Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ലോ​കം കോ​വി​ഡി​നു​ശേ​ഷം: പ്ര​ത്യാ​ശ​യും പ്ര​കോ​പ​ന​വും
cancel

കോവിഡ്-19 ആഗോളതലത്തില്‍ സൃഷ്​ടിച്ച സാമ്പത്തിക–സാമൂഹിക പ്രതിസന്ധികളും അതിനോടുള്ള വിവിധ ദേശരാഷ്​ട്രങ്ങളുടെ പ ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പ്രതികരണങ്ങളും ഭരണീയത, സ്വകാര്യത, ജനാധിപത്യം, സുതാര്യത തുടങ്ങി നമ്മുടെ ഗൗരവപൂർ ണമായ രാഷ്​ട്രീയ ചർച്ചകള്‍ക്ക് വിധേയമാക്കിയിരുന്ന പല ആശയങ്ങളെയും പുനര്‍വിചാരണ ചെയ്യുന്ന സാഹചര്യംകൂടി സൃഷ്​ട ിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് കോവിഡ്-19 സംജാതമാക്കിയ കടുത്ത വ്യക്തിനിയന്ത്രണങ്ങളുടെ പശ്ചാത്തലം, ജനാധിപത്യരാജ്യങ്ങളില്‍പോലും അമിതാധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും അവയെ സാധൂകരിക്കുന്നതിനുമുള്ള അവസരം ഭരണ കൂടങ്ങള്‍ക്ക് തുറന്നുനല്‍കിയോ എന്ന ചോദ്യമാണ്. വിശേഷിച്ച്​ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിലും അവയുടെ അടിസ് ഥാനത്തില്‍ ജനങ്ങളെ നിരീക്ഷണവിധേയരാക്കുന്നതിലും നിലനില്‍ക്കുന്ന നിയമങ്ങളെ തള്ളാനും പൗരാവകാശങ്ങള്‍ അമർച്ച ചെയ്യാനും ഭരണകൂടങ്ങള്‍ക്കുള്ള സവിശേഷാധികാരങ്ങളിൽ വിപുലമായ മാറ്റങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ലോകമെമ്പാടും വന്നത് രാഷ്​ട്രീയചിന്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇത് ഒരു അടിയന്തരസമീപനം എന്നതിനപ്പുറം പല ഭരണകൂടങ്ങളും ഒരു തുടര്‍ഭരണ രീതിയായി മനസ്സിലാക്കുകയും, കോവിഡ്-19 ​​​െൻറ ഭീതി ഒഴിഞ്ഞാലും സമാനരോഗപ്പകർച്ചകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നാട്യത്തില്‍ ഇത്തരം നിയന്ത്രണങ്ങൾ നിലനിർത്തുമോ എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.


ഫെബ്രുവരി അവസാനവാരം ഇറ്റലിയിൽ ഭരണകൂടം പകർച്ചവ്യാധിയെ വേണ്ടത്ര യാഥാർഥ്യബോധത്തോടെ സമീപിച്ചുതുടങ്ങുന്നതിനും മു​േമ്പയാണ് ഇറ്റാലിയൻ ദാർശനികനായ ജിയോർജിയോ അഗംബൻ പിന്നീട് വിവാദമായ അദ്ദേഹത്തി​​​െൻറ പ്രകോപനപരമായ കോവിഡ് പ്രസ്താവന മുന്നോട്ടു​െവക്കുന്നത്. State of Exception – അനിതര സാധാരണമായ സാഹചര്യം- എന്ന ത​​​െൻറ വിപുലമായ ആശയത്തി​​​െൻറ മറ്റൊരു പ്രാവർത്തിക പരിസരമാണ് കോവിഡിലൂടെ സംജാതമായിരിക്കുന്നത് എന്ന്​ അദ്ദേഹം നിരീക്ഷിച്ചു. ‘അനിതരസാധാരണ സാഹചര്യം’ കൊണ്ട്‌ അഗാംബന്‍ അർഥമാക്കുന്നത് ഭരണകൂടത്തിനോ ഭരണകര്‍ത്താവിനോ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയുടെ പേരില്‍ അമിതാധികാരങ്ങള്‍ കൈക്കൊള്ളാനുള്ള അവസരമാണ്​. ആ സമയത്ത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മരവിപ്പിക്കപ്പെടുന്നു. ഒപ്പംതന്നെ ഭരണകൂടത്തി​​​െൻറയോ ഭരണകര്‍ത്താക്കളുടെയോ വാക്കുകളെയും പ്രവൃത്തികളെയും ചോദ്യം ചെയ്യുന്നതോ, ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലുമോ അസ്വീകാര്യമായി മാറുന്നു. ചോദ്യംചെയ്യുക എന്നത് പൊതുവില്‍ വെറുക്കപ്പെടേണ്ട കാര്യമായിത്തീരുന്നു.

ജി​യോ​ർ​ജി​യോ അ​ഗം​ബ​ൻ, സ്ലാ​വോ​ജ്​ സി​സെ​ക്​

സമകാലലോകത്ത്​ അത്തരത്തില്‍ അനിതരസാധാരണമായ ഒരു സാഹചര്യമാണ് ഭീകരവാദം (terrorism) എന്ന് വരുത്തിത്തീർത്തു മനുഷ്യാവകാശങ്ങള്‍ എടുത്തുകളയാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതിനെക്കുറിച്ച് മുമ്പ്​ അഗംബന്‍ സവിസ്തരം എഴുതിയിട്ടുണ്ട്. എന്നാല്‍, ആ സാധ്യതയെ ഏതാണ്ട് പൂർണമായും ഉപയോഗിച്ചുകഴിഞ്ഞ ഭരണകൂടങ്ങൾ പുതിയ ഒരു അസാധാരണ സാഹചര്യത്തിന് കാത്തിരിക്കുകയായിരുന്നു എന്നും കോവിഡ്​ സന്ദര്‍ഭത്തെ അത്തരമൊരു സാഹചര്യമായി വ്യാഖ്യാനിച്ച്​ വളർത്തുകയായിരുന്നു എന്നുമാണ്​ അഗംബ​​​െൻറ പ്രസ്താവന. ഭരണകൂടത്തെപ്പോലും നിശ്ചലമാക്കിയ ഇറ്റലിയിലെ പകർച്ചവ്യാധിയുടെ വ്യാപ്തിയും ഭീകരതയും അദ്ദേഹം നിസ്സാരമായി നിരാകരിച്ചു എന്നു പിന്നീട് അഗംബനെ വിമർശിച്ച് എഴുതിയ സ്ലോവേനിയൻ ദാർശനികൻ സ്ലാവോജ്​ സിസെക്​ അടക്കം പലരും പറയുകയുണ്ടായി. Monitor and Punish, Yes Please! എന്ന ഒരു ലേഖനത്തിൽ സിസെക്​, അഗംബ​​േൻറത് നിരുത്തരവാദപരമായ ഒരുതരം ഇടതു തീവ്ര നിലപാടാണെന്ന്​ വിമർശിച്ചു. ഏതു നിരീക്ഷണത്തെയും അടിച്ചമർത്തലും ഏതു ഭരണകൂട ഇടപെടലിനെയും സാമ്രാജ്യത്വവുമായി കാണുന്ന ഈ പ്രവണതയെ നിശിതമായി എതിർക്കുകയാണ് സിസെക്. പകർച്ചവ്യാധി ഭീതി പ്രാദേശികവും സാർവദേശീയവുമായ പുതിയ സാമൂഹികജീവിതസങ്കൽപത്തിന് വഴിവെക്കും എന്ന ഉട്ടോപ്യൻ പ്രത്യാശയാണ് പകരമായി സിസെക്​ മുന്നോട്ടുവെക്കുന്നത്. ഇതിനെ കമ്യൂണിസം എന്നു പറയുന്നുണ്ടെങ്കിലും ഏതെങ്കിലും കമ്യൂണിസ്​റ്റ്​ പാർട്ടിയെയോ കമ്യൂണിസ്​റ്റ്​ ഭരണകൂടത്തെയോ മാതൃകയാക്കിയല്ല അദ്ദേഹം അത് പറയുന്നത്. ഈ പ്രസന്നമായ സ്വപ്നം തന്നെയാണ് ‘പാൻ​െഡമിക്​’ എന്ന കോവിഡിനെക്കുറിച്ച പുതിയ പുസ്തകത്തിലും അദ്ദേഹം വിശദമാക്കുന്നത്. അഗംബന്‍ അങ്ങേയറ്റം നിഷേധാത്മകമായി ഈ സന്ദര്‍ഭത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആഗോള സാമൂഹികക്രമം മുതലാളിത്തത്തില്‍നിന്ന് കുതറിമാറാന്‍പോകുന്നുവെന്ന അതിശയോക്തിപരമായ ശുഭാപ്തി വിശ്വാസമാണ് സിസെക്​ പ്രകടിപ്പിക്കുന്നത്.

എന്നാല്‍, ആത്യന്തികമായി അഗംബ​​​െൻറ നിഗമനങ്ങളെ അബോധപൂര്‍വമായെങ്കിലും അംഗീകരിക്കുന്ന ഒരു ആശയം സിസെക്കി​​​െൻറ വിശകലനത്തിലുണ്ട്. സിസെക്​ ഉൾ​െപ്പടെ പല ചിന്തകരും ലോക രാഷ്​ട്രത്തലവന്മാരും പലപ്പോഴായി പകർച്ചവ്യാധിയുടെ സാഹചര്യം പറയാൻ ഉപയോഗിക്കുന്ന ഒരു രൂപകമായിട്ടുണ്ട് യുദ്ധം. യുദ്ധം തുടങ്ങുമ്പോള്‍ തോക്കുകളെന്ന പോലെ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്വസനോപകരണങ്ങള്‍ നിർമിക്കേണ്ടേ എന്ന് സിസെക്​ ചോദിക്കുന്നു. അനിതരസാധാരണമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന ഭീകരമായ ദുരധികാരങ്ങൾ ഭരണകൂടങ്ങൾക്ക് പതിച്ചുനൽകപ്പെട്ടതിൽ ലോകയുദ്ധങ്ങൾക്കുള്ള പങ്ക് അഗംബൻ നിരീക്ഷിക്കുന്നുണ്ട്.
എന്നാല്‍, അടിസ്ഥാനപരമായി സിസെക്കിനു പറയാനുള്ളത് എല്ലാ നിരീക്ഷണ-നിയന്ത്രണങ്ങളെയും ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി കാണുന്ന ഒരു ഇടതു മൗലികവാദ നിലപാട് ഉപേക്ഷിക്കണം എന്നാണ്​. ഇത് പൊതുവെ സ്വീകാര്യമായ നിലപാടായാണ് എനിക്ക് തോന്നുന്നത്. എന്നാല്‍, ഇത് അഗംബന്‍ പറഞ്ഞ ഏറ്റവും നിർണായകമായ വസ്തുതക്ക് വിരുദ്ധമായ ഒന്നല്ല. ഭരണകൂടങ്ങള്‍ അമിതാധികാരങ്ങള്‍ സാധൂകരിക്കാനും അവ നിലനിര്‍ത്താനും മാത്രമേ ചരിത്രത്തില്‍ ശ്രമിച്ചിട്ടുള്ളൂ. രോഗത്തി​​​െൻറ ഈ സന്ദര്‍ഭത്തെ യുദ്ധവുമായി ആലങ്കാരികമായി ബന്ധിപ്പിക്കുമ്പോള്‍ തെളിയുന്ന രണ്ടു കാഴ്ചകള്‍ അവഗണിക്കാവുന്നവയല്ല. ഒന്ന്, യുദ്ധവും പകർച്ചവ്യാധിയും അനേകരെ കൊന്നൊടുക്കുന്നു. ഈ മരണങ്ങളോട് മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എപ്പോഴും നിസ്സംഗതയാണുള്ളത്. രണ്ട്, ഈ പകർച്ചവ്യാധിയെ നേരിടുക എന്നതിനെക്കാള്‍ പ്രാധാന്യമുള്ള കാര്യമായി മുതലാളിത്ത സമ്പദ്​വ്യവസ്ഥയെ നിലനിർത്തുക എന്നതിനെ അമേരിക്ക കാണുന്നു എന്നാണ്​ ഇതുവരെയുള്ള പ്രതികരണങ്ങളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌. കോവിഡി​​​െൻറ ഈ മൂര്‍ധന്യാവസ്ഥയില്‍ പോലും ട്രംപ് മുന്നോട്ടുവെക്കുന്നത് കമ്പോളത്തിലെ അമേരിക്കന്‍ മേല്‍ക്കൈ നിലനിർത്തുക എന്ന നയമാണ്.

പ്രസാദപൂർണമായ ഒരു കോവിഡാനന്തര ലോകം ഉണ്ടാവുക ജനാധിപത്യത്തിലും സാഹോദര്യത്തിലും പ്രതീക്ഷ നഷ്​ടപ്പെട്ടിട്ടില്ലാത്തവരുടെ ആഗ്രഹം തന്നെയാണ്. അതുകൊണ്ടുതന്നെ നാളത്തെ സാമൂഹികജീവിതം കൂടുതല്‍ സഹഭാവമുള്ളതാവും എന്ന പ്രത്യാശ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണകൂടങ്ങള്‍ അതിനുള്ള സാധ്യതയെ ഇല്ലാതാക്കാനിടയുണ്ട് എന്ന അഗംബ​​​െൻറ ഉള്‍ക്കാഴ്ചയെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അത്തരം ഒരവസ്ഥ ഉണ്ടാകുന്നതിനെതിരെയുള്ള ജാഗ്രതയില്‍ പങ്കുചേരുകയാണ് സുതാര്യതയും ജനാധിപത്യവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനുള്ള രാഷ്​ട്രീയമാർഗം.

Show Full Article
TAGS:world after covid covid 19 Malayalam Article 
Next Story