Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസകിയ ജാഫരി...

സകിയ ജാഫരി എണ്ണിപ്പറയുന്ന കാവിഭീകരതയുടെ നേർക്കാഴ്​ചകൾ

text_fields
bookmark_border
സകിയ ജാഫരി എണ്ണിപ്പറയുന്ന കാവിഭീകരതയുടെ നേർക്കാഴ്​ചകൾ
cancel

2002ലെ ഗുജറാത്ത്​ വംശഹത്യയുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി നവംബർ 19ന്​ പരിഗണിക്കുകയാണ്​. വംശഹത്യയുടെ സമയത്ത്​ ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ തെളിവി​ല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തി​​​െൻറ വാദത്തിനെതിരെ, വംശഹത്യക്കിടെ കൊല്ലപ്പെട്ട ഇഹ്​സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ്​ ഹരജി സമർപ്പിച്ചത്​. സകിയയോടൊപ്പം ഒരു പൊതുപരിപാടിയിൽ സംബന്ധിച്ചതും തുടർന്ന്​ അവരുമായി അഭിമുഖം തയാറാക്കിയതും ഒാർമവരുകയാണ്​. അഹ്​മദാബാദിലെ ഗുൽബർഗ്​ സൊ സൈറ്റിയിൽ ഇഹ്​സാൻ ജാഫരിയെ അക്രമികൾ ജീവനോടെ ചു​െട്ടരിച്ചതിന്​ സാക്ഷിയായത്​ അവർ നടുക്കത്തോടെയാണ്​ പങ്കുവെച്ചത്​.

2013 മേയ്​ ഏഴിന്​ സകിയ നിരവധി ആക്​ടിവിസ്​റ്റുകൾക്കും രാഷ്​ട്രീയ നേതാക്കൾക്കുമൊപ്പം വേദിയിലിരുന്നപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. അവരുടെ ശബ്​ദത്തിനാക​െട്ട വല്ലാത്ത ഇടർച്ചയും. ‘അസ്സലാമു അലൈക്കും’ എന്ന അഭിവാദനത്തോടെയാണ്​ സകിയ പ്രസംഗം തുടങ്ങിയത്​. ത​​​െൻറ കണ്ണിനു​ മുന്നിൽ ജനക്കൂട്ടം വീടിനു​ തീവെച്ച സംഭവം അവർ വിവരിച്ചു. ഗുജറാത്തിൽ കോൺഗ്രസ്​ അധികാരത്തിലെത്തുമെന്നും ഇത്​ തടയാൻ ബി.ജെ.പി ഗോധ്ര സംഭവം ആയുധമാക്കുമെന്നും ഇഹ്​സാൻ ജാഫരി മുൻകൂട്ടിക്കണ്ടിരുന്നുവെന്നാണ്​ സകിയ പറഞ്ഞത്​. 2002 ഫെബ്രുവരി 27ന്​ അദ്ദേഹം ഇക്കാര്യം എന്നോട്​ വെളിപ്പെടുത്തിയിരുന്നു. പിറ്റേന്ന്​ രാവിലെ അയൽവാസികൾ ഞങ്ങളുടെ വീട്ടിലേക്ക്​ ഇരച്ചുകയറി ഭർത്താവിനെ തിരക്കി. അദ്ദേഹം അവിടെയുണ്ടെന്നറിഞ്ഞപ്പോൾ അവർക്ക്​ സമാധാനമായി. എന്നാൽ, ഒമ്പത്​ മണിയായപ്പോഴേക്കും ഞങ്ങളുടെ പ്രദേശത്ത്​ അഴിഞ്ഞാട്ടം തുടങ്ങി.

ആദ്യം കടകളും വാഹനങ്ങളും അഗ്​നിക്കിരയാക്കി. ഞങ്ങളുടെ വീട്ടിൽ അഭയംതേടിയ ഒരു കുട്ടിയെ അവർ ഇതിനകം കൊലപ്പെടുത്തിയിരുന്നു. അ​ക്ര​മം പ​ട​രു​ന്ന ഗു​ൽ​ബ​ർ​ഗ്​ സൊ​സൈ​റ്റി പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​േ​റാ സം​ഘ​മോ എ​ത്തി​യ​തേ​യി​ല്ല. റോഡിലേക്കിറങ്ങിയ ഭർത്താവ്​ കമീഷണറെ നേരിട്ട്​ കണ്ട്​ സഹായം അഭ്യർഥിച്ചുവെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ആ ​ഒ​രു ദി​വ​സം 69 പേ​രാ​ണ്​ ഇ​വി​ടെ മാ​ത്രം കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.
വംശഹത്യയിൽ പൊലീസി​​​െൻറ പങ്ക്​ അവർ ഇങ്ങനെയാണ്​ വിവരിക്കുന്നത്​: ‘‘വൈകുന്നേരം വരെ ഗുൽബർഗ്​ സൊസൈറ്റിയിലോ സമീപപ്രദേശങ്ങളിലോ പൊലീസ്​ എത്തിയതേ ഇല്ല. അപ്പോഴേക്കും മുഴുവൻ കെട്ടിടങ്ങളും അഗ്​നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്​തിരുന്നു. സ്​ഥലവാസികളിൽ പലരും ജീവനോടെ ചുട്ടുകരിക്ക​പ്പെട്ടിരുന്നു.

ഇൗ രംഗങ്ങൾ മരണംവരെ മറക്കാനേ കഴിയില്ല. സ്​ത്രീകളുടെ വസ്​ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗം ചെയ്​തശേഷം അവരെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. രാത്രിയോടെ പൊലീസ്​ എത്തു​േമ്പാഴേക്കും കൂട്ടക്കൊല പൂർത്തിയായിക്കഴിഞ്ഞിരുന്നു. രക്ഷപ്പെട്ടവരെ പത്താൻ, ഖുറൈശി എന്നീ പൊലീസുകാർ ചേർന്ന്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റി. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഒഴികെ ഗുൽബർഗ്​്​ സൊസൈറ്റിയിൽ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ഇ​തി​നി​ട​യി​ലും ര​ണ്ട്​ പൊ​ലീ​സു​കാ​രു​ടെ ചെ​യ്​​തി​ക​ൾ അ​തി​ഭീ​ക​ര​മാ​യി​രു​ന്നു. തെളിവുകൾ നശിപ്പിച്ച ഇൗ പൊലീസ്​ ഒാഫിസർമാർക്കെതിരെ ഞങ്ങൾ കോടതിയിൽ ഹരജി നൽകി.’’

ജാഫരി കുടുംബത്തെ നേരത്തേയും വേട്ടയാടിയത്​ സകിയ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്​. 1969ലെ വർഗീയ കലാപത്തിൽ അഹ്​മദാബാദിലെ ഭർത്താവി​​​െൻറ കുടുംബംവക വീട്​ കൊള്ളയടിക്കുകയും അഗ്​നിക്കിരയാക്കുകയും ചെയ്​തതാണ്​ അതിലൊന്ന്​. അന്ന്​ സകിയയും ഭർത്താവും താമസിച്ചിരുന്നത്​ ഗുൽബർഗ്​ സൊസൈറ്റിക്ക്​ പിറകിലുള്ള ഡോ. ഗാന്ധി ലൈ​നിലായിരുന്നു. അവർക്കുനേരെയും ആക്രമണം നടന്നു. വീട്​ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്​തു. ഉർദു പ്രസിദ്ധീകരണങ്ങളിൽ വന്ന ഇഹ്​സാൻ ജാഫരിയുടെ കവിതകളുടെ പ്രതികളും മറ്റു പുസ്​തകങ്ങളും ഫോ​േട്ടാകളും വിലപിടിച്ച രേഖകളുമെല്ലാം ചുട്ടുകരിച്ചു. നാലുമാസത്തോളം ഒരു കമ്യൂണിറ്റി ​​െഗസ്​റ്റ്​ഹൗസിലാണ്​ അവർ കഴിഞ്ഞത്​. പിന്നീടാണ്​ ഗുൽബർഗ്​ സൊസൈറ്റിയിൽ പാർപ്പ്​ തുടങ്ങിയതെന്നും സകിയ വെളിപ്പെടുത്തി. സാമ്പത്തിക നഷ്​ടം ഒരുപാടുണ്ടായി. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി.

വർഷങ്ങളായി ഗുജറാത്തിൽ ആർ.എസ്​. എസും ബി.ജെ.പിയും നേതൃതലത്തിൽതന്നെ മുസ്​ലിംകളെ ലക്ഷ്യമിട്ടിരുന്നതായി സകിയ എന്നോട്​ പറഞ്ഞിട്ടുണ്ട്​. മുസ്​ലിംകൾക്ക്​ വീട്​ വാങ്ങാനോ വാടകക്ക്​ എടുക്കാനോ കഴിയാത്ത അവസ്​ഥയായിരുന്നു. സാമ്പത്തിക ബഹിഷ്​കരണവും തൊഴിലിടങ്ങളിലെ പീഡനങ്ങളും തുടർക്കഥയാണ്​. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്​ ഒരു ഇടപെടലും ഉണ്ടായി​േട്ടയില്ല.സകിയ ജാഫരി ധൈര്യശാലിയും സത്യസന്ധയുമാണ്​. കൺമുന്നിൽവെച്ച്​ ഭർത്താവിനെ ചുട്ടുകരിക്കുകയും വസ്​തുവകകൾ അഗ്​നിക്കിരയാക്കുകയും ചെയ്​തിട്ടും അവർ അതിജീവനത്തി​​​െൻറ പാതയിലാണ്​. ചില രാഷ്​ട്രീയക്കാരും അവരുടെ ശിങ്കിടികളും കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ അവർ എണ്ണിപ്പറയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigujarat riotsmalayalam newsOPNIONZakiya jafri
News Summary - Zakariya jaffi article-Opnion
Next Story