കേരളത്തിനപ്പുറത്തെ ഇന്ത്യ സി.പി.എമ്മിന്​ വിഷയമല്ല 

? ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് വെ​ക്കു​ന്ന  പ്ര​ധാ​ന വി​ഷ​യം എ​ന്താ​ണ്.

അ​ടി​മു​ടി ഫാ​ഷി​സ്​റ്റാ​യ ന​രേ​ന്ദ്ര ​മോ​ദി​യെ കേ​ന്ദ്ര ഭ​ര​ണ​ത്തി​ൽനി​ന്ന് ഇ​റ​ക്കി​വി​ടു​ക എ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​​​​െൻറ ഒ​ന്നാ​മ​ത്തെ അ​ജ​ണ്ട. മോ​ദി പ്ര​ധാ​ന​മ​ന്ത്രി ആ​യ​ത്​ രാ​ജ്യച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ്. ച​രി​ത്ര​ത്തി​​​​െൻറ യാ​ദൃ​ച്ഛി​ക​ത​യോ കൈ​ത്തെ​റ്റോ ആ​ണ​ത്. ഞാ​നൊ​രു പ്ര​ചാ​ര​ക​നാ​ണ് എ​ന്ന് ആ​വേ​ശ​ത്തോ​ടെ വി​ളം​ബ​രം ചെ​യ്യു​ന്ന ആ​ളാ​ണ് മോ​ദി. 2014ൽ ​ജ​നാ​ധി​പ​ത്യ മ​തേ​ത​ര ശ​ക്തി​ക​ളി​ലെ ശൈ​ഥി​ല്യം മു​ത​ലെ​ടു​ത്താ​ണ് മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. 31 ശ​ത​മാ​നം വോ​ട്ടേ എ​ൻ.ഡി.​എക്കു ​കി​ട്ടി​യി​രു​ന്നു​ള്ളൂ. ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​യി​ലെ മു​സ്‌​ലി​ംക​ളും ദ​ലി​ത​രും മ​റ്റ്​ അ​ധഃ​സ്ഥി​ത​രും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ദ​യ​നീ​യാ​വ​സ്ഥ​യി​ലും വി​ഹ്വ​ല​ത​യി​ലു​മാ​ണ്. മോ​ദിഭ​ര​ണ​ത്തി​ൽ കോ​ർ​പ​റേ​റ്റു​ക​ൾ മാ​ത്ര​മേ വ​ള​രു​ന്നു​ള്ളൂ. ക​ർ​ഷ​ക​ർ ഇ​തു​പോ​ലെ ഗ​തി​കെ​ട്ട കാ​ല​മി​ല്ല. യു​വാ​ക്ക​ൾ തൊ​ഴി​ൽ കി​ട്ടാ​തെ ഇ​തു​പോ​ലെ അ​ല​ഞ്ഞ  കാ​ല​മി​ല്ല. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലേ​ക്ക് കു​തി​ച്ചുകൊ​ണ്ടി​രു​ന്ന രാ​ജ്യം  ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. മോ​ദി​യെ ഇ​റ​ക്കി​വി​ട്ടി​ല്ലെ​ങ്കി​ൽ രാ​ജ്യം അ​പ​ക​ട​ത്തി​ൽ എ​ന്ന സ​ന്ദേ​ശ​മാ​ണ് കോ​ൺ​ഗ്ര​സി​നു ന​ൽ​കാ​നു​ള്ള​ത്. മോ​ദി വീ​ണ്ടും വ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന പി​ച്ചി​ച്ചീ​ന്തും. ഇ​ന്ത്യ​യെ ഹി​ന്ദു രാഷ്​ട്രമാ​ക്കും. മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ദ​ലി​ത​നും  പി​ന്നാ​ക്ക​ക്കാ​ര​നും സ്ഥാ​ന​മി​ല്ലാ​ത്ത ഇ​ന്ത്യ​യാ​ണ​ത്. ജ​ർ​മ​നി​യി​ലും ഇ​റ്റ​ലി​യി​ലും റ​ഷ്യ​യി​ലും ക​ണ്ട​ത് ന​മ്മ​ളും കാ​ണേ​ണ്ടിവ​രും. കാ​ര​ണം, ന​രേ​ന്ദ്ര ​മോ​ദി ആ​ദ്യ​വും അ​വ​സാ​ന​വും ഫാ​ഷി​സ്​റ്റാ​ണ്.

? കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ഇ​ത്ത​വ​ണ ന​ട​ക്കു​മെ​ന്നു പൊ​തു​വി​ൽപ്ര​ചാ​ര​ണം ഉ​ണ്ട​ല്ലോ. 

സി​.പി.​എ​മ്മാ​ണ് ഇ​ങ്ങനെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തും അ​താ​ണ്. ബി​. ജെ.​പി വ​ള​ർ​ന്നാ​ലും കു​ഴ​പ്പ​മി​ല്ല, കോ​ൺ​ഗ്ര​സ് ത​ള​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​ഗ്ര​ഹം. കേ​ര​ള​ത്തി​ന്​ അ​പ്പു​റ​ത്തെ ഇ​ന്ത്യ അ​വ​ർ​ക്കു പ്ര​ശ്ന​മ​ല്ല. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ഖ്യം അ​ഖി​ലേ​ന്ത്യത​ല​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന​തി​ന്​ അ​വ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ല. അ​വ​രു​ടെ പാ​ർ​ട്ടി​യി​ൽ അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് കേ​ര​ള ഘ​ട​ക​മാ​ണ്. സീ​താ​റാം യെ​ച്ചൂ​രി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്.  യു.​ഡി​.എ​ഫും എ​ൽ​.ഡി.​​എ​ഫും ത​മ്മി​ലെ നേ​ർ​ക്കു​നേ​രെ മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. അ​തി​നി​ട​യി​ൽ ബി​.ജെ.​പി​ക്ക് സ്ഥാ​ന​മി​ല്ല. അ​വ​ർ​ക്ക്​ ഒ​രു സീ​റ്റ് പോ​ലും കി​ട്ടാ​ൻ പോ​കു​ന്നി​ല്ല.  കേ​ര​ള​ത്തി​ൽ അ​വ​ർ​ക്ക്​ ലോ​ക്സ​ഭ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, ഇ​വി​ടെ മ​തേ​ത​ര ശ​ക്തി​ക​ളു​ടെ മ​ര​ണ​മ​ണി മു​ഴ​ങ്ങും.

? സി​.പി.​എ​മ്മിനെ​യും ബി​.ജെ.​പി​യെ​യും അ​പേ​ക്ഷി​ച്ച്​  ദു​ർ​ബ​ല​മാ​യ സം​ഘ​ട​ന സം​വി​ധാ​ന​മാ​ണ്  കോ​ൺ​ഗ്ര​സി​​േൻറ​ത്. ഇ​തു​വെ​ച്ച്​ എ​ങ്ങനെ​യാ​ണ് ഫ​ല​പ്ര​ദ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക. 

സി​.പി.​എ​മ്മി​നും ബി​.ജെ.​പി​ക്കും അ​ഥ​വാ ആ​ർ.എ​സ്.എ​സി​നും എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന സം​വി​ധാ​നം ഉ​ണ്ടെ​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്നു. അ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ന് പോ​രാ​യ്മ​ക​ളു​ണ്ട്. എ​ന്നാ​ൽ, ബ​ഹു​ജ​ന പി​ന്തു​ണ​യു​ള്ള പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. ആ​ർ​ക്കും ത​ടു​ത്തുനി​ർ​ത്താ​ൻ ക​ഴി​യാ​ത്ത  മ​ഹാ പ്ര​വാ​ഹ​മാ​ണ​ത്. താ​ഴെത്ത​ട്ടി​ൽ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ 24,970 ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ത്ര​യും എ​ണ്ണം സ്ത്രീ​ക​ളെ വ​നി​താ വൈ​സ് പ്ര​സി​ഡ​ൻറു​മാ​രാ​യി കൊ​ണ്ടു​വ​ന്നു. പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ബൂ​ത്തു​ക​ളി​ലേ​ക്കു പോ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ മേ​ൽ​ഘ​ട​ക​ങ്ങ​ളി​ലും അ​ഴി​ച്ചു​പ​ണി ഉ​ണ്ടാ​കും. 
? യു.​ഡി​.എ​ഫി​ൽ കേ​ര​ള കോ​ൺ​ഗ്ര​സും മു​സ്‌​ലിം ​ലീ​ഗും മൂ​ന്ന്​ സീ​റ്റു​ക​ൾ ചോ​ദി​ക്കു​ന്നു എ​ന്ന​തു വ​ലി​യ വാ​ർ​ത്താപ്രാ​ധാ​ന്യം നേ​ടി​യി​ട്ടു​ണ്ട്. 

മീ​ഡി​യ ഉ​ണ്ടാ​ക്കു​ന്ന​തി​ന​പ്പു​റം ഒ​രു ത​ർ​ക്ക​വും യു.​ഡി​.എ​ഫി​ലി​ല്ല. ച​ർ​ച്ച​യി​ൽ പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലും ജ​യി​ക്കു​ക എ​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന. 

? കെ.പി.സി.​സി പ്ര​സി​ഡ​ൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ത​ല്ല,  സു​ര​ക്ഷി​ത സീ​റ്റാ​യ വ​യ​നാ​ട്ടി​ലേ​ക്ക് മാ​റു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.

 1984 മു​ത​ൽ പാ​ർ​ല​മെ​ൻറി​ൽ പോ​കു​ന്ന​യാ​ളാ​ണ് ഞാ​ൻ. ര​ണ്ടു ത​വ​ണ മ​ന്ത്രി​യു​മാ​യി. ഡ​ൽ​ഹി​യി​ൽ എ​​​​െൻറ ഇ​ന്നിങ്​സ്​ അ​വ​സാ​നി​ച്ചു എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. പാ​ർ​ട്ടി എ​നി​ക്ക് ജീ​വ​നാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന കാ​ലം പാ​ർ​ട്ടി​യോ​ടൊ​പ്പം, പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം എ​ന്ന​താ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യെ ശ​ക്ത​മാ​യ പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ട്. മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ന്നു ഞാ​ൻ ഹൈ​ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചുക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞാ​ൻ ഉ​ണ്ടാ​കും.

 ? ഗ്രൂ​പ്പു​ക​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​യ പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. എ​ല്ലാ​വ​രെ​യും  ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മോ.  

എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ഞാ​ൻ പ്ര​സി​ഡ​ൻറ്​ ​പ​ദം ഏ​റ്റെ​ടു​ത്ത​ത്. എ​ല്ലാ നേ​താ​ക്ക​ളു​മാ​യും  എ​നി​ക്ക് ഹൃ​ദ​യ​ബ​ന്ധ​മു​ണ്ട്. എ.കെ. ആൻറ​ണി മു​ത​ൽ കെ.സി. വേ​ണു​ഗോ​പാ​ൽ വ​രെ ദേ​ശീ​യ രാഷ്​ട്രീ​യ​ത്തി​ലു​ള്ള​വ​ർ, ഉ​മ്മ​ൻ‌​ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​വ​രു​മാ​യെ​ല്ലാം കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ഇ​നി ഒ​രു ആ​ൾ​ക്കൂ​ട്ട​മാ​യി പോ​കാ​നാ​കി​ല്ല. മു​ക​ളി​ൽ മു​ത​ൽ താ​ഴെ​വ​രെ എ​ല്ലാ​വ​ർ​ക്കും  അ​ച്ച​ട​ക്കം ബാ​ധ​ക​മാ​ണ്. പാ​ർ​ട്ടി​യെ പ്ര​തി​നി​ധാനംചെയ്​ത്​ ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ​ക്കു​മെ​ല്ലാം പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രും. 

? ശ​ബ​രി​മ​ല പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്ത​തി​ൽ കോ​ൺ​ഗ്ര​സി​നു വീ​ഴ്ചപ​റ്റി​യെ​ന്നും പാ​ർ​ട്ടി നി​ല​പാ​ടി​ൽ വൈ​രു​ധ്യ​മു​ണ്ടെ​ന്നും കേ​ൾ​ക്കു​ന്നു. 

ബി​.ജെ.​പി​യെപ്പോ​ലെ ശ​ബ​രി​മ​ല​യെ  സു​വ​ർ​ണാ​വ​സ​രം ആ​യ​ല്ല കോ​ൺ​ഗ്ര​സ് ക​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വു​മാ​യി കെ​ട്ടു​പി​ണ​ഞ്ഞ ഒ​ന്നാ​ണ​ത്. കോ​ൺ​ഗ്ര​സി​ൽ  വി​ശ്വാ​സി​ക​ളും  വി​ശ്വാ​സം ഇ​ല്ലാ​ത്ത​വ​രു​മു​ണ്ട്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു നി​രീ​ശ്വ​ര​വാ​ദി ആ​യി​രു​ന്നു. എ​ന്നാ​ൽ,  ഇ​ന്ത്യ  ബ​ഹു​സ്വ​ര സ​മൂ​ഹ​മാ​ണെ​ന്നും അ​വി​ടെ ജ​ന​ങ്ങ​ളു​ടെ മൗ​ലി​ക​മാ​യ ആ​രാ​ധ​നസ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു​മാ​ണ് നെ​ഹ്‌​റു പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല കേ​സി​ൽ സു​പ്രീംകോ​ട​തി വി​ധി വ​ന്ന​പ്പോ​ൾ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും റി​വ്യൂ പെ​റ്റി​ഷ​ൻ കൊ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ടി​വാ​ശി​യും വ​ൺ​മാ​ൻ ഷോ​യു​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​ടി​ച്ച​ത്.

? ലിം​ഗ​സ​മ​ത്വം എ​ന്ന നി​ല​പാ​ടി​ൽനി​ന്ന് കോ​ൺ​ഗ്ര​സ് പി​ന്നോ​ട്ടു പോ​യി എ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

1928ൽ ​പ​യ്യ​ന്നൂ​രി​ലെ ഒരു പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ൾ നെ​ഹ്‌​റു ലിം​ഗ​സ​മ​ത്വ​ത്തെക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് എ​ല്ലാ പ്രാ​മു​ഖ്യ​വും പ​ദ​വി​ക​ളും ന​ൽ​കു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. ഇ​ന്ത്യ​യി​ൽ വ​നി​താ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും രാഷ്​ട്രപ​തി​യെ​യും സം​ഭാ​വ​ന ചെ​യ്ത​ത് കോ​ൺ​ഗ്ര​സാ​ണ്. വ്യ​ക്തി​പ​ര​മാ​യി ഞാ​നും ലിം​ഗ​സ​മ​ത്വ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ആ​ളാ​ണ്.​ എ​ന്നാ​ൽ, ജ​ന​ങ്ങ​ളു​ടെ ആ​രാ​ധ​ന, വി​ശ്വാ​സം തു​ട​ങ്ങി​യ​വ​യി​ൽ ഒ​രു പ​ക​ലോ രാ​ത്രി​യോകൊ​ണ്ട്​ മാ​റ്റം അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​വി​ല്ല. വി​ശ്വാ​സ​ത്തെ ഹ​നി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ക്കാ​ൻ പാ​ടി​ല്ല എ​ന്ന തീ​രു​മാ​നം യു.​ഡി​എ​ഫ് ആ​ലോ​ചി​ച്ചെ​ടു​ത്ത​താ​ണ്. ബി​.ജെ.​പി​യും സി​.പി.​എ​മ്മും അ​തി​​​​െൻറ മ​റ​വി​ൽ രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് ചെ​യ്‌​ത​ത്‌.

? ശ​ബ​രി​മ​ല പ്ര​ശ്നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ബി​.ജെ.​പി​യു​ടെ വി​ല​യി​രു​ത്ത​ൽ. നേ​രത്തേ എ​ൽ.ഡി.​എ​ഫി​നെ എ​തി​ർ​ത്തുനി​ന്ന​വ​ർ ഇ​പ്പോ​ൾ അ​ടു​ത്തു എ​ന്ന് സി​.പി.​എ​മ്മും വി​ല​യി​രു​ത്തു​ന്നു. അ​പ്പോ​ൾ ന​ഷ്​ടം കോ​ൺ​ഗ്ര​സി​ന​ല്ലേ.

ക​മ്യൂ​ണി​സ്​റ്റ്​  നേ​താ​വി​​​​െൻറ ജാ​തി​രാഷ്​ട്രീ​യ​ക്ക​ളി​യാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ക​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​തി​നെ സ​വ​ർ​ണ-അ​വ​ർ​ണ പോ​രാ​ട്ട​മാ​യി വി​ശേ​ഷി​പ്പി​ച്ചു.  അ​ദ്ദേ​ഹ​ത്തി​​​​െൻറ വാ​യി​ൽനി​ന്ന് വ​രാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു അ​ത്. ബി​.ജെ.​പി​യു​ടെ​യും ആ​ർ.എ​സ്.എ​സി​​​​െൻറ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​പ്പോ​ഴും ശ​ബ​രി​മ​ല യുവതീപ്ര​വേ​ശ​നത്തി​ന്​ അ​നു​കൂ​ല​മാ​ണ്. എ​ന്നാ​ൽ, പ​ത്തു വോ​ട്ടി​നു വേ​ണ്ടി അ​വ​ർ രാഷ്​ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. ഇ​തൊ​ന്നും കേ​ര​ള​ത്തി​ൽ ചെ​ല​വാ​കു​ന്ന​ത​ല്ല. ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണ് എ​ൽ.ഡി.എ​ഫി​നെ​യും ബി​.ജെ.​പി​യെ​യും കാ​ത്തി​രി​ക്കു​ന്ന​ത്.

? പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​കു​ക​യാ​ണ്. സ​ർ​ക്കാറി​​​​െൻറ പ്ര​ക​ട​ന​ത്തെ എ​ങ്ങനെ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. 

പ്ര​ള​യകാ​ല​ത്ത്​ ഞ​ങ്ങ​ൾ സ​ർ​ക്കാ​റി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ഹെ​ലി​കോ​പ്ട​റി​ൽ പോ​യ​ത്​  ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്കാ​രി​ൽ ചി​ല​രെ ക്ഷു​ഭി​ത​രാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി  പ​റ​ഞ്ഞി​ട്ടാ​ണ്  ര​മേ​ശ്  പോ​യ​ത്. ദു​ര​ന്തം വ​രു​മ്പോ​ൾ രാഷ്​ട്രീ​യ​മി​ല്ല. എ​ന്നാ​ൽ, പ്ര​ള​യ​ാനന്ത​രം സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത് ഒ​ന്നും ചെ​യ്തി​ല്ല. വെ​റും വാ​ച​ക​മ​ടി മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. 
ന​വ​കേ​ര​ള നി​ർ​മാ​ണം എ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ അ​തി​​​​െൻറ രൂ​പ​രേ​ഖപോ​ലും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. വീ​ട് ന​ഷ്​ട​പ്പെ​ട്ട​വ​ർ, കൃ​ഷി ന​ശി​ച്ച​വ​ർ, ജീ​വി​ത​മാ​ർ​ഗം  ന​ഷ്​ട​പ്പെ​ട്ട​വ​ർ  തു​ട​ങ്ങി​യ​വ​രെ ക​ര​ക​യ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല വി​ഷ​യം വ​ലു​താ​ക്കി ജ​ന​ശ്ര​ദ്ധ തി​രി​ച്ചുവി​ടു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും പ​രാ​ജി​ത​നാ​യ മു​ഖ്യ​മ​ന്ത്രി എ​ന്നാ​ണ് ച​രി​ത്രം പി​ണ​റാ​യി വി​ജ​യ​നെ രേ​ഖ​പ്പെ​ടു​ത്തു​ക. സ​ർ​ക്കാറി​​​​െൻറ നേ​ട്ടം എ​ന്താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യ​ട്ടെ. നേ​ർ​ക്കു​നേ​രെ സം​വാ​ദ​ത്തി​നു ത​യാ​റാ​ണ്.
 

Loading...
COMMENTS