Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇവി​ടെ വിശ്വാസം വാതിൽ...

ഇവി​ടെ വിശ്വാസം വാതിൽ തുറന്ന്​

text_fields
bookmark_border
ഇവി​ടെ വിശ്വാസം വാതിൽ തുറന്ന്​
cancel

വാതിലടച്ചുവെക്കാത്ത വിശ്വാസമാണ്​ ശനി ഷിങ്ക്നാപുരി​േൻറത്. ഗ്രാമത്തിലെ 1500 ഒാളം വീടുകൾക്കും കടകൾക്കും വാതിലുക ളില്ല. 2015ൽ സ്ഥാപിച്ച പൊലീസ് സ്​റ്റേഷനും 2011ൽ സ്ഥാപിച്ച യൂകോ ബാങ്ക് ശാഖക്കും വാതിലുകളില്ല. ബാങ്കിനും എ.ടി.എമ്മിനും ചില്ലു വാതിലുണ്ടെങ്കിലും അത് പൂട്ടാറില്ല. പകരം സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. അലഞ്ഞു നടക്കുന്ന നായ്ക്കളും മറ്റ് ജീവികളും വീട്ടിൽ കടക്കാതിരിക്കാൻ നീക്കാവുന്ന പലക വാതിലിൽ വെക്കുമെങ്കിലും പൂട്ടില്ല. വാതിലുകളിൽ കർട്ടൻ മാത്രമാണ് കാണുക. എല്ലാം തുറന്നു വെച്ചാലും ശനീശ്വരൻ കാവലുണ്ടാകും എന്നാണ്​ ഗ്രാമത്തി​​​​െൻറ വിശ്വാസം. അങ്ങനെ എല്ലാവർക്കും കാവൽ നിൽക്കുന്ന ദേവപ്രതിഷ്​ഠക്കു മുന്നിൽമാത്രം വിശ്വാസികളായ സ്​ത്രീകൾക്ക്​ വാതിൽ കൊട്ടിയടക്കുന്നതെന്തിന്​ എന്ന ചോദ്യമുയർന്നത്​ അടുത്ത കാലത്താണ്​. ചോദ്യം ബോംബെ ഹൈകോടതിക്കു മുന്നിലെത്തിയ​േപ്പാൾ സ്ത്രീകൾക്ക് മുമ്പിൽ കൊട്ടിയടച്ച വാതിൽ തുറക്കാനായിരുന്നു കോടതിവിധി. അങ്ങനെ നാലു നൂറ്റാണ്ട് നീണ്ട ആചാരത്തിനുമേൽ നിയമവാഴ്ചയുടെ ആധിപത്യം അംഗീകരിച്ചു ശനി ഷിങ്ക്നാപുർ ഗ്രാമം. ക്ഷേത്രത്തിൽ സ്ത്രീകൾക്കും തുല്യാവകാശമെന്ന കോടതിവിധി രാജ്യത്ത് ആദ്യമായുണ്ടായത് ഇവിടുത്തെ ശനീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിലാണ്.

മിത്ത്
നാലു നൂറ്റാണ്ടി​​​െൻറ പഴക്കമുണ്ട് ശനി ഷിങ്ക്നാപുരി​​​െൻറ െഎതിഹ്യത്തിന്. ഒരു മഴക്കാലത്തെ വെള്ളപ്പൊക്കത്തിൽ ഗ്രാമത്തിലെ നദിയായ പാനസ്നാലയിൽ കറുത്ത ശില വന്നടിയുകയായിരുന്നു. മഴക്കു ശേഷം വെള്ളമിറങ്ങിയപ്പോൾ ആടുകളെ മേയ്​ക്കാനെത്തിയ കുട്ടികളാണ് ശില കണ്ടത്. കുത്തിനോക്കിയപ്പോൾ കല്ലിൽനിന്ന് രക്തം വാർന്നതുകണ്ട് ഭയന്നോടിയ കുട്ടികൾ നാട്ടുകാരെ അറിയിച്ചു. രാത്രിയിൽ ഗ്രാമത്തലവ​​​​െൻറ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ശനീശ്വരൻ തന്നെ ഗ്രാമത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു പ്രകാരം ശില മാറ്റിസ്ഥാപിക്കാൻ ചെന്ന നാട്ടുകാർക്ക് അതിന് കഴിഞ്ഞില്ല. വീണ്ടും ഗ്രാമത്തലവ​​​​െൻറ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ശനീശ്വരൻ, അമ്മാവനും മരുമകനുമാകണം തന്നെ മാറ്റി സ്ഥാപിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു. നദിക്കരയിൽ അൽപം അകന്ന് ശില സ്ഥാപിക്കപ്പെട്ടു. ഗ്രാമത്തെ മുഴുവനായി കാണുന്ന രൂപത്തിൽ നാലടിയോളം ഉയരമുള്ള തറയിലാണ് സ്ഥാപിച്ചത്. ചുമരുകെട്ടാനുള്ള ശ്രമം പാഴായി. കെട്ടുംതോറും ഇടിഞ്ഞു വീഴുന്നു. തന്നെ അടച്ചിടരുതെന്ന് വീണ്ടും ദേവൻ ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലത്ത് മതിയെന്നും ഗ്രാമത്തെ കാത്തോളാമെന്നും പറഞ്ഞുവത്രെ. അന്നുതൊട്ട് ഗ്രാമത്തിലെ വീടുകൾക്കും കടകൾക്കും വാതിലുകളും പൂട്ടും വേണ്ടെന്ന് തീരുമാനിച്ചു -ഇതാണ് തലമുറകളായി പകർന്നുപോരുന്ന െഎതിഹ്യം.

പ്രവേശനം പുരുഷന്മാർക്കു മാത്രം
ശനീശ്വര ശില പ്രതിഷ്ഠിച്ചത് മുതൽ 2011 വരെ പുരുഷന്മാർ മാത്രമാണ് തറയിൽ കയറി ശിലയിൽ പൂജ നടത്തിയിരുന്നത്. അവിടുത്തെ കിണറ്റിലെ വെള്ളത്തിൽ കുളിച്ച് നനഞ്ഞ മുണ്ടുടുത്ത് വേണം ശിലക്ക് അടുത്ത് ചെല്ലാൻ. സ്ത്രീകൾ തറക്കു താഴെനിന്ന് തൊഴുത് പോകും. ആരതിയിലും മറ്റ് പൂജകളിലും അവർ ഭാഗമാകുന്നതും ഇവിടെനിന്ന് മാത്രം. 2011ൽ പുരുഷ വിശ്വാസികൾക്കും തറയിൽ കയറാനുള്ള അനുമതി റദ്ദാക്കി. അവരും തറക്ക് താഴെയായി. പൂജാരിമാർമാത്രമായി മുകളിൽ ശിലക്ക് അടുത്തുനിന്ന് പൂജ നിർവഹിക്കുന്നത്.

തർക്കം തുടങ്ങുന്നു
2015 നവംബർ 28ലെ ഒരു അപ്രതീക്ഷിത സംഭവമാണ് പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ക്ഷേത്രത്തിനകത്ത് കടന്ന് ആരാധന നിർവഹിക്കാനുള്ള അവകാശമുണ്ടെന്ന വാദത്തിന് തുടക്കമിട്ടതും കോടതി വിധിയിൽ ചെന്നെത്തിയതും. ഡൽഹിക്കാരിയായ പെൺകുട്ടി സുരക്ഷ ഭടന്മാരുടെ കണ്ണുവെട്ടിച്ച് പ്രതിഷ്ഠക്കടുത്തുചെന്ന് തൊടുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ വൈറലായി. തുടർന്ന് ക്ഷേത്ര ട്രസ്​റ്റ്​ പാലും പഞ്ചാമൃതവും ഒഴുക്കി ശില ശുദ്ധീകരിച്ചത് കൊടുങ്കാറ്റായി മാറി. സ്ത്രീയെ രണ്ടാംതരമായി കാണുന്നുവെന്ന് സ്ത്രീപക്ഷ മുറവിളി ഉയർന്നു. തൃപ്തി ദേശായിയും അവർ സ്ഥാപക അധ്യക്ഷയായ ഭൂമാതാ ബ്രിഗേഡും രംഗത്തെത്തി. ക്ഷേത്രത്തിൽ പ്രവേശിക്കാനായി അണികൾക്ക് ഒപ്പം ചെന്ന തൃപ്തി ദേശായിയെ സ്ത്രീകളുൾ​െപടെയുള്ള ഷിങ്ക്നാപുർ ഗ്രാമവാസികളും പൊലീസും തടഞ്ഞു. രണ്ടു തവണ അവിടെയെത്തിയ തൃപ്തിയെ ആക്രമിക്കാൻവരെ ഗ്രാമീണർ തയാറായി. ആൾകൂട്ടം കൊല്ലാൻ വരുന്നതുപോലായിരുന്നു അനുഭവമെന്ന് തൃപ്തി ദേശായി പറയുന്നു.

തൃപ്തി ദേശായിയെ തടഞ്ഞത് വാർത്തയായതോടെ ആക്ടിവിസ്​റ്റ്​ വിദ്യ ബൽ പൊതുതാൽപര്യ ഹരജിയുമായി ബോംെബ ഹൈകോടതിയെ സമീപിച്ചു. ആചാരം തിരുത്താൻ തയാറാണെന്നും ആരാധനാലയത്തിലെ സ്ത്രീ-പുരുഷ സമത്വത്തെ അംഗീകരിക്കുന്നുവെന്നും ദേവേന്ദ്ര ഫഡ്​നാവിസി​​​െൻറ നേതൃത്വത്തിലുള്ള മഹാരാഷ്​ട്രയിലെ ബി.ജെ.പി സർക്കാർ കോടതിയിൽ നിലപാടെടുത്തു.

ആർ.എസ്.എസും ഇതിന് അനുകൂലമായി. വിശ്വാസകാര്യങ്ങളിൽ കോടതിയും സർക്കാറും ഇടപെടുന്നതിൽ ശിവസേന വിയോജിച്ചു. മറ്റ് മതക്കാരുടെ പഴക്കമുള്ള ആചാരങ്ങളിലും ഇതുപോലെ ഇടപെടുമോ എന്ന ചോദ്യമാണ് സേന ഉന്നയിച്ചത്. അ​േതസമയം, കോടതിവിധിക്ക് ശേഷം സ്ത്രീകളെ തടയുന്ന മറ്റ് ക്ഷേത്രങ്ങളിലെ അധികൃതർക്ക് എതിരെ നടപടിയും സേന ആവശ്യപ്പെടുകയുണ്ടായി.

2016 മാർച്ച് 30നാണ് ബോംബെ ഹൈകോടതി വിധി പ്രഖ്യാപിച്ചത്. ക്ഷേത്രദർശനത്തിന് സ്ത്രീകൾക്കും അവകാശമുണ്ടെന്ന് വിധിച്ച കോടതി 1956ലെ ക്ഷേത്രപ്രവേശന നിയമം കൃത്യമായി നടപ്പാക്കാൻ സർക്കാറിന് ഉത്തരവു നൽകി. ദലിതുകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട ഇൗ നിയമം സ്ത്രീകൾക്കും ബാധകമാണെന്നാണ് കോടതി വിധിച്ചത്. സ്ത്രീകളെ തടയുന്നവരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. കോടതിവിധി ഷിങ്ക്നാപുർ നിവാസികളെ ആദ്യം പിടിച്ചുലച്ചു. വിധിയെ തുടർന്ന് എത്തിയ തൃപ്തി ദേശായിയെയും കൂട്ടരെയും അവർ തടഞ്ഞു. എന്നാൽ, ബി.ജെ.പി സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ശനീശ്വര ക്ഷേത്ര ട്രസ്​റ്റ്​ കോടതി വിധി നടപ്പാക്കി. മഹാരാഷ്​ട്ര പിറവി ദിനമായ 2016 ഏപ്രിൽ എട്ടിന് ശനിദേവ​​​​െൻറ പ്രതിഷ്ഠയുള്ള തറയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. പിന്നീട് എത്തിയ തൃപ്തി ദേശായിയെയും മറ്റ് സ്ത്രീകളെയും ഗ്രാമീണർ സ്വീകരിച്ചു.

തൃപ്തി ദേശായിയുടെ അനുഭവം
2016ൽ സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ട് ചെന്നപ്പോൾ ഷിങ്ക്നാപുരിലെ ഗ്രാമീണരും ട്രസ്​റ്റും അക്രമാസ്തരായാണ് തടഞ്ഞത്. ഞങ്ങൾ ആക്രമിക്കപ്പെട്ടു. പുലഭ്യം വിളികളുണ്ടായി. ഹിന്ദുധർമ ക്ഷേത്രത്തിൽ എല്ലാവരും തുല്യരാണെന്ന് അടിവരയിടുന്ന 1956ലെ ക്ഷേത്രപ്രവേശന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ആ വർഷത്തെ ഗുഡിപുടവ ദിനത്തിൽ (മഹാരാഷ്​ട്ര പിറവി ദിനം) ശനീശ്വര പ്രതിഷ്ഠക്ക് അടുത്ത പുരുഷന്മാർക്കൊപ്പം ഞങ്ങളും പ്രവേശിച്ചു. കേരളത്തിൽ ഇപ്പോൾ ശബരിമല വിഷയത്തിൽ നടക്കുന്ന പ്രതിഷേധം അനാവശ്യമാണ്. അത് നടത്തുന്നവരുടെ രാഷ്​ട്രീയമാണ്. ഇവിടെ ശനി ഷിങ്ക്നാപുരിൽ വിധിക്ക് ശേഷം ദർശനത്തിന് ചെന്നപ്പോൾ മുമ്പ് ഞങ്ങളെ തടഞ്ഞ ട്രസ്​റ്റ്​ അന്ന് ഞങ്ങളെ സ്വാഗതം ചെയ്യുകയാണുണ്ടായത്. അവിടുത്തെ സ്ത്രീകൾ തങ്ങളുടെ ആചാരം തെറ്റിച്ച് പ്രതിഷ്ഠക്ക് അടുത്ത് പോകില്ലെന്ന നിലപാടിലാണ്. ആഗ്രഹിക്കുന്നവർക്ക് പോകാമെന്നതാണ് അവരുടെ പക്ഷം. അത് സ്വാഗതാർഹമാണ്. ദർശനം നടത്താൻ ആഗ്രഹിക്കുന്നവരെ അവകാശം തടയരുതെന്നതാണ് ഞങ്ങളുടെയും പക്ഷം. സ്ത്രീപ്രവേശം അനുവദിച്ച ശേഷം നാലുതവണ അവിടെ പോയി. അവർ സ്വീകരിക്കുകയാണ് ചെയ്തത് -തൃപ്തി ദേശായി പറഞ്ഞു.

ക്ഷേത്ര ട്രസ്​റ്റിൽ ആദ്യമായി സ്ത്രീകൾ
സ്ത്രീപ്രവേശന അവകാശവാദം പുകയുന്നതിന് ആഴ്ചകൾക്കു മുമ്പാണ് ശ്രീ ശനീശ്വർ ദേവസ്ഥാൻ ട്രസ്​റ്റിൽ ആദ്യമായി വനിത അധ്യക്ഷയാകുന്നത്. ഗ്രാമത്തിലെ അനിത ഷെെട്ടയെ അധ്യക്ഷയായി മറ്റ് ട്രസ്​റ്റ്​ അംഗങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. അനിത അധ്യക്ഷയായപ്പോൾ ശാലിനി ലാൻഡെ ട്രസ്​റ്റ്​ അംഗവുമായി. ഇവരുടെ കീഴിലാണ് തങ്ങളുടെ കാലങ്ങളായുള്ള ആചാരം തെറ്റിക്കാതെ കോടതിവിധി നടപ്പാക്കിയത്. വി.െഎ.പികൾ എത്തുേമ്പാൾ കൂടെ പോകുമെങ്കിലും പ്രതിഷ്ഠയുള്ള തറയിൽ ഇവർ പ്രവേശിക്കുകയില്ല. ഇന്നേവരെ തങ്ങൾ തറയിൽ കയറി ദർശനം നടത്തിയിട്ടില്ലെന്നും ഇനി നടത്തുകയുമില്ലെന്നും അനിതയും ശാലിനിയും പറയുന്നു. ശനീശ്വരൻ മനസ്സിലുണ്ട്. അതിനാൽ പ്രതിഷ്ഠയിൽ തൊട്ട് പ്രാർഥിക്കണമെന്നില്ല. ഒരു പക്ഷേ ഇൗ കോടതിവിധിയിലും ശനീശ്വര​​​​െൻറ ഇച്ഛയുമുണ്ടാകാം. എന്നാലും തലമുറകളായി പകർന്നു​േപാന്ന ആചാരം തെറ്റിക്കില്ല. ശനീശ്വരനിലുള്ള ഗ്രാമീണരുടെ വിശ്വാസം അത്ര രൂഢമൂലമാണ്. തെറ്റു ചെയ്താൽ താമസം വിനാ ശിക്ഷിക്കപ്പെടുമെന്ന ഭയം ഞങ്ങളിലുണ്ട് -ശാലിനി ലാൻഡെ പറഞ്ഞു.

ആചാരം തെറ്റിക്കാനില്ലെന്ന് ഗ്രാമീണർ
ഇത് കലിയുഗമാണെന്നാണ് 68 കാരിയായ ഗീതാഭായ് മഹാലെക്ക് പറയാനുള്ളത്. പ്രതിഷ്ഠക്കടുത്ത് സ്ത്രീകൾ പോകരുതെന്നതാണ് പാരമ്പര്യം. ഇപ്പോഴത്തേത് തൃപ്തി ദേശായിയെപ്പോലുള്ളവരുടെ രാഷ്​ട്രീയമാണ്. ഇതിലൂടെ അറിയപ്പെടുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. കോടതിവിധി കാരണമാണ് പുറത്തുനിന്നുള്ള സ്ത്രീകൾ ഇപ്പോൾ പ്രതിഷ്ഠക്കടുത്ത് പോകുന്നത്. കലിയുഗത്തിൽ ഒന്നും നേരാംവണ്ണം നടക്കില്ലെന്ന് പറഞ്ഞ് അവർ വൈകീട്ട് ആറിന് നടക്കുന്ന ആരതിയിലേക്ക് നടന്നുപോയി.

ശനീശ്വര ക്ഷേത്രത്തിനും ഗ്രാമത്തിനും വലിയ ഇതിഹാസമാണുള്ളതെന്ന് 75 കാരിയായ ഇന്ദു കുന്തെജ പറയുന്നു. ആളുകൾ ദൈവത്തെക്കാർ വലിയവരാകാൻ ശ്രമിക്കുകയാണെന്ന് അവർ പരിതപിച്ചു. കുഞ്ഞുനാൾ മുതൽ വെറും കാലിൽ ഇവിടം വരുന്നു. താഴെനിന്ന് തൊഴുതു പോകുന്നു. അതങ്ങനെ തന്നെ തുടരും.

പഴയ ആചാരങ്ങളെ മാനിക്കുകതന്നെ വേണം

Prakash-Shete
പ്രകാശ് ഷെെട്ട


ആചാരങ്ങളിൽ കോടതി ഇടപെട്ടത് ശരിയായില്ലെന്ന് ഷിങ്ക്നാപുർ ഉൾപെട്ട നെവാസ താലൂക്ക് ശിവസേന പ്രസിഡൻറ്​ പ്രകാശ് ഷെെട്ട പറഞ്ഞു. കോടതി ഹിന്ദുധർമങ്ങളിൽമാത്രം എന്തിന് ഇടപെടുന്നു എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. പഴയകാല ആചാരങ്ങൾ മാനിക്കുകതന്നെ വേണം. പ്രതിയോ വാദിയോ ഒരാൾ നുണ പറയുമെന്ന് ഉറപ്പായിട്ടും കാലങ്ങളായി കോടതിയിൽ വിശുദ്ധ ഗ്രന്ഥങ്ങളിൽ തൊട്ട് സത്യംചെയ്യിക്കുന്ന ‘ആചാരം’ എന്തുകൊണ്ടാണ് കോടതി തിരുത്താത്തതെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു. സ്ത്രീകളെ മാനിക്കണം സമത്വം അംഗീകരിക്കണം എന്നാൽ, ആചാരങ്ങൾ മാറ്റരുത്-അദ്ദേഹം പറഞ്ഞു. അ​േതസമയം, ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്ന നടപടിയെ ശിവസേന എതിർക്കുേമ്പാൾ ഇവിടെ നല്ലത് സർക്കാർ ഏറ്റെടുക്കുന്നതാണ് എന്നതാണ് ഷെെട്ടയുടെ പക്ഷം. എൻ.സി.പി നേതാക്കളും പഞ്ചസാര പ്രഭുക്കളുമായ മുൻ എം.പി. യശ്വന്ത് റാവു ഖഡക്, മുൻ എം.എൽ.എ ശങ്കർ റാവു ഖഡക് എന്നിവരുടെ കൈവശമാണ് ക്ഷേത്ര ട്രസ്​റ്റ്​ എന്നതാണ് ഷെെട്ടയുടെ എതിർപ്പിന് കാരണം.

ദൈവം എല്ലാവരുടേതുമാണ്
ദൈവം എല്ലാവരുടേതുമാണ്. അവിടെ ലിംഗവിവേചനമില്ല. പുരുഷ കേന്ദ്രിതമാകുന്നിടത്താണ് സ്ത്രീകളെ പിന്നിൽ നിർത്തുന്നത് -ശനീശ്വര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഡൽഹിയിലെ കേന്ദ്ര സർക്കാർ ജീവനക്കാരായ ആശ ശർമയും ജ്യോതി കാലിയയും സ്വകാര്യ കമ്പനി ജീവനക്കാരിയായ ലത ജോഷിയും പറയുന്നു. കോടതിവിധിയിൽ സ​ന്തോഷം പ്രകടിപ്പിച്ച ഇവർ ഉത്തരവ് നടപ്പാക്കിയ ട്രസ്​റ്റിനെ അഭിനന്ദിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlewomen entrymalayalam newsShani Shingnapur Temple
News Summary - Women Entry in Temple - Article
Next Story