സതീശന്റെ അശ്വമേധം വിജയിക്കുമോ?
text_fieldsവി.ഡി. സതീശന്റെ അശ്വമേധമോ, പിണറായി വിജയന്റെ സമഗ്രാധിപത്യമോ ജനങ്ങൾക്ക് പഥ്യം എന്നതാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായക ഘടകമായി മാറുക. ഒരു ഭരണമാറ്റം ഇടതുപക്ഷാനുകൂലികൾകൂടി ആഗ്രഹിക്കുന്നുവെങ്കിൽ യു.ഡി.എഫ് ഇക്കുറി ഭരിക്കും എന്നാണ് കണക്കാക്കേണ്ടത്. അതൊരു തരംഗമാകുമോ ഇല്ലയോ എന്നത് വോെട്ടണ്ണിക്കഴിഞ്ഞാലേ അറിയാൻ കഴിയൂ. തരംഗലക്ഷണം കോൺഗ്രസ് നേതാക്കൾ കാണുന്നുണ്ടെങ്കിലും പുറമേ പ്രകടമല്ല. എന്നാൽ, എൽ.ഡി.എഫിലെ സാധാരണ പ്രവർത്തകരുടെയും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാനസികാവസ്ഥ, ‘ഭരണമാറ്റം ഉണ്ടായാൽ ഒരു സമരമെങ്കിലും സംഘടിപ്പിക്കാൻ കഴിയുമല്ലോ’ എന്നാണ് വായിക്കാൻ കഴിയുക.
ഭരണവിലയിരുത്തലിലുപരിയായി ധാർഷ്ട്യത്തോടുള്ള സാധാരണജനങ്ങളിൽ ഇൗർഷ്യയും പ്രകടമായിരുന്നു. നവകേരള സദസ്സ്, നവോത്ഥാന യാത്ര, ലോകകേരളസഭ തുടങ്ങിയ ആർഭാട പരിപാടികൾ സംഘടിപ്പിക്കുേമ്പാഴും തങ്ങളുടെ ആനുകൂല്യങ്ങളോട് മുഖംതിരിച്ചുനിൽക്കുന്നതിൽ ഇടതുപക്ഷത്തെ സർവിസ്-അധ്യാപക ജീവനക്കാരിലും അമർഷം ഉണ്ടായിട്ടുണ്ട് എന്നതാണ്, ആ വിഭാഗത്തിലെ അതൃപ്തിക്കു കാരണമായി തോന്നുന്നത്. എന്നാൽ, ഇതിനെയൊക്കെ മറികടക്കാൻ കഴിയുന്ന സംഘടനാ സംവിധാനവും സാമുദായിക നേതാക്കളുമായുള്ള അടുപ്പവും തങ്ങൾക്കുെണ്ടന്ന ആത്മവിശ്വാസം സി.പി.എം േനതൃത്വത്തിനുണ്ട്. എന്നാൽ, സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളിൽ അത് അത്രകണ്ട് കാണുന്നില്ല. എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് മുന്നിൽനിന്നു പടനയിക്കുന്ന വി.ഡി. സതീശൻ എന്ന പോരാളിയിൽ യു.ഡി.എഫ് വലിയ പ്രതീക്ഷ പുലർത്തുകയാണ്. കാരണം, ഇത് അവരുെട നിലനിൽപിന്റെ കൂടി പ്രശ്നമാണ്. യു.ഡി.എഫിനെ ജയിപ്പിക്കാനായില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന സതീശന്റെ പ്രഖ്യാപനം യു.ഡി.എഫിൽ മാത്രമല്ല ഇളക്കമുണ്ടാക്കിയത്.
തരംഗങ്ങൾ മിക്ക തെരഞ്ഞെടുപ്പുകളിലും പുറമേ പ്രകടമാകാറില്ല. അതുണ്ടാകുന്നത് ജനമനസ്സുകളിലാണല്ലോ. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവർ തുടർഭരണമാണ് പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടോ അവർ ഒരു ഇടതുതരംഗംപോലും ആഗ്രഹിക്കുന്നു. കേരളത്തിലെ ബി.ജെ.പി സാന്നിധ്യവും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കോൺഗ്രസ് മുക്ത കേരളം എന്ന താൽപര്യവും ഇക്കാര്യത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിനോടുള്ള ആഭിമുഖ്യവും അവരിലെ പ്രതീക്ഷ വളർത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞ 10 വർഷെത്ത ഭരണവും അതിലേറെയായി പിണറായി വിജയൻ എന്ന ഭരണാധികാരിയോടുള്ള പൊതുജനസമീപനവുമായിരിക്കും തരംഗവും തരംഗ ൈദർഘ്യവും തീരുമാനിക്കുക. 2021ലെ തെരഞ്ഞെടുപ്പിൽ കോവിഡ്, നിപ, പ്രളയങ്ങൾ തുടങ്ങിയ ദുരന്തങ്ങൾ ഇടതുപക്ഷത്തെ വല്ലാതെ സഹായിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും അതിനു കാരണമായ കേന്ദ്ര അവഗണനയും ദുരന്തങ്ങളിൽ സർക്കാറിെനാപ്പം നിൽക്കണമെന്ന സമൂഹമനസ്സും ആ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷെത്ത തുണച്ചിരുന്നു. അതിലൊക്കെ ഉപരിയായി യു.ഡി.എഫിൽ ഒരു നേതൃത്വമില്ലായ്മ പ്രകടവുമായിരുന്നു.
തകർന്നുനിന്ന യു.ഡി.എഫ് സംവിധാനം മറ്റൊരു പ്രധാന കാരണമായിരുന്നു. ക്ഷയിച്ചുപോയ കോൺഗ്രസും മാണിഗ്രൂപ്പിന്റെ മുന്നണിമാറ്റവും യു.ഡി.എഫിന്റെ ആ തോൽവിയിൽ പ്രധാന പങ്കുവഹിച്ചു. ആത്മവീര്യമുള്ള ഒരു നേതാവിനെയും മുന്നിൽനിന്നു നയിക്കാൻ അവിടെ കണ്ടില്ല. ആ തെരഞ്ഞെടുപ്പിൽ പിണറായിയുടെ നേതൃത്വത്തിൽ തുടക്കത്തിൽതന്നെ ഒരു ഇടിച്ചുകയറ്റമാണ് കണ്ടിരുന്നത്. അതിൽ യു.ഡി.എഫ് ആദ്യമേ പകച്ചുപോയിരുന്നു.
ഇക്കുറി അതല്ല കാണുന്നത്. സംഘടനാ ശേഷിയിൽ യു.ഡി.എഫിന്റെ ദൗർബല്യം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിെല്ലങ്കിലും നേതൃപരമായ മികവ് എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവർഷെത്ത പ്രതിപക്ഷം അംഗത്വത്തിൽ വളരെ ചെറുതായിരുന്നിട്ടുപോലും നേതൃത്വം കാട്ടിയ ആത്മവിശ്വാസവും ആത്മവീര്യവും വളരെ വലുതാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് എത്രയോ മുേമ്പതന്നെ വി.ഡി. സതീശൻ സൈന്യാധിപ പദവി ഏറ്റെടുത്തുകഴിഞ്ഞിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ പിണറായി വിജയനായിരുന്നു, അജണ്ട നിശ്ചയിച്ചിരുന്നതെങ്കിൽ ഇക്കുറി വി.ഡി. സതീശനാണത് ചെയ്തത്. സതീശന് മറുപടി പറയുക എന്നതിലേക്ക് ഇടതുപക്ഷ നേതൃത്വത്തിന് ഒതുങ്ങേണ്ട അവസ്ഥ ഉണ്ടായി. സതീശന്റെ വാക്കുകൾക്കു പിന്നാലെ പ്രതികരണത്തിനായെത്തുക എന്നതിലേക്ക് പിണറായി വിജയനും മാറേണ്ടിവന്നു. ഇതിനിടയിൽ ബി.ജെ.പിക്ക് ചില പ്രതീക്ഷകൾ ഇൗ തെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നത് വാസ്തവമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും അവർക്കുണ്ടായ ചില നേട്ടങ്ങൾ അതിനു കാരണമാണ്. സി.പി.എമ്മുമായുണ്ടായി എന്നു പറയപ്പെടുന്ന അടവുനയത്തിനു പുറമേ ചിലേടങ്ങളിലെങ്കിലും രണ്ടാം സ്ഥാനെത്തത്തി എന്നതും അവരിൽ പ്രതീക്ഷകൾ ഉണർത്തി. അഞ്ചിടങ്ങളിലെങ്കിലും വിജയസാധ്യത അവർ പ്രതീക്ഷിച്ചുകൊണ്ടാണ് സ്ഥാനാർഥി നിർണയം നടത്തിയത്. എന്നാൽ, എഫ്.സി.ആർ.എ, സംസ്ഥാനത്തോടുള്ള സാമ്പത്തിക പ്രതിരോധം എന്നിവയും പ്രചാരണത്തിൽ സി.പി.എമ്മിന് വേണ്ടത്ര ശക്തമാകാൻ കഴിയുന്നില്ലെന്ന തോന്നലുംമൂലം പ്രചാരണത്തിന്റെ അവസാനഘട്ടം എത്തിയപ്പോൾ പ്രതീക്ഷകൾ അത്രകണ്ട് പൂവണിയിെല്ലന്ന വിലയിരുത്തലിലേക്ക് അവർ മാറിയിട്ടുണ്ട്. ഒന്നോ രണ്ടോ കിട്ടിയാലായി എന്നമട്ടിലാണ് ഇപ്പോൾ പ്രതികരണം.
യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്ന മറ്റൊരുഘടകം ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലേയും തിളക്കമാർന്ന വിജയമാണ്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിഷയങ്ങളും അജണ്ടയുമൊക്കെ വേറെയാണെന്നതിനാൽ ലോക്സഭാ-തദ്ദേശ ഫലങ്ങൾക്ക് വലിയ രീതിയിലുള്ള സ്വാധീനമൊന്നും ഉണ്ടാക്കാനാവില്ല. എന്നാൽ, പൊതുവേ ഭരണത്തോടുള്ള അതൃപ്തി തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് വ്യക്തമാണ്. അതുകൊണ്ടാണ്, സർക്കാർ-അധ്യാപക ജീവനക്കാരുടെ ആനുകൂല്യങ്ങളിലും സാധാരണക്കാരുടെ ക്ഷേമപെൻഷന്റെ കാര്യത്തിലും ചില നടപടികൾ എടുക്കാൻ സർക്കാർ നിർബന്ധിതമായത്. അതിനിടയിലും സി.പി.എം പ്രതീക്ഷയർപ്പിക്കുന്നത് വൻതുക ചെലവിട്ടുള്ള പ്രചാരണ തന്ത്രത്തിലാണ്. 2021ൽ അത് വിജയിച്ചതാണ്. ഇക്കുറിയും ആ പ്രതീക്ഷ അവർക്കുണ്ട്. അതേസമയംതന്നെ, നേതാവിന്റെ വഴിനീളെയുള്ള കൂറ്റൻ ചിത്ര പ്രദർശനംപോലും ഗുണമല്ല ഉണ്ടാക്കിയതെന്നു കരുതുന്നവർ പാർട്ടിയിലുണ്ട്. പരാജയപ്പെടുകയാണെങ്കിൽ അതിനുകാരണം ഭരണവിരുദ്ധ വികാരത്തെക്കാൾ മുന്നിൽ പിണറായി വിരുദ്ധ വികാരമായിരിക്കുമെന്നു പറയുന്നവരും സി.പി.എമ്മിൽ ഉണ്ട്.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടിയാണുണ്ടാകുന്നെതങ്കിൽ പ്രസക്തി തീരേ നഷ്ടമാകുന്നത് സി.പി.ഐ, മാണിഗ്രൂപ് എന്നിവക്കായിരിക്കും.
യു.ഡി.എഫിന്റെ വലിയ പ്രതീക്ഷകൾ കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കൊല്ലം, േകാട്ടയം, തിരുവനന്തപുരം ജില്ലകളിലാണ്. പൊതുവായി ഭരണവിരുദ്ധ വികാരമുണ്ടെന്നതും സി.പി.എമ്മിന്റെ ഉരുക്കുേകാട്ടകളിലെ ഉരുൾപൊട്ടലും യു.ഡി.എഫിന്റെ ശക്തമായ പ്രചാരണവുമാണ് ഇൗ ആത്മ വിശ്വാസത്തിനു കാരണം. ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ, എ. സുരേഷ് എന്നിവർ ജയിക്കുമെന്ന വിശ്വാസമില്ലെങ്കിലും അവർ ഉണ്ടാക്കിയ അലകൾ മറ്റു മണ്ഡലങ്ങളിൽ തുണയാകുമെന്നവർ കരുതുന്നു. െഎഷാ േപാറ്റിയിലും ജി. സുധാകരനിലും അവർ വിജയസാധ്യത കാണുന്നു. എന്നാൽ, ഇപ്പോഴുള്ള 98 എം.എൽ.എമാരിൽ വിരലിലെണ്ണാവുന്നവരെ മാത്രമേ യു.ഡി.എഫിന് പരാജയപ്പെടുത്താനാകൂ എന്നിരിെക്ക എങ്ങനെയാണ് അവർ ഭരണത്തിലേറുക എന്ന ചോദ്യമാണ് സി.പി.എം നേതാക്കളിലുള്ള പ്രതീക്ഷ. നിലവിലുള്ള എം.എൽ.എമാരെെയാക്കെ വിജയിപ്പിക്കാൻ യു.ഡി.എഫിന് കഴിയിെല്ലന്നും അവർ സമാധാനിക്കുന്നു.
തയ്യാറാക്കിയത്: വയലാർ ഗോപകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

