Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകാവലിരിക്കുക,...

കാവലിരിക്കുക, ദുരിതാശ്വാസ നിധിക്ക്

text_fields
bookmark_border
flood-kerala
cancel

ശവക്കുഴി മാന്തി മൃതശരീരത്തിൽനിന്ന്​ ശവപ്പുടവ അഴിച്ചെടുക്കുന്ന നരാധമന്മാരെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. പ്രളയക്കെടുതിയിൽ പെട്ട് എല്ലാം നഷ്​ടപ്പെട്ട നിരാലംബർക്ക് നൽകാനായി ഉദാരമതികൾ സംഭാവന ചെയ്ത വിഭവങ്ങൾ കവർന്നെടുക്കുന്ന ദുഷ്​ടന്മാരെക്കുറിച്ചും കേരളീയർക്ക് ഇപ്പോൾ കേൾക്കേണ്ടി വന്നിരിക്കുന്നു. പ്രളയക്കെടുതിക്ക് അഴിമതിപ്രളയത്തെ തടയാനായില്ലെന്നതാണ് അടിക്കടി കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ ബോധ്യപ്പെടുത്തുന്നത്. ദുരിതാശ്വാസ സഹായം വിതരണം തുടങ്ങിയപ്പോഴേക്കും സ്വജനപക്ഷപാതിത്വത്തി​​െൻറയും അഴിമതിയുടെയും കെട്ട കഥകൾ കേൾക്കാൻ തുടങ്ങിയിരിക്കുന്നു.

അറിയപ്പെട്ട കേരളചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ​​മഹാപ്രളയം ദുരിതത്തോടൊപ്പം മലയാളി സമൂഹത്തി​​െൻറ സകല നന്മകളെയും പുറത്തെടുക്കാൻ സഹായിച്ചു. സംസ്ഥാനത്തിനകത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും പല വിദേശ നാടുകളിലുമുള്ള സുമനസ്സുകൾ പ്രളയബാധിതരോട് അത്യുദാരമായ സമീപനം സ്വീകരിച്ചു. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയതോതിൽ സംഭാവന നൽകി.

നിധിയുടെ വിനിയോഗം

ദുരിതമനുഭവിക്കുന്നവർക്ക് ഉദാരമതികൾ നൽകിയ പണം അനർഹരിൽ എത്താതിരിക്കാനും യഥാർഥ അവകാശികൾക്ക് ലഭിക്കാനും ഭരണകൂടവും സമൂഹവും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൈക്കൂലി വാങ്ങി കാര്യങ്ങൾ നടത്തിക്കൊടുക്കുന്നവരുൾപ്പെടുന്ന ഉദ്യോഗസ്ഥരെ മാത്രം അവലംബിച്ച് നീതിപൂർവം കാര്യങ്ങൾ നടത്താം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്​. സാമ്പത്തികകാര്യങ്ങളിൽ വ്യവസ്ഥയും ക്രമവും വളരെ പ്രധാനമാണ്.

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രളയത്തിൽ സംഭവിച്ച നഷ്​ടത്തി​​െൻറ കൃത്യമായ കണക്ക് ശേഖരിച്ച് പരസ്യപ്പെടുത്തണം. അത് പരിശോധിച്ച് അഭിപ്രായം പറയാനുള്ള അവസരം ഉണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം സുതാര്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നഷ്​ടത്തി​​െൻറ തോതനുസരിച്ചായിരിക്കണം ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നത്. വിതരണം ചെയ്യുന്ന സഹായത്തി​​െൻറ കണക്കും പരസ്യപ്പെടുത്തണം. അപ്പോൾ ഓരോ പ്രദേശത്തുകാർക്കും തങ്ങളുടെ നാട്ടിൽ ആർക്കൊക്കെയാണ് ദുരിതം ബാധിച്ചതെന്നും അത് എത്രയെന്നും നഷ്​ടപരിഹാരമായി കിട്ടിയത് എന്തെന്നും മനസ്സിലാക്കാൻ സാധിക്കും. പരാതികളുണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യാം.

ഇത്തരമൊരു തുറന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നു സ്വീകരിക്കാൻ സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധമാകുന്നില്ലെങ്കിൽ ഓരോ പ്രദേശത്തെയും സത്യസന്ധരായ പൊതുപ്രവർത്തകർ അവി​ടത്തെ നഷ്​ടത്തി​​െൻറ കണക്ക് പഠിച്ച് ശേഖരിച്ച് പ്രസിദ്ധപ്പെടുത്തണം. വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി, സഹായം കിട്ടിയ വ്യക്തികളുടെ പേരുവിവരം പുറത്തുകൊണ്ടുവരണം. അഴിമതിയുടെ സാധ്യത തടയണം. സഹായധനം ലഭിച്ചത് അർഹർക്കുതന്നെയാണെന്ന് ഉറപ്പുവരുത്തണം; എല്ലാ അർഹർക്കും സഹായം ലഭിച്ചുവെന്നും. എല്ലാം നോക്കാൻ സർക്കാറിനെയും സർക്കാർ മെഷിനറിയെയും ഏൽപിച്ചിരിക്കുന്നുവെന്ന് വിശ്വസിച്ച് സമാധാനത്തോടെ ഉറങ്ങരുത്. അപ്പോൾ കാവൽക്കാരൻതന്നെ ചുമർ തുരന്ന് കക്കുന്നത് നാമറിയില്ല. അതിനാൽ, പൗരബോധം ഉണർന്നുപ്രവർത്തിക്കണം. പൊതുമുതലിന് പൊതുവിലും ദുരിതാശ്വാസ നിധിക്ക് പ്രത്യേകിച്ചും നാം കാവലിരിക്കുകതന്നെ വേണം.

സുകുമാർ അഴീക്കോടി​​െൻറ വാക്കുകൾ മറക്കാതിരിക്കുക: ‘‘നാടകത്തിനിടയിൽ ജനം ഉറങ്ങുന്നു. ഉറക്കത്തിനിടയിൽ നടീനടന്മാർ കഥ തിരുത്തിയെഴുതുന്നു. ദരിദ്രൻ ധനവാനും യാചകൻ ചക്രവർത്തിയുമാകുന്നു. നാം തെരഞ്ഞെടുക്കുന്നവർ നമ്മുടെ കാവൽക്കാരാണെന്ന് ധരിച്ചതാണ് നമുക്കു പറ്റിയ തെറ്റ്. നമ്മൾ അവർക്കാണ് കാവൽ നിൽക്കേണ്ടത്.’’

സഹായം സ്വീകരിക്കുന്നവരോട്

സർക്കാർ ഫണ്ടിൽനിന്ന് എങ്ങനെയും പണം പറ്റാമെന്ന് കരുതുന്നവരാണ് പലരും. സാധാരണഗതിയിൽ മറ്റുള്ളവരുടെ പണം മോഷ്​ടിക്കുകയോ പിടിച്ചുപറിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യാത്തവർ പോലും ഗവൺമ​െൻറിൽനിന്ന് അനർഹമായും അവിഹിതമായും ധനം നേടിയെടുക്കാറുണ്ട്. സംഭവിച്ചതിനെക്കാൾ വൻ നഷ്​ടം കാണിച്ച് സഹായം തേടുന്നതിൽ മടി കാണിക്കാത്തവർ വളരെയൊന്നും വിരളമാകാനിടയില്ല. ഇങ്ങനെ ചെയ്യുന്നവർ ഓർക്കാറില്ല, രാജ്യത്തെ മുഴുവൻ മനുഷ്യരുടെയും സമ്പത്താണ് തങ്ങൾ അവിഹിതമായി നേടിയെടുക്കുന്നതെന്ന്. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നവർ എല്ലാം നഷ്​ടപ്പെട്ട് നിസ്വരും നിസ്സഹായരുമായ അശരണരുടെ കഞ്ഞിയിലാണ് കൈയിട്ടുവാരുന്നത്. അവരുടെ കണ്ണീരാണ് കുടിക്കുന്നത്. അതിനാൽ, നഷ്​ടം പെരുപ്പിച്ചുകാണിച്ച് അനർഹമായത് കൈപ്പറ്റുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തണം. മറ്റുള്ളവരുടെ സ്വത്ത് അവിഹിതമായി കൈവശപ്പെടുത്തുന്നവരുടെ ആരാധനാ കർമങ്ങൾ പോലും ദൈവം സ്വീകരിക്കുകയില്ല. വ്യക്തികളുടെ സമ്പത്ത് പിടിച്ചുപറിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ഗുരുതരമായ തെറ്റും കുറ്റവുമാണ് ദുരിതാശ്വാസ നിധിയിൽനിന്നും മറ്റു സർക്കാർ ഫണ്ടിൽനിന്നും അവിഹിതമായി പണം പറ്റുന്നത്.

സി. രാധാകൃഷ്ണൻ പരിചയപ്പെടുത്തിയ നിരക്ഷരനായ വെറ്റില കർഷക​​െൻറ ജീവിതവിശുദ്ധിയുടെ ദാർശനിക മൂല്യം ഇവിടെയാണ് പ്രസക്തമാകുന്നത്. പൊന്നാനി സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ചമ്രവട്ടത്തുകാരനായ രാധാകൃഷ്ണൻ പോയിക്കൊണ്ടിരുന്ന തോണിയിൽ എന്നും തിരൂർക്കാരനായ ഒരു വെറ്റിലക്കച്ചവടക്കാരനുമുണ്ടായിരുന്നു. അയാൾ രണ്ട് വെറ്റിലക്കെട്ടുകൾ ചുമന്നാണ് എന്നും അങ്ങാടിയിലേക്ക് പോയിരുന്നത്. ഒന്ന് തലേന്നാൾ വിൽക്കാതെ മടക്കിക്കൊണ്ടുവന്ന വാടിയ വെറ്റിലയുടെ കെട്ട്. മറ്റൊന്ന് അന്ന് നുള്ളിയെടുത്ത പുതിയ വെറ്റിലയുടെ കെട്ടും.

എന്നും ഇത് കണ്ടുകൊണ്ടിരുന്ന സി. രാധാകൃഷ്ണൻ ഒരു ദിവസം ചോദിച്ചു. ‘‘എന്തിനാണ് ഈ രണ്ടു കെട്ട്? വാടിയ വെറ്റില നല്ലതി​​െൻറ ഇടയിൽ അടുക്കിവെച്ചാൽ പോരേ? എന്നാൽ, ഒരു കെട്ട് ചുമന്നാൽ മതിയല്ലോ. നല്ല വിലയും കിട്ടും.’’ അതിന് അക്ഷരാഭ്യാസമില്ലാത്ത ആ നാടൻ കർഷകൻ ത​​െൻറ ഗ്രാമീണ ഭാഷയിൽ പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമത്രെ: ‘‘ന്നാലും പടച്ചോൻ കാണൂലേ, ഓൻ നമ്മളെ വെറുതെവിടുമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columnistcmdrfkerala floodmalayalam news
News Summary - cmdrf-columnist
Next Story