Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅമരീന്ദറും അമിത്​...

അമരീന്ദറും അമിത്​ ഷായും കർഷകരെ തളക്കുമോ?

text_fields
bookmark_border
അമരീന്ദറും അമിത്​ ഷായും കർഷകരെ തളക്കുമോ?
cancel
camera_alt

അമരീന്ദറും അമിത്​ ഷായും (ഫയൽചിത്രം)

ഡൽഹിയിൽനിന്ന്​ ഉത്തർപ്രദേശിലെ മുസഫർ നഗറിലേക്ക്​ 'കിസാൻ മഹാപഞ്ചായത്ത്​' റിപ്പോർട്ട് ചെയ്യാനുള്ള യാത്രയിൽ ​കുടെയുണ്ടായിരുന്ന പഞ്ചാബി മാധ്യമപ്രവർത്തകൻ ​പ്രഭിജിത്​ സിങ്ങിനോട്​​ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബി മനസ്സ്​ എന്താണെന്ന്​ അഭിപ്രായമാരാഞ്ഞിരുന്നു. പഞ്ചാബിലെ മയക്കുമരുന്ന്​ മാഫിയയെ കുറിച്ച്​ മാസങ്ങൾ നീണ്ട അന്വേഷണം നടത്തി 'കാരവൻ മാഗസിനി'ൽ ശ്ര​ദ്ധേയമായ റിപ്പോർട്ട്​ പുറത്തുകൊണ്ടുവന്ന ​പ്രഭിജിത്​ സിങ്​ കോൺഗ്രസ്​ അല്ലാതെ മറ്റൊരു ചോയ്​സ്​ പഞ്ചാബികൾക്ക്​ മുന്നിലില്ലെന്ന നിസ്സഹായതയാണ്​ വിശദീകരിച്ചത്​.

പഞ്ചാബി കർഷകർ ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിനെ പോലൊരാളെ പിന്തുണക്കേണ്ടിവരുന്നതി​െൻറ ഗതികേടും വ്യക്തമാക്കിത്തന്നു. കർഷകരുടെ മാത്രമല്ല, പഞ്ചാബിലെ ഭൂരിഭാഗം ജനങ്ങളുടെയും വെറുപ്പിനിരയായ നേതാവായി ക്യാപ്​റ്റൻ മാറിയതെങ്ങനെയെന്ന്​ വിശദീകരിച്ച പ്രഭിജിത്​ അമരീന്ദറിനെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിടുകയല്ലാതെ മറ്റൊരു വഴി കോൺഗ്രസിന്​ മുന്നിലില്ലെന്നും അന്നേ പറഞ്ഞിരുന്നു. കർഷകസമരം അടക്കമുള്ള കാതലായ വിഷയങ്ങളിൽ മോദി സർക്കാറി​െൻറ നയങ്ങളിൽ നിന്ന്​ ഒട്ടും ഭിന്നമല്ല അമരീന്ദറി​െൻറ നിലപാട്​ എന്നതുതന്നെ കാരണം. ആദ്യഘട്ടത്തിൽ കേസുകളെടു​ത്തും കണ്ണുരുട്ടിയും കൈയൂക്ക്​ കാട്ടിയും കർഷക സമരത്തെ നേരിടാൻ ഒരു​െമ്പട്ട അമരീന്ദർ കാലിന്നടിയിലെ മണ്ണ്​ ചോരുമെന്നു തോന്നിയ ഘട്ടത്തിലാണ്​ സമരക്കാർക്കൊപ്പമാണ്​ താനെന്ന്​ വരുത്താൻ തുനിഞ്ഞത്​. പഞ്ചാബി​െൻറ മനസ്സ്​​ തിരിച്ചറിയാൻ ഏറെ വൈകിയ കോൺഗ്രസ്​ ഒടുവിൽ മുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ മാറ്റാൻ​ തീരുമാനിച്ചപ്പോൾ അമരീന്ദർ നടത്തിയ നീക്കങ്ങൾ പ്രഭിജിത്​ പറഞ്ഞത്​ ശരിവെച്ചു.

അമിത്​ ഷായെയും ഡോവലിനെയും കണ്ട​തെന്തിന്​?

മുഖ്യമന്ത്രിസ്​ഥാനം തെറിച്ചെന്ന്​ ഉറപ്പായ ഘട്ടത്തിൽ ഡൽഹിയിൽ ഒാടിയെത്തിയ അമരീന്ദർ സിങ്​​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ എന്നിവരുമായി തിരക്കിട്ട ചർച്ച നടത്തിയിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിനാണ്​ ചർച്ചയെന്ന റിപ്പോർട്ടുകൾ പലരും അന്നേ ഖണ്ഡിച്ചു. സിഖ്​ സമുദായത്തി​െൻറ പിന്തുണ പൂർണമായും കളഞ്ഞുകുളിച്ച ക്യാപ്​റ്റ​െൻറ വരുതിയിൽ പഞ്ചാബിൽ ആകെയുള്ളത്​ മേൽജാതി ഹിന്ദു വോട്ടുകളാണ്​. ക്യാപ്​റ്റനെ ബി.ജെ.പിയിലെത്തിക്കുന്നതോടെ ആ വോട്ട്​ പൂർണമായി ബി.ജെ.പിക്ക്​ ഉറപ്പിക്കാം എന്നായിരുന്നു അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം പരത്തിയവരുടെ ന്യായം. എന്നാൽ ഹിന്ദുവോട്ടുകൾ മുഴുവൻ ഉറപ്പിച്ചാല​ും പഞ്ചാബിൽ ബി.ജെ.പിക്ക്​ സമീപ ഭാവിയിലൊന്നും ഭരണം കിട്ടി​ല്ലെന്ന്​ അമിത്​ ഷാക്കും അമരീന്ദർ സിങ്ങിനും തന്നെയാണല്ലോ നന്നായറിയുക. അതിനാൽ നിലവി​െല സാഹചര്യത്തിൽ ആത്മഹത്യാപരമായ അത്തരമൊരു നടപടി അദ്ദേഹം കൈ​െക്കാള്ളില്ലെന്നും തൽക്കാലം പുറത്തുനിന്ന്​ മോദി സർക്കാറിനെ സഹായിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്നുമുള്ള റിപ്പോർട്ടുകളാണ്​ അ​ന്നേ വിശ്വസനീയമായി തോന്നിയത്​. പഞ്ചാബിൽ മാത്രമല്ല, ഉത്തർപ്രദേശിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.​പിയുടെ ഏറ്റവും വലിയ തലവേദനയായേക്കാവുന്ന കർഷക സമരത്തെ എങ്ങനെ നേരിടണമെന്ന ആസൂത്രണമാണ്​ അമിത്​ ഷായുമായും അജിത്​ ഡോവലുമായും ക്യാപ്​റ്റൻ നടത്തിയതെന്നും അതിർത്തിക്കപ്പുറത്തെ പാകിസ്​താൻ ഭീഷണി ഉയർത്തിക്കാട്ടി കർഷക സമരത്തെ നേരിടാൻ ധാരണയായെന്നും ഉള്ള റിപ്പോർട്ടുകൾ ഇതോടൊപ്പം വരുകയും ചെയ്​തു.

ആഭ്യന്തരമന്ത്രാലയത്തി​െൻറ വിജ്ഞാപനവും ക്യാപ്​റ്റനും

കേന്ദ്ര സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള അതിർത്തി രക്ഷാസേന(ബി.എസ്​.എഫ്​)യുടെ അധികാര പരിധി പഞ്ചാബി​െൻറ പകുതിയോളം ഭൂപ്രദേശത്തേക്ക്​ വ്യാപിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക വിജ്ഞാപനമാണ്​ അധികം വൈകാതെ നാം കാണുന്നത്​. ബി.എസ്​.എഫിനും അതി​െൻറ ഉദ്യോഗസ്​ഥർക്കും പൊലീസിനെ മറികടന്ന്​ അറസ്​റ്റിനും റെയ്ഡിനും കസ്​റ്റഡിയിലെടുക്കാനുമുള്ള അധികാരത്തി​െൻറ പരിധിയാണ്​ ഇതോടെ പഞ്ചാബ്​ അടക്കം മൂന്നു സംസ്​ഥാനങ്ങളിൽ വർധിപ്പിച്ചത്​. പഞ്ചാബിലും, പശ്ചിമ ബംഗാളിലും അസമിലും നിലവിൽ അന്താരാഷ്​ട്ര അതിർത്തിയുടെ 15 കിലോമീറ്റർ ദൂരപരിധി വരെ മാത്രം ബി.എസ്​.എഫി​നുണ്ടായിരുന്ന അധികാരം ഇപ്പോൾ 50 കിലോമീറ്റർ വരെ ഭൂപ്രദേശത്തേക്ക്​ വ്യാപിപ്പിച്ചു. പുതിയ പഞ്ചാബ്​ മുഖ്യമന്ത്രി ചരൺജിത്​ സിങ്​ ഛന്നി മുതൽ മനീഷ്​ തിവാരി വരെ ആഭ്യന്തര മന്ത്രിയുടെ വിജ്​ഞാപനത്തെ ശക്തമായി അപലപിച്ചപ്പോൾ അമരീന്ദർ സിങ്​ അതിനെ ശക്തമായി ന്യായീകരിച്ച്​ രംഗത്തുവന്നു.

നമ്മുടെ സൈനികർ കശ്​മീരിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പാകിസ്​താൻ പിന്തുണക്കുന്ന ഭീകരർ ധാരാളം ആയുധങ്ങളും മയക്കുമരുന്നും പഞ്ചാബിലേക്ക്​ ഒഴുക്കുന്നത്​ കണ്ടുകൊണ്ടിരിക്കുകയാണെന്നും ക്യാപ്​റ്റൻ ട്വീറ്റ്​ ചെയ്​തു. ബി.എസ്​.എഫി​െൻറ സാന്നിധ്യവും അധികാരവും വർധിപ്പിച്ചത്​ പഞ്ചാബിനെ ശക്തമാക്കുകയാണ്​ ചെയ്യുകയെന്നും കേന്ദ്ര സേനകളെ ​രാഷ്​ട്രീയത്തിലേക്ക്​ വലിച്ചിഴക്കരുതെന്നും ക്യാപ്​റ്റൻ ഒാർമിപ്പിച്ചു. എന്നാൽ, ക്യാപ്​റ്റന്​ പകരം മുഖ്യമന്ത്രിയായ ഛന്നി ആഭ്യന്തര മന്ത്രാലയത്തി​െൻറ വിജ്ഞാപനം ഏകപക്ഷീയവും ഫെഡറലിസ​ത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന്​ കുറ്റപ്പെടുത്തി. യുക്തിസഹമല്ലാത്ത ഇൗ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ഛന്നി ആവശ്യപ്പെട്ടു.

അതിർത്തി ഭദ്രമാക്കി ഡ്രോണുകളും മയക്കുമരുന്നും എത്തുന്നത്​ തടയുകയാണ്​ ബി.എസ്​.എഫി​െൻറ ഉത്തരവാദിത്തമെന്നും എന്നാൽ ആ പണി അവർ നിർവഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പഞ്ചാബി​െൻറ പകുതി ഭൂപ്രദേശം ബി.എസ്​.എഫി​െൻറ അധികാര പരിധിയിലാക്കിയത്​ ഭരണഘടനക്ക്​ മേലുള്ള കടന്നുകയറ്റമാണെന്നും മനീഷ്​ തിവാരി വിശേഷിപ്പിച്ചു. കേന്ദ്ര നിയമപ്രകാരവും മറ്റു നിയമപ്രകാരവുമുള്ള കുറ്റകൃത്യങ്ങളിൽ സമാന്തര പൊലീസ് സംവിധാനം ഉപയോഗിക്കാൻ​ ബി.എസ്​.എഫ്​ നിയമത്തി​െൻറ 139ാം വകുപ്പിലൂടെ കേന്ദ്ര സർക്കാറിന്​ കഴിയു​െമന്നും തിവാരി മുന്നറിയിപ്പു നൽകി.

പഞ്ചാബികൾ​െക്കാപ്പം അകാലിദളും ആപ്പും

കർഷക സമരത്തെ പഞ്ചാബിൽതന്നെ നേരിടാനും പരാജയപ്പെടുത്താനുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ ആസൂത്രിത നീക്കമായാണ്​ ശിരോമണി അകാലിദളും ആം ആദ്​മി പാർട്ടിയും പുതിയ വിജ്ഞാപനത്തെ കാണുന്നത്​. ഇൗ നീക്കത്തിൽ പഞ്ചാബ്​ സർക്കാർ കേന്ദ്രവുമായി ഒത്തുകളിച്ചുവെന്ന പ്രചാരണവും അവർ നടത്തുന്നു. സംസ്​ഥാന സർക്കാറിനോട്​ കൂടിയാലോചിക്കാതെ ഇത്തരമൊരു തീരുമാനം ​എടുക്കാൻ ​േകന്ദ്രത്തിനാവില്ലെന്നും പഞ്ചാബി​െൻറ പകുതിയും കോൺഗ്രസ്​ സർക്കാർ കേന്ദ്രത്തിന്​ വിട്ടുകൊടുത്തിരിക്കുകയാണെന്നും ശിരോമണി അകാലിദൾ പ്രസിഡൻറ്​ സുഖ്​ബീർ സിങ്​ ബാദൽ ആരോപിച്ചു. കർഷകർക്കെതിരായ നീക്കം പരാജയപ്പെടുത്താൻ രാഷ്​ട്രീയം മറന്ന്​ ആരുമായും ​െഎക്യപ്പെടുമെന്നും അകാലിദൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

പഞ്ചാബി​െൻറ 27,600 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം കേന്ദ്രത്തിന്​ അടിയറവെച്ചത്​ മുഖ്യമന്ത്രി ഛന്നിയാണെന്നും പഞ്ചാബിലെ മയക്കുമരുന്ന്​ കടത്തും ആയുധക്കടത്തും തടയാൻ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട്​ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ്​ ആം ആദ്​മി പാർട്ടി നേതാവ്​ രാഘവ്​ ഛദ്ദ ആ​രോപിച്ചത്​. ഫലത്തിൽ പഞ്ചാബിലെ 23 ജില്ലകളിൽ 12​ഉം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്​ കൈമാറുകയാണ്​ ഛന്നി ചെയ്​തതെന്നും ഛദ്ദ കുറ്റപ്പെടുത്തി. പഞ്ചാബ്​ ഭരിക്കാൻ ബി.ജെ.പിക്ക്​ കഴിയാത്തത​ുകൊണ്ടാണിത്​ ചെയ്​തതെന്ന ആരോപണവും ഛദ്ദ ഉന്നയിച്ചു.

തങ്ങളുമായും കൂടിയാ​േലാചിക്കാതെയാണ്​ വിജ്ഞാപനമിറക്കിയതെന്നും രാജ്യത്തി​െൻറ ഫെഡറൽ സംവിധാനം തകർക്കുന്നതാണിതെന്നും പഞ്ചാബ്​ സർക്കാറിനെപോലെ പശ്ചിമ ബംഗാൾ സർക്കാറും പ്രതികരിച്ചു. അസം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്​ സ്വാഭാവികമായ​ും വിവാദ നടപടിയിൽ എതിർപ്പൊന്നുമില്ല. അതേസമയം, ഇൗയിടെ അദാനിയുടെ തുറമുഖത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന്​ കടത്ത്​ പിടികൂടിയ ഗുജറാത്തിൽ നിലവിൽ ബി.എസ്​.എഫിന്​ 80 കിലോമീറ്റർ അധികാരപരിധിയുണ്ടായിരുന്നത്​ 50 കി.മീറ്ററായി കുറച്ചിട്ടുണ്ട്​. ഗുജറാത്തിനുപുറമെ അസം ഒഴികെയുള്ള വടക്കുകിഴക്കൻ അതിർത്തി സംസ്​ഥാനങ്ങളിൽ 80 കിലോമീറ്റർ അധികാര പരിധി 20 കിലോമീറ്ററായും കുറച്ചിട്ടുണ്ട്​.

ദുർബലമാകുന്ന ന്യായവാദങ്ങൾ

പുതിയ വിജ്ഞാപനത്തിലൂടെ എല്ലാ സംസ്​ഥാനങ്ങളിലെയും ബി.എസ്​.എഫി​െൻറ അധികാര പരിധി ഏകീകരിക്കുകയാണ്​ ചെയ്​തതെന്ന ന്യായമാണ്​ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകുന്നതെങ്കിൽ നിലവിലുള്ള അധികാരപരിധിയിൽ പോലും അതിർത്തികടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ ബി.എസ്​.എഫിന്​ കഴിയുന്നില്ല എന്ന എതിർവാദമാണ്​ പ്രതിപക്ഷമൊന്നടങ്കം ഉയർത്തുന്നത്​. ജമ്മു-കശ്​മീരിലും പഞ്ചാബിലും ഡ്രോണുകളിലൂടെ ആയുധങ്ങളും മയക്കുമരുന്ന്​ കടത്തും തടയാനാണ്​ വിജ്ഞാപനമെന്ന ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളുടെ വാദവും ദുർബലമായി. ഇതുവരെ 20 കിലോമീറ്റർ പരിധിക്കപ്പുറത്ത്​ ​കടക്കാൻ ശേഷിയുള്ള ഒര​ു ഡ്രോൺ പോലും അതിർത്തി കടന്നതായി കണ്ടെത്തിയിട്ടില്ല. പഞ്ചാബിൽ പോലും നാലു​ കിലോമീറ്ററിനിപ്പുറം ഇത്തരമൊരു ഒാപറേഷൻ നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടി​ല്ലെന്നും രാഷ്​ട്രീയ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു. പാകിസ്​താനിൽനിന്നുള്ള ആയുധക്കടത്തും മയക്കുമരുന്ന്​ കടത്തും ചർച്ചയാക്കി പഞ്ചാബ്​, ഉത്തർപ്രദേശ്​ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകസമരം ആഘാതമേൽപിക്കുന്നത്​ തടയാൻ ബി.ജെ.പിക്ക്​ കഴിയുമോ എന്നാണ്​ ഇനി അറിയേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahamarinder singh
News Summary - Will Amarinder and Amit Shah control the farmers?
Next Story