Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇരുട്ടിൽ തപ്പുന്ന...

ഇരുട്ടിൽ തപ്പുന്ന തൊഴിൽ മേഖല

text_fields
bookmark_border
may day
cancel

രാജ്യത്തി​​െൻറ സമ്പദ്‌വ്യവസ്ഥയും ജനജീവിതവും തകര്‍ത്ത നവഉദാരീകരണനയത്തി​​െൻറ ഏറ്റവും വലിയ ഇരകളാണ് തൊഴിലാളികള്‍. തൊഴിലവകാശങ്ങളും തൊഴില്‍സുരക്ഷയും നിഷേധിക്കപ്പെട്ടതിനൊപ്പം തൊഴിലവസരങ്ങളും ഇല്ലാതാവുകയാണ്. തൊഴിലെടുത്ത് ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ശാലകളില്‍നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകഴിഞ്ഞു. തൊഴില്‍നഷ്​ടത്തിനു പിന്നാലെ തൊഴിലില്ലായ്മയും അതി​​െൻറ പാരമ്യത്തിലെത്തിയിരിക്കുന്നു. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മനിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് നാഷനല്‍ സാമ്പ്​ള്‍ സർവേ ഓര്‍ഗനൈസേഷ​​െൻറ സർവേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ തൊഴില്‍മേഖലയുടെ ഭാവി ശുഭകരമല്ല എന്നാണ് ഐ.എൽ.ഒ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2019 ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തി​​െൻറ കാലമായിരിക്കുമെന്നും തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഒട്ടും ഗുണനിലവാരമില്ലാത്ത തൊഴിലുകളാണ് ലഭിക്കുകയെന്നും ഐ.എൽ.ഒ ചൂണ്ടിക്കാട്ടുന്നു. സ​െൻറര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ടുപ്രകാരം യുവാക്കളിലെ തൊഴിലില്ലായ്മ 39 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2018ല്‍ മാത്രം 1.10 കോടി തൊഴില്‍ നഷ്​ടപ്പെട്ടിട്ടുണ്ട്. കാര്‍ഷികത്തകര്‍ച്ചയെ തുടര്‍ന്ന് ആ മേഖലയിലും തൊഴില്‍ കുത്തനെ കുറഞ്ഞു. തൊഴിലില്ലായ്മ രാഷ്​ട്രീയ-സാമൂഹികജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. നിരാശയിലാണ്ട യുവാക്കളില്‍ പലരും വര്‍ഗീയ-തീവ്രവാദ സംഘങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഇരകളായി മാറുകയാണ്.

ഇടതുപക്ഷത്തിനു മാത്രമേ ഈ പ്രതിസന്ധികള്‍ മറികടന്ന് തൊഴിലാളികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനാവൂ. അതാണ് കേരളം കാണിച്ചുതരുന്ന ബദല്‍. പരിമിതമായ വിഭവങ്ങളും അധികാരവുമാണ് ഉള്ളതെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ക്ഷേമത്തി​​െൻറയും വികസനത്തി​​െൻറയും പുതിയ ചരിത്രം എഴുതുകയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍. മൂന്നു വര്‍ഷം തികക്കുന്ന സംസ്ഥാന ഗവണ്‍മ​െൻറ്​ എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിച്ചും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുത്തും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ക്ഷേമ-സാമൂഹികസുരക്ഷ പദ്ധതികള്‍ നടപ്പാക്കിയും കേരളം തൊഴില്‍മേഖലയില്‍ രാജ്യത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ്.

ദേശീയതലത്തില്‍ തൊഴിലാളിവിരുദ്ധ ഭേദഗതികളിലൂടെ തൊഴില്‍നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുമ്പോള്‍ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക്​ അനുകൂലമായ ഭേദഗതികള്‍ വരുത്തി കേരളം ബദല്‍ കാണിച്ചുതരുന്നു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയത് തൊഴിലാളിക്ഷേമ നടപടികളിലെ നാഴികക്കല്ലാണ്. 1960ലെ ഷോപ്‌സ് ആൻഡ്​ കമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മ​െൻറ്​സ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇരിപ്പിടം നല്‍േകണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാക്കി മാറ്റി.

ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വേതനത്തോടുകൂടിയ അവധിയും ഉറപ്പുവരുത്തി. അവകാശങ്ങള്‍ ഉറപ്പുവരുത്തിയതോടൊപ്പം അങ്ങിങ്ങായി നിലനിന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കുകയും ചെയ്തു. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും നിയമംമൂലം തടഞ്ഞ് കഴിഞ്ഞ മേയ്ദിനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിലെ തൊഴില്‍രംഗത്ത് വലിയ മാറ്റമാണ് വരുത്തിയത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. മിനിമം വേതനനിയമത്തി​​െൻറ പട്ടികയില്‍ ഉള്‍പ്പെടുന്ന 80 തൊഴില്‍മേഖലകളില്‍ കാലാവധി പൂര്‍ത്തിയായ 26 മേഖലകളില്‍ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇന്ന് സര്‍ക്കാറി​​െൻറ സംരക്ഷണകവചമുണ്ട്. ക്ഷേമനിധി പെന്‍ഷനുകള്‍ 600 രൂപയായിരുന്നത് മൂന്നു വര്‍ഷമാകുമ്പോഴേക്ക് 1200 രൂപയായി വര്‍ധിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും നല്‍കുന്നു. ആവാസ് പദ്ധതി അഷ്വറന്‍സ് പദ്ധതിയായി നടപ്പാക്കിക്കഴിഞ്ഞു. രജിസ്​റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി എട്ടര കോടി രൂപ ചെലവില്‍ പാലക്കാട് കഞ്ചിക്കോട്ട് നിർമിച്ച അപ്‌നാഘര്‍ ഉദ്ഘാടനം ചെയ്തു. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

തൊഴില്‍നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക, സ്ത്രീസൗഹൃദതൊഴിലന്തരീക്ഷം സൃഷ്​ടിക്കുക, ആരോഗ്യകരമായ തൊഴിലാളി-തൊഴിലുടമ ബന്ധം, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവക്ക് ഗ്രേഡിങ്​ ഏര്‍പ്പെടുത്തിയതും തൊഴിലാളികളുടെ ക്ഷേമവും അന്തസ്സും ഉറപ്പുവരുത്തുന്നതിനാണ്. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മികച്ച സേവനത്തി​​െൻറ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി ആവിഷ്‌കരിച്ചതും ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ഭവനരഹിതരായ തോട്ടംതൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതിക്കും തുടക്കംകുറിച്ചു. തോട്ടംതൊഴിലാളികളുടെ വേതനപരിഷ്‌കരണം നടപ്പാക്കുന്നതി​​െൻറ ഭാഗമായി പ്രതിദിനം 50 രൂപ വീതം ഇടക്കാലാശ്വാസം നല്‍കിയിട്ടുണ്ട്. അസംഘടിത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള വേതനസുരക്ഷ പദ്ധതി (ഇ-പേമ​െൻറ്​) നടപ്പാക്കിയത് മറ്റൊരു നേട്ടമാണ്.

ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഈറ്റ, കാട്ടുവള്ളി, കയര്‍, കൈത്തറി, ഖാദി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെയും കുടുംബത്തി​​െൻറയും ആരോഗ്യപരിരക്ഷക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിർമിക്കുക എന്ന ഭാരിച്ച ദൗത്യവുമായാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവകേരള സൃഷ്​ടിക്ക് കരുത്തുപകരുമെന്ന് സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

Show Full Article
TAGS:World Labour Day may day Malayalam Article 
News Summary - World Labour Day may day -Malayalam Article
Next Story