നി​രോ​ധി​ക്കു​ന്ന സ്‌​കൂ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത്? ക്ലാ​സ്​മു​റി​യി​ൽ ചെ​രിപ്പ് നി​രോ​ധി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യൊ​ന്നുമി​ല്ല. തെ​ളി​വു​ക​ളി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ചാ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്. ചെ​രിപ്പു​ക​ൾ മാ​റ്റി​വെക്ക​ണ​മെ​ന്ന ആ​ചാ​രം ശു​ദ്ധി​യും വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക​ബോ​ധ​ത്തി​ൽനി​ന്നു​ണ്ടാ​യ​താ​ണ്. ഇ​തുത​ന്നെ​യാ​ണ്, മ​റ്റു മാ​റ്റി​നി​ർ​ത്ത​ലു​ക​ളു​ടെ​യും ജാ​തീ​യമായ ഉ​ച്ച​നീ​ച​ത്വ​വുമാ​യി ബ​ന്ധ​പ്പെ​ട്ട കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​നം. ശു​ദ്ധി​യും വൃ​ത്തി​യു​മാ​യ ആ​ചാ​ര​ങ്ങ​ളാ​ൽ ബ​ന്ധ​പ്പെ​ട്ട​തു​കൊ​ണ്ട് മു​തി​ർ​ന്ന​വ​രി​ൽ പ​ല​രും ഇ​ത്​ അം​ഗീ​ക​രി​ക്കു​ന്നു. അ​വ​ർ അ​ങ്ങ​നെ​യു​ള്ള സാ​മൂ​ഹി​കാ​വ​സ്ഥ​യിലൂ​ടെ വ​ന്ന​വ​രും അ​ങ്ങ​നെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രും ആ​കു​ന്നു. പു​തി​യ​ ത​ല​മു​റ​യെ​യും അ​ങ്ങ​നെ​ത​ന്നെ പ​രി​ശീ​ലി​പ്പി​ച്ചാ​ൽ അ​നാ​ചാ​ര​ങ്ങ​ളി​ൽനി​ന്നു ന​വോ​ത്ഥാ​നം എ​ന്ന മി​ഴി​തു​റ​ക്ക​ൽ അ​പ്രാ​പ്യ​മാ​കും. ശാ​സ്ത്ര​സം​ബ​ന്ധി​യ​ല്ലാ​ത്ത ഈ ​അ​നാ​ചാ​രം കേ​ര​ള​ത്തി​ലാ​കെ നി​രോ​ധി​ക്കേ​ണ്ട​താ​ണ്. പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. അ​താ​യ​ത്, പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​ക​ര​ണം മാ​ത്ര​മ​ല്ല, മൂ​ല്യംകൂ​ടി​യാ​ണ്. ശാ​സ്ത്രീ​യ​ത​യു​ള്ള ഇ​ത്ത​രം അ​നേ​കം മൂ​ല്യ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ന​വോ​ത്ഥാ​നബോ​ധ്യ​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​ത്. 

ഷ​ഹ​ല ക​ട​ന്നു​പോ​യ ആ​ശു​പ​ത്രി​യ​നു​ഭ​വ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. പാ​മ്പു​ക​ടി​യേ​റ്റു എ​ന്നു​റ​പ്പി​ക്കാ​ൻ സുൽത്താൻ ബ​ത്തേ​രി ആ​ശു​പ​ത്രി​യി​ലും കാ​ല​താ​മ​സ​മു​ണ്ടാ​യി. മു​മ്പൊ​രു ആ​ശു​പ​ത്രി​യി​ൽ പാ​മ്പു​ക​ടി​ച്ച​താ​ണെ​ന്ന് നി​ർണ​യി​ക്കു​ക​യും ആ​ൻറി വെ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്ത​താ​ണ​ല്ലോ. എ​ന്നി​ട്ടുമെന്തേ രോ​ഗ​നി​ർണ​യം ത​ന്നെ വൈ​കിയ​ത് എ​ന്നറി​യി​ല്ല. ചി​കി​ത്സ വൈ​കി​യ​ത് മൂ​ന്നു കാരണം കൊണ്ടാകാം. ഒ​ന്ന്, പാ​മ്പു​വി​ഷ ചി​കി​ത്സ​യു​ടെ പ്രോ​ട്ടോ​കോ​ൾ ഇ​ല്ലാ​യ്‌​മ. ര​ണ്ട്, സ​മ്മ​ത​പ​ത്രം നൽകാ​നു​ണ്ടാ​യ താ​മ​സം. മൂ​ന്ന്, മൂ​ന്നു മ​ണി​ക്കൂ​ർ അ​ക​ലെ​യു​ള്ള ആ​ശുപത്രി​യി​ലേ​ക്ക് ചെ​യ്ത റ​ഫ​റ​ൽ.  

എ​ന്താ​ണ് പ്രോ​ട്ടോ​കോ​ൾ? ചി​കി​ത്സ പ്രോ​ട്ടോ​കോ​ളു​ക​ൾ ഗു​ണ​മേ​ന്മ മു​ന്നി​ൽ വെ​ച്ച് സ​മ​ഗ്ര​വും യു​ക്ത​വു​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു. പ്രോ​ട്ടോ​കോ​​ൾ നി​ല​വി​ലു​ള്ളി​ട​ത്ത്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും ചി​കി​ത്സ സ​ന്ന​ദ്ധ​ത​യും ത​ത്സ​മ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നു​ള്ള നൈ​പു​ണ്യ​വും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പാ​ക്കാ​നും കഴിയും. ഇ​ത​ല്ലാ​തെ പ്രോ​ട്ടോ​കോ​ളു​ക​ൾ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തും നി​ല​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ചി​കി​ത്സ രീ​തി​യെ ബാ​ധി​ക്കു​ന്നി​ല്ല. പ്രോ​ട്ടോ​കോ​ൾ ഇ​ല്ലാ​ത്ത​ത് ചി​കി​ത്സ നി​ഷേ​ധി​ക്കാ​നു​ള്ള അ​വ​സ​ര​വു​മ​ല്ല. പ​ക്ഷാ​ഘാ​ത​ത്തി​നും ന്യൂ​മോ​ണി​യ​ക്കും ഒ​ന്നും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച പ്രോ​ട്ടോ​കോ​ൾ നി​ല​വി​ലി​ല്ല. പാ​മ്പു​ക​ടി ചി​കി​ത്സിക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും 2016 ൽ ​കേ​ന്ദ്രസ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർഗ​രേ​ഖ​ക​ൾ നി​ല​വി​ലു​ണ്ട്. അ​തി​ല്ലെ​ങ്കി​ൽപോ​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​ക​ൾ​ക്ക് ഒ​രു ത​ട​സ്സ​വും സൃ​ഷ്​ടി​ക്കു​ന്നി​ല്ല. ത​​െൻറ കൈയി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ൽകാ​ൻ ഓ​രോ ഡോ​ക്ട​ർ​ക്കും നൈ​തി​ക​വും നി​യ​മ​പ​ര​വു​മാ​യ ബാ​ധ്യ​ത​യു​ണ്ട്.

ര​ണ്ടാ​മ​താ​യി പ​റ​യ​പ്പെ​ടു​ന്ന​ത് മ​റു​മ​രു​ന്ന് ചി​കി​ത്സ​ക്കു​ള്ള സ​മ്മ​ത​പ​ത്രം നൽകാ​ൻ കു​ട്ടി​യു​ടെ പി​താ​വ് അ​മാ​ന്തി​ച്ചു എ​ന്ന​ാ​ണ് വാ​ദ​ം. കു​ട്ടി​യെ അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യി​ൽനി​ന്ന് സുൽത്താൻ ബ​ത്തേ​രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​തു​ത​ന്നെ പാ​മ്പു​വി​ഷ​ചി​കി​ത്സ അ​വി​ടെ ല​ഭ്യ​മാ​ണെ​ന്ന വി​വ​ര​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. അ​ങ്ങനെ​യെ​ങ്കി​ൽ ചി​കി​ത്സ​ക്കു​ള്ള പൂ​ർണസ​മ്മ​തം ആ​ന്ത​രാ​ർഥ​മാ​യും ധ്വ​നി​യാ​യും നി​ല​നി​ൽ​ക്കു​ന്നു. മാ​ത്ര​മ​ല്ല, ജീ​വ​നും മ​ര​ണ​വും തു​ലാ​സി​ലു​ള്ള​പ്പോ​ൾ സ​മ്മ​ത​പ​ത്ര​ത്തി​ന് പ്ര​ത്യേ​ക സാം​ഗ​ത്യ​മി​ല്ല. ചികിത്സിച്ചാ​ൽ ര​ക്ഷപ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്; ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണം ഉ​റ​പ്പ്: അ​ത്ത​രം അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഷ​ഹ​ല. അ​വി​ടെ കു​ട്ടി​യു​ടെ പി​താ​വി​​െൻറ സ​മ്മ​ത​ത്തി​നു എ​ന്തു പ്ര​സ​ക്തി? അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽപോ​ലും ചി​കി​ത്സ തു​ട​രേ​ണ്ട​താ​ണ്; കാ​ര​ണം ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത് സ്​റ്റേ​റ്റി​​െൻറ കൂ​ടി ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും പി​ന്നെ​യും സം​ശ​യം ഡോ​ക്ട​ർ​ക്കു​ണ്ടെ​ങ്കി​ൽ മ​റ്റു ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാം. കാ​ര്യ​മെ​ന്തു​മാ​ക​ട്ടെ, ആ​സ​ന്ന​മ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ൻഫോംഡ്​ ക​ൺ​സ​െൻറി​ന് നി​യ​മ​പ​ര​മാ​യോ നൈ​തി​ക​മാ​യോ സാം​ഗ​ത്യ​മി​ല്ല. ക​ൺ​സൻറ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ത്യാ​ഹി​ത ചി​കി​ത്സ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നു​മാ​കി​ല്ല.

മൂ​ന്നാ​മ​താ​യി ബ​ത്തേ​രി ആ​ശു​പത്രി​യി​ൽ നി​ന്ന് ന​ട​ന്ന റ​ഫ​റ​ൽ ത​ന്നെ. നൂ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​യെ മാ​റ്റു​മ്പോ​ൾ കു​ട്ടി​യു​ടെ രോ​ഗാ​വ​സ്ഥ മൂ​ർ​ച്ഛിക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചി​രു​ന്നു​വോ എ​ന്ന​തി​ൽ ഉ​റ​പ്പി​ല്ല. ന​മു​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളു​ണ്ട്; സുൽത്താൻ ബ​ത്തേ​രി-കോ​ഴി​ക്കോ​ട് പാ​ത സു​ഗ​മ​മാ​യി യാ​ത്ര​ചെ​യ്യാ​വു​ന്ന​ത​ല്ല; സ​മ​യ​മെ​ടു​ക്കും. മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി​യാ​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി എ​ങ്ങ​നെ​യു​ണ്ടാ​കും എ​ന്ന​ത് പ്ര​വ​ചി​ക്കാ​നാ​ക​ണം. ഷ​ഹ​ല​ക്ക് സുൽത്താൻ ബ​ത്തേ​രി​യി​ൽ ത​ന്നെ ക​ൺ​പോ​ള​ വീ​ഴ്​ച ആ​രം​ഭി​ച്ചി​രു​ന്നു. നാ​ഡീ​വ്യൂ​ഹ​ത്തി​ന് കേ​ടു​ണ്ടെ​ന്ന​തി​​െൻറ ല​ക്ഷ​ണ​മാ​ണ്. വ​ള​രെ ​വേ​ഗം മ​റ്റു നാ​ഡി​ക​ളെ ബാ​ധി​ക്കു​ക​യും ശ്വാ​സ​കോ​ശ പ്ര​വ​ർ​ത്ത​ന​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കു​ക​യും ചെ​യ്യും. ഇ​തി​നൊ​​െക്ക കു​റ​ച്ചു സ​മ​യം മ​തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ഫ​ർ ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു സൗ​ക​ര്യ​മു​ള്ള തൊ​ട്ട​ടുത്ത മ​റ്റ്​ ആ​ശു​പ​ത്രി​ക​ളെ​യ​ല്ലേ സ​മീ​പി​ക്കേ​ണ്ട​ത്? സുൽത്താൻ ബ​ത്തേ​രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​ല്ലാ ഡോ​ക്ട​ർ​മാ​രും അ​റി​യേ​ണ്ട​താ​ണ് ഇ​തെ​ല്ലാം. ചു​റ്റു​പാ​ടു​മു​ള്ള ഏ​തെ​ല്ലാ​മാ​ശു​പ​ത്രി​ക​ളി​ൽ എ​ന്തെ​ല്ലാം ചി​കി​ത്സ കി​ട്ടും എ​ന്ന​ത് ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ​ല്ലോ.

പാ​മ്പു​കടി​യു​ടെയോ മരണത്തി​​െൻറയോ ക​ണ​ക്കു​കൾ ഇ​ന്നും കൃ​ത്യ​മാ​യ തോ​തി​ൽ ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ മ​റു​മ​രു​ന്ന് വേ​ണ്ട​ത്ര ഉ​ൽപാ​ദി​പ്പി​ക്കു​ന്നു​വോ എ​ന്ന​തി​ലും കൃ​ത്യ​ത​യു​ണ്ടാ​വി​ല്ല. പ​ല​പ്പോ​ഴും ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റ്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​മ്പു​ക​ടി മ​ന​സ്സി​ലാ​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നി​രീ​ക്ഷി​ക്കാ​നും  ത​ത്സ​മ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നും ഒ​ക്കെ പ്ര​യാ​സ​മു​ണ്ടാ​കു​ന്നു. പാ​മ്പു​വി​ഷ​ത്തി​നു മ​റു​മ​രു​ന്ന് ല​ഭി​ക്കു​ന്ന​വ​രി​ൽ 80 ശതമാനം പേ​ർ​ക്കും എ​ന്തെ​ങ്കി​ലും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. ഭൂ​രി​പ​ക്ഷം പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും ചി​കിത്സമൂ​ലം നി​യ​ന്ത്രി​ക്കാ​മെ​ങ്കി​ലും ചി​ല ​സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​കാ​റു​ണ്ട്. ഒ​രു​വേ​ള, ഇ​താ​വാം പാ​മ്പു​ക​ടി ചി​കി​ത്സ​യി​ൽ ഗു​ണ​മേ​ന്മ നി​ല​നി​ർ​ത്താ​നാ​വാ​ത്ത​ത്.

ന​മു​ക്ക് ചെ​യ്യ​ാവു​ന്ന​ത് കേ​ര​ള​ത്തി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗം പൊ​തു ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി പ്ര​ത്യേ​ക ഡി​പ്പാ​ർട്ട്​​ൻറ്​ ആ​ക്കു​ക എ​ന്ന​താ​ണ്. മു​രു​ക​​െൻറ മ​ര​ണ​ത്തി​ലും ബ​ഷീ​ർ സം​ഭ​വ​ത്തി​ലും അ​ത്യാ​ഹി​തവി​ഭാ​ഗം വേ​ണ്ട​ത്ര പ്ര​വ​ർ​ത്തി​ച്ചി​ല്ല. എ​ന്തു​കൊ​ണ്ട് നി​ർ​ഭ​യ മോ​ഡ​ൽ ക​ട​മെ​ടു​ത്തു കേ​ര​ള​ത്തി​​​െൻറ അ​ത്യാ​ഹി​ത ചി​കി​ത്സ​രം​ഗം ‘ഷ​ഹല പ്രോ​ട്ടോ​കോ​ൾ’ എ​ന്ന പേ​രി​ൽ പ്ര​ഫ​ഷ​നൽ നൈ​പു​ണ്യം ഉ​റ​പ്പാ​ക്കു​ന്ന വ്യ​ത്യ​സ്‌​ത വി​ഭാ​ഗ​മാ​ക്കി മാ​റ്റി​ക്കൂ​ടാ? അ​തി​നു സ​മ​യ​മാ​യി​രി​ക്കു​ന്നു. ഇ​ത്ത​രം മ​ര​ണ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള പ്ര​തി​രോ​ധ സം​വാ​ദ​ങ്ങ​ളും ഇ​വി​ടെ അ​വ​സാ​നി​ക്ക​ട്ടെ. പ്ര​ഫ​ഷ​നലി​സം വ​ര​ട്ടെ.

Loading...
COMMENTS