Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിവര വ്യാപാരി

വിവര വ്യാപാരി

text_fields
bookmark_border
വിവര വ്യാപാരി
cancel

കേംബ്രിജിൽനിന്ന്​​ കാലിഫോർണിയയിലേക്ക് ഇമ്മട്ടിലൊരു പണി വിമാനംകേറി വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. വിവരവിപ്ലവകാലത്തെ സെലിബ്രിറ്റിക്ക് ഇനിയങ്ങോട്ട് കോടതി വ്യവഹാര യോഗമെന്നാണ് അൽഗോരിതം ഗണിച്ച് സൈബർ ജ്യോതിഷികൾ പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ പരിശോധിക്കുമ്പോൾ കാര്യങ്ങളുടെ പോക്ക് അങ്ങോട്ടുതന്നെയാണ്. അത്രക്കും മോശമാണ് അവസ്​ഥ. സാക്ഷാൽ ട്രംപുപോലും കൈയൊഴിഞ്ഞുവെന്നാണ് കേട്ടത്. ഒന്നാലോചിച്ചാൽ, സുക്കറണ്ണൻ എന്ന് മലയാളികൾ സ്​നേഹത്തോടെയും ആരാധനയോടെയും വിളിക്കുന്ന മാർക്ക് സക്കർബർഗിനെ കുറ്റപ്പെടുത്താനാകുമോ? ത​​​െൻറ ഉടമസ്​ഥതയിലുള്ള ഫേസ്​ബുക്ക് എന്ന വൻവൃക്ഷത്തിലേക്ക് ചില ഇത്തിൾകണ്ണി ആപ്പുകളെ വളരാൻ അുനവദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. ആ ആപ്പുകൾ നമ്മൾ ഉപയോക്താക്കൾക്ക് പല വിനോദങ്ങളും പകർന്നു. ’നിങ്ങൾ അടുത്ത ജന്മത്തിൽ ആരായിരിക്കും?’ ‘നിങ്ങളോട് ഒരിക്കലും കള്ളം പറയാത്ത സുഹൃത്ത്’ തുടങ്ങിയ തലക്കെട്ടിൽ നമുക്ക് മുന്നിൽ വരുന്ന വിൻഡോകളാണ് ആ ഇത്തികൾകണ്ണികൾ. അത്തരമൊരു ഇത്തിൾകണ്ണിയായിരുന്നു കേംബ്രിജ്​ അനലിറ്റിക. സംഗതി ട്രംപി​​െൻറ സ്വന്തക്കാർ ബ്രിട്ടനിൽവെച്ച് ഉണ്ടാക്കിയതാണ്. ഉപയോക്താവി​​െൻറ ഡിജിറ്റൽ വ്യക്തിത്വം അളക്കാൻ ശേഷിയുണ്ടെന്ന അവകാശവാദത്തോടെയാണ് ഫേസ്​ബുക്കിൽ മൊട്ടിട്ടത്. അതങ്ങ് വളർന്ന് അഞ്ച് കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി. ആ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ പ്രചാരണം കൊഴിപ്പിച്ചു  ട്രംപ് പ്രസിഡൻറായി എന്നാണ് കഥ. ഉപയോക്താക്കളുടെ വിവരങ്ങൾ മനസ്സിലാക്കി അവരുടെ വാളിലേക്ക് തങ്ങൾക്ക്​ അനുകൂലമായ വാർത്തകളും പോസ്​റ്ററുകളും നൽകുന്ന തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അത്.  ഈ  ആപ് ബ്രിട്ടനിൽ നടന്ന െബ്രക്സിറ്റ് ഹിതപരിശോധനയിലും ഇറങ്ങിക്കളിച്ചുവെത്ര. ഇങ്ങനെ ഒന്നും രണ്ടും തെരഞ്ഞെടുപ്പിലല്ല, നൂറെണ്ണത്തിലാണ് ‘ഇത്തിൾകണ്ണി പ്രഭാവം’ ദൃശ്യമായത്.  താൻ ഇതൊന്നും അറിഞ്ഞില്ലെന്ന് ആദ്യം പറഞ്ഞുനോക്കിയെങ്കിലും സക്കർബർഗിന് പിന്നീട് മാപ്പുപറയാതെ തരമില്ലെന്നായി. പക്ഷേ, ഇപ്പോൾ മാപ്പുപറയുകയും ഇത്തരം ഇത്തിൾകണ്ണികളെ ത​​​െൻറ ചെലവിൽ ഇനി അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടും ആളുകളുടെ അമർഷം അടങ്ങുന്നില്ല. സെനറ്റിൽ നേരിട്ടുവന്ന്​ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് സ്വന്തം രാജ്യത്തുനിന്നുള്ള തീട്ടൂരം. സമയംപോലെ ബ്രിട്ടീഷ് പാർലമ​​െൻറിലും സക്കർ ത​​​െൻറ നിരപരാധിത്വം തെളിയിക്കേണ്ടിവരും. പറഞ്ഞുകേട്ടത് ശരിയാണെങ്കിൽ, ഈ വകയിൽ അദ്ദേഹത്തിന് ഇന്ത്യൻ പാർലമ​​െൻറി​​െൻറ സെൻട്രൽ ഹാളും കാണാം. നമ്മുടെ ഭരണകക്ഷിയും ഈ കളിയിൽ പങ്കെടുത്ത് ചില തെരഞ്ഞെടുപ്പിലൊക്കെ നേട്ടമുണ്ടാക്കിയിട്ടുണ്ടെത്ര.

ഇത്തിൾകണ്ണി ആപ്ലിക്കേഷനുകൾ ഫേസ്​ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വേണ്ടപ്പെട്ടവർക്ക് നൽകിയതിന് പാവം സുക്കറണ്ണൻ എന്തുപിഴച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. സക്കർതന്നെയാണ് ഇതിന് ഉത്തരം പറയേണ്ടതെന്ന് സ്​പേസ്​ എക്സ്​ മേധാവി ഇലോൻ മസ്​കിനെപ്പോലുള്ളവർ പറയുമ്പോൾ അത് രണ്ട് കോടീശ്വരന്മാർ തമ്മിലുള്ള കലഹമായി കാണാനാകില്ല. നോക്കൂ, ഫേസ്​ബുക്കിൽ ഉപയോക്താവ് നൽകിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അപ്പോൾ ഫേസ്​ബുക്ക് തന്നെ നേരിട്ട് വല്ല ഇടപാടുകളും നടത്തിയോ? ഇനി ഈ ആപ്പും ഫേസ്​ബുക്കും തമ്മിൽ നാം അറിയാത്ത വേറെയെന്തെങ്കിലും ധാരണയുണ്ടോ? ഒന്നിനും വ്യക്തതയില്ലാത്ത സ്​ഥിതിക്ക് സൈബർ ലോകത്ത് പുതിയ ഒരു കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്: ഡിലീറ്റ്ഫേസ്​ബുക്ക്. ഇനി ഫേസ്​ബുക്ക്  ഉപയോഗിക്കില്ലെന്ന് ഉപയോക്താക്കൾ പ്രതിജ്ഞ എടുക്കുന്ന കാമ്പയിൻ. പ്രമാദമായ പല ഫേസ്​ബുക്ക് പേജുകളും ഈ കാമ്പയിനി​​െൻറ ഭാഗമായി മണിക്കൂറുകൾക്കകം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. സക്കർബർഗ് യുഗത്തിന് വിരാമമാകുകയാണോ?

പണ്ടേ വിവര വ്യാപാരത്തിലാണ് താൽപര്യം. ഡാറ്റയാണ് ലോകത്തിലെ ഏറ്റവും വലിയ മൂലധനമെന്ന് സ്​കൂൾ കാലത്തുതന്നെ തിരിച്ചറിഞ്ഞയാൾ. ഹൈസ്​കൂൾ കാലത്ത് കൂട്ടുകാർ കമ്പ്യൂട്ടർ ഗെയിമിൽ മുഴുകിയിരിക്കുമ്പോൾ അത്തരം കളികൾക്കുള്ള േപ്രാഗ്രാം മെനയുന്നതിലായിരുന്നു സക്കറിന് താൽപര്യം. വീട്ടിലെയും മാതാപിതാക്കളുടെ ഒാഫിസിലെയും കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിച്ചത് കുഞ്ഞു സക്കറായിരുന്നു. അന്നതിന് ഒരു പേരുമിട്ടു: സുക്നെറ്റ്. സുക്നെറ്റിൽ തുടങ്ങിയ പരീക്ഷണങ്ങളാണ് ബിരുദകാലത്തിനുശേഷം ഫേസ്​ബുക്കിലെത്തിച്ചത്. ഹാർവഡിലെ കൂട്ടുകാരുടെ ഡയറക്ടറി എന്ന നിലയിൽ ആരംഭിച്ച സംരംഭമാണ് പിന്നീട് നമ്മുടെ ജീവിതശീലത്തി​​െൻറ ഭാഗമായ ഫേസ്​ബുക്ക് ആയി പരിണമിച്ചത്. 2004ൽ ഫേസ്​ബുക്ക് ആരംഭിച്ചതു മുതൽതന്നെ വിവാദങ്ങളും കൂടെയുണ്ട്. ഫേസ്​ബുക് ആരുടെ ആശയം എന്ന വിവാദം തൊട്ട് തുടങ്ങുന്നു ആ കോലാഹലങ്ങൾ. അത് പലവിധത്തിൽ പല സമയത്ത് ലോകത്തി​​െൻറ പല ഭാഗങ്ങളിൽ ആവർത്തിച്ചു. ഫേസ്​ബുക്ക് ഉടമസ്​ഥത സംബന്ധിച്ച് സാവറിൻ നൽകിയ കേസും പരസ്യവരുമാനത്തെക്കുറിച്ച് പോൾ സെഗ്​ലിയയുമായി നടത്തിയ തർക്കവുമെല്ലാം ഉദാഹരണങ്ങൾ. പ്രവാചകൻ മുഹമ്മദി​​െൻറ ചിത്രം വര മത്സരം നടത്തിയതിന് പാകിസ്​താനിൽ മറ്റൊരു കേസുമുണ്ട്. ഈ കേസുകൾക്കിടയിൽ കച്ചവടത്തിൽ ചുവടുപിഴച്ചിട്ടുമുണ്ട്. ഗ്രാമീണ ഇന്ത്യയിൽ എല്ലാവർക്കും ഇൻറർനെറ്റ് സേവനം എന്ന പേരിൽ തുടങ്ങിയ ഇൻറർനെറ്റ് ഡോട്ട് ഓർഗ് എന്ന പ്രസ്​ഥാനത്തെ രാജ്യത്തെ സൈബർ പോരാളികൾ ഓടിച്ചുവിട്ടത് ഓർമയില്ലെ. രാജ്യത്തെ ഇൻറർനെറ്റ് സേവനങ്ങളുടെ കുത്തക കൈയടക്കാനും അതുവഴി നെറ്റ് സമത്വം തന്നെ ഇല്ലാതാക്കാനുമുള്ള സക്കറി​​െൻറ വലിയ ബുദ്ധിയെ ഫേസ്​ബുക്ക് വാളിലൂടെ തന്നെ ഇന്ത്യക്കാർ ദൂരെക്കളഞ്ഞു. പക്ഷേ, ഇതേ ബിസിനസ്​ ഇതിലും മികച്ച രീതിയിൽ മറ്റു ചില രാജ്യങ്ങളിൽ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. അതൊക്കെ പരസ്യ വ്യാപാരങ്ങളായിരുന്നു. അതത് രാജ്യങ്ങളിലെ സർക്കാറി​​െൻറ പിന്തുണയോടെ നടപ്പിലാക്കിയ ബിസിനസ്​. പക്ഷേ, ഇപ്പോഴത്തേത് അതുപോലല്ല. ഏതൊക്കെ രാജ്യത്ത് ആരൊക്കെ ഭരിക്കണം എന്ന് നിശ്ചയിക്കുന്ന അത്യധികം കൈവിട്ട കളി. കൈ​േയാടെ പിടിക്കപ്പെട്ടു. ഇനി അതിനൊക്കെ സമാധാനം പറയണം. അല്ലെങ്കിൽ സൈബർ ലോകത്തെ വലിയൊരു സാമാജ്യ്രത്തി​​െൻറ അസ്​തമയമായിരിക്കും അത്. 

1984 മേയ് 14ന് ന്യൂയോർകിലെ വൈറ്റ് പ്ലൈൻസിൽ ജനനം. പിതാവ് കേരൻ സൈക്യാട്രിസ്​റ്റായിരുന്നു; മാതാവ് എഡ്വാർഡ് ദന്ത ഡോക്ടറും. മൂന്ന് സഹോദരിമാർക്കൊപ്പം ന്യൂ ഹംപ്ഷെയറിലും വെസ്​റ്റ്ചെസ്​റ്റർ കൗണ്ടിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. സ്​കൂൾ കാലത്തുതന്നെ ‘ബേസിക്’ അടക്കമുള്ള കമ്പ്യൂട്ടർ ഭാഷകൾ പഠിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് കമ്പ്യൂട്ടർ സയൻസിനൊപ്പം സൈക്കോളജിയിലും ബിരുദം കരസ്​ഥമാക്കിയശേഷമാണ് കൂട്ടുകാർക്കൊപ്പം ഫേസ്​ബുക് നിർമാണത്തിലേർപ്പെട്ടതും ലോകത്തെ ശതകോടീശ്വരന്മാരിലൊരാളായി മാറിയതും. 7250 കോടി ഡോളറി​​െൻറ ആസ്​തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ, ആളൊരു ലളിത ജീവി ആയതിനാൽ ഫേസ്​ബുക്ക് സി.ഇ.ഒ എന്ന നിലയിൽ ശമ്പള ഇനത്തിൽ വാങ്ങുന്നത് ഒരു ഡോളർ മാത്രം. വിവര വിപ്ലവകാലത്ത് ഏറ്റവും സ്വാധീനിക്കപ്പെട്ട വ്യക്തിയായി പല മാഗസിനുകളും വിലയിരുത്തിയ സ്​ഥിതിക്ക് ലിബറൽ  രാഷ്​​്ട്രീയത്തോടാണ്​ കമ്പം. അതുകൊണ്ടുതന്നെ, തരംപോലെ പ്രസ്​താവനകൾ വരാറുണ്ട്. ഏതാനും മുസ്​ലിം രാഷ്​ട്രങ്ങളിലെ പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയപ്പോൾ അതിനെതിരെ പൊട്ടിത്തെറിച്ചത് അതുകൊണ്ടാണ്.  ഹാർവഡിലെ കൂട്ടുകാരിയായിരുന്ന പ്രിസില്ല ചാൻ ആണ് ജീവിത സഖി. രണ്ട് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmadhyamam editorialarticlemalayalam newscambridge analyticaMark Zukerburg
News Summary - Wisdom Businessman -Article
Next Story