Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightവൈദ്യശാസ്ത്ര ചർച്ചകൾ...

വൈദ്യശാസ്ത്ര ചർച്ചകൾ അവസാനിക്കുന്നില്ല

text_fields
bookmark_border
JP-Nadda
cancel
camera_alt??????? ?????????????? ??.??. ????

വൈദ്യശാസ്ത്രരംഗത്തെ പരിപാലനം, ഭരണപങ്കാളിത്തം എന്നിവയിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ സൗഹാർദപരമായ പങ്കാളിത്തം ഉറപ്പുവരുത്തിയാൽ മാത്രമേ ഫെഡറൽ സംവിധാനം ഓജസ്സോടെ നിലനിൽക്കുകയുള്ളൂ. കേന്ദ്രനിയമങ്ങൾ സംസ്ഥാനങ്ങളിൽ പ്രാവർത്തികമാകുമ്പോൾ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും അമിതമായി കേന്ദ്രീകരിച്ചുപോകാതെ നിലനിർത്തേണ്ടതുണ്ട്. മെഡിക്കൽ, ആരോഗ്യ രംഗങ്ങളിൽ ഇതിനു പ്രസക്തിയേറും. പൊതുജനാരോഗ്യസേവനങ്ങൾ പലതിനും ഭൗതികസാഹചര്യങ്ങളൊരുക്കുന്നത് സംസ്ഥാനങ്ങളായതിനാൽ അവർക്ക് ഈ മേഖലയിൽ കുറെ അധികാരങ്ങൾ ആവശ്യമായിവരും. പാർലമ​​െൻറ്​ കടന്നുപോകാറായ മെഡിക്കൽ കമീഷൻ ബിൽ ഈ വിഷയങ്ങളിൽ ചില അസ്വസ്ഥതകൾക്ക് കാരണമാകാം. ബിൽ നിയമമാകാനും ചട്ടങ്ങൾ ഉണ്ടാക്കാനും ആവശ്യമായ കാലം മാത്രമേ ഇനിയുള്ളൂ. അതിനിടെ നിലവിലുള്ള ആശങ്കകൾ എല്ലാർക്കും അനുയോജ്യമായ രീതിയിൽ പരിഹരിക്കപ്പെടണം. ഏതാനും ഉദാഹരണങ്ങൾ പരിഗണിക്കാം.

ഒന്ന്, ബില്ലിലെ 45ാം വകുപ്പനുസരിച്ചു മെഡിക്കൽ കമീഷനും അനുബന്ധ ബോർഡുകളും സ്വയംഭരണ സ്ഥാപനങ്ങളാണ്. അതനുസരിച്ചുള്ള പ്രവർത്തനസ്വാതന്ത്ര്യം നിയമം വ്യവസ്ഥചെയ്യുന്നു. എന്നാൽ, കേന്ദ്രസർക്കാറി​​​െൻറ വ്യക്തമായ നിയന്ത്രണം നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ എഴുതിനൽകുന്ന നയരേഖകൾക്ക് വിധേയമായി വേണം കമീഷൻ പ്രവർത്തിക്കേണ്ടത് എന്ന് വകുപ്പി​​​െൻറ ഒന്നാം അനുച്ഛേദത്തിൽ പറയുന്നു. രണ്ടാം അനുച്ഛേദം എന്താണ് നയം എന്ന് വ്യക്തമാക്കുന്നു. ഇതനുസരിച്ചു, നയം എന്നതി​​​െൻറ നിർവചനത്തിൽ എന്തെല്ലാം പെടും എന്ന് തീരുമാനിക്കുന്നതും കേന്ദ്രസർക്കാർ തന്നെ. കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നയരേഖകളായി പരിഗണക്കാൻ നിയമം അനുവദിക്കുന്നു; അതംഗീകരിക്കുകയല്ലാതെ കമീഷന് തരമില്ല. അടുത്തകാലത്ത് റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ നിലപാടുമായി പൊരുത്തപ്പെടാതെ വന്നതോർമയിൽ വരും.

രണ്ട്, 46ാം വകുപ്പ് പറയുന്നതനുസരിച്ച് മെഡിക്കൽ കമീഷൻ ബിൽ വ്യവസ്ഥചെയ്യുന്ന വകുപ്പോ വകുപ്പുകളോ നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാറിനോട്​ ആവശ്യപ്പെടാൻ കേന്ദ്രസർക്കാറിന് അവകാശമുണ്ടാകും. സംസ്ഥാന സർക്കാറുകൾക്കാകട്ടെ, ഇത്തരം കേന്ദ്ര സർക്കാർ ഉത്തരവുകൾ മറികടക്കാനാവില്ല; അവ പൂർണമായും അംഗീകരിക്കുകമാത്രമേ സാധിക്കൂ. മെഡിക്കൽ വിദ്യാഭ്യാസ മേഖല ഏറക്കുറെ കേന്ദ്രത്തി​​​െൻറ അധികാരപരിധിയിലേക്ക് വഴുതിപ്പോകുന്നതിന് സാധ്യതയേറുന്നു. പരസ്പര പങ്കാളിത്തത്തോടെ നടന്നുവന്ന വൈദ്യശാസ്ത്ര വിദ്യാഭ്യാസം കേന്ദ്രസർക്കാറി​​​െൻറ മേധാവിത്വത്തിലേക്ക് മാറുമ്പോൾ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകാം. കേന്ദ്രസർക്കാർ പൂർണമായി പരിപാലിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനനിക്ഷേപം കുറഞ്ഞാൽ അതിശയിക്കേണ്ടതില്ല. സംസ്ഥാന നിക്ഷേപം ആശുപത്രി നടത്തിപ്പി​​​െൻറ കാര്യങ്ങളിൽ മതി എന്നു വന്നാലത് അഭികാമ്യമാവില്ലല്ലോ. ഇതെല്ലാം നടന്നുകൊള്ളണം എന്നല്ല, വിവിധ കാലങ്ങളിൽ സർക്കാറുകൾ എടുക്കുന്ന നയം എങ്ങനെയാവും എന്നു പ്രവചിക്കാനാവില്ല എന്നുമാത്രം.
മൂന്ന്, 57 ാം വകുപ്പനുസരിച്ച്, മെഡിക്കൽ വിദ്യാഭ്യാസത്തി​​​െൻറ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ എടുക്കാനാവും. ഇത് കമീഷൻ ചെയ്യേണ്ട പ്രധാന ധർമവുമാണ്

മെഡിക്കൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ സിലബസ് തയാറാക്കുന്നതും കമീഷൻ തന്നെ. എന്നാൽ, പാഠ്യപദ്ധതി തയാറാക്കുന്നതിലും മെഡിക്കൽ കമീഷൻ അല്ലാതെ മറ്റ് ഏജൻസികൾ രംഗത്തില്ല. ഇന്ത്യപോലെ വിശാലമായ രാജ്യത്തിൽ രോഗാവസ്ഥകൾ പ്രാദേശികമായി കുറെ വ്യത്യസ്തത പുലർത്താറുണ്ട്. ഉദാഹരണത്തിന്, ഉത്തർപ്രദേശ്, കശ്മീർ, സിക്കിം എന്നിവിടങ്ങളിലെ രോഗാവസ്ഥകൾ അതുപോലെ കേരളം, തമിഴ്‌നാട്, ഗോവ, പ്രദേശങ്ങളിൽ കാണണമെന്നില്ല. ഇത്തരം പ്രാദേശികവ്യത്യാസങ്ങൾ പാഠ്യപദ്ധതികളിൽ പരിഗണിക്കപ്പെടുകയാണ് വേണ്ടത്. സാമൂഹികാന്തരീക്ഷത്തിൽ നിലവിലുള്ള വ്യത്യാസങ്ങൾ പരിഗണിച്ചാൽ ഡോക്​ടർമാരും സമൂഹവുമായി ഉണ്ടാകുന്ന ബന്ധങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ മാറുന്നത് ശ്രദ്ധയിൽപെടും. പ്രായോഗികതലത്തിൽ വൈദ്യശാസ്ത്രത്തിന് സാമൂഹികശാസ്ത്രവശവും കൂടിയുണ്ടെന്നത് വിസ്മരിക്കുന്ന പാഠ്യപദ്ധതി ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്.

നാല്, ഇതേ വകുപ്പിൽ തന്നെ മധ്യതല ആരോഗ്യ സേവന ദാതാക്കൾ അഥവാ മിഡ് ലെവൽ ഹെൽത്ത്​ പ്രൊവൈഡർ എന്ന വിഭാഗത്തെയും പരിഗണിക്കുന്നു. ഇതിൽ പെടുന്ന ആരോഗ്യസേവകരുടെ രജിസ്​റ്റർ മെഡിക്കൽ കമീഷൻ തന്നെയാണ് സൃഷ്​ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്. ഇവർക്ക് സംസ്ഥാനതല രജിസ്​റ്റർ എന്നൊന്നില്ല. അവരെ ബാധിക്കുന്ന ഉപാധികൾ പിന്നീടുണ്ടാകുമെന്നു പറയുന്നുവെങ്കിലും അവർക്ക് എന്തെല്ലാം അറിഞ്ഞിരിക്കണം, അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതെങ്ങനെ, അവരുടെ പാഠ്യപദ്ധതി എന്തെല്ലാമാണ് എന്നൊക്കെയുള്ള കാര്യങ്ങളിൽ നിയമം നിശ്ശബ്​ദത പുലർത്തുന്നു. ആകെ രജിസ്​റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ മൂന്നിലൊന്നു സംഖ്യക്കു തുല്യമായി മാത്രമേ ഹെൽത്ത്​ പ്രൊവൈഡർമാർ ഉണ്ടാകൂ എന്നു പറയുന്നു. എന്നാൽ, ഈ സംഖ്യ നിശ്ചയിക്കുന്നത് ദേശീയ രജിസ്​റ്ററിൽ നിന്നാണ്. സംസ്ഥാന രജിസ്​റ്ററിനോ അവരുടെ ആവശ്യങ്ങൾക്കോ പ്രത്യേക പരിഗണന നിയമം വ്യവസ്ഥചെയ്യുന്നില്ല. ഹെൽത്ത്​ പ്രൊവൈഡർമാരുടെ സേവനം ഛത്തിസ്‌ഗഢ്​, അസം, ബിഹാർ മുതലായ ഇടങ്ങളിൽ ആവശ്യമായി വന്നേക്കാമെങ്കിലും തമിഴ്‌നാട്, ഗോവ, എന്നിവിടങ്ങളിൽ വേണ്ടിവരണമെന്നില്ല. നിതി ആയോഗ് റിപ്പോർട്ട് പരിഗണിച്ച് ആവശ്യമുള്ളിടത് ഫലപ്രദമായ രീതിയിൽ ഇവരെ വിന്യസിക്കേണ്ടത് ചട്ടങ്ങളിൽ പരിഗണിക്കുമെന്ന് പ്രത്യാശിക്കാം.

അഞ്ച്, ഹെൽത്ത്​ പ്രൊവൈഡർമാർ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുമെന്നാണ്‌ നമുക്ക് കിട്ടുന്ന അറിവ്. നിയമത്തി​​​െൻറ 51 ആം വകുപ്പനുസരിച്ച് ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കഴിവ്, നൈപുണ്യം എന്നിവ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ കടപ്പെട്ടിരിക്കുന്നു. മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് സ്​റ്റാഫ് എന്നിവ ബിരുദപഠനത്തിനും ഉപരിപഠനത്തിന്​ അനുയോജ്യമായ രീതിയിൽ സംഘടിപ്പിച്ചുകഴിഞ്ഞാൽ അവിടെ ഹെൽത്ത്​ പ്രൊവൈഡർമാരെക്കൂടി പരിശീലിപ്പിക്കാൻ ഇടം കിട്ടിയെന്നു വരുകയില്ല. അപ്പോൾ അവരുടെ പരിശീലനത്തിനും തുടർ വിദ്യാഭ്യാസത്തിനും സംസ്ഥാനസർക്കാരുകൾ സ്വന്തം പരിശീലനകേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടി വന്നേക്കാം. ഇത് സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കാൻ ഇടയാകില്ലേ എന്ന സംശയം അസ്ഥാനത്തല്ല.

ആറ്, മെഡിക്കൽ കമീഷൻ ഉണ്ടാകുന്നത് ആധുനിക വൈദ്യശാസ്ത്രത്തെ സാമൂഹികനിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തി​​​െൻറ ഭാഗമായാണ്. അതനുസരിച്ച് ഗുണനിലവാരമുറപ്പാക്കുംവിധം സിലബസ്, പാഠ്യപദ്ധതി എന്നിവ അതി നിഷ്കർഷയോടെ നടപ്പാക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, നിയമത്തി​​​െൻറ 50ാം വകുപ്പ് ഈ ലക്ഷ്യത്തിന് എത്രകണ്ട് അനുയോജ്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത വകുപ്പ് മെഡിക്കൽ കമീഷനും ഇതര തദ്ദേശീയ വൈദ്യശാസ്ത്ര കൗൺസിലുകളുമായി ചേർന്ന് വർഷത്തിൽ ഒരു യോഗമെങ്കിലും നടത്തിയിരിക്കണം. ഇതി​​​െൻറ അജണ്ട എല്ലാ കൗൺസിലുകളും കമീഷനും ചേർന്ന് നിശ്ചയിക്കണം. ഇത് വ്യത്യസ്ത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സമ്മേളിപ്പിക്കാനും പറ്റുന്നിടത്ത് ഏകോപനം നടപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ്. യോഗത്തിലെ തീരുമാനമനുസരിച്ച്, ബിരുദപഠനത്തിലും ഉപരിപഠനത്തിലും വൈദ്യശാസ്ത്രങ്ങളിൽ ‘പ്ലൂറലിസം’ കൊണ്ടുവരാനാകും എന്നതും കേന്ദ്രസർക്കാർ കരുതുന്നു. വിജ്ഞാനത്തി​​​െൻറ മറ്റു മേഖലകളിൽ ഇല്ലാത്തവിധം പ്ലൂറലിസം എന്ന ആശയം നടപ്പിലാക്കാനാകുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ഏഴ്, മെഡിക്കൽ കമീഷൻ ബിൽ രൂപകൽപന ചെയ്തിരിക്കുന്നത് വളരെ ഉദാത്തമായ ഉപക്രമം അടിസ്ഥാനപ്പെടുത്തിയാണ്. രാജ്യത്തിലെ വൈദ്യശാസ്ത്ര മേഖല ജനങ്ങൾക്ക് പ്രാപ്യമാകുന്നതിനും നൈപുണ്യം നൈതികത, സുതാര്യത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും നിയമം ഉതകും എന്ന് പ്രത്യാശിക്കുന്നു. ഉപക്രമം ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ബിൽ ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ, ബിൽ വലുതായി പരിഗണിക്കാതെപോയ മേഖല ഗവേഷണമാണ്. രണ്ടുകാര്യങ്ങൾ ബിൽ സൂചിപ്പിക്കുന്നു. മെഡിക്കൽ വിദഗ്​ധർ ഏറ്റവും നൂതനമായ വൈദ്യഗവേഷണങ്ങൾ അവരുടെ പ്രവർത്തനത്തിലെത്തിക്കുകയും ശാസ്ത്രാന്വേഷണത്തിൽ വ്യാപൃതരാകുകയും ചെയ്യുക. ഇതനുസരിച്ച് മെഡിക്കൽ ഡോക്ടർമാർക്ക് ഗവേഷണം ചെയ്യാൻ മറ്റു കാലങ്ങളിൽ ഇല്ലാത്തത്ര അവസരങ്ങൾ ഇനി പ്രതീക്ഷിക്കാം.

ഗവേഷണത്തിനവസരം സൃഷ്​ടിക്കപ്പെട്ടാൽ കൂടുതൽ ഡോക്ടർമാർ ഗവേഷണവഴിയിലേക്കെത്തുമെന്നുറപ്പാക്കാം. അതുപോലെ, ഡോക്ടർമാർ മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും സാമൂഹിക ഘടനകളോട് വഴങ്ങുന്ന രീതിയിൽ പ്രവർത്തനം പരിഷ്കരിക്കുകയും വേണം. എന്നാൽ, ബിൽ വ്യവസ്ഥകളിൽകൂടി പോകുമ്പോൾ ഇതെല്ലം എങ്ങനെ സാധ്യമാകുമെന്ന് വ്യക്തമാകുന്നില്ല. ഗവേഷണം ചിലവുള്ളതും സമയമെടുക്കുന്നതുമായ കാര്യമായതിനാൽ ഇന്നത്തെ രോഗി സാന്ദ്രത പരിഗണിച്ചാൽ നടപ്പാക്കാവുന്നതാണോ എന്നറിയില്ല, ഗവേഷണത്തിന് ഊന്നൽ കൊടുക്കാതിരുന്നാൽ പ്രത്യേകിച്ചും. ബിൽ പാർലമ​​െൻറ്​ അംഗീകരിച്ചുകഴിഞ്ഞാലും ചർച്ചകൾ അവസാനിക്കുമെന്ന് തോന്നുന്നില്ല. മെഡിക്കൽ കൗൺസിൽ ഇല്ലാതായി എന്നതല്ലാതെ മറ്റു നന്മകൾ പുതിയ ബിൽ സംശയലേശ​െമന്യേ നൽകേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health scienceMalayalam Article
News Summary - Health Science -Malayalam Article
Next Story