Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഎന്തിന്​ വലതുപക്ഷ...

എന്തിന്​ വലതുപക്ഷ ഭീകരതക്കു നേരെ​ കണ്ണടക്കുന്നു?

text_fields
bookmark_border
bj kolse, teesta setalvad
cancel
camera_alt??????????? ??.??. ??????, ???????? ???????????

ഫാഷിസ്​റ്റ്​ നയങ്ങൾക്കെതിരെ പ്രതികരിച്ച ഉൽപതിഷ്​ണുക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്​ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്​തയുടെ പ്രവർത്തകർ ഇൗയിടെ അറസ്​റ്റിലായത്​ കണ്ടപ്പോൾ ഇൗ വിഷയത്തിൽ ആത്മപരിശോധന വേണമെന്ന്​ തോന്നിപ്പോയി. വലതുപക്ഷ തീവ്രവാദം നമ്മുടെ രാജ്യത്തും പാശ്ചാത്യനാടുകളിലും വിപത്​കരമായ യാഥാർഥ്യമായി നിലനിൽക്കു​േമ്പാൾ എന്തു​കൊണ്ട്​ ഇത്തരക്കാരെ നിയന്ത്രിക്കാൻ ഇന്ത്യയിലെ ഭരണകൂടം ​ൈവകുന്നു എന്നതാണ്​ ചോദ്യം. ഇൗ വിഷയം കൈകാര്യംചെയ്യുന്നതിൽ നാം പിന്തുടരുന്ന രീതിയും പാശ്ചാത്യരാജ്യങ്ങളിൽനിന്ന്​ ഭിന്നമാണ്​.

2011ൽ നോർവെയിലെ ഒാസ്​ലോയിൽ 32കാരനായ വലതു​പക്ഷ തീവ്രവാദി 92 പേരെ കൊലപ്പെടുത്തിയത്​ ഒാർമവരുന്നു. ഒാസ്​ലോ കൂട്ടക്കൊല ഞെട്ടിപ്പിച്ചുവെന്ന്​ മാത്രമല്ല വലതു​പക്ഷ തീവ്രവാദത്തി​​െൻറ ഭീതിജനകമായ വ്യാപ്​തിയും തന്ത്രങ്ങളും ഒാർമപ്പെടുത്തുകയും ചെയ്യുന്നു. ഇൗ സംഭവത്തോട്​ നോർവെയിലെ ജനങ്ങൾ പ്രതികരിച്ചതും ഭരണകൂടവും രാഷ്​ട്രീയ നേതാക്കളും കൈക്കൊണ്ട നിലപാടുകളും എങ്ങനെയാണെന്ന്​ നോക്കുക. പരസ്​പരം കുറ്റപ്പെടുത്തലുകളോ വെറുപ്പി​​െൻറ മുദ്രാവാക്യങ്ങളോ ഇല്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി സംഭവത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതു കാണാനായി. സംഭവം നടന്നയുടൻ നോർവെയിലെ ഉന്നത രാഷ്​ട്രീയ നേതൃത്വം ടെലിവിഷൻ ചാനലുകളിലേക്ക്​ ഇരച്ചുകയറുകയോ രാഷ്​ട്രീയം കലർത്തിയ പ്രസ്​താവനകൾ പുറപ്പെടുവിക്കുകയോ ഉണ്ടായില്ല. അക്രമിയുടെ പേരും മറ്റു​ വിവരങ്ങളും പുറത്തു​വിടാൻ അവർ അൽപം കാത്തു​നിന്നു. പരിഷ്​കൃതമായ രീതിയായിരുന്നു ഇത്​. കൂട്ടക്കൊല നടത്തിയ ആൻഡേഴ്​സ്​ ബ്രെവിക്കിനെ സംസാരിക്കാൻ അവർ അനുവദിച്ചു. കുറ്റസമ്മതം മാത്രമായിരുന്നില്ല, എന്തുകൊണ്ട്​ ഭീകരാക്രമണം നടത്തി എന്നതിനെകുറിച്ച്​ വിശദീകരിക്കാനും അയാൾക്ക്​ അവസരം നൽകി.

നോർവെയിൽ നടന്നതും നമ്മുടെ രാജ്യത്ത്​ നടക്കുന്നതും താരതമ്യം ചെയ്​തു​നോക്കുക. ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടാകുേമ്പാൾ നേതാക്കൾ ഉടൻതന്നെ ചാനൽ ഒാഫിസുകളിലെത്തി രാഷ്​ട്രീയ പ്രസ്​താവനകൾ നടത്തുന്നു. അന്വേഷണത്തിനു മുമ്പു​തന്നെ കുറ്റവാളികൾ ആരാണെന്നതിൽ ഉരുണ്ടു​കളിക്കുന്നു. ഇൗയിടെയായി വലതു​പക്ഷ തീവ്രവാദം നമ്മുടെ ചർച്ചകളിൽ കടന്നുവരുന്നേയില്ല. ഭീകരത മുസ്​ലിംകളുടെ സൃഷ്​​ടിയാണെന്ന ഫാഷിസ്​റ്റ്​ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഏതെങ്കിലും മുസ്​ലിം തീവ്രവാദ ഗ്രൂപ്പ്​ ആസൂത്രണം ചെയ്​ത സ്​ഫോടനമോ മറ്റോ ഉണ്ടായാൽ നൂറുകണക്കിന്​ നിരപരാധികളെ ജയിലിലടക്കുന്നു. പലരും ഇപ്പോഴും പീഡിപ്പിക്കപ്പെടുകയാണ്​. നിരപരാധികളെ ജയിലിൽനിന്ന്​ പുറത്തു​കൊണ്ടു​വരുന്നതിലോ നഷ്​ടപരിഹാരം നൽകുന്നതിലോ അവരോട്​ മാപ്പു​പറയുന്നതിലോ ആർക്കും താൽപര്യമില്ല. ഇത്തരം അന്യായങ്ങളെ ആരെങ്കിലും ചോദ്യംചെയ്​താൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തും. സാധ്വി പ്രജ്​ഞയെ കുറ്റവാളിയായി കണ്ടെത്തിയ ഘട്ടത്തിൽ മാത്രമാണ്​ വലതു​പക്ഷ ഭീകരതയെ അംഗീകരിക്കാനുള്ള ചെറിയ മനസ്സെങ്കിലും നമുക്കുണ്ടായത്​.

ഭീകരപ്രവർത്തനങ്ങളുടെ അന്വേഷണങ്ങളിൽ രാഷ്​ട്രീയ മാഫിയയുടെ ഇടപെടൽ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത്​ വലതുപക്ഷ ഭീകരത വളരുന്നതിനെകുറിച്ച്​ ആക്​ടിവിസ്​റ്റുകൾ ഉറക്കെ പറയുന്നത്​ ആരും ചെവി​െക്കാള്ളില്ലെന്നതാണ്​ വസ്​തുത.

രാജ്യത്ത്​ വലതു​പക്ഷ ഭീകരത വളരുന്നത്​ സംബന്ധിച്ച വിശദാംശങ്ങൾ ഞാൻ ആദ്യമായി കേൾക്കുന്നത്​ ഒരു ദശകം മുമ്പ്​ ന്യൂഡൽഹിയിലെ കോൺസ്​റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ചാണ്. വലതു​പക്ഷ ഭീകരതയെ കുറിച്ച്​ സുരക്ഷ ഏജൻസികൾക്ക്​ വേവലാതിയില്ലാത്തത്​ എന്തു​കൊണ്ടാണെന്ന ആശങ്ക ജസ്​റ്റിസ്​ ബി.ജി. കോൽസെ, ആർ.ബി.ശ്രീകുമാർ, ടീസ്​റ്റ സെറ്റൽവാദ്​ തുടങ്ങിയ ആക്​ടിവിസ്​റ്റുകൾ പങ്കുവെക്കുകയുണ്ടായി. 2006ലെ നന്ദേഡ്​​ സ്​ഫോടനക്കേസുമായി ബന്ധപ്പെട്ട്​ 2008ൽ ചുമത്തിയ കുറ്റപത്രത്തിൽ സംഭവത്തിൽ ആർ.എസ്​.എസി​​െൻറയും വി.എച്ച്​.​പിയുടെയും ബജ്​റംഗ്​ ദളി​​െൻറയും പങ്ക്​ ചൂണ്ടിക്കാട്ടുന്നുണ്ട്​.

ഇൗ സംഘടനകൾ യുവാക്കളെ സ്​ഫോടക വസ്​തുക്കൾ നിർമിക്കുന്നതിന്​ പരിശീലനം നൽകുന്നുണ്ടെന്നും മുസ്​ലിംകൾക്കെതിരായ വെറുപ്പ്​ പ്രചരിപ്പിക്കുന്നുവെന്നും മഹാരാഷ്​ട്ര എ.ടി.​എസ്​ നൽകിയ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രഭനി മുഹമ്മദിയ മസ്​ജിദ്​(2003), ജൽന ഖാദിരിയ്യ മസ്​ജിദ്​(2004 ആഗസ്​റ്റ്​), പുർണ മിഅ്​റാജുൽ ഉലൂം മദ്രസ(2004 ആഗസ്​റ്റ്) എന്നിവിടങ്ങളിൽ മുസ്​ലിം വേഷം ധരിച്ചെത്തി സ്​ഫോടനം നടത്തിയ സംഭവങ്ങളിൽ മഹാരാഷ്​ട്ര എ.ടി.​എസ്​ ആരോപണ വിധേയരായ ഹിന്ദുത്വ തീവ്രവാദികളെ ഒഴിവാക്കിക്കൊണ്ടാണ്​ 2006ൽ കുറ്റപത്രം നൽകിയത്. താണെയിലെ പനവേൽ സ്​ഫോടനത്തിൽ സനാതൻ സൻസ്​ത, ഹിന്ദു ജന ജാഗരൺ സമിതി, ഗുരുകൃപ പ്രതിഷ്​ഠാൻ എന്നീ സംഘടനകൾക്ക്​ പങ്കുണ്ടെന്ന്​ മഹാരാഷ്​ട്ര എ.ടി.​എസ്​ കണ്ടെത്തിയിരുന്നു. കാൺപൂരിൽ ബജ്​റങ്​ ദൾ ഒാഫിസ്​ ഭാരവാഹികളുടെ വീടുകളിൽനിന്ന്​ ബോംബുകൾ കണ്ടെത്തിയ കാര്യവും ഒാർക്കുക.

മുസ്​ലിംകളെ ഒന്നടങ്കം ആക്ഷേപിക്കുന്ന വിധത്തിലാണ്​ ആർ.​എസ്​.എസി​​െൻറ പുസ്​തകങ്ങളും ലഘുലേഖകളും. ഇവയുടെ രൂപഘടനതന്നെ ഇസ്​ലാമിനെയും മുസ്​ലിംകളെയും വിമർശിക്കുന്ന വിധത്തിലാണ്​. സംഘടനയുടെ പുതിയ അജണ്ടയാവ​െട്ട തെറ്റായ വിവരങ്ങളും പുതിയ നിർവചനങ്ങളും നൽകി ഒരു സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്നു.
പെൻഗ്വിൻ ബുക്​സ്​ പ്രസിദ്ധീകരിച്ച പ്രഫ. ജ്യോതിർമയ ശർമയുടെ ‘ടെറിഫയിങ്​ വിഷൻ-എം.എസ്.​ ഗോൾവാൾക്കൾ, ദ ആർ.​എസ്​.എസ്​ ആൻഡ്​ ഇന്ത്യ’ എന്ന പുസ്​തകത്തിലെ ഭാഗം ഉദ്ധരിക്ക​െട്ട. ‘തീവ്ര ഹിന്ദു ദേശീയതയിൽ അധിഷ്​ഠിതമായ എം.എസ്.​ ഗോൾവാൾക്കറുടെ പ്രതിലോമ ആശയം രാജ്യത്ത്​ മുന്നോട്ടു​ കുതിക്കുകയാണെന്നതി​​െൻറ ഉദാഹരണങ്ങളാണ്​ രാമജന്മഭൂമി പ്രസ്​ഥാനം, ബാബരി മസ്​ജിദ്​ തകർക്കൽ, ഗുജറാത്ത്​ വംശഹത്യ തുടങ്ങിയവ.

ഗോൾവാൾക്കറുടെ മാനസിക പ്രപഞ്ചത്തിൽ രണ്ട്​ സ്​ഥിര ശത്രുക്കളേ ഉള്ളൂ; മുസ്​ലിംകളും രാഷ്​ട്രീയവും. രാജ്യത്ത്​ ഹിന്ദുരാഷ്​ട്രം സ്​ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം ഇവ രണ്ടുമാണ്​. പാകിസ്താ​​െൻറ ലഘുരൂപമായ നിരവധി മുസ്​ലിം പോക്കറ്റുകൾ രാജ്യത്തുണ്ടെന്നും ​അവിടെ അധിവസിക്കുന്നവർ ട്രാൻസ്​മിറ്റർ വഴി പാകിസ്താനുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും ഗോൾവാൾക്കർ സമർഥിക്കുന്നു. ഇന്ത്യയുമായി സായുധ സംഘട്ടനത്തിന്​ പാകിസ്താൻ തീരുമാനമെടുക്കു​േമ്പാൾ അവർക്കു​വേണ്ടി ആളുകളെ സുസജ്ജമാക്കാനും ആയുധം ഒരുക്കാനും വിനാശകരമായ പദ്ധതികൾ തയാറാക്കാനും ഡൽഹി മുതൽ രാംപൂർ വരെയുള്ള സ്​ഥലങ്ങളിൽ മുസ്​ലിംകൾ തിരക്കിട്ട തയാറെടുപ്പിലാണെന്നുമാണ്​ അദ്ദേഹത്തി​​െൻറ വാദം’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columnistteesta setalvadmalayalam newsbj kolse
News Summary - bj kolse, teesta setalvad-columnist
Next Story