Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചെകുത്താന്മാരും...

ചെകുത്താന്മാരും മുഖ്യമന്ത്രിയും വായിച്ചറിയാൻ

text_fields
bookmark_border
ചെകുത്താന്മാരും മുഖ്യമന്ത്രിയും വായിച്ചറിയാൻ
cancel

വനിതാമതിൽ പണിയുന്നതോടെ കേരളം ചെകുത്താ​​​െൻറ നാടാകുമെന്ന് എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്ര വചിച്ചത് നേരായി. മതിൽ ഉയർന്നതിനുപിറകെ ചെകുത്താന്മാർ നാടാകെ ഇറങ്ങുകയും നിയമം കൈയിലെടുക്കുകയും ചെയ്തു. കേരളം ക ലാപഭൂമിയാകുന്നതു തടയാൻ പൊലീസിനു കഴിഞ്ഞില്ല. അതോടെ,സി.പി.എം പ്രവർത്തകരും തെരുവിലിറങ്ങി അക്രമകാരികളെ നേരിടാൻ നിയമം കൈയിലെടുത്തു. കല്ലും വടിയുമായിരുന്നു ആദ്യം. പിന്നെ ആളുകൾക്കും വീടുകൾക്കും പാർട്ടി ഓഫിസുകൾക്കും നേരെ ബേ ാംബുകൾ എറിഞ്ഞു. തീയും പുകയും ഉയർന്ന തെരുവിൽ പൊലീസും മാധ്യമപ്രവർത്തകരും അടക്കം ഏറും അടിയുമേറ്റ് വീണു. കേരളം തീ ർത്തും യുദ്ധഭൂമിയായി.

കേന്ദ്രസർക്കാർ ഗവർണറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടി. കേരളത്തിനു പുറത്താ യിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ഫോണിലൂടെ അടിയന്തര റിപ്പോർട്ട്​ നൽകി. ദൈവത്തി​​​െൻ റ നാട് സുരക്ഷിതമല്ലെന്നും യാത്ര പോകരുതെന്നും ബ്രിട്ടൻ പൗരന്മാർക്ക് മുന്നറിയിപ്പു നൽകി. മറ്റു വിദേശരാജ്യങ്ങ ളും അതാവർത്തിച്ചു. കേരളത്തിലുള്ള വിദേശ ടൂറിസ്​റ്റുകൾ ആൾക്കൂട്ടത്തിൽനിന്ന് അകന്നുനിൽക്കണമെന്നും വിദേശരാഷ്​ ട്രങ്ങൾ മുന്നറിയിപ്പു നൽകി. കേരളം ലോകത്തിനുമുന്നിൽ അപമാനിക്കപ്പെട്ടുവെന്ന് ടൂറിസം വകുപ്പി​​​െൻറകൂടി ചുമതല യുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിക്കേണ്ടിവന്നു. കേരളത്തിൽ ആരും നിയമം കൈയിലെടുക്കരുതെന്ന ് ഐക്യരാഷ്​ട്ര സഭയുടെ വക്താവുപോലും പ്രതികരിച്ചു.

ചൊവ്വാഴ്ച ഉച്ചക്കു തുടങ്ങി മൂന്നുദിവസങ്ങളായി കേരളത്ത െ സ്​തംഭിപ്പിച്ച കലാപത്തി​​​െൻറ ഭയാനക നഖചിത്രമാണിത്. അക്രമം നിർത്തിയില്ലെങ്കിൽ ഭരണഘടനാ പ്രത്യാഘാതം നേരിടേണ ്ടിവരുമെന്ന പിരിച്ചുവിടൽ ഭീഷണിയാണ് ബി.ജെ.പി ദേശീയവക്താവ് പ്രയോഗിച്ചത്. കേന്ദ്ര സർക്കാറി​​​െൻറ പിൻബലമുണ്ടെന ്ന ധൈര്യത്തിൽ, സഞ്ചരിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശം ആർ.എസ്​.എസ്​–ബി.ജെ.പി നേതൃത്വത്തിൽ ബലം പ്രയോഗിച്ച് തടഞ്ഞു. സംസ്​ഥാന സർക്കാറി​​​െൻറ പിൻബലത്തിൽ സി.പി.എം പ്രവർത്തകരും രംഗത്തിറങ്ങി സംഘർഷം വ്യാപിപ്പിച്ചു.


കേന്ദ്രം ഇടപെട്ടതും വിശദീകരണം തേടിയതും മുഖ്യമന്ത്രിക്കും സംസ്​ഥാന സർക്കാറിനും മറുപടി നൽകേണ്ടിവന്നതും നിയമവാഴ്ച തകർന്ന ഇടവേള സംസ്​ഥാനത്ത് ഉണ്ടായതി​​​െൻറ പ്രത്യാഘാതമാണ്. എന്നിട്ടും അതൊരു പതിവു ചടങ്ങായാണ് സംസ്​ഥാന ആഭ്യന്തരവകുപ്പി​​​െൻറ വക്താവ് പ്രതികരിച്ചത്. കെ.എസ്​.ആർ.ടി.സിയുടെ നൂറിലേറെ ബസുകളാണ് എറിഞ്ഞുതകർത്തത്. കോടിക്കണക്കിൽ രൂപയുടെ നഷ്​ടം പൊതുമേഖലയിലും സ്വകാര്യമേഖലയിലും വരുത്തിയതി​​​െൻറ കണക്കുകൾ പൂർണമായി സമാഹരിക്കാൻ ഇനിയും സമയമെടുക്കും. കഴിഞ്ഞ പ്രളയം സൃഷ്​ടിച്ചതുപോലുള്ള ഞെട്ടിക്കുന്ന കണക്കായിരിക്കും വിശ്വാസികളുടെ പേരിൽ നടത്തിയ സംഹാരതാണ്ഡവത്തി​േൻറതും.

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ഒരാളെ എറിഞ്ഞു പരിക്കേൽപിച്ച് മരണത്തിലേക്കെത്തിച്ചത് പാർട്ടി ഒാഫിസിനു മുകളിൽനിന്ന് കല്ലെറിഞ്ഞ സി.പി.എം പ്രവർത്തകരാണ്. തുടർന്ന് സി.പി.എം ഒാഫിസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ ആർ.എസ്​.എസുകാർ നേരിട്ട് ബോംബെറിയാൻ തുടങ്ങി. അപ്പോഴാണ് പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകരുതെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറിതന്നെ വാർത്താസമ്മേളനം വിളിച്ച് പറയാൻ നിർബന്ധിതനായത്.

നവോത്ഥാന പൈതൃകവും ലോകത്തിനു മുന്നിൽ കേരളം അവതരിപ്പിച്ച വികസന മാതൃകയും കല്ലെറിഞ്ഞും ബോംബെറിഞ്ഞും തകർക്കുന്ന ഭീകരതയുടെ ഒരു സാത്താൻ മാതൃകയാണ് ഇപ്പോൾ കേരളത്തിേൻറത്. ഇതിനു നേർസാക്ഷിയായ ഏതൊരാൾക്കും രാഷ്​​ട്രീയ കക്ഷി വിധേയത്വമില്ലെങ്കിൽ സത്യസന്ധമായി താഴെ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരേണ്ടിവരും.


●കേരള സമൂഹത്തിൽ ആശയപരമായും സംഘടനാപരമായും സ്വാധീനവും മേൽക്കൈയും ഉണ്ടാക്കാൻ കഴിയാതിരുന്ന ആർ.എസ്​.എസ്​–സംഘ് പരിവാറി​​​െൻറ പുതിയ രാഷ്​​ട്രീയ അജണ്ടയാണ് ഈ അവസ്​ഥ സൃഷ്​ടിച്ചത്. ബി.ജെ.പിയുടെ സംസ്​ഥാന അധ്യക്ഷൻതന്നെ ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സുവർണാവസരമാണെന്നും അതു മുതലെടുക്കാൻ മുന്നോട്ടുവെച്ച ബി.ജെ.പി അജണ്ടയിൽ മറ്റുള്ളവർ വീണുപോയെന്നും നേര​േത്ത വെളിപ്പെടുത്തിയതാണ്. ആ അജണ്ടയുടെ വിശ്വരൂപമാണ് ഇപ്പോൾ കേരളം കണ്ടത്. ലോക്​സഭ തെരഞ്ഞെടുപ്പ് കഴിയുംവരെ ബി.ജെ.പി ഈ അജണ്ട കൈവിടുന്ന പ്രശ്നമില്ല.

●പൊലീസ്​ സേനയെ ഉപയോഗിച്ചുള്ള ക്രമസമാധാന നടപടികളിലൂടെ മാത്രമായി ആർ.എസ്​.എസ്​ – ബി.ജെ.പി നീക്കം തടയാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി അടക്കമുള്ള പാർട്ടി വക്താക്കളും ‘പൊലീസിനെക്കൊണ്ട് എന്തുചെയ്യാനാകും’ എന്ന് ഇപ്പോൾ പ്രതികരിച്ചതിലൂടെ അത് സമ്മതിച്ചുകഴിഞ്ഞു. ഈ ദിവസങ്ങളിൽ കേരളത്തിൽ ക്രമസമാധാനം തകർന്നിരുന്നു എന്ന് മുഖ്യമന്ത്രിയും പാർട്ടിയും പരോക്ഷമായി സമ്മതിക്കുകയുമാണ്.

●ക്രമസമാധാന ഏജൻസിയായ പൊലീസിനെത്തന്നെ സ്വാധീനിക്കാനും നിയന്ത്രിക്കാനും സംവിധാനങ്ങളുള്ള സംഘ്പരിവാറി​​​െൻറ നിയന്ത്രണത്തിലുള്ള ഗവൺമ​​െൻറാണ് കേന്ദ്രം ഭരിക്കുന്നത്. ബി.ജെ.പിയുടെ കേരളത്തിലെ രാഷ്​​ട്രീയ അജണ്ട വിജയിക്കണമെന്ന കക്ഷിതാൽപര്യമാണ് ഭരണഘടന താൽപര്യങ്ങൾക്കു മീതെ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെയും ഭരിക്കുന്നത്. ആ സ്​ഥിതിയിൽ സംസ്​ഥാന​െത്തയോ കേന്ദ്രത്തി​െലയോ ബി.ജെ.പി നേതൃത്വത്തിൽനിന്ന് കേരളത്തി​​​െൻറ ക്രമസമാധാനപ്രശ്നം കൂടുതൽ വഷളാക്കുന്ന ഇടപെടലുകളേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

●സംസ്​ഥാനത്തെ ക്രമസമാധാനം തകർച്ചയിലല്ലെന്നും ഇവിടത്തെ ജനങ്ങൾക്കും പുറത്തുനിന്ന് എത്തുന്നവർക്കും സുരക്ഷയും സഞ്ചാര–പ്രവർത്തന സ്വാതന്ത്ര്യവും നൽകി കേരളത്തെ ദൈവത്തി​​​െൻറ സ്വന്തം നാടായി നിലനിർത്തുമെന്നും തെളിയിക്കേണ്ട ബാധ്യത സംസ്​ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമാണ്. അത് ഉറപ്പുവരുത്തേണ്ട അടിയന്തര ബാധ്യത സി.പി.എമ്മിേൻറതും.

●ഇതിനുള്ള ഏറ്റവും വലിയ തടസ്സം ഭരണനയത്തിലെയും പൊലീസ്​ നയത്തിലെയും ഗുരുതര വീഴ്ചകളാണ്. ജനാധിപത്യ–മതനിരപേക്ഷ പാർട്ടികളടങ്ങുന്ന പ്രതിപക്ഷത്തെ ആർ.എസ്​.എസ്​–ബി.ജെ.പിയുടെ കുടിലമായ ഭൂരിപക്ഷ വർഗീയ അജണ്ടക്ക്​ സഹായംചെയ്യുന്ന തരത്തിൽ അകറ്റുക. സമദൂര സിദ്ധാന്തം സ്വീകരിച്ചിരുന്ന എൻ.എസ്​.എസിനെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപിപ്പിച്ച് ബി.ജെ.പിയുടെ രാഷ്​​ട്രീയനീക്കങ്ങളുടെ ഉപകരണമാക്കുക. തൊഴിലാളിവർഗ രാഷ്​​ട്രീയത്തിനു പകരം മുഖ്യമന്ത്രി ജാതിരാഷ്​​ട്രീയം ഉയർത്തിപ്പിടിക്കുക–ഈ നയങ്ങൾ അടിയന്തരമായി തിരുത്താത്തപക്ഷം സംസ്​ഥാന സർക്കാറും ഇടതുമുന്നണിയും ശബരിമല പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കില്ല.

●പ്രതിപക്ഷ നേതാവിനും കോൺഗ്രസിനും അവർ നേതൃത്വം നൽകുന്ന യു.ഡി.എഫിനും ജനവിധിയുടെ അടിസ്​ഥാനത്തിലുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയെ പോലെതന്നെ ഈ അപകടസന്ധിയിൽ നിർവഹിക്കാനുണ്ട്. ശബരിമല സംബന്ധിച്ച ബി.ജെ.പി അജണ്ട സ്വന്തം അജണ്ടയായി വരിച്ച് യു.ഡി.എഫ് വിശേഷിച്ച് കോൺഗ്രസ്​ കേരളത്തിൽ തുടർന്നുവരുന്നത് കേവലം ‘പിണറായി വിജയൻ വിരുദ്ധ’ സമരമാണ്. അത് ബി.ജെ.പിയുടെ ഒളിച്ചുപിടിച്ച രഹസ്യ രാഷ്​​ട്രീയ അജണ്ടക്ക്​ വിശ്വാസ്യതയും ജനകീയതയും പകരുന്നു. മുഖ്യമന്ത്രിയുടെ നയങ്ങളുടെ പാളിച്ചപോലെ ഇതും ആർ.എസ്​.എസിനും ബി.ജെ.പിക്കും സുവർണാവസരമൊരുക്കി. കോൺഗ്രസി​​​െൻറ ദേശീയ വക്താവ് ചൂണ്ടിക്കാണിച്ചതുപോലെ ബുദ്ധി കാണിക്കുകയാണ് കോൺഗ്രസ്​–യു.ഡി.എഫ് നേതൃത്വം ചെയ്യേണ്ടത്.

വനിതാമതിലിലേക്ക് വെള്ളാപ്പള്ളി നടേശനെയും എസ്​.എൻ.ഡി.പിയെയും കയറ്റിയിരുത്തി നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മതിൽ തീർന്നതോടെ സർക്കാറിനും ഇടതുമുന്നണിക്കും എതിരായി ഒരു വിശാല രാഷ്​​ട്രീയമുന്നണി രൂപപ്പെടുന്നത് തിരിച്ചറിയേണ്ടതാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ മുന്നണി​െയയും യു.ഡി.എഫിനെയും ഏകോപിപ്പിക്കുന്ന രാഷ്​​ട്രീയ ശക്തിയായി എൻ.എസ്​.എസ്​ രംഗത്തുവരുകയാണ്. വിശ്വാസം സംരക്ഷിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ സംസ്​ഥാന സർക്കാർ പരാജയപ്പെട്ടു. ആ ചുമതല വിശ്വാസികൾ ഏറ്റെടുക്കുന്നതിനെ കുറ്റംപറയാൻ കഴിയില്ലെന്നും എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി പറയുന്നു. ‘വിശ്വാസം തകർക്കാനുള്ള’ സർക്കാർ നീക്കങ്ങൾക്കെതിരെ എല്ലാ മതവിഭാഗങ്ങളോടും പ്രതിഷേധിക്കാൻ എൻ.എസ്.എസ്​ ആഹ്വാനം ചെയ്യുന്നു.

തങ്ങളുടെ ആവശ്യങ്ങൾ ബി.ജെ.പി അംഗീകരിച്ചാൽ സസന്തോഷം മതിൽപൊളിച്ച് അവർക്കൊപ്പം പോകാൻ തയാറാണെന്ന് വെള്ളാപ്പള്ളിയും പറഞ്ഞുകഴിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വരവോടെ ജാതിരാഷ്​​ട്രീയത്തി​​​െൻറ പത്മവ്യൂഹം കൂടുതൽ വിപുലപ്പെടുത്താൻ പുതിയ അവസരം സവർണരും പിന്നാക്കക്കാരുമായ ജാതിസംഘടന നേതാക്കൾ ഉപയോഗിക്കുകയാണ്. ഇതിന് അവസരം ഒരുക്കിക്കൊടുത്ത മുഖ്യമന്ത്രിക്കും ഇടതു നേതൃത്വങ്ങൾക്കും അതി​​​െൻറ ഭവിഷ്യത്ത് തിരിച്ചറിയാനാകുന്നില്ലെങ്കിൽ കേരളത്തെ മാത്രമല്ല 2019ലെ പൊതുതെരഞ്ഞെടുപ്പിനെയും അതു നിർണായകമായി ബാധിക്കും.

കേരളം നേരിടുന്ന ഈ രാഷ്​​ട്രീയ പ്രതിസന്ധിക്ക് ഒരേയൊരു ഈടേയുള്ളൂ. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത കേരളത്തി​​​െൻറ ജനമനസ്സി​​​െൻറ കരുത്തും പാരമ്പര്യവും. സ്​ത്രീകളും യുവാക്കളും കൃഷിക്കാരും തൊഴിലാളികളും ആവർത്തിച്ചു തെളിയിച്ച സംഘശക്തിയാണത്. അധികാരത്തി​​​െൻറയും ജാതിമത ശക്തികളുടെയും പ്രലോഭനങ്ങൾക്ക് അവരെ തോൽപിക്കാൻ കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newssabarimala women entrywomen wallBJPBJP
News Summary - women wall controversy-article
Next Story