Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅനീതിയോട് കലഹിച്ച കവി

അനീതിയോട് കലഹിച്ച കവി

text_fields
bookmark_border
അനീതിയോട് കലഹിച്ച കവി
cancel

കവി, ഗാനരചയിതാവ്, സാംസ്​കാരിക നായകൻ എന്നതിനെല്ലാം ഉപരി പരിചിതർക്കെല്ലാം നല്ലൊരു സുഹൃത്തും സഹോദരനുമായിരുന ്നു പഴവിള രമേശൻ. മരണവാർത്ത മരുമകൻ സന്തോഷ് വിളിച്ചു പറഞ്ഞപ്പോൾ അരനൂറ്റാണ്ടുകാലത്തെ അനുഭവങ്ങളിലേക്കും ബന്ധങ ്ങളിലേക്കും മനസ്സു പ്രയാണം ചെയ്തു. കൊല്ലത്തെ അഷ്​ടമുടിക്കായലി​​​െൻറ ഓരത്താണ് ഞങ്ങളിരുവരും ജനിച്ചു വളർന്നത ്. കൊല്ലം ശ്രീനാരായണ കോളജിലാണ് പഴവിളയും അദ്ദേഹത്തെക്കാൾ വളരെ ജൂനിയറായ ഞാനും പഠിച്ചിരുന്നത്. എതിർ ധ്രുവങ്ങള ിലുള്ള സംഘടനകളിലായിരുന്നെങ്കിലും വിദ്യാർഥിരാഷ്​ട്രീയത്തിൽ ഞങ്ങൾ സജീവമായിരുന്നു. 1970 മുതൽ ഭാഷാ ഇൻസ്​റ്റിറ്റ് യൂട്ടിലെ സഹപ്രവർത്തകർ എന്ന ബന്ധം കുടുംബബന്ധമായി വളർന്നു.

സ്​നേഹിക്കുന്നവരെ വാനോളം പുകഴ്ത്തുകയും വിരോധ ികളെ പാതാളം വരെ ഇകഴ്ത്തുകയും ചെയ്യുന്നതായിരുന്നു രമേശ​​​െൻറ പൊതുസ്വഭാവം. പുകഴ്ത്തലിനും ഇകഴ്ത്തലിനും ഞാനും രമേശനുമായി പരിചയമുള്ള മിക്കവരും വിധേയരായിട്ടുണ്ട്. ഞങ്ങളുടെ ഒരു പൊതുസുഹൃത്തിനെ രമേശൻ അതിനിശിതമായി വിമർശിച ്ചപ്പോൾ ഇത്രയും വേണോ എന്നു ചോദിച്ച എന്നോട് കവിത തുളുമ്പുന്ന ദാർശനിക ഭാഷയിൽ അദ്ദേഹം പറഞ്ഞ മറുപടി ഇന്നും ഞാ ൻ ഓർക്കുന്നു. ‘‘വെറുപ്പി​​​െൻറ മുമ്പിൽ വെളുപ്പി​​​െൻറ നിറം കറുപ്പാണ്. വെറുപ്പ് മാറുമ്പോൾ കറുപ്പ് വെളുപ്പാകു ം’’. രമേശ​​​െൻറ ജീവിതവീക്ഷണമായിരുന്നു ഇത്. എല്ലാ സുഹൃത്തുക്കളുമായും അദ്ദേഹം കലഹിച്ചു. ഒന്നു ഫോൺ വിളിച്ചാൽ തീ രുന്ന ക്ഷണികമായ വെറുപ്പായിരുന്നു അത്.

വാടകകെട്ടിടത്തിൽ പ്രവർത്തിച്ച ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിന് നന്തൻകോട്ടുള്ള നളന്ദ ബിൽഡിങ്​ ലഭിച്ചത് രമേശ​​​െൻറ സ്വാധീനഫലമായാണ്. രമേശ​​​െൻറ അമ്മാവൻ പഴവിള ശ്രീധരൻ വ്യവസായിയും അന്നത്തെ മന്ത്രി ടി.കെ. ദിവാകര​​​െൻറ സുഹൃത്തുമായിരുന്നു. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, ടി.ജെ. ചന്ദ്രചൂഡൻ (ആർ.എസ്​.പി. അഖിലേന്ത്യ സെക്രട്ടറി), ശ്രീകണ്ഠൻ നായർ തുടങ്ങിയ ആർ.എസ്​.പി നേതാക്കൾ അദ്ദേഹത്തി​​​െൻറ സുഹൃത്തുക്കളായിരുന്നു. എന്നാൽ, താൻ ആർ.എസ്​.പിക്കാരനല്ല കമ്യൂണിസ്​റ്റുകാരനാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.

സുഹൃദ്​സമ്പത്തായിരുന്നു രമേശ​​​െൻറ ഏറ്റവും വലിയ ആസ്​തി. കേരളത്തിലെ പ്രശസ്​ത സാഹിത്യകാരന്മാർ, രാഷ്​ട്രീയ നേതാക്കൾ, ബിസിനസുകാർ, നക്സലൈറ്റുകൾ എന്നിങ്ങനെ സമസ്​ത മേഖലയിലുമുള്ള വ്യക്തിത്വങ്ങൾ സുഹൃത്തുക്കളായിരുന്നു. എല്ലാവരെയും സൽക്കരിക്കുക എന്നതായിരുന്നു ഹോബി. പ്രശസ്​ത എഴുത്തുകാരനായ എൻ.പി. മുഹമ്മദ് ഒരിക്കൽ പറഞ്ഞത് പഴവിള രമേശ​​​െൻറ വീട് സാഹിത്യകാരന്മാരുടെ ഉൗട്ടുപുര എന്നാണ്. മൂന്നു നേരവും അതിഥികൾക്ക് ​െവച്ചുവിളമ്പുകയും രമേശ​​​െൻറ ശാഠ്യങ്ങൾ സഹിക്കുകയും ചെയ്യുന്ന ഭാര്യ രാധക്ക്​ സഹനശക്തിക്കുള്ള അവാർഡ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.വി. കൃഷ്ണവാരിയർ, പ്രഫ. ഗുപ്തൻ നായർ, ഡോ. കെ.എൻ. എഴുത്തച്ഛൻ, പുനലൂർ ബാലൻ, പ്രഫ. വിഷ്ണു നാരായണൻ നമ്പൂതിരി, പി.എം. വാരിയർ, ടി.ആർ.ശ്രീനിവാസൻ, പഴവിള രമേശൻ തുടങ്ങിയ പ്രശസ്​തരോടൊപ്പം ഈ ലേഖകനും ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കാൻ സൗഭാഗ്യമുണ്ടായി. ഇൻസ്​റ്റിറ്റ്യൂട്ടി​​​െൻറ വസന്തകാലമായിരുന്നു അത്. സീനിയോറിറ്റി അടിസ്ഥാനത്തിൽപ്രമോഷൻ നൽകാനുള്ള വ്യവസ്ഥ നീക്കാൻ ശ്രമമുണ്ടായപ്പോൾ അതിനെതിരെ ജീവനക്കാർ ഒറ്റക്കെട്ടായി സമരം ചെയ്തു. പഴവിള രമേശനെയും ഡോ. കെ.എൻ. ശ്രീനിവാസനെയും ടി.കെ. കൊച്ചുനാരായണനെയും ഈ ലേഖകനെയും സസ്​പെൻഡ് ചെയ്തതിനെത്തുടർന്ന് ശമ്പളമില്ലാതെ മൂന്നുമാസം നീണ്ട സമരം ജീവനക്കാർ നടത്തി. അന്ന് ജീവനക്കാരുടെ അഭയകേന്ദ്രം രമേശ​​​െൻറ വീടായിരുന്നു. സമരം വിജയിപ്പിക്കുന്നതിൽ അദ്ദേഹത്തി​​​െൻറ പങ്ക് നിർണായകവുമായിരുന്നു. ഭാവനയും യാഥാർഥ്യവും ചേർന്നാണ് ഒരു സർഗാത്മക സാഹിത്യസൃഷ്​ടി ഉണ്ടാകുന്നത്.

രമേശ​​​െൻറ ഭാവന ഇൻസ്​റ്റിറ്റ്യൂട്ടിൽ രസകരമായ പല കലഹങ്ങളുമുണ്ടാക്കി. ഒരിക്കൽ പുനലൂർ ബാല​​​െൻറ കവിതയെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പ്രഫ. ഗുപ്തൻ നായർ പറഞ്ഞു എന്ന് രമേശൻ വിളംബരം ചെയ്തു. പുനലൂർ ബാല​​​െൻറ നേതൃത്വത്തിൽ കവികൾ ഗുപ്തൻ നായരുമായി രൂക്ഷമായ വഴക്കുണ്ടാക്കി. അവസാനം എൻ.വി ഇടപെട്ട് ഗുപ്തൻ നായർ പറഞ്ഞതിന് രമേശനോട് തെളിവ് ആവശ്യപ്പെട്ടു. ഉച്ചക്ക്​ ഉൗണു കഴിഞ്ഞ് സീറ്റിലിരുന്ന് മയങ്ങിയപ്പോൾ സ്വപ്നം കണ്ടതാണെന്നായിരുന്നു അദ്ദേഹത്തി​​​െൻറ മറുപടി. നിഷ്കളങ്കമായ ആ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് കൂടുതൽ സൗഹാർദത്തിലായി.
കവി എന്നനിലയിലാണ് പഴവിള അറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടി​​​െൻറ അന്ത്യത്തിലും 20ാം നൂറ്റാണ്ടി​​​െൻറ ആരംഭത്തിലും കേരളത്തിലുണ്ടായ നവോത്ഥാനവും കോട്ടൺമിൽ സമരം, ട്രാൻസ്​പോർട്ട് സമരം, കയർതൊഴിലാളി സമരം, എസ്​.എൻ കോളജിലെ വിദ്യാർഥി സമരം എന്നിങ്ങനെ കൊല്ലം ജില്ലയിൽ നടന്ന സമരങ്ങളും പഴവിളയുടെ കവിതകളെ സാരമായി ബാധിച്ചിട്ടുണ്ട്. വർത്തമാനകാല ദുരിതങ്ങളും അവയെ നേരിടാനുള്ള നിസ്സഹായതയും തമ്മിലുള്ള സംഘർഷത്തിൽനിന്നാണ് ‘‘വരഹരിതസാരം’’ കവി ആർജിച്ചത്.

‘‘പിന്തിരിഞ്ഞു നടന്നാലുമെത്താൻ
സ്വന്തമായിടമി​െല്ലന്നറിഞ്ഞും
നേരമിങ്ങനെ പോക്കുമ്പോഴെ​​​െൻറ
നേരെവിടെ, യീ ഞാനിന്നെവിടെ’’
സമ്മാനപ്പാട്ട് എന്ന കവിതയിൽ ആത്മരോഷത്തോടെ കാലത്തോടുള്ള കവിയുടെ ചോദ്യമാണിത്. സ്വയം കണ്ടെത്താനുള്ള അന്വേഷണമാണ് പഴവിളക്കവിതയുടെ സ്​ഥായീഭാവം.
പാരമ്പര്യങ്ങളോട് വിടപറയുന്ന നവീന കവിയാണദ്ദേഹം. പദങ്ങൾകൊണ്ടുള്ള ആടയാഭരണങ്ങൾക്കതീതമായി വായനക്കാര​​​െൻറ ചിന്തയിൽ അഗ്​നിസ്​ഫുലിംഗങ്ങൾ സൃഷ്​ടിക്കുന്ന ആശയങ്ങളാണ് പഴവിളക്കവിതകൾ ഉയർത്തുന്നത്. നിനവുകളോടൊപ്പം ദുരിതങ്ങളും ഈ കവിതകളിൽ ആവിഷ്കരിക്കുന്നു എന്നതാണ് പഴവിളക്കവിതകളുടെ സവിശേഷത. എ​​​െൻറ ജീവിതമാണ് എ​​​െൻറ സന്ദേശമെന്ന് ഗാന്ധിജി പറഞ്ഞതു പോലെ ‘‘എ​​​െൻറ കവിത ഞാൻതന്നെയാണ് ’’ എന്ന് പഴവിള പ്രസ്​താവിച്ചിട്ടുണ്ട്. ‘‘ഭീരുതയുടെ കുറിക്കു കൊള്ളലിനെക്കാൾ ധീരതയുടെ ഉന്നം പിഴക്കലിനോടാണ് എനിക്കു താൽപര്യം എന്നും’’ കവിതാസമാഹാരത്തി​​​െൻറ ആമുഖത്തിൽ അദ്ദേഹം പറയുന്നു. വാക്കുകളെ സ്വന്തം വരുതിയിലാക്കിയ, വാക്കുകളെ ജീവിതമുദ്രകളാക്കിയ കവിയാണ് പഴവിള.

ഇടതുപക്ഷ സഹയാത്രികനാണെങ്കിലും അപ്രിയസത്യങ്ങൾ ഉറക്കെ പറയുന്ന, ഇടതുപക്ഷത്തി​​​െൻറ അനീതികളെയും എതിർക്കുന്ന നട്ടെല്ലുള്ള കവിയാണ്​ ഇദ്ദേഹം എന്ന് വാരിക്കുഴികൾ, കലി, പാലങ്ങളുടെ പാഠം എന്നീ കവിതകൾ തെളിയിക്കുന്നു. കത്തി, ഒരുപിടി ഭസ്​മം, പക്ഷം എന്നീ കവിതകളിലൂടെ വർത്തമാനകാല ദുരന്തമായ വർഗീയ ഫാഷിസത്തെ രൂക്ഷമായി എതിർക്കുന്നു. പ്രമേഹരോഗം മൂലം ഒരു കാൽ നഷ്​ടപ്പെട്ടിട്ടും ചിന്തയിലും കവിതയിലും ഒരു യാഗാശ്വത്തെപ്പോലെ കുതിച്ചുപായാൻ കഴിഞ്ഞത് ഇച്ഛാശക്തിയും ആത്മബലവുംകൊണ്ടാണ്. കമ്യൂണിസ്​റ്റു പാർട്ടിയിലെ പിളർപ്പ്, ചൈനയിലെ ടിയാനെൻമെൻസ്​ക്വയർ എന്നിവ പ്രമേയമാക്കിയുള്ള കവിതകളിൽ ആദർശനിഷ്ഠയുള്ള ഒരു കമ്യൂണിസ്​റ്റുകാര​​​െൻറ ദുഃഖം പ്രകടമാകുന്നുണ്ട്.

മലയാള സാഹിത്യത്തിൽ എം.എ. എടുത്ത ശേഷം 1961 മുതൽ 1968 വരെ കെ. ബാലകൃഷ്ണ​​​െൻറ ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. 1969-ൽ ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിൽ റിസർച് ഓഫിസറായി പ്രവേശിച്ച് അസി. ഡയറക്ടർ, ഡയറക്ടർ എന്നീ പദവികളിലെത്തി. കേരള ചലച്ചിത്ര അക്കാദമി ഡയറക്ടർ ബോർഡംഗമായിരുന്നു. പഴവിള രമേശ​​​െൻറ കവിതകൾ, മഴയുടെ ജാലകം, ഞാൻ എ​​​െൻറ കാടുകളിലേക്ക്​ എന്നിവയാണ് മുഖ്യകവിതസമാഹാരങ്ങൾ. ഓർമയുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നിവയാണ് മുഖ്യലേഖന സമാഹാരങ്ങൾ.

1992 മുതലാണ് കൃതികൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. അറിവിനും അനുഭവങ്ങൾക്കും അനുസരിച്ചുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ വൈകിയ വേളയിൽ കഴിഞ്ഞില്ല. സമഗ്രസംഭാവനക്ക്​ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. അബൂദബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ്​ അവാർഡ് എന്നീ പുരസ്​കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘‘എ​​​െൻറ സുഖദുഃഖങ്ങളും ശക്തിദൗർബല്യങ്ങളും രോഗവും അൽപത്വവും അമർഷവും ആവലാതികളും അനന്തസൗഹൃദങ്ങളും കുടുംബവും സമൂഹവുമൊക്കെച്ചേർന്ന് ഞാനാകുന്ന അവസ്ഥയാണ് എ​​​െൻറ കവിത’’. സ്വന്തം കവിതയെക്കുറിച്ചുള്ള പഴവിളയുടെ ആമുഖക്കുറിപ്പാണിത്. വാക്കുകളിലഭയം തേടിയ പഴവിള രമേശൻ അദ്ദേഹത്തി​​​െൻറ വാക്കുകളിലൂടെത്തന്നെ മരണാനന്തരവും ജീവിക്കുന്നു.

Show Full Article
TAGS:Pazhavila Ramesan writer Malayalam Article 
Web Title - Writer Pazhavila Ramesan -Malayalam Article
Next Story