Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവി പിള്ളയെ മോദി അഭിനന്ദിക്കാത്തത് എന്തുകൊണ്ട്?

text_fields
bookmark_border
നവി പിള്ളയെ മോദി അഭിനന്ദിക്കാത്തത് എന്തുകൊണ്ട്?
cancel

ഇന്ത്യൻ വംശജരോ ഹിന്ദു പശ്ചാത്തലമുള്ളവരോ ആയ ആർക്കെങ്കിലും അന്താരാഷ്ട്ര അംഗീകാരമോ വിദേശരാജ്യങ്ങളിൽ പ്രധാന പദവികളോ ലഭിക്കുമ്പോഴെല്ലാം ഇന്ത്യയുടെ നാനാതുറകളിൽനിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതിന് മുൻകൈയെടുക്കാറുള്ളതും. എന്നാൽ ഇന്ത്യൻ വംശജയായ ഒരു ഹിന്ദു വനിത, നവി പിള്ള, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടും ഇന്ത്യൻ സർക്കാരോ പ്രമുഖരോ അഭിനന്ദനക്കുറിപ്പുകൾ അയച്ചില്ല.

ഇത് അത്ഭുതകരമായി തോന്നാമെങ്കിലും ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുമുള്ള അവരുടെ നിലപാടുകൾ മനസ്സിലാക്കിക്കഴിഞ്ഞാൽ ഈ അത്ഭുതം മാറും. അന്താരാഷ്ട്ര വേദികളിൽ, പ്രത്യേകിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ, പരസ്യമായ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഒരാൾക്ക് മോദി സന്ദേശങ്ങൾ അയക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ? അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷന്റെ അധ്യക്ഷയായിരുന്നു നവി പിള്ള.

ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന നിഗമനത്തിലെത്തിയത് ഈ കമീഷനാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണർ (2008-2014) എന്ന നിലയിൽ ചില വിഷയങ്ങളിൽ പിള്ള പലപ്പോഴും ന്യൂഡൽഹിയുമായി ഏറ്റുമുട്ടിയിരുന്നു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ, അഫ്സ്പ നിയമത്തിന്റെ പ്രയോഗം, പാർശ്വവൽകൃത വിഭാഗങ്ങളോടുള്ള സമീപനം എന്നിവയിലെല്ലാം അവരുടെ ഓഫീസ് ഇന്ത്യയെ വിമർശിച്ചിരുന്നു. ഒരുപക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രിയും അധികൃതരും ഇത്തവണ സമാധാന സമ്മാനം ട്രംപിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിരിക്കാം. സാമ്പത്തിക, യുനവി പിള്ളയെ മോദി അഭിനന്ദിക്കാത്തത് എന്തുകൊണ്ട്?ദ്ധ, കുടിയേറ്റ മേഖലകളിൽ അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകൾ നിലനിൽക്കുമ്പോഴും, ട്രംപിനായിരുന്നു അത് ലഭിച്ചിരുന്നതെങ്കിൽ രാജ്യത്ത് വലിയ ആഘോഷങ്ങൾ നടക്കുമായിരുന്നു. എന്നാൽ പിള്ളയുടെ നേട്ടത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ പോലും ഏറെക്കുറെ മൗനം പാലിച്ചിരിക്കുകയാണ്.

കുറച്ചുദിവസങ്ങൾക്ക് മുമ്പ്, സ്മിത് മച്ചാർ എന്ന ഇന്ത്യൻ പൈലറ്റ് നിരവധി മനുഷ്യരുടെ ജീവൻ രക്ഷിച്ച ധീരപ്രവർത്തനം നടത്തുകയുണ്ടായി; സർക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ നായകനായി വിശേഷിപ്പിച്ചു. തീർച്ചയായും അദ്ദേഹം അതിന് പൂർണമായും അർഹനായിരുന്നു. എന്നാൽ നവി പിള്ള എങ്ങനെയാണ് അതിന് അർഹയല്ലാതെയാകുന്നത്? ഫലസ്തീൻ വംശഹത്യയുടെ ‘നായകനായ’ നെതന്യാഹുവും ട്രംപും പരസ്യമായി നവി പിള്ളയെ വിമർശിക്കുകയും ചെയ്യുന്നു. അമേരിക്കൻ കോൺഗ്രസ് അംഗം റഷീദ ത്ലൈബ് കുറിച്ച വാക്കുകൾ ഇവിടെ ഓർക്കുന്നത് നന്നാവുമെന്ന് തോന്നുന്നു:

“സത്യം വീണ്ടും വീണ്ടും ഉറക്കെ പറയുക. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നവി പിള്ള നെൽസൺ മണ്ടേലയുടെ അഭിഭാഷകയായിരുന്നു; റുവാണ്ടയിലെയും മ്യാൻമറിലെയും വംശഹത്യകൾക്കെതിരെ നീതിക്കായി പോരാടി; ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ യു.എൻ കമീഷനെ നയിച്ചു. ട്രംപ് ഭരണകൂടം പരസ്യമായി യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും ആഘോഷിക്കുകയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ സമയത്ത്, സത്യത്തിന്റെയും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും പോരാളികളെ നമുക്ക് ആവശ്യമുണ്ട്. നവി പിള്ളയുടെ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര നിയമങ്ങളും അവർ നയിച്ച യു.എൻ കമീഷന്റെ ശിപാർശകളും നടപ്പിലാക്കിക്കൊണ്ട് നമ്മുടേതുൾപ്പെടെ ലോകമെമ്പാടുമുള്ള സർക്കാരുകൾ ആദരിക്കേണ്ടതുണ്ട്:

ഇസ്രായേലിനുമേൽ ആയുധ ഉപരോധവും മറ്റ് ഉപരോധങ്ങളും ഏർപ്പെടുത്തുക, വംശഹത്യക്ക് പ്രേരണ നൽകുകയോ സഹായിക്കുകയോ ചെയ്യുന്ന വ്യക്തികളെയും കോർപ്പറേഷനുകളെയും അന്വേഷണത്തിനും വിചാരണയ്ക്കും വിധേയമാക്കുക. ഐ.സി.സി അന്വേഷണങ്ങളുമായി സഹകരിക്കുക.ഗസ്സയിലെ വംശഹത്യ തടയാൻ സാധ്യമായതെല്ലാം ചെയ്യുക.” നീതിവാഴ്ചയെ ആദരിക്കുന്ന ഓരോരുത്തരുടെയും പേരിൽ നവി പിള്ളക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

(ചിന്തകനും ഇരുപതിലധികം പുസ്തകങ്ങളുടെ എഴുത്തുകാരനുമാണ് ലേഖകൻ.

doctorforu123@yahoo.com

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why did Modi not praise Navi Pillay?
Next Story