Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇനിയൊന്നും നഷ്​ടപ്പെടാനില്ല, അതിനാൽ എന്തെങ്കിലും നഷ്​ടമാവു​മെന്ന ഭയം ഇപ്പോഴില്ല
cancel
Homechevron_rightOpinionchevron_rightArticleschevron_right'ഇനിയൊന്നും...

'ഇനിയൊന്നും നഷ്​ടപ്പെടാനില്ല, അതിനാൽ എന്തെങ്കിലും നഷ്​ടമാവു​മെന്ന ഭയം ഇപ്പോഴില്ല'

text_fields
bookmark_border

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭീതിജനകവും അനിശ്ചിതത്വമേറിയതുമായ രാത്രിയായിരുന്നു അത്​. എല്ലാ മുക്കിലും മൂലയിലും പട്ടാളക്കാർ. കർഫ്യൂ കടുത്ത രീതിയിൽ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലായിരുന്നു അവർ. അർധരാത്രിക്കുമുമ്പ്​ ആശയവിനിമയങ്ങളിൽ സമ്പൂർണ നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. മൊബൈൽ ഫോണുകളും ഇൻറർനെറ്റും മാത്രമല്ല, ലാൻഡ്​ലൈൻ വരെ പൊടുന്നനെ നിശ്ചലമായി.

ആഗസ്​റ്റ്​ അഞ്ചിലെ ചരിത്ര തീരുമാനത്തിന്​ തൊട്ടുമുമ്പുതന്നെ പൊതുജനങ്ങളുടെ പ്രതിഷേധം അടിച്ചമർത്താൻ വേണ്ട സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. സൈന്യത്തെ വിന്യസിക്കൽ, സർക്കാർ ഉത്തരവുകൾ, പ്രദേശവാസികല്ലാത്തവരെയും ടൂറിസ്​റ്റുകളെയും അമർനാഥ്​ തീർഥാടകരെയും ഒഴിപ്പിക്കൽ-തുടങ്ങിയവയെല്ലാം ഞങ്ങൾ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം കൃത്യമായ സൂചനകളായിരുന്നു. ജമ്മുകശ്​മീരിലെ സ്​ഥിരതാമസക്കാരായവർക്ക്​ ജോലികളിലും ഭൂസ്വത്തിലും മുൻഗണനകൾ നൽകുന്ന 35 എ വകുപ്പ്​ എടുത്തുകളയുമോ എന്നതായിരുന്നു ആളുകളുടെ ഉള്ളിലുണ്ടായിരുന്ന ഏറ്റവും വലിയ ഭയം. ജമ്മുകശ്​മീരി​െൻറയും അതി​െൻറ ഭരണഘടനയുടെയും 370ാം വകുപ്പി​െൻറയും അന്ത്യമാകുമെന്ന്​ ആരും വിചാരിച്ചിരുന്നതേയില്ല.



ഒരു വർഷമാവുന്നു ഇപ്പോൾ. എന്തെങ്കിലും നഷ്​ടമാവു​മെന്ന ഭയം ഇപ്പോൾ ഞങ്ങൾക്കില്ല. ഇനിയൊന്നും നഷ്​ട​െപ്പടാനില്ല എന്നതുതന്നെ കാരണം. 2019 ആഗസ്​റ്റ്​ അഞ്ച്​ എന്ന ദിവസം ജമ്മുകശ്​മീരിലെ ജനങ്ങളുടെ എല്ലാറ്റിനെയും പുനർനിർവചിച്ചുകളഞ്ഞു. ജമ്മുകശ്​മീർ സംസ്​ഥാനവും ഇന്ത്യൻ യൂനിയനും തമ്മിലുള്ള ബന്ധത്തെ കഴിഞ്ഞ 70 വർഷമായി പാവനമായി സംരക്ഷിച്ചുപോന്നിരുന്ന 370ാം വകുപ്പ്​ അപ്രത്യക്ഷമായിരിക്കുന്നു. അത്​ എടുത്തുകളഞ്ഞതിലൂടെ ബി.ജെ.പി സർക്കാർ ചെയ്​തത്​ ശരിയായ നടപടിയാണോ എന്ന്​ ഇനി കാലമാണ്​ പറയേണ്ടത്​. ഇന്ത്യയിലെ മറ്റു മേഖലകളുമായി ചേർന്നുനിൽക്കാൻ കശ്​മീരിനെ അതു പ്രാപ്​തമാക്കുമോ അതോ രാഷ്​ട്രീയമായും ഭരണഘടനാപരമായുമുള്ള വിടവിനെ അത്​ വിപുലീകരിക്കുമോ? ഈ വമ്പൻ നീക്കത്തി​െൻറ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള തീരുമാനത്തിന്​ സുപ്രീം കോടതിക്കു​മുന്നിൽ നിരവധി പെറ്റീഷനുകളും കാത്തുകിടക്കുന്നുണ്ട്​.

സമ്പദ്​ വ്യവസ്​ഥ, വിദ്യാഭ്യാസം, സാമുഹിക-രാഷ്​ട്രീയ ഘടനകൾ എന്നിവയെല്ലാം തകർന്നടിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി എ​െൻറ കുട്ടികൾ സ്​കൂളിൽ പോയിട്ടില്ല. പക്ഷേ, കഴിഞ്ഞ വർഷം ആഗസ്​റ്റിൽ 370ാം വകുപ്പ്​ റദ്ദാക്കി​ കുറച്ച്​ ആഴ്​ചകൾക്കുശേഷം സ്​കൂളുകൾ തുറന്നതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇതുപോലെയുള്ള പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമാണ്​ അധികൃതരിൽനിന്നുണ്ടാകുന്നത്​. പുതിയ മാധ്യമനയം പ്രകാരം സർക്കാറി​െൻറ കാഴ്​ചപ്പാടിന്​ വിരുദ്ധമായ എല്ലാറ്റിനേയും വ്യാജവാർത്തയെന്നും ​േ​ദശവിരുദ്ധമെന്നും പ്രഖ്യാപിക്കുകയാണ്​. കശ്​മീരിൽ ആർട്ടിക്ക്​ൾ 370നെക്കുറിച്ചോ കശ്​മീർ ഭരണഘടനയെക്കുറിച്ചോ സംസാരിക്കുന്നത്​ കുറ്റകരമാണെന്നു വന്നിരിക്കുന്നു​. ഇതിനകംതന്നെ ശത്രുവലയത്തിനകത്തായ മാധ്യമങ്ങൾക്ക്​ പൂർണമായി കീഴടങ്ങുകയല്ലാതെ മറ്റു വഴിയൊന്നുമില്ല.



1990ൽ കശ്​മീരിൽ അക്രമപ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ടശേഷം ഭരണഘടനയിൽ വിശ്വസിക്കുന്നവരെയും സർക്കാറുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരെയുമൊക്കെയാണ്​ ഭീകരവാദികൾ ഉന്നമിട്ടത്​. 29 വർഷത്തിനിടെ, മുഖ്യധാരാ പാർട്ടികളിലെ നൂറുകണക്കിന്​ രാഷ്​ട്രീയ പ്രവർത്തകരാണ്​ കൊല്ലപ്പെട്ടത്​. 370ാം വകുപ്പും ഭരണഘടനയും അംഗീകരിച്ച്​ പ്രവർത്തിക്കുന്ന പാർട്ടികളിലെ അംഗങ്ങളായിരുന്നു എന്നതാണ്​ കൊല ചെയ്യപ്പെടുന്നതിലേക്ക്​ അവരെ നയിച്ചത്​. എന്നാൽ, ഭരണഘടനയിൽ വിശ്വസിച്ച്​ ​ പ്രവർത്തിച്ചിരുന്ന മുഖ്യധാരാ രാഷ്​ട്രീയക്കാരെ കഴിഞ്ഞ വർഷം ആഗസ്​റ്റ്​ അഞ്ചിന്​ അറസ്​റ്റ്​ ചെയ്​ത്​ ജയിലിൽ അടച്ചത്​ കേന്ദ്ര സർക്കാറായിരുന്നു. അവരിൽ മിക്കവരും ഇപ്പോഴും തടങ്കലിലാണ്​.

ഒരു സംസ്​ഥാനം ഭൂപടത്തിൽനിന്ന്​ അപ്രത്യക്ഷമായിരിക്കുന്നു. ജമ്മു കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്​ പ്രഖ്യാപിക്കുന്ന അതി​െൻറ ഭരണഘടനയും റദ്ദാക്കപ്പെട്ടിരിക്കുന്നു. ആശയപരമായ തങ്ങളു​ടെ വാഗ്​ദാനമാണ്​ ബി.ജെ.പി നടപ്പാക്കിയിരിക്കുന്നത്​. പ​േക്ഷ, ഔദ്യോഗികമായി ഈ തീരുമാനത്തെ വിശദീകരിക്കുന്നത്​ ജമ്മു കശ്​മീരി​െൻറ വികസനവുമായി ബന്ധപ്പെടുത്തിയാണ്​. ഈ ചരിത്ര തീരുമാനം കശ്​മീരിനെ പുർണമായും ഇന്ത്യയുമായി സമന്വയിപ്പിക്കുമെന്നും അഴിമതിയും ഭീകരവാദ പ്രവർത്തനങ്ങളും അടക്കമുള്ളവക്ക്​ അറുതി വരുത്തുമെന്നും കൊട്ടിഗ്​ഘോഷിക്കപ്പെടു​ന്നു.



370ാം വകുപ്പ്​ റദ്ദാക്കി ആഴ്​ചകൾക്കുശേഷം ഗവർണർ സത്യപാൽ മലിക്​ വൻ തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജമ്മുകശ്​മീരിലെ യുവതക്ക്​ മൂന്നു മാസത്തിനകം അരലക്ഷം തൊഴിൽ നൽകു​െമന്നായിരുന്നു മുഖ്യവാഗ്​ദാനം. സർക്കാറി​െൻറ വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം ഏറെ വിശദീകരിച്ചു. എന്നാൽ, ഒരു വർഷത്തിനിപ്പുറം മേൽപറഞ്ഞ തൊഴിലവസരങ്ങളൊന്നും നേരിയ തോതിൽപോലും പ്രായോഗിക തലത്തിലെത്തിയില്ല. കശ്​മീരിലെ തൊഴിലില്ലായ്​മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലാണി​േപ്പാൾ. ആഗസ്​റ്റ്​ അഞ്ചിനു ശേഷം കശ്​മീരിൽ നാലു ലക്ഷം പേർക്ക്​ ​തൊഴ​ിൽ നഷ്​ടമായെന്നാണ്​ കശ്​മീർ ചേംബർ ഓഫ്​ കൊമേഴ്​സി​െൻറ കണക്ക്​. സമ്പദ്​വ്യവസ്​ഥക്ക്​ 40000 കോടി രൂപയുടെ നഷ്​ടം സംഭവിച്ചിരിക്കുന്നു. ദാൽ തടാകത്തിലെ ഒരു​ ഡീലക്​സ്​ ഹൗസ്​ബോട്ടി​െൻറ ഉടമസ്​ഥൻ എന്നോട്​ പറഞ്ഞത്,​ കുട്ടികളുടെ സ്​കൂൾ ഫീസും ഇലക്​ട്രിസിറ്റി ബില്ലും അടക്കാനുള്ള പണംപോലും അദ്ദേഹത്തി​െൻറ കൈയിലില്ലെന്നാണ്​. ആഗസ്​റ്റ്​ അഞ്ചിനുശേഷം ആ ഹൗസ്​ബോട്ട്​ അടഞ്ഞുകിടക്കുകയാണ്​. ഒരു രൂപ പോലും അദ്ദേഹത്തിന്​ ഇപ്പോൾ വരുമാനമില്ല.



ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങൾ വഴി കഴിഞ്ഞ 70 വർഷം ഒരുപാട്​ മുന്നേറാൻ കശ്​മീരിന്​ കഴിഞ്ഞിട്ടു​ണ്ട്​. 1945ൽ ഞങ്ങളുടെ പ്രതിശീർഷ വരുമാനം 11 രൂപയായിരുന്നു. സാക്ഷരതാ നിരക്ക്​ വെറും ഏഴു ശതമാനവും. കലാപകലുഷിതമായ 30 വർഷവും ഭൂമിശാസ്​ത്രപരമായ പരിമിതികളും വൻ വ്യവസായ ശാലകളുടെ അഭാവവുമെല്ലാമുണ്ടായിട്ടും പ്രതിശീർഷ വരുമാനം 90,000 പിന്നിട്ടു. 2011ലെ സെൻസസ്​ പ്രകാരം സാക്ഷരത 67 ശതമാനത്തിലെത്തി. ആ​േരാഗ്യം, മാനുഷിക വികസന സൂചിക, ദാരിദ്ര്യ നിരക്ക്​, ആയുർ ദൈർഘ്യം, ശിശുമരണ നിരക്ക്​ തുടങ്ങിയവയിലെല്ലാം ഗുജറാത്ത്​ ഉൾപെടെയുള്ള പല സംസ്​ഥാനങ്ങളേക്കാളും മെച്ചപ്പെട്ട നിലയിലായിരുന്നു കശ്​മീർ. എന്നാൽ, ആശയപരമായ ലക്ഷ്യങ്ങൾ മറ്റെല്ലാറ്റിനെയും ചവിട്ടിമെതിച്ച​േപ്പാൾ ഇതിലൊന്നും ഒരർഥവുമുണ്ടായില്ല.

മാറ്റിത്തിരുത്തലുകൾക്ക്​ ഒന്നാം വാർഷികമെത്തു​​േമ്പാൾ കശ്​മീരിൽ രണ്ടുദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. 'ചരിത്ര' തീരുമാനം എ​ത്രമാത്രം വിജയകരമാണെന്നതിൽ സർക്കാറി​െൻറ ആത്​മവിശ്വാസ​െത്ത അടയാളപ്പെടുത്തുന്നുണ്ട്​ അത്.

കടപ്പാട്​: ndtv.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:article 370KashmirNazir Masoodiar
News Summary - A Kashmir journalists wrote about Article 370 being revoked
Next Story