Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമറക്കരുത് മനസ്സിനെ

മറക്കരുത് മനസ്സിനെ

text_fields
bookmark_border
മറക്കരുത് മനസ്സിനെ
cancel

കോവിഡ്-19 മഹാമാരി ആരംഭിച്ച്​ ഏകദേശം രണ്ടുവർഷമാകുന്ന പശ്ചാത്തലത്തിൽ വന്നെത്തുന്ന ഈ വർഷത്തെ ലോക മാനസികാരോഗ്യദിനത്തി​െൻറ 'അസന്തുലിത ലോകത്തെ മാനസികാരോഗ്യം' എന്ന സന്ദേശവാചകം അക്ഷരാർഥത്തിൽ പ്രസക്തമാണ്. മഹാമാരിമൂലമുണ്ടായ പ്രതിസന്ധികൾ ലോകമെമ്പാടും എല്ലാവിഭാഗം ജനങ്ങളെയും അത്രമാത്രം ബാധിച്ചിരിക്കുന്നു.

തകരുന്ന മാനസികാരോഗ്യം

ലോകത്തെ എല്ലാവിഭാഗം ജനങ്ങളുടെയും മാനസികാരോഗ്യത്തിൽ ആഘാതമേറ്റ സാഹചര്യം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിൽ തളച്ചിടപ്പെട്ട ബാല്യങ്ങൾതൊട്ട്പുറത്തിറങ്ങാൻ പറ്റാതെ വീടുകളിൽ കഴിയേണ്ടിവരുന്ന വയോജനങ്ങൾ വരെ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കോവിഡ്​ രോഗവിമുക്തരായ വ്യക്തികളിൽ മൂന്നിലൊന്നുഭാഗം ആളുകൾക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മഹാമാരി സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധികൾ ഒട്ടേറെപ്പേരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ട്.

ഓൺലൈൻ സൗകര്യങ്ങളിൽ മാത്രം കുരുങ്ങിപ്പോയ മനുഷ്യബന്ധങ്ങളും പലതരം പ്രതിസന്ധികളെ ഇക്കാലത്ത്​ നേരിടുന്നുണ്ട്. വർധിച്ചുവരുന്ന പ്രണയകൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കുട്ടികളിൽപോലും പെരുകുന്ന ആത്മഹത്യകളും ഒരുസമൂഹത്തി​െൻറ മാനസികാരോഗ്യം തകരുന്നതി​ന്‍റെ അപകടസൂചനകളാണ്. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും മാനസികാരോഗ്യം സംരക്ഷിക്കാനും മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക്കൃത്യമായചികിത്സ ലഭ്യമാക്കാനും ഭരണകൂടങ്ങളും സമൂഹങ്ങളും പ്രതിജ്ഞാബദ്ധരാവേണ്ടതി​െൻറ ആവശ്യകതയാണ്ഈ വർഷത്തെ ലോക മാനസികാരോഗ്യദിനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

കൂടുതൽ നിക്ഷേപം

ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണപ്രകാരം കുറഞ്ഞവരുമാനവും ഇടത്തരം വരുമാനമുള്ള രാഷ്​​ട്രങ്ങളിൽ 75 മുതൽ 95 ശതമാനം ആളുകൾക്കും ആവശ്യമായ മാനസികാരോഗ്യ ചികിത്സ ലഭിക്കുന്നില്ല. ഇതോടൊപ്പം പാർശ്വവത്​കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക്​ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള അവസരങ്ങൾ മിക്കവാറും രാഷ്​ട്രങ്ങളിൽ കുറവാണ്എന്ന നിരീക്ഷണവുമുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, മാനസിക രോഗങ്ങൾക്ക്ചികിത്സതേടുന്നവർ, തുടങ്ങിയ വിഭാഗം ജനങ്ങളോട്സമൂഹം കാട്ടുന്ന വിവേചനം അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ തകരാറിലാക്കുന്നതായി ലോകമാനസികാരോഗ്യ ഫെഡറേഷൻ നിരീക്ഷിക്കുന്നു.

മാനസികാരോഗ്യ പരിചരണ മേഖലക്ക്​ കൂടുതൽ ഊന്നൽ നൽകും വിധം ആ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിക്കൊണ്ട് എല്ലാവിഭാഗംജനങ്ങൾക്കും ഗുണനിലവാരമുള്ള ശാസ്ത്രീയമായ മാനസികാരോഗ്യ ചികിത്സ ഉറപ്പുവരുത്തണമെന്ന്​ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത്​ ബജറ്റി​െൻറ 1.26 ശതമാനം മാത്രമാണ്ആരോഗ്യ മേഖലക്കായി നീക്കിവെക്കപ്പെട്ടിട്ടുള്ളത്. ആ തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്​ മാനസികാരോഗ്യ പരിചരണത്തിനായി വകയിരുത്തിയിട്ടുള്ളത്.

മാനസികാരോഗ്യ സാക്ഷരത

മാനസികരോഗങ്ങളെക്കുറിച്ച്സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ കൃത്യമായ ചികിത്സ തേടുന്നതിൽ നിന്ന്​ പലരെയും പിന്നോട്ടു വലിക്കുന്നു. മാനസികരോഗങ്ങൾ തലച്ചോറി​െൻറ പ്രവർത്തന തകരാറുകളാണെന്നും മറ്റേത്ശാരീരികരോഗങ്ങളേയും പോലെ അവയെയും ചികിത്സിച്ചു ഭേദപ്പെടുത്താൻ കഴിയുമെന്നുമുള്ള സത്യം വ്യാപക ബോധവത്​കരണത്തിലൂടെ പൊതുസമൂഹത്തിലേക്ക്​ എത്തിക്കേണ്ടതുണ്ട്. ഇതുവഴി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്​ ചികിത്സ തേടാനുള്ള വിമുഖത സമൂഹത്തിൽ ഇല്ലാതാക്കാൻ കഴിയും. ചികിത്സ വൈകുന്നതുമൂലം സങ്കീർണതയിലേക്ക് പോകുന്ന സ്ഥിതിവിശേഷവും ക്രമേണ കുറഞ്ഞുവരും.

സ്കൂൾ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലും മാനസികാരോഗ്യം ഉൾപ്പെടുത്തേണ്ടത്​ കാലഘട്ടത്തി​െൻറ ആവശ്യമാണ്. മാനസികാരോഗ്യത്തെ തകർക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗവും സംഘർഷങ്ങളും വ്യക്തിബന്ധങ്ങളിലെ പോരായ്മകളും തിരിച്ചറിഞ്ഞ്പ്രതിരോധിക്കാനുള്ള ജീവിതനിപുണത വിദ്യാഭ്യാസവും സ്കൂൾ പാഠ്യപദ്ധതിയുടെ നിർബന്ധിത ഭാഗമാകേണ്ടതുണ്ട്. ഇതുവഴി മാനസികാരോഗ്യ സാക്ഷരതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക്സാധിക്കും.

ശാരീരിക ആരോഗ്യവും മനസ്സും

മനസ്സി​െൻറ ആരോഗ്യം സംരക്ഷിക്കേണ്ടത്ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനും അനിവാര്യമാണ്. ദീർഘകാലമായി നീണ്ടുനിൽക്കുന്ന ജീവിതശൈലിജന്യരോഗങ്ങൾ ഉള്ള വ്യക്തികളിൽ മാനസികസമ്മർദം ആരോഗ്യം വഷളാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്​കണ്ഠരോഗങ്ങൾ, വിഷാദരോഗം, ഉറക്കക്കുറവ്, ലഹരി ഉപയോഗം എന്നിവയൊക്കെ ശാരീരിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുടെആരോഗ്യസ്ഥിതിയെ കൂടുതൽ സങ്കീർണമാക്കും അപകടങ്ങളാണ്. ഇത്തരം മാനസികപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത്​ ജീവിതശൈലിജന്യരോഗങ്ങൾ ഉള്ളവരുടെ രോഗവിമുക്തിക്ക്പ്രധാനപ്പെട്ട ഘടകമാണെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്.

2017ൽ പുറത്തിറങ്ങിയ വികലാംഗഅവകാശനിയമം വഴി മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക്​ ഒരു ശതമാനം തൊഴിൽ സംവരണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്​ നടപ്പാക്കപ്പെടുന്നത് മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക്മുഖ്യധാരയിലേക്കെത്താൻ നല്ലൊരു അവസരമൊരുക്കും എന്നതിൽ സംശയമില്ല. കൃത്യമായ ചികിത്സയിലൂടെ മാനസികാരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി നിയന്ത്രിച്ച ജോലി ചെയ്തുവരുമാനമുണ്ടാക്കി സന്തുഷ്​ട കുടുംബജീവിതം നയിക്കാൻ മാനസികപ്രശ്നങ്ങളുള്ളവർക്കും സാധിക്കും.

മാനസികാരോഗ്യ പ്രഥമശുശ്രൂഷ

നമ്മുടെ പരിചിത വലയത്തിൽ ആർക്കെങ്കിലും മാനസികസമ്മർദത്തി​െൻറ ലക്ഷണങ്ങൾ കണ്ടാൽ നാം എന്തുചെയ്യണം? ഏതൊരു സാധാരണക്കാരനും ഇത്തരം ഘട്ടങ്ങളിൽ ഉപകാരപ്രദമായ ചിലകാര്യങ്ങൾ ചെയ്യാൻ പറ്റും. മനപ്രയാസം അനുഭവിക്കുന്ന ഒരുവ്യക്തിയെകാണാൻ ഇടയായാൽ നാം അങ്ങോട്ടുചെന്ന്അദ്ദേഹത്തി​െൻറ പ്രയാസങ്ങൾ ചോദിച്ചു മനസ്സിലാക്കണം. പറയാനുള്ള കാര്യങ്ങൾ ശ്രദ്ധാപൂർവം അവസാനം വരെ അയാളെ തടസ്സപ്പെടുത്താതെ കേൾക്കണം. ഒരുമുൻവിധികളും ഇല്ലാതെ പ്രയാസമനുഭവിക്കുന്ന ഒരുവ്യക്തിയെ കേൾക്കാൻ തയാറാവുക എന്നതാണ്​ ഒരുമനുഷ്യന്​ മറ്റൊരാളോട്​ ചെയ്യാവുന്ന ഏറ്റവും വലിയസഹായം.

അവരുടെ മനസ്സിലുള്ള തെറ്റിദ്ധാരണകൾ നീക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാൻ അൽപനേരം ചെലവിടാം. ഒട്ടേറെപ്പേരുടെ മാനസികസമ്മർദം ഇതുകൊണ്ടു തന്നെ മാറിയേക്കും. എന്നാൽ, അയാളുടെ പ്രയാസങ്ങൾക്ക്കുറവ്​ വരുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യവിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന്​ കരുതാം. അയാൾക്ക്​ ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്​ നാം തുടർന്നു ചെയ്യേണ്ടത്. ചികിത്സയോടൊപ്പം കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രയാസമനുഭവിക്കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയൽവാസികളും സഹപ്രവർത്തകരുമെല്ലാം ഒപ്പംനിന്ന് ആത്മവിശ്വാസം പകരുന്നതോടെ ഒറ്റക്കല്ല എന്ന സന്ദേശം കൈമാറപ്പെടും. മരുന്നുകൾ പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട്​ ഈ സാമൂഹിക പിന്തുണയും. ചുറ്റുമുള്ള ഓരോരുത്തരുടെയും മാനസിക ആരോഗ്യം സംരക്ഷിക്കാൻ കൈകോർക്കുക എന്നത്​ മാനസിക ആരോഗ്യമുള്ള സമൂഹം സൃഷ്​ടിച്ചെടുക്കുന്നതിന്​ പരമപ്രധാനമാണെന്ന്​ മറക്കാതിരിക്കുക.

(തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സൈക്യാട്രിസ്​റ്റ്​ ആണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental health
News Summary - World Mental Health Day
Next Story