ജാതിമേധാവിത്വത്തി​െൻറ തിരിച്ചുവരവ് 

  • സമൂഹത്തിലുണ്ടായ അസന്തുലിതത്വം കണക്കിലെടുത്താണ് പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയത്. ഭരണഘടനയുടെ പിന്‍ബലമുള്ള ആ സംവിധാനത്തിനെതിരെ ജാതിമേധാവിത്വത്തി​െൻറ ഉപജ്ഞാതാക്കള്‍ തുടക്കം മുതലേ ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കൊച്ചിയില്‍ കണ്ടത്

ജസ്​റ്റിസ് വി. ചിദംബരേഷ് ആഗോള തമിഴ് ബ്രാഹ്മണസംഗമത്തില്‍
കഴിഞ്ഞ വാരാന്ത്യത്തില്‍ കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണസംഗമത്തില്‍ ഒരു ഹൈകോടതി ജഡ്ജിയും ഒരു നയതന്ത്ര ഉദ്യോഗസ്ഥനും നടത്തിയ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഈ സംഗമത്തി​​​​െൻറ ലക്ഷ്യം സൂക്ഷ്മ പരിശോധന അര്‍ഹിക്കുന്നു.

ജസ്​റ്റിസ് വി. ചിദംബരേഷ് ‘ഞാന്‍ ഒരഭിപ്രായവും പറയുന്നില്ല’ എന്ന് ആവർത്തിച്ചുപറഞ്ഞെങ്കിലും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംവരണത്തെക്കുറിച്ചു ഉദ്​ഘാടന പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശം അതിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നതും അതിനെതിരെ ശബ്​ദമുയർത്താൻ പ്രേരിപ്പിക്കുന്നതുമായിരുന്നു. സമാപനസമ്മേളനം ഉദ്​ഘാടനം ചെയ്ത നെതര്‍ലന്‍ഡ്‌സിലെ സ്ഥാനപതി വേണു രാജാമണി സമുദായാംഗങ്ങളായിരുന്ന നൊ​േബല്‍ സമ്മാനജേതാവ് സി.വി. രാമനില്‍നിന്നും കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ  സുബ്രഹ്മണ്യ ഭാരതിയില്‍നിന്നും ശാസ്ത്രീയ സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരില്‍നിന്നും പ്രചോദനം ഉൾക്കൊ
ണ്ടു സമുദായത്തി​​​​െൻറ മഹത്വം വീണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്ന്‍ ആഹ്വാനം ചെയ്തു. എല്ലാ വിഭാഗങ്ങളും ആദരവോടെ കാണുന്ന വ്യക്തികളെ അദ്ദേഹം സമുദായത്തി​​​​െൻറ വിശുദ്ധസംരക്ഷകരാക്കി ചുരുക്കരുതായിരുന്നു.

തമിഴ് ബ്രാഹ്മണരുടെ പൊതുനന്മയാണ് സംഗമം സംഘടിപ്പിച്ച കേരള ബ്രാഹ്മണ സഭയുടെ പ്രഖ്യാപിത ലക്ഷ്യം. സ്വന്തം സമുദായത്തി​​​​െൻറ ഉന്നമനത്തില്‍മാത്രം ഊന്നാതെ സമൂഹത്തി​​​​െൻറ ഉന്നമനത്തിനു പ്രാധാന്യം നല്‍കണമെന്ന് വേണു രാജാമണി അംഗങ്ങളെ ഉദ്​ബോ ധിപ്പിച്ചു.

സംഗമവുമായി ബന്ധപ്പെട്ട് സഭ തയാറാക്കിയ ഒരു രേഖയും എന്താണ് കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്ന് വ്യക്തമായി പറയുന്നില്ല. എന്നാല്‍, മറ്റെല്ലാ സമുദായങ്ങളിലുമെന്നപോലെ ബ്രാഹ്മണസമുദായത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ട്. വലിയ ക്ഷേത്രങ്ങളില്‍ പണിയെടുക്കുന്നവരുടെ വരുമാനത്തില്‍ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ടെങ്കിലും ചെറിയ അമ്പലങ്ങളില്‍ പണിയെടുക്കുന്നവരുടെ അവസ്ഥ മോശമാണ്. കേരളത്തില്‍ ഇതുമൂലം ദുരിതം അനുഭവിക്കുന്നത് തമിഴ് ബ്രാഹ്മണരേക്കാള്‍ മലയാള, തുളു ബ്രാഹ്മണരാകണം.

യോഗ്യത പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടിയാലും ഉപരിപഠനത്തിനു അവസരം ലഭിക്കുന്നില്ലെന്നതാണ് ബ്രാഹ്മണസമുദായം നേരിടുന്ന മറ്റൊരു പ്രശ്നം. ഇതാണ് സംവരണപ്രശ്നം ചര്‍ച്ചചെയ്യണമെന്നു ഉപദേശിക്കാന്‍ ജസ്​റ്റിസ് ചിദംബരേഷിനെ പ്രേരിപ്പിച്ചത്‌. തങ്ങളല്ല ജാതിവ്യവസ്ഥക്ക്​ ഉത്തരവാദികള്‍ എന്ന് വേണു രാജാമണി പറഞ്ഞതിനെ കാണേണ്ടതും ഈ പശ്ചാത്തലത്തിലാണ്. ഇന്ന​െത്ത ബ്രാഹ്മണ തലമുറയല്ല ഉത്തരവാദികള്‍ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അത് ശരിയാണ്. ബ്രാഹ്മണരല്ല ഉത്തരവാദികള്‍ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത് സത്യവിരുദ്ധമാണ്.

ബി.സി.ഇ 185ല്‍ മൗര്യ ചക്രവര്‍ത്തി ബ്രഹദ്രഥനെ വധിച്ച് അധികാരം പിടിച്ചെടുത്ത ബ്രാഹ്മണ സേനാപതി പുഷ്യമിത്ര സുംഗന്‍ ബൗദ്ധമതാനുയായികളെ അടിച്ചമർത്തുകയും വൈദിക ബ്രാഹ്മണവിധി പ്രകാരം ചാതുര്‍വര്‍ണ്യ വ്യവസ്ഥ നടപ്പാക്കുകയും ചെയ്തത്‌ ചരിത്രവസ്തുതയാണ്. അക്കാലത്ത് ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കാനായി ഭൃഗു കുലത്തില്‍പെട്ട സുമതി എന്നൊരാളാണ്    മനുസ്മൃതി എന്നറിയപ്പെടുന്ന ഗ്രന്ഥം രചിച്ചതെന്നു നിയമപണ്ഡിതനായ കെ.പി. ജയ്​സ്വാള്‍ 100 കൊല്ലം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ജാതിവ്യവസ്ഥ നിലവിൽ വന്നത് അതിനെ തുടര്‍ന്നാണെന്നതിന് ശാസ്ത്രവും തെളിവ് കണ്ടെത്തിയിട്ടുണ്ട്. ഹാർവഡ്​ സര്‍വകലാശാല 2013ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച് 4,000ല്‍പരം കൊല്ലം മുമ്പ് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സങ്കരം നടന്നിരുന്നു.

ഏകദേശം 1,900 കൊല്ലം മുമ്പ് അത് അവസാനിക്കുകയും ജാതിയുടെ അടിസ്ഥാനത്തില്‍ ദൃഢമായ സാമൂഹികവിഭജനം നടപ്പില്‍വരുകയും ചെയ്തു. കേരളത്തില്‍ ബ്രാഹ്മണര്‍ എത്തിയതും ജാതിവ്യവസ്ഥ നടപ്പാക്കിയതും പിന്നെയും പല നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഈ സാമൂഹിക വിഭജനമാണ് പുറത്തുനിന്ന് വന്നവര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ വഴിയൊരുക്കിയത്.

ബ്രാഹ്മണര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അവരെ ഒരു ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന്​ തമിഴ് ബ്രാഹ്മണ സഭയും നമ്പൂതിരിമാരുടെ യോഗക്ഷേമ സഭയും 2015ല്‍ ആവശ്യപ്പെട്ടിരുന്നു. പാവപ്പെട്ടവരുടെ പേരില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ കേരളസമൂഹത്തില്‍ അവരുടെ നില ഇന്നും താരതമ്യേന ഏറെ മെച്ചപ്പെട്ടതാണെന്ന് ഓര്‍ക്കണം. സ​​​െൻറർ ​േഫാര്‍ ​െഡവലപ്മ​​​െൻറ്​ സ്​റ്റഡീസി​​​​െൻറ 2016ലെ ഒരു പഠന റിപ്പോര്‍ട്ട്‌ കേരളത്തിലെ 20 ജാതിമത വിഭാഗങ്ങളെ കുടുംബ ദാരിദ്ര്യസൂചികയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്തിട്ടുണ്ട്. അതനുസരിച്ച് ദാരിദ്ര്യം ഏറ്റവും കുറവുള്ള മൂന്നു സമുദായങ്ങള്‍ ഓർത്തഡോക്സ് സുറിയാനികളും, യാക്കോബായ സുറിയാനികളും ബ്രാഹ്മണരും ആണ്. ഏറ്റവും കൂടുതലുള്ള സമുദായങ്ങള്‍ എസ്.സി-എസ്.ടിയും ദലിത്‌ ക്രൈസ്തവരും.

ബ്രാഹ്മണര്‍ സമൂഹത്തില്‍ ആധിപത്യം നിലനിര്‍ത്തിയത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അറിവ് നേടാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ്, തുറന്ന മത്സരത്തിലൂടെയല്ല. തന്മൂലം സമൂഹത്തിലുണ്ടായ അസന്തുലിതത്വം കണക്കിലെടുത്താണ് പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയത്. ഭരണഘടനയുടെ പിന്‍ബലമുള്ള ആ സംവിധാനത്തിനെതിരെ ജാതിമേധാവിത്വത്തി​​​​െൻറ ഉപജ്ഞാതാക്കള്‍ തുടക്കം മുതലേ ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കൊച്ചിയില്‍ കണ്ടത്.

ബ്രാഹ്മണ സഭയുടെ യഥാർഥ ലക്ഷ്യം തുല്യതയും തുല്യാവസരങ്ങളും വിഭാവന ചെയ്യുന്ന ഭരണഘടനക്ക്​ വിരുദ്ധമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പുനഃസ്ഥാപനമാണ്‌. സംഗമം ആദ്യ സെഷനില്‍ ചർച്ചക്കെടുത്ത ഒരു വിഷയം ‘ചാതുര്‍വര്‍ണ്യത്തി​​​​െൻറ പ്രസക്തി’ ആയിരുന്നു. തുല്യതയുടെ പ്രസക്തിയെ കുറിച്ച് ശ്രോതാക്കളെ ബോധ്യപ്പെടുത്താന്‍ ജ. ചിദംബരേഷോ രാജാമണിയോ ശ്രമിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ ജാതിമേധാവിത്വത്തിനെതിരെ ഐതിഹാസികമായ സമരങ്ങള്‍ നടത്തിയ കേരള ജനത അതി​​​​െൻറ തിരിച്ചുവരവിനെതിരെ അതിജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Loading...
COMMENTS