പ്രവാസവും സൗഹൃദവും അരനൂറ്റാണ്ടിലേക്ക്

11:10 AM
02/08/2017
മു​ഹ​മ്മ​ദ്​ ഹ​നീ​ഫ​യും മു​ബാ​റ​ക്​​ അ​ഹ​മ്മ​ദും

മു​ബാ​റ​ക്​​ അ​ഹ​മ്മ​ദും മു​ഹ​മ്മ​ദ്​ ഹ​നീ​ഫ​യും. ര​ണ്ടു നാ​ട്ടി​ൽ​നി​ന്ന്​ ര​ണ്ടു സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടോ​ളം മു​മ്പ്​ പ്ര​വാ​സം തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ. 1968ലാ​ണ്​ ദു​ബൈ​യി​ൽ അ​വ​ർ ക​ണ്ടു​മു​ട്ടു​ന്ന​ത്. പി​ന്നീ​ട്​ യു.​എ.​ഇ​ക്കൊ​പ്പം ഇ​രു​വ​രും സ​ഞ്ച​രി​ക്കു​ന്ന​ത്​​ ഒ​ന്നി​ച്ചാ​ണ്. 49 വ​ർ​ഷ​​മാ​യി ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന​ത് പോ​ലും ഒ​രേ​ ഇ​ട​ത്ത്.  പ്ര​വാ​സം ഇ​വ​ർ​ക്ക്​ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം മാ​ത്ര​മ​ല്ല ന​ൽ​കി​യ​ത്, നീ​ണ്ട ആ​ത്​​മബ​ന്ധം കൂ​ടി​യാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​വാ​സ സൗ​ഹൃ​ദം അ​ത്യ​പൂ​ർ​വ​മാ​യി​രി​ക്കും. 

മു​ബാ​റ​ക്​ അ​ഹ​മ്മ​ദ്​ എ.​പി ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി​യി​ൽനി​ന്ന്​ 1967 ​ന​വം​ബ​റി​ൽ ദു​ബൈ​യി​ലേ​ക്ക്​ ലോ​ഞ്ച്​ ക​യ​റു​ന്ന​ത്​ വീ​ട്ടി​ലെ പ്രാ​രബ്​​ധം കാ​ര​ണ​മാ​ണെ​ങ്കി​ൽ ഹ​നീ​ഫ പ​ണി​ക്ക​വീ​ട്ടി​​ലി​നെ പ്ര​വാ​സ മ​ണ്ണി​ലെ​ത്തി​ച്ച​ത്​ മി​ക്ക ചാ​വ​ക്കാ​ട്ടു​കാ​രെ​യും പോ​ലെ മു​ന്നേ വ​ന്ന അ​മ്മാ​വ​ന്മാ​രും വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​വു​മാ​ണ്. ആ​ദ്യം ബ്രി​ട്ടീ​ഷ്​ സേ​ന​യി​ലും പി​ന്നീ​ട്​ യു.​എ.​ഇ ഡി​ഫ​ൻ​സി​ലും ഏ​റ്റ​വു​മൊ​ടു​വി​ൽ ദു​ബൈ പൊ​ലീ​സി​ലും ന​ഴ്​​സു​മാ​രാ​യി ഇ​രു​വ​രും മു​ന്നോ​ട്ടു​പോ​കു​ന്നു.

മു​ബാ​റ​ക്കി​ന്​ അ​ന്ന്​ 20വ​യ​സ്സ്. ഗോ​വ​യി​ൽ നി​ന്നാ​ണ്​  ലോ​ഞ്ച്​ ക​യ​റി​യ​ത്. പി​താ​വ്​ ചെ​റു​പ്പ​ത്തി​ലേ മ​ര​ണ​പ്പെ​ട്ടു. ഉ​മ്മ​യാ​ണ്​ വ​ള​ർ​ത്തി​യ​ത്. അ​ഞ്ചു സ​ഹോ​ദ​ര​​ന്മാ​രി​ൽ ഏ​റ്റ​വും ഇ​ള​യ​വ​നാ​യ മു​ബാ​റ​ക്​ ഹൈ​സ്​​കൂ​ൾ ക​ഴി​ഞ്ഞ​ശേ​ഷം ഒ​ന്ന​ര വ​ർ​ഷം ക​ണ്ണൂ​ർ ​െഎ.​ടി.​െ​എ​യി​ൽ വെ​ൽ​ഡി​ങ് കോ​ഴ്​​സ്​ ചെ​യ്​​തു.​ ആ​റു​മാ​സം നാ​ട്ടി​ൽ വെ​ൽ​ഡി​ങ്​ പ​ണി​യു​മെ​ടു​ത്തു. പ​ഠ​നം ക​ഴി​ഞ്ഞ​േ​​പ്പാ​ഴാ​ണ്​ പേ​ർ​ഷ്യ​യി​ലേ​ക്ക്​ പോ​യാ​ലോ എ​ന്ന ്​ചി​ന്തി​ച്ച​ത്. നാ​ട്ടി​ൽനി​ന്ന്​ അ​ന്ന്​ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മേ അ​ന്ന്​ പേ​ർ​ഷ്യ എ​ന്ന​റി​യ​പ്പെ​ട്ട ഇ​ന്ന​ത്തെ ഗ​ൾ​ഫി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.

സു​ഹൃ​ത്തി​നെ​യും കൂ​ട്ടി ബോം​ബെ​യി​ലെ​ത്തി. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ ആ​ദ്യ ത​വ​ണ യാ​ത്ര ന​ട​ന്നി​ല്ല. തി​രി​ച്ച്​ നാ​ട്ടി​ൽ പോ​യി. ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം വീ​ണ്ടും ബോം​ബെ​യി​ലെ​ത്തി. ഇ​ത്ത​വ​ണ ത​നി​ച്ചാ​യി​രു​ന്നു. ഒ​രു​ രാ​ത്രി ലോ​ഞ്ചി​ൽ ക​യ​റി.  200 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്. 30 പേ​രു​ണ്ട്. പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ൽ പൊ​തി​ഞ്ഞ പാ​സ്​​പോ​ർ​ട്ട്​ മാ​ത്ര​മാ​ണ്​ കൈ​യി​ലു​ള്ള​ത്. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ ഇ​റാ​ൻ തീ​ര​ത്ത്​ അ​ടു​ക്കേ​ണ്ടി​വ​ന്ന​തി​നാ​ൽ 13 ദി​വ​സ​മെ​ടു​ത്തു യു.​എ.​ഇ തീ​ര​മ​ണ​യാ​ൻ.

ആ​ടി​യു​ല​ഞ്ഞ ആ ​ക​ട​ൽ​യാ​ത്ര​യി​ലെ വ​ലി​യ നി​ല​വി​ളി​യും​ പ്രാ​ർ​ഥ​ന​ക​ളും മു​ബാ​റ​ക്കി​െ​ൻ​റ ചെ​വി​യി​ൽ ഇ​ന്നു​മു​ണ്ട്. അ​ല്ലാ​ഹു​വി​നെ​യും ഗു​രു​വാ​യൂ​ര​പ്പ​നെ​യും ക​ർ​ത്താ​വി​നെ​യും വി​ളി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​പ്രാ​ർ​ഥ​ന. ജീ​വി​തം അ​വ​സാ​നി​ച്ചു​വെ​ന്ന്​ ക​രു​തി​യ​താ​ണ്. പെ​െ​ട്ട​ന്ന്​ ഒ​രു ഇ​ടി​യു​ടെ ശ​ബ്​​ദം. ഇ​രു​ട്ടി​ൽ ലോ​ഞ്ച്​ ത​ക​ർ​ന്നെ​ന്നാ​ണ്​ എ​ല്ലാ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ, ക​ര​യി​ലി​ടി​ച്ച ശ​ബ്​​ദ​മാ​ണ്. നേ​രം വെ​ളു​ത്ത​പ്പോ​ൾ ഇ​റാ​ൻ പൊ​ലീ​സെ​ത്തി. അ​വ​ർ ഭ​ക്ഷ​ണം ന​ൽ​കി. ലോ​ഞ്ച്​ റി​പ്പ​യ​ർ ചെ​യ്​​ത ര​ണ്ടു ദി​വ​സം അ​വി​ടെ ത​ങ്ങേ​ണ്ടി​വ​ന്നു. വീ​ണ്ടും യാ​ത്ര. റാ​സ​ൽ​ഖൈ​മ​യി​ലാ​ണ്​ ഇ​റ​ങ്ങി​യ​ത്. അ​ക്കാ​ല​ത്തെ ഏ​തൊ​രു ലോ​ഞ്ച്​ യാ​ത്ര​ക്കാ​ര​നെ​യും പോ​ലെ ബ​ദു​ക്ക​ളു​ടെ ലാ​ൻ​ഡ്​​റോ​വ​റി​ൽ ദു​ബൈ ഖാ​ദ​ർ ഹോ​ട്ട​ലി​ൽ എ​ത്തി.

മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​റ​ബി​യു​ടെ ഷോ​പ്പി​ൽ​ ടെ​ല​ിഫോ​ൺ ഒാ​പറേ​റ്റ​റാ​യി. ര​ണ്ടാ​ഴ്​​ച ​അ​വി​ടെ ജോ​ലി​ചെ​യ്​​തു. നേ​ര​ത്തെ പ​രി​ച​യ​മു​ള്ള ക​ണ്ണൂ​ർ​ക്കാ​രാ​യ റ​ഷീ​ദും സ​ഹോ​ദ​ര​ങ്ങ​ളും ഡി​ഫ​ൻ​സ്​ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ ബ്രി​ട്ടീ​ഷ്​ ആ​ർ​മി​യാ​യി​രു​ന്നു. ഷാ​ർ​ജ മ​ർ​കാ​ബി​ലെ  ബ്രി​ട്ടീ​ഷ്​ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ അ​ങ്ങ​നെ മു​ബാ​റ​ക്കിന്​ ജോ​ലി​കി​ട്ടി. അ​വി​ടെ ന​ഴ്​​സി​ങ്​ പ​രി​ശീ​ല​ന​വും തു​ട​ർ​ന്ന്​ നി​യ​മ​ന​വും. 200 ദി​ർ​ഹ​മാ​യി​രു​ന്നു ആ​ദ്യ​ശ​മ്പ​ളം. ഭ​ക്ഷ​ണ​വും ബാ​ര​ക്​​സി​ൽ താ​മ​സ​വും സൗ​ജ​ന്യം. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​്​ വി​സ​യി​ല്ലാ​ത്ത കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ​ ബ്രി​ട്ടീ​ഷ്​ വി​സ ത​ന്നു. അ​ന്ന്​ ബ്രി​ട്ടീ​ഷ്​ എം​ബ​സി​യ​ല്ല​ ബ്രി​ട്ടീ​ഷ്​ പൊ​ളി​റ്റി​ക്ക​ൽ ഏ​ജ​ൻ​സി​യാ​ണ്.  ലോ​ഞ്ചി​ൽ ത​ന്നെ തി​രി​ച്ച്​ നാ​ട്ടി​ലേ​ക്ക്. കൂ​ടു​ത​ൽ പേ​രും മ​ല​യാ​ളി​ക​ളാ​യ​തി​നാ​ൽ നേ​രെ കാ​ഞ്ഞ​ങ്ങാ​ടാ​ണ്​ ലോ​ഞ്ച്​ അ​ടു​ത്ത​ത്. പ​ക്ഷേ, അ​ന്ന്​ മു​ബാ​റ​ക്​ ഒ​രു വ​ൻ​ദു​ര​ന്ത​ത്തി​ന്​ സാ​ക്ഷി​യാ​യി.

ലോ​ഞ്ച്​ ക​ര​യി​ൽനി​ന്ന്​ അ​ക​ലെ​യാ​ണ്​ നി​ർ​ത്തി​യ​ത്. ഒ​രു ക​മ്പ​ക​യ​ർ ക​ര​യി​ലെ തെ​ങ്ങി​ലേ​ക്ക്​ വ​ലി​ച്ചു​കെ​ട്ടി. എ​ന്നി​ട്ട്​ എ​ല്ലാ​വ​രോ​ടും ചാ​ടി​ക്കോ​ളാ​ൻ പ​റ​ഞ്ഞു. നീ​ന്ത​ലറി​യാ​ത്ത​വ​ർ ഇൗ ​ക​മ്പ​യി​ൽ പി​ടി​ച്ചു​വേ​ണം ക​ര​ക്കെ​ത്താ​ൻ. പി​ടി വി​ട്ടാ​ൽ മു​ങ്ങും.​ അ​ങ്ങ​നെ  മൂ​ന്നു​പേ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പി​ന്നീ​ട്​ മ​​​ദ്രാ​സി​ൽ പോ​യി വി​സ പാ​സ്​​പോ​ർ​ട്ടി​ൽ സ്​​റ്റാ​മ്പ്​ ചെ​യ്​​തു. തി​രി​ച്ചെ​ത്തി ജോ​ലി തു​ട​ർ​ന്നു. ഷാ​ർ​ജ​ക്ക്​ പു​റ​ത്തു​ള്ള സൈ​നി​ക ക്യാ​മ്പു​ക​ളി​ലേ​ക്കും ഇ​ട​ക്ക്​ മാ​റ്റും. അ​വി​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​യി​രു​ന്നു. ശു​ചി​മു​റി​ക​ളി​ല്ല. മ​ല​മു​ക​ളി​ൽ ക​യ​റി​യാ​ണ്​ പ്രാ​ഥ​മി​ക ക​ർ​മ​ങ്ങ​ൾ ചെ​യ്​​ത​ത്. എ​ങ്കി​ലും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ തോ​ന്നി​യി​ല്ല.

1971ൽ ​നാ​ട്ടി​ൽ പോ​യ​പ്പോ​ൾ വി​വാ​ഹം ക​ഴി​ച്ചു.  ഭാ​ര്യ സീ​ന​ത്തി​നെ ​ഗ​ൾ​ഫി​ലേ​ക്ക്​ കൂ​ട്ടി. അ​ന്ന്​ ഷാ​ർ​ജ​യി​ൽ ഫ്ലാ​റ്റു​ക​ളോ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളോ ഇ​ല്ല. ഇൗ​ത്ത​പ്പ​ന​യോ​ല മേ​ഞ്ഞ ചെ​റി​യ വീ​ടു​ക​ളി​ലാ​ണ്​ അ​റ​ബി​ക​ൾ പോ​ലും താ​മ​സം. ഷാ​ർ​ജ​യി​ൽ ടാ​റി​ട്ട ഒ​രു റോ​ഡു​പോ​ലു​മി​ല്ലാ​ത്ത കാ​ലം.  ദു​ബൈ​യി​ലേ​ക്ക്​ ഒ​റ്റ വ​രി റോ​ഡ്​ മാ​ത്രം. പൈ​പ്പു​​വെ​ള്ള​ത്തി​ൽ ഉ​പ്പു​ര​സം കാ​ര​ണം കു​ടി​ക്കാ​ൻ പ​റ്റി​ല്ല.​ ഒ​ട്ട​ക​പ്പു​റ​ത്ത്​​ ​തു​ക​ൽ​ബാ​ഗി​ൽ കൊ​ണ്ടു​വ​രു​ന്ന കു​ടി​വെ​ള്ളം പ​ണം കൊ​ടു​ത്ത്​ വാ​ങ്ങും. മ​ണ്ണെ​ണ്ണ അ​ടു​പ്പി​ലാ​ണ്​ പാ​ച​കം. ക​ഴു​ത വ​ലി​ക്കു​ന്ന വ​ണ്ടി​യി​ലാ​ണ്​ മ​ണ്ണെ​ണ്ണ കൊ​ണ്ടു​വ​രു​ക.

മു​ഹ​മ്മ​ദ്​ ഹ​നീ​ഫ​യും മു​ബാ​റ​ക്​​ അ​ഹ​മ്മ​ദും
 

* * *  * * *   * * *

ചാ​വ​ക്കാ​ട്​ താ​ലൂ​ക്കി​ലെ പാ​ല​യൂ​ർ സ്വ​ദേ​ശി​യാ​യ ഹ​നീ​ഫ, മു​ബാ​റ​ക്​ എ​ത്തി മൂ​ന്നാം മാ​സം ത​ന്നെ ദു​ബൈ​യി​ലെ​ത്തി, 18ാം വ​യ​സ്സി​ൽ. മു​ബാ​റ​ക്കി​െ​ൻ​റ യാ​ത​ന​ക​ളൊ​ന്നു​മി​ല്ലാ​ത്ത സു​ന്ദ​ര​ൻ യാ​ത്ര. വി​സ​യും പാ​സ്​​പോ​ർ​ട്ടു​മെ​ല്ലാ​മാ​യി ബോം​ബെ​യി​ൽ​നി​ന്ന്​​ അ​ക്​​ബ​ർ എ​ന്ന ക​പ്പ​ലി​ൽ. അ​ഞ്ചാം ദി​വ​സം എ​ത്തി.ര​ണ്ടു അ​മ്മാ​വ​ന്മാ​ർ​ നേ​ര​ത്തെ ഷാ​ർ​ജ​യി​ൽ ഡി​ഫ​ൻ​സി​ലു​ണ്ട്. അ​വ​രാ​ണ്​ ഹ​നീ​ഫ​ക്ക്​ വി​സ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഹ​നീ​ഫ​ക്ക്​ ര​ണ്ടു വ​യ​സ്സു​ള്ള​പ്പോ​ൾ ബാ​പ്പ സി​ലോ​ണി​ൽ വെ​ച്ച്​ മ​രി​ച്ചു.​ പി​ന്നെ ഉ​മ്മ മാ​ത്രം. സ​ഹോ​ദ​ര​ങ്ങ​ളി​ല്ല. ഉ​മ്മ​ക്കൊ​പ്പം അ​മ്മാ​വ​​ന്മാ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​മ്മാ​വ​ന്മാ​ർ വി​ദേ​ശ​ത്താ​യ​തി​നാ​ൽ തോ​ന്നി​യ​പോ​ലെ​യാ​യി ഹ​നീ​ഫ​യു​ടെ ജീ​വി​തം. വി​ദേ​ശ​ത്ത്​ നി​ന്ന്​ പ​ണം വ​ല്യുമ്മ​യു​ടെ പേ​രി​ലാ​ണ്​ വ​രു​ക. ബ്രി​ട്ടീ​ഷ്​ പൗ​ണ്ട്​​ പോ​സ്​​റ്റോ​ഫി​സി​ൽ പോ​യി മാ​റു​ക ഹ​നീ​ഫ​യാ​യി​രു​ന്നു. ത​നി​ക്ക്​ ആ​വ​ശ്യ​മു​ള്ള​ത്​ എ​ടു​ത്ത്​ ബാ​ക്കി വ​ല്യുമ്മ​യെ ഏ​ൽ​പിക്കും. പ​ത്താം ക്ലാ​സ്​ ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​മ്മ ആ​ങ്ങ​ള​മാ​ർ​ക്ക്​ ക​ത്ത​യ​ച്ച്​ നി​ർ​ബ​ന്ധി​ച്ച്​ വി​സ വ​രു​ത്തു​ക​യാ​യി​രു​ന്നു. താ​ൻ നാ​ട്ടി​ൽ നി​ന്നാ​ൽ ശ​രി​യാ​കി​ല്ലെ​ന്ന്​ ഉ​മ്മ​ക്ക്​ ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നെ​ന്ന്​ ഹ​നീ​ഫ.ലോ​ഞ്ചി​ലെ​ത്തി​യ​വ​രാ​യി​രു​ന്നു അ​ന്ന്​ പ്ര​വാ​സി​ക​ളി​ൽ കൂ​ടു​ത​ലും. ​ വി​സ​യും പാ​സ്​​പോ​ർ​ട്ടു​മാ​യി ക​പ്പ​ലി​ൽ വ​ന്ന​യാ​ളാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ മ​റ്റു​ള്ള​വ​ർ ത​ന്നെ അ​ദ്​​ഭു​ത​ത്തോ​ടെ നോ​ക്കി​യ​ത്​​ ഒാ​ർ​ക്കു​ന്നു. 

ഡി​ഫ​ൻ​സി​ൽ കു​ക്കാ​യി​രു​ന്നു അ​മ്മാ​വ​ൻ. സൈ​നി​ക ബാ​റി​ൽ ബാ​ർ​മാ​നാ​യാ​ണ്​ ഹ​നീ​ഫ​ക്ക്​ ആ​ദ്യ​ ജോ​ലി കി​ട്ടി​യ​ത്. 250 ദി​ർ​ഹ​മാ​യി​രു​ന്നു ആ​ദ്യ ശ​മ്പ​ളം. ടി​പ്പും​ കി​ട്ടും. പ​ക്ഷേ, മേ​ലു​േ​ദ്യാ​ഗ​സ്​​ഥ​െ​ൻ​റ ഇ​ഷ്​​ട​ക്കാ​ര​നെ ജോ​ലി​ക്ക്​ ക​യ​റ്റാ​നാ​യി ത​ന്നെ  ആ​റു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പു​റ​ത്താ​ക്കി​െ​യ​ന്ന്​ ഹ​നീ​ഫ. 

അ​ടു​ത്ത ജോ​ലി  ഡി​ഫ​ൻ​സി​ൽ  ത​ന്നെ ട്രെ​യ്​​നി ന​ഴ്​​സാ​യി​ട്ടാ​യി​രു​ന്നു. അ​ന്ന​വി​ടെ മു​ബാ​റ​ക്​​ ഉ​ണ്ടാ​യി​രു​ന്നു. അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​െ​ൻ​റ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞാ​ണ്​ ര​ണ്ടു​പേ​ർ​ക്കും ന​ഴ്​​സാ​യി സ്​​ഥി​ര നി​യ​മ​നം കി​ട്ടി​യ​ത്. ര​ണ്ടാ​മ​ത്തെ പോ​ക്കി​ൽ 1973ൽ ​ഹ​നീ​ഫ​യു​ടെ ക​ല്യാ​ണം. 75ൽ ​ഭാ​ര്യ​ സു​ബൈ​ദ​യെ കൊ​ണ്ടു​വ​ന്നു. 71ൽ ​യു.​എ.​ഇ രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ ര​ണ്ടു​പേ​രും യു.​എ.​ഇ ഡി​ഫ​ൻ​സി​ലാ​യി. ന​ഴ്​​സു​മാ​​രാ​ണെ​ങ്കി​ലും പ​ട്ടാ​ള​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ലൊ​ക്കെ പ​െ​ങ്ക​ടു​ക്ക​ണം.  സൈ​നി​ക യൂ​നി​ഫോ​മി​ലാ​യി​രു​ന്നു ജോ​ലി. സൈ​നി​ക ക്യാ​മ്പി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സം. 

ബ്രി​ട്ടീ​ഷു​ക​ാരോ​ടൊ​പ്പം ജോ​ലി ചെ​യ്​​ത കാ​ലം ഇ​രു​വ​ർ​ക്കും മ​റ​ക്കാ​നാ​വി​ല്ല. അ​ത്ര​മാ​ത്രം സ​ഹാ​യ​ങ്ങ​ളാ​ണ്​ അ​വ​രി​ൽനി​ന്ന്​ ഇൗ ​മ​ല​യാ​ളി​ക​ൾ​ക്ക്​ കി​ട്ടി​യ​ത്. ബ്രി​ട്ടീ​ഷു​കാ​രു​ടെ യു.​എ.​ഇ​യി​​ലെ ആ​സ്​​ഥാ​നം ഷാ​ർ​ജ​യാ​യി​രു​ന്നു. ദു​ബൈ അ​ന്ന്​ ചി​ത്ര​ത്തി​ലേ ഇ​ല്ല. പി​ന്നീ​ട്​ ദു​ബൈ​യു​ടെ കു​തി​പ്പി​ന്​ ഇ​രു​വ​രും സാ​ക്ഷി​ക​ളാ​യി.പി​ന്നീ​ട്​ ര​ണ്ടു​പേ​ർ​ക്കും ഡി​ഫ​ൻ​സ്​ വി​ടേ​ണ്ടി വ​ന്നു. ആ​ദ്യം ഹ​നീ​ഫ. പി​ന്നീ​ട്​ മു​ബാ​റ​ക്. 1990^91ൽ ​കു​വൈ​ത്ത്​ യു​ദ്ധ​ത്തോ​ടെ​യാ​ണ്​ ഹ​നീ​ഫ  പി​രി​യു​ന്ന​ത്. മു​ബാ​റ​ക്​ 1994ലും. ​ഹ​നീ​ഫ 24വ​ർ​ഷ​വും മു​ബാ​റ​ക്​ 26 വ​ർ​ഷ​വും സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്​​തു.

മു​ബാ​റ​ക്​ അ​ക്കാ​ല​ത്തു​ണ്ടാ​യ അ​പ​ക​ടം ഒാ​ർ​ക്കു​ന്നു. റാ​സ​ൽ​ഖൈ​മ​യി​ലെ ക്യാ​മ്പി​ലാ​യി​രു​ന്നു അ​ന്ന്​ മു​ബാ​റ​ക്. വ്യാ​ഴാ​ഴ്​​ച വൈ​കീട്ട്​ വാ​രാ​ദ്യ അ​വ​ധി​ക്ക്​ ഷാ​ർ​ജ​യി​ലേ​ക്ക്​​ ​േപാ​രും. അ​വി​ടെ മുബാ​റ​ക്​ ത​ന്നെ കൊ​ണ്ടു​വ​ന്ന ജ്യേ​ഷ്​​ഠ​ന്മാ​രു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി തി​രി​ച്ചു​പോ​രും.​ അ​ങ്ങ​നെ​യൊ​രു മ​ട​ക്ക​യാ​ത്ര​യി​ൽ മു​ബാ​റ​ക്​ ക​യ​റി​യ വാ​ഹ​നം ത​ല​കീ​ഴാ​യ്​  മ​റി​ഞ്ഞു. അ​ഞ്ചു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഒ​രു പാ​ട്​ പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. ഭാ​ഗ്യം കൊ​ണ്ട്​ മു​ബാ​റ​ക്​ ചെ​റി​യ പ​രി​ക്കു​ക​​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.  അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ റാ​സ​ൽ​ഖൈ​മ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ  അ​വി​ട​ത്തെ ന​ഴ്​​സു​മാ​ർ പ​രി​​ഭ്രാ​ന്ത​രാ​യി. ര​ക്​​ത​ത്തി​ൽ കു​ളി​ച്ചും അ​വ​യ​വ​ങ്ങ​ൾ അ​റ്റു​പോ​യും കി​ട​ക്കു​ന്ന സൈ​നി​ക​രെ ക​ണ്ട്​ അ​വ​ർ ഭ​യ​ച​കി​ത​രാ​യി നി​ന്നു. സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി ​​ഡോ​ക്​​ട​ർ​മാ​രെ സ​ഹാ​യി​ക്കാ​ൻ മു​ബാ​റ​ക്​ മു​ന്നോ​ട്ടു​വ​ന്നു. തി​രി​ച്ച്​ ക്യാ​മ്പി​ലെ​ത്തി​യ​പ്പോ​ൾ ആ​ശു​പ​​ത്രി ക​മാ​ൻ​ഡ​ർ നേ​രി​ട്ട്​ വി​ളി​ച്ച്​​ അ​ഭി​ന​ന്ദി​ച്ചു. ഒ​രു പ്ര​മേ​ാഷ​നും ത​ന്നു.

ഡി​ഫ​ൻ​സ്​ വി​ട്ട ശേ​ഷം മു​ബാ​റ​ക്​ അ​ജ്​​മാ​നി​ൽ ഡെ​ൻ​റ​ൽ ക്ലി​നി​ക്​ സ്വ​ന്ത​മാ​യി തു​ട​ങ്ങി.ചാ​വ​ക്കാ​ട്ടു​കാ​ര​നാ​യ ഒ​രു ​​ഡോ​ക്​​ട​റു​മാ​യി ചേ​ർ​ന്നാ​ണ്​ ക്ലി​നി​ക്​ തു​ട​ങ്ങി​യ​ത്. ഡി​ഫ​ൻ​സി​ൽ നി​ന്ന്​ പി​രി​​യു​േ​മ്പാ​ൾ ല​ഭി​ച്ച തു​ക​യാ​ണ്​ മു​ത​ൽ​മു​ട​ക്കി​യ​ത്. പ​ക്ഷേ ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ ക​ടം വ​ന്നു. അ​തോ​ടെ നി​ർ​ത്തി നാ​ട്ടി​ൽ​പോ​യി.തി​രി​ച്ചു​വ​ന്ന്​ ജോ​ലി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഡി​ഫ​ൻ​സി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ മേ​ധാ​വി ദു​ബൈ പൊ​ലീ​സി​ലു​ണ്ടെ​ന്ന്​ അ​റി​ഞ്ഞു. അ​വി​ടെ ജോ​ലി​ക്ക്​ ക​യ​റി. 1996ൽ. ​അ​തി​നു​മു​മ്പ്​​ത​ന്നെ അ​വി​ടെ ഹ​നീ​ഫ എ​ത്തി​യി​രു​ന്നു.  ഡി​ഫ​ൻ​സി​ൽ നി​ന്ന്​ വി​ട്ട്​ 1992ൽ ​നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​ന്ന ഹ​നീ​ഫ ഡി​ഫ​ൻ​സി​ലെ പ​ഴ​യ മേ​​ട്ര​ൻ വ​ഴി​യാ​ണ്​ ​ദു​ബൈ പൊ​ലീ​സി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ ഡി​ഫ​ൻ​സി​ൽ ​ജോ​ലി പോ​യ​പ്പോ​ൾ ഉ​ള്ളി​െ​ൻ​റ ഉ​ള്ളി​ൽ സ​​​ന്തോ​ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഹ​നീ​ഫ പ​റ​യു​ന്നു. കാ​ര​ണം മ​ടി ത​ന്നെ. കു​ട്ടി​ക​ളെ​ പോ​റ്റ​ണം ന​ന്നാ​യി ജീ​വി​ക്ക​ണം എ​ന്ന നി​ർ​ബ​ന്ധം  മാ​ത്ര​മാ​ണ്​ ജോ​ലി​യി​ലേ​ക്ക്​ ത​ള്ളി​വി​ട്ട​ത്. നാ​ട്ടി​ൽ ചെ​ന്ന​പ്പോ​ഴാ​ണ്​ തൊ​ഴി​ലി​ല്ലാ​യ്​​മ​യു​ടെ പ്ര​ശ്​​നം ശ​രി​ക്കും മ​ന​സ്സി​ലാ​യത്​. 25 വ​ർ​ഷം സൈ​ന്യ​ത്തി​ലാ​യ​തി​നാ​ൽ അ​ഞ്ചു​മ​ണി​ക്ക്​ ത​ന്നെ എ​ഴു​ന്നേ​ൽ​ക്കു​മാ​യി​രു​ന്നു. പ​ത്ര​വാ​യ​ന, ഭ​ക്ഷ​ണം. മ​റ്റൊ​രു പ​ണി​യു​മി​ല്ല. നാ​ട്ടി​ൽ അ​ധി​കം സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല. ശ​രി​ക്കും മ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ്​ വീ​ണ്ടും ഗ​ൾ​ഫി​ലെ​ത്തു​ന്ന​ത്. ഫാ​ർ​മ​സി​യി​ൽ സെ​യി​ൽ​സ്​​മാ​നാ​യി ​േ​ജാ​ലി കി​ട്ടി. ആ​റു​മാ​സം അ​വി​ടെ ജോ​ലി ചെ​യ്​​തു. പി​ന്നീ​ടാ​ണ്​ പൊ​ലീ​സി​ലെ​ത്തി​യ​ത്.1994 ൽ.​മു​ബാ​റ​ക്കും ഹ​നീ​ഫ​യും അ​തോ​ടെ വീ​ണ്ടും ഒ​ന്നി​ച്ചു. പ​ര​സ്​​പ​രം ദുഃഖ​വും സ​ന്തോ​ഷ​വും പ​ങ്കു​വെ​ക്കു​ന്ന ആ​​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ​മാ​യി​രു​ന്നു അ​ത്​. ഇ​വി​ടെ​യു​ള്ള​പ്പോ​ൾ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലും ന​ല്ല അ​ടു​പ്പ​മാ​യി​രു​ന്നു. ഡി​ഫ​ൻ​സി​ൽനി​ന്ന്​ വ​ന്ന്​ ദു​ബൈ പൊലീ​സി​ൽ തു​ട​രു​ന്ന മ​ല​യാ​ളി​ക​ൾ ഇ​ന്ന്​ ഇ​വ​ർ ര​ണ്ടു​പേ​ർ മാ​ത്ര​മേ​യു​ള്ളൂ. പി​രി​ച്ചു​വി​ടു​ന്ന​ത്​ വ​രെ ഇ​വി​ടെ നി​ൽ​ക്കു​മെ​ന്നാ​ണ്​ ഇ​രു​വ​രും പ​റ​യു​ന്ന​ത്. ഹ​നീ​ഫ​ക്ക്​ മൂ​ന്നു മ​ക്ക​ളും എ​ട്ടു പേ​ര​ക്കു​ട്ടി​ക​ളു​മാ​യി. മൂ​ത്ത​വ​ൻ സാ​ഗ​ർ അ​ബൂ​ദ​ബി​യി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ എ​ൻ​ജി​നീ​യ​റാ​ണ്. മ​റ്റു മ​ക്ക​ളാ​യ സ​മീ​റും റീ​മ​യും ഖ​ത്ത​റി​ലാ​ണ്. മു​ബാ​റ​ക്കി​​െ​ൻ​റ മൂ​ത്ത​മ​ക​ൻ ദു​ബൈ​യി​ൽ ദ​ന്ത ഡോ​ക്​​ട​റാ​ണ് -ഡോ. ​സാ​ജി​ദ്. മ​ക​ൾ സൈ​റ വി​വാ​ഹം ക​ഴി​ച്ച്​ ബ​ഹ്​​റൈ​നി​ലു​ണ്ട്.

1985ൽ ​ഡി​ഫ​ൻ​സി​ലു​ള്ള​പ്പോ​ൾ ​കൂ​ടെ​ ജോ​ലി ചെ​യ്​​ത ഫി​ലി​പ്പീ​ൻ​സു​കാ​രി ഗ്ലോ​റി​യ​യെ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ക​ഴി​ച്ച സം​ഭ​വ​വും മു​ബാ​റ​ക്കി​െ​ൻ​റ ജീ​വി​ത​ത്തി​ലു​ണ്ട്. അ​തി​ൽ ര​ണ്ടു മ​ക്ക​ളു​ണ്ട്. ഫ​റ​യും ദീ​ന​യും. അ​വ​രെ​ല്ലാം ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലാ​ണ്. ഹ​നീ​ഫ ഇ​പ്പോ​ൾ ദു​ബൈ അ​വീ​ർ ജ​യി​ലി​ലെ ക്ലി​നി​ക്കി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. ലോ​ക​ത്തെ ഏ​താ​ണ്ട്​ എ​ല്ലാ രാ​ജ്യ​ക്കാ​രും ദു​ബൈ​യി​ലു​ണ്ടെ​ന്ന​തി​ന്​ ജ​യി​ലും തെ​ളി​വാ​ണ്. ത​ട​വു​കാ​രി​ൽ എ​ല്ലാ നാ​ട്ടു​കാ​രു​മു​ണ്ട്. എ​ന്നാ​ൽ അ​വ​രാ​രും ത​ന്നെ ഇൗ ​നാ​ടി​നെ കു​റ്റം പ​റ​യു​ന്നി​ല്ല. ഇ​വി​ട​ത്തെ നീ​തി നി​ർ​വ​ഹ​ണ രീ​തി​യോ​ട്​ മ​തി​പ്പേ​യു​ള്ളൂ ത​ട​വു​കാ​ർ​ക്കും. ജ​യി​ലി​ലെ സൗ​ക​ര്യ​ങ്ങ​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. മൂ​ന്നു നേ​രം മി​ക​ച്ച ഭ​ക്ഷ​ണം. മി​ക​ച്ച ചി​കി​ത്സ. എ​ല്ലാ സെ​ല്ലി​ലും  ടെ​ലി​വി​ഷ​നും ശു​ചി​മു​റി​യും. വാ​യി​ക്കാ​ൻ താ​ൽപ​ര്യ​മു​ള്ള​വ​ർ​ക്ക്​ ന​ല്ല വാ​യ​ന​ശാ​ല​യു​ണ്ട്. ജ​യി​ലി​ലെ കാ​ൻ​റീ​നി​ൽ നി​ന്ന്​ ഇ​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണം വാ​ങ്ങു​ക​യും ചെ​യ്യാം.

ഷാ​ർ​ജ​യി​ൽ പ​ണ്ട്​ യൂ​ത്ത്​ സെ​ൻ​റ​ർ എ​ന്നൊ​രു സം​ഘ​ട​ന​യു​ണ്ടാ​യി​രു​ന്നു. അ​തി​െ​ൻ​റ ശി​ൽപി​ക​ളി​ലൊ​രാ​ളാ​ണ്​ ഹ​നീ​ഫ.  ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന ഏ​ഴു വ​ർ​ഷ​മേ നി​ന്നു​ള്ളൂ. ചെ​റു​പ്പ​ത്തി​ലേ ന​ന്നാ​യി വാ​യി​ക്കു​മാ​യി​രു​ന്നു. നാ​ട​കം എ​ഴു​ത്തും അ​ഭി​ന​യ​വു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു ഹ​നീ​ഫ​ക്ക്. പി​ന്നീ​ട്​ മ​ടി​യും മ​റ്റു തി​ര​ക്കു​ക​ളും കാ​ര​ണം എ​ല്ലാ​ത്തി​ൽ നി​ന്നും പി​ന്മാ​റി. 

തി​രി​ച്ചു​പോ​യാ​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല ഹ​നീ​ഫ. മ​ക്ക​ളെ ന​ന്നാ​യി പ​ഠി​പ്പി​ച്ച്​ ന​ല്ല നി​ല​യി​ലെ​ത്തി​ച്ചു. അ​താ​ണ്​ സ​മ്പാ​ദ്യം. മ​റ്റു സ​മ്പാ​ദ്യ​ങ്ങ​ളോ നി​ക്ഷേ​പ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ്​ ഹ​നീ​ഫ പ​റ​യു​ന്ന​ത്. ഇൗ ​​പ്രാ​യ​ത്തി​ലും ഇ​രു​വ​ർ​ക്കും കാ​ര്യ​മാ​യ രോ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. ഹ​നീ​ഫ 67ാം വ​യ​സ്സി​ലും ഭാ​ര്യ​ക്കൊ​പ്പം​ ദി​വ​സ​വും ​ഒ​രു മ​ണി​ക്കൂ​ർ ന​ട​ക്കും. ഭ​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കും. ഹ​നീ​ഫ​ക്ക്​ വി​മാ​ന​യാ​ത്ര ഇ​പ്പോ​ഴും പേ​ടി​യാ​ണ്. അ​തു​കൊ​ണ്ട്​ അ​ധി​കം വി​ദേ​ശ​യാ​ത്ര​ക​ളി​ല്ല. നാ​ട്ടി​ൽ പോ​കു​ന്ന​ത്​ ത​ന്നെ പേ​ടി​ച്ചു​വി​റ​ച്ചാ​ണ്. വി​മാ​ന​ത്തി​െൻ​റ ചെ​റി​യ ഇ​ള​ക്കം പോ​ലും സ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന്​ ഹ​നീ​ഫ.

മു​ബാ​റ​ക്​ ദു​ബൈ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ജോ​ലി​ ചെ​യ്യു​ന്ന​ത്. ഗ​ൾ​ഫ്​ ന​ല്ല ജീ​വി​തം ത​ന്നെ​ങ്കി​ലും തി​രി​ച്ചു​പോ​യാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന ആ​േ​ലാ​ച​ന​യി​ൽ ഇൗ​യ​ടു​ത്ത​കാ​ല​ത്ത്​ മാ​ത്ര​മാ​ണ്​ സ​മ്പാ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​ത്​. മ​ക്ക​ളെ​ല്ലാം ന​ല്ല നി​ല​യി​ലെ​ത്തി. പ​ക്ഷേ അ​വ​രെ ആ​ശ്ര​യി​ക്കാ​തെ ജീ​വി​ക്ക​ണ​മെ​ന്നാ​ണ്​ ആ​​ഗ്ര​ഹം. നാ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളി​ല്ലാ​ത്ത​താ​ണ്​ മു​ബാ​റ​ക്കി​െ​ൻ​റ പ്ര​ശ്​​നം.​അ​ര നൂ​റ്റാ​ണ്ടി​ന​ടു​ത്ത്​ എ​ത്തി​നി​ൽ​ക്കു​ന്ന പ്ര​വാ​സ​വും അ​ത്ര​ത്തോ​ളം ത​ന്നെ നീ​ളു​ന്ന സൗ​ഹൃ​ദ​വും. അ​തു​മാ​ത്ര​മ​ല്ല ഇൗ ​പ്രാ​യ​ത്തി​ലും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ജോ​ലി ചെ​യ്യു​ന്ന​തും ​ മു​ബാ​റ​ക്കി​െ​ൻ​റ​യും ഹ​നീ​ഫ​യു​ടെ​യും ഗ​ൾ​ഫ്​ ജീ​വി​ത​ത്തെ വ്യ​ത്യ​സ്​​ത​മാ​യി അ​ട​യാ​ള​പ്പെ​ട​ു​ത്തേ​ണ്ട​താ​കു​ന്നു.
mfiroskhan@gmail.com

COMMENTS