Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോടിയേരി...

കോടിയേരി ചിരിപ്പിക്കുന്നതാരെ​?

text_fields
bookmark_border
കോടിയേരി ചിരിപ്പിക്കുന്നതാരെ​?
cancel

2009ലെ പാർലമെൻറ്​ ​െതരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടതുപക്ഷമുന്നണി സ്ഥാനാർഥിക്ക് പി.ഡി.പി നേതാവ് അബ്​ദുന്നാസിർ മഅ്​ദനി പിന്തുണ പ്രഖ്യാപിച്ചത് സി.പി.ഐ വിവാദമാക്കിയ കാലം. അന്നൊരിക്കൽ സി.പി.എം നേതൃയോഗം കഴിഞ്ഞുവന്ന ഒരു സീനിയർ നേതാവ് ജൂനിയർ നേതാവിനോട് അത്ഭുതം കൂറിയ​െത്ര: 'ചങ്ങാതീ, നമ്മുടെ കൂട്ടത്തിലെ മതേതരക്കാരായ പലരും അകത്ത്​ എന്തൊരു വംശീയ, വിഭാഗീയവികാരം അമർത്തിപ്പിടിച്ചാണിരിക്കുന്നത്​!'എന്ന്​. കേരളത്തിലെ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ മാർക്​സിസ്​റ്റ്​ പാർട്ടിയുടെ അകത്തുള്ളവർക്ക് വർഗപരം വിട്ട് വർഗീയത അറിയാതെ തികട്ടിവരുന്നതെന്തുകൊണ്ട്​ (മലപ്പുറത്തെ മുസ്​ലിംകുട്ടികളുടെ മിന്നുന്ന എസ്.എസ്.എൽ.സി ജയത്തിൽ സംശയിച്ചും കേരളത്തെ മുസ്​ലിംഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിതശ്രമമെന്ന്​ ആശങ്കിച്ചും മുതിർന്ന നേതാവ്​ വി.എസ്. അച്യുതാനന്ദ​ൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഉദാഹരണം) എന്ന ഒരു സാധാരണ മുസ്​ലിമി​െൻറ സംശയത്തിന് നിവാരണമായാണ് സഖാവ് ഇക്കാര്യം പറഞ്ഞത്.

സി.പി.എമ്മി​െൻറ ശക്തമായ ഫാഷിസ്​റ്റുവിരുദ്ധ നിലപാടുകളെ പ്രത്യാശയോടെ നോക്കിക്കാണുന്നതിനിടയിലും വിവിധ സന്ദർഭങ്ങളിൽ ഉയർന്നു വന്ന സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് സി.പി.എം നേതാക്കളിൽ ചിലർ പിന്നീടും നിർലോഭം വർഗീയ, ഭീകരവാദ, തീവ്രവാദാരോപണങ്ങൾ നടത്തുന്നതും അത്​ കമ്യൂണിസ്​റ്റ്​ സമഗ്രാധിപത്യ രാഗത്തിലുള്ള ഹിന്ദുത്വ, മുതലാളിത്ത പാരഡിയായിത്തീരുന്നതും കാണുമ്പോൾ പണ്ട് സഖാവ് പറഞ്ഞത് ഓർക്കും. യു.ഡി.എഫിനും കേരളത്തിനും മുന്നറിയിപ്പു നൽകി കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ നടത്തിയ വാർത്തസ​േമ്മളനത്തിലെ വർത്തമാനങ്ങൾ കേട്ടപ്പോഴും അതുതന്നെ ഒാർമയിലെത്തി​.

''കോ​ൺഗ്രസ്​ എല്ലാകാലത്തും സ്വീകരിച്ചുവന്ന മതേതരത്വ കാഴ്​ചപ്പാട്​ മുസ്​ലിംലീഗിനു മുന്നിൽ അടിയറ​വെക്കുകയാണ്... ഇത്​ കോൺഗ്രസിന്​ അകത്തുള്ളവർ പരിശോധന വിധേയമാക്കണം. യു.ഡി.എഫിനെ ഇത്ര കാലം നയിച്ചത്​ ഉമ്മൻ ചാണ്ടി-കുഞ്ഞാലിക്കുട്ടി-കെ.എം. മാണി ഇവരായിരുന്നു. ഇന്നതു മാറി രമേശ്​ ചെന്നിത്തല, യു.ഡി.എഫി​െൻറ നേതൃത്വത്തെ എം.എം. ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ ഇവരെ ഏൽപിച്ചിരിക്കുകയാണ്​. ഇതി​െൻറ പ്രത്യാഘാതം കോൺഗ്രസ്​ നേതൃത്വം ആലോചിക്കണം''- ഇങ്ങനെ പോകുന്നു കോടിയേരിയുടെ തീട്ടൂരങ്ങൾ. കോറസ്​ പാടാൻ അങ്ങ്​ ബിഹാറിൽ സംഘ്​പരിവാർ നേതാവ്​ മുഖ്​താർ അബ്ബാസ്​ നഖ്​വിയും വക്​താവ്​ ടോം വടക്കനും കോടിയേരിക്ക്​ കൂ​െട്ടത്തിയതാണ്​ ഏറ്റവും പുതിയ വാർത്ത.

കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ 'ജിഹാദി' ചരിതം

ഇന്ത്യൻ കമ്യൂണിസ്​റ്റ്​ പാർട്ടി രൂപവത്​കരണത്തി​െൻറ നൂറാം വാർഷികാഘോഷത്തിലാണ്​ സി.പി.എം സെക്രട്ടറിയുടെ ഇൗ ഗമണ്ടൻ ഗുണ്ട്​​. ഇന്ത്യൻ കമ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ തുടക്കമിട്ടത്​ 1920 ഒക്​ടോബർ 17ന്​ താഷ്​കൻറിലാണ് എന്ന്​ സി.പി.എമ്മും അതല്ല, 1925 ഡിസംബർ 26ന്​ കാൺപുരിൽ രൂപവത്​കരണം നടന്ന നാളാണ്​ യഥാർഥ ജനനത്തീയതി എന്ന്​ സി.പി​.​െഎയും തമ്മിലുള്ള തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല​. ഇന്ത്യൻ കമ്യൂണിസ്​റ്റ്​​പാർട്ടി പിറവി താഷ്‌കൻറിലാ​െണന്ന വാദത്തിൽ ചില അപകടങ്ങളുണ്ടെന്നാണ്​ സി.പി.​െഎ നേതാവ്​ ബിനോയ്​ വിശ്വം എം.പിയുടെ പക്ഷം.

അദ്ദേഹം നിരൂപിച്ചതെന്തായാലും താഷ്​കൻറിലെ കമ്യൂണിസ്​റ്റ്​ രൂപവത്​കരണ കഥ അത്യന്തം ഉദ്വേഗഭരിതമാണ്​. കേരളത്തിൽനിന്നുപോലും യമനിലേക്കും അഫ്​ഗാനിലേക്കും സായുധപോരാട്ട ജിഹാദിനായി വഴിതെറ്റിയ യുവാക്കൾ ദേശാടനം (ഹിജ്​റ) ചെയ്യുന്ന െഎ.എസ്​ ഭീകരതയുടെ കാലത്ത്​, ​േകരള ​പൊലീസ്​ മുതൽ എൻ.​െഎ.എ വരെ മാവോവാദി, അൽഖാഇദ, തീവ്രവാദിവേട്ടയും ഏറ്റുമുട്ടലും കൊണ്ട്​ സംഭവബഹുലമാക്കിയ പിണറായി മന്ത്രിസഭയുടെ കമ്യൂണിസ്​റ്റ്​ ഭരണിത കേരളത്തിലിരുന്ന്​ ഇന്ത്യൻ കമ്യൂണിസത്തി​െൻറ ചരിത്രം വായിക്കുക അതിവിസ്​മയാനുഭവം തന്നെ​. വിപ്ലവതീവ്രവാദത്തി​െൻറ, അ​േധാലോക സാഹസികജീവിതത്തി​െൻറ, ഒളിപ്പോരി​െൻറ, സൈനികപരിശീലനത്തി​െൻറ, ആയുധക്കടത്തി​െൻറ, ബ്രിട്ടീഷ്​സാമ്രാജ്യത്വത്തെ സൗകര്യാനുസൃതം വാഴ്​ത്തിയും വീഴ്​ത്തിയുമുള്ള അടവുനയങ്ങളുടെ കിടിലൻ കഥകളാണു മുഴുക്കെ.

സി.പി.​എം 17ാം കോൺഗ്രസ്​ നിയോഗിച്ച ചരിത്രകമീഷൻ തയാറാക്കിയ ഇന്ത്യൻ കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനചരിത്രത്തി​​െൻറ ആദ്യ സഞ്ചികയിൽ ഇന്ത്യൻ കമ്യൂണിസത്തിന്​ ബീജാവാപം നൽകിയ 'ജിഹാദികളു'ടെയും 'മുഹാജിറുകളു'ടെയും കഥ പറയുന്നുണ്ട്​. 'സത്യത്തിൽ ആദ്യകാല കമ്യൂണിസ്​റ്റ്​ സംഘാടകരിൽ പലരും രാഷ്​ട്രീയജീവിതം ആരംഭിക്കുന്നത്​ ഖിലാഫത്തികളോ മുഹാജിറുകളോ ആയിട്ടാണ്​...ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിനെതിരായ സമരം ത്വരിതപ്പെടുത്തുന്നതിന്​ 18,000 മുഹാജിറുകൾ ഇന്ത്യ വിട്ടു. കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തി​െൻറ ആദ്യകാല ധാരകളിൽ ഒന്ന്​ മുഹാജിർ പ്രസ്​ഥാനമാണ്''(സഞ്ചിക ഒന്ന്​, പേജ്​ 49). ബ്രിട്ടീഷ്​ സാമ്രാജ്യത്വം റൗലറ്റ്​ ആക്​ടിലൂടെ നിയമപരമായും ജാലിയൻ വാലാബാഗ്​ കൂട്ടക്കൊലയിലൂടെ കായികമായും ഇന്ത്യയിലെ വിമോചനപോരാളികളെ നേരിടാൻ ശ്രമിച്ചപ്പോൾ ഏതുവി​േധനയും സ്വാതന്ത്ര്യം വേണമെന്ന്​ കാംക്ഷിച്ച അവരിൽ പ്രബലമായൊരു വിഭാഗം ബ്രിട്ടീഷിനെതിരായ ഫലപ്രദമായ സായുധപോരാട്ട 'ജിഹാദി'നുവേണ്ടി അഫ്​ഗാനിസ്​താനിലെ ഗാസി അമാനുല്ല ഖാ​െൻറ ക്ഷണം സ്വീകരിച്ചു ദേശാടനം (ഹിജ്​റ)ചെയ്​തു.

ഇൗ ആവേശകരമായ കഥ 'ഖിലാഫത്തി'യിൽ നിന്ന്​ കമ്യൂണിസ്​റ്റ്​ നേതാവായി​ മാറിയ ഷൗക്കത്ത്​ ഉസ്​മാനി Peshawar to Mosco: Leaves from an Indian Muhajireen's diary' എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്​. അഫ്​ഗാനിലെത്തിയ മുഹാജിറുകളെ ജബലുസ്സീറയിൽ താമസിപ്പിച്ചെങ്കിലും ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിനെതിരെ കോപ്പുകൂട്ടാനെത്തിയവർ സംതൃപ്​തരായില്ല. ഉസ്​മാനിയുടെ ടീം പിന്നെയും ദുഷ്​കരമായ പലായനം തുടർന്ന്​ തുർകിസ്​താനിലെത്തി. സോവിയറ്റ്​ റഷ്യയിൽ സാർഭരണം നീങ്ങി ഒക്​ടോബർ വിപ്ലവം ജയിച്ചുനിൽക്കെ, അതാണ്​ സുരക്ഷിതമായ മണ്ണെന്ന്​​ തോന്നി അവരിൽ കുറെപേർ അവിടെ തങ്ങി. താഷ്​കൻറിലെത്തിയ ഉസ്​മാനിയുടെ മുഹാജിർ ടീമിനായി റഷ്യ 'ജുൻദുല്ലാഹ്​' (അല്ലാഹ്​ സേന) എന്ന പേരിൽ ഒരു സൈനികപരിശീലന സ്​കൂൾ തുറന്നു. പ്രത്യയശാസ്​ത്രം പഠിക്കാൻ ഉസ്​മാനിയടക്കം ഏതാനും പേരെ മോസ്​കോയിലെ പാർട്ടി കലാശാലയിലേക്കും വിട്ടു.

ബർകത്തുല്ല മുതൽ കെ.ടി ജലീൽ വരെ

അക്കാലത്ത്​ കമ്യൂണിസ്​റ്റ്-ഇസ്​ലാം പാരസ്​പര്യം പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പാഠപുസ്​തകങ്ങളായിരുന്നു മൗലവി ബർകത്തുല്ല ഭോപാലിയുടെ 'ഇസ്​ലാമും സോഷ്യലിസവും', 'ബോൾഷെവിസവും ഇസ്​ലാമിക രാഷ്​ട്രവും' തുടങ്ങിയ കൃതികൾ. 1919-20 കാലത്ത്​ മോസ്​കോയിലെത്തിയ മുസ്​ലിം പണ്ഡിതപ്രമുഖരിലൊരാളായിരുന്ന മൗലവി ബർകത്തുല്ല സോവിയറ്റ്​ പത്രം 'ഇസ്​വെസ്​തിയ'ക്കു നൽകിയ അഭിമുഖത്തിൽ അക്കാലത്തെ മുസ്​ലിംപണ്ഡിതരുടെ നിലപാട്​ തുറന്നു പറഞ്ഞു: ''ഞാൻ കമ്യൂണിസ്​റ്റോ​ സോഷ്യലിസ്​റ്റോ അല്ല, ഏഷ്യയിൽ നിന്ന്​ ബ്രിട്ടീഷുകാരെ തൂത്തെറിയുക എന്നതാണ്​ എ​െൻറ ഇപ്പോഴത്തെ രാഷ്​ട്രീയപരിപാടി. ഏഷ്യയിലെ യൂറോപ്യൻമുതലാളിത്ത ആധിപത്യത്തി​​െൻറ ബദ്ധവൈരിയാണ്​ ഞാൻ. അതിനാൽ ഇൗയൊരു ലക്ഷ്യത്തിനുവേണ്ടി എനിക്കും കമ്യൂണിസ്​റ്റുകൾക്കും പൂർണ അനുരഞ്​ജനമാവാം''.

ഇ​ങ്ങനെ ഇസ്​ലാമികരാഷ്​ട്രം, സാർവദേശീയ (പാൻ) ഇസ്​ലാം, ഹിജ്​റ, ജിഹാദ്​ എന്നീ തത്ത്വസംഹിതകളിൽനിന്നും അതിനെ പിന്തുടർന്ന മുസ്​ലിംപണ്ഡിത ബൗദ്ധികനിരയിൽനിന്നും മുതൽക്കൂട്ടി കെട്ടിയുയർത്തിയ പാർട്ടിയുടെ നൂറാം ആണ്ടറുതി കൊണ്ടാടുന്ന മുഹൂർത്തത്തിൽ തന്നെ ഇൗ പരികൽപനക​െളയൊക്കെ ഭീകരവത്​കരിക്കുന്ന തമാശക്കു പാർട്ടി സെക്രട്ടറി മുതിരുന്നത്​ ആരെ ചിരിപ്പിക്കാനാണ്​? ബർകത്തുല്ല ഭോപാലി പറഞ്ഞ ഇസ്​ലാമി​െൻറ സമഗ്ര, സാർവലൗകികവീക്ഷണം പുലർത്തുന്ന സംഘടനക​ൾ ആശയപരമായി ഇടതുപക്ഷത്തോട്​ ചേർന്നുനിൽക്കാറുണ്ട്​.

ഷൗക്കത്ത്​ ഉസ്​മാനി, ബർകത്തുല്ല ഭോപാലി

അതു കമ്യൂണിസ്​റ്റുകൾക്കു മനസ്സിലാകുകയും ചെയ്യും. മു​​െമ്പാരിക്കൽ ഇടതുപക്ഷത്തിന്​ ജമാഅത്തെ ഇസ്​ലാമി വോട്ടുചെയ്യാൻ തീരുമാനിച്ചപ്പോൾ ഇൗ ലൈൻ പറഞ്ഞാണ്​​​ അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അവരെ നിലപാടുള്ള പ്രസ്​ഥാനമെന്നു ശ്ലാഘിച്ചത്​.

മാത്രമല്ല, ഇസ്​ലാമി​െൻറ ഇൗ വിപ്ലവരാഷ്​ട്രീയമുഖം അനാവരണം ചെയ്യുന്ന മന്ത്രി കെ.ടി ജലീലി​െൻറ 'മലബാർ കലാപം: ഒരു പുനർവായന' എന്ന കൃതിക്ക്​ ഉജ്വലമായ അവതാരികയും കുറിച്ചിട്ടുണ്ട്​ പിണറായി. ''മതവും വിശ്വാസവും ഒരു ജനതയെ പ്രത​ിലോമകാരികളാക്കു​േമ്പാഴാണ്​ അവ എതിർക്കപ്പെടേണ്ടിവരുക. മറിച്ച്​, ഒരു ജനതയെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ പോരാട്ടങ്ങൾക്ക്​ സജ്ജമാക്കാൻ മതാശയങ്ങൾ ഉൾപ്രേരണയാകുന്നെങ്കിൽ വിശ്വാസ​ങ്ങളുടെ ആ പുരോഗമനസ്വഭാവത്തെ ശ്ലാഘിക്കേണ്ടതു തന്നെ.

മതങ്ങളുടെ ഇത്തരം വിപ്ലവ, ഇടതുപക്ഷമുഖം തന്നെയാണ്​ സാമ്രാജ്യത്വശക്​തികളുടെ സാമ്പത്തിക-സാംസ്​കാരികാധിനിവേശം ശക്തിപ്പെടുന്ന വർത്തമാനകാലത്തും ഉയർത്തിപ്പിടിക്കേണ്ടതായിട്ടുള്ളത്​'' (പേജ്​ 203) എന്ന്​ കുറിക്കുന്ന മന്ത്രിയെ വിട്ടാണ്​ വെറുംആരോപണവുമായി മറ്റുള്ളവരുടെ പിറകെ കൂടുന്നത്​. 'കലാപത്തി​െൻറ പ്രത്യയശാസ്​ത്രഭൂമിക'യും 'പറയാനുള്ളത്​' എന്ന സ്വന്തം നിലപാട്​ പറയുന്ന അധ്യായവും വിവരിക്കുന്നതി​നപ്പുറമുള്ള ഇസ്​ലാമി​െൻറ രാഷ്​ട്രീയവിപ്ലവമുഖമൊന്നും മലയാളത്തിലാരും പറയുന്നില്ല.

ഇതൊന്നും ഇപ്പോഴത്തെ സെക്രട്ടറിക്കും അറിയാതെയല്ല. 'ഇന്ത്യയുടെ മോചനം ഇസ്​ലാമിലൂടെ' കിനാവുകണ്ടതാരെന്ന്​ അതിനുവേണ്ടി പ്രസംഗിച്ചുനടന്ന സ്വന്തം മന്ത്രിയോട്​ ചോദിച്ചാൽ മതിയല്ലോ. ഇപ്പോൾ അപകടമാക്കിത്തള്ളുന്നവരുടെയൊക്കെ വോട്ടുവാങ്ങാൻ കഴിഞ്ഞ നിയമസഭ​ തെരഞ്ഞെടുപ്പുവരെ വിവിധയിടങ്ങളിൽ കയറിയിറങ്ങിയ ക്യാപ്​സൂളുകളും അദ്ദേഹത്തി​ന്​ ലഭ്യമാവാതെ വരില്ല. അതിനൊന്നും നിൽക്കാതെ മാണിപുത്ര​െൻറ പാർട്ടിയെ കൈയിൽ കിട്ടിയ സന്തോഷത്തിൽ തുടർഭരണ സ്വപ്​നത്തിന്​ ഗതിവേഗം കൂടിയെന്ന കണക്കുകൂട്ടലി​െൻറ അർമാദത്തിലാണ്​ പാർട്ടി സെക്രട്ടറിയുടെ ഇൗ ഉദീരണങ്ങൾ.

ഖുശ്​വന്ത്​ സിംഗും സി.ജെ തോമസും ചൂണ്ടിയത്

സ്വപ്​നങ്ങൾക്കു പിറകെ തുള്ളിച്ചാടി കണക്കിൽ പിഴച്ചു കമ്യൂണിസ്​റ്റുകൾ വീണ കഥ ഖുശ്​വന്ത്​സിങ്​ പറയുന്നുണ്ട്​്​. സ്വാതന്ത്ര്യശേഷം അധികാരം തങ്ങളുടെ കൈയിൽ വന്നുചേരും എന്നു കണക്കുകൂട്ടി 1939നും 1945നും ഇടക്കുള്ള രണ്ടാം ലോകയുദ്ധ കാലത്ത്​ കോൺഗ്രസ്​ നേതാക്കൾ ജയിലിൽ കിടന്നപ്പോൾ ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തെ പിന്തുണച്ച്​ കമ്യൂണിസ്​റ്റുകൾ ശക്തി സമാഹരിച്ചു. എന്നാൽ, യുദ്ധം കഴിഞ്ഞ്​ കോൺഗ്രസ് ​നേതാക്കൾ ജയിൽമോചിതരായപ്പോൾ ജനത അവരെ പിന്തുണച്ചു. ബ്രിട്ടീഷുകാരെ സഹായിച്ച കുലംകുത്തികളായി കമ്യൂണിസ്​റ്റുകളെ അകറ്റിനിർത്തുകയും ചെയ്​തെന്ന്​​ ഖുശ്​വന്ത്​ എഴുതുന്നു​.

മുസ്​ലിംനേതാക്കളെ മാത്രം ഉയർത്തിക്കാട്ടി കോൺഗ്രസിനെയും യു.ഡി.എഫിനെയും 'പുലി വരുന്നേ' മട്ടിൽ പേടിപ്പിക്കുന്ന മാർക്​സിസ്​റ്റു പാർട്ടി സെക്രട്ടറിയുടെ വംശീയവാക്കുകൾ കേൾക്കു​േമ്പാൾ മലയാളത്തി​െൻറ പ്രിയ എഴുത്തുകാരൻ സി.ജെ. തോമസി​െൻറ മുന്നറിയിപ്പ്​ ശ്രദ്ധേയമായി തോന്നി:

''ആദർശധീരതയില്ലാത്ത സോഷ്യലിസ്​റ്റുകാർ ഫാഷിസ്​റ്റായിത്തീരാൻ സമയമധികം വേണ്ട. ഇന്ത്യയിലിന്ന്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​ അതുതന്നെയാണ്​. ഒരു വശത്ത്​ അവർ സ്വയം ഫാഷിസ്​റ്റായിത്തീരുക, മറുവശത്ത്​ ഗവൺമെൻറിനെയും പൊതുജനങ്ങളെയും ഫാഷിസ്​റ്റ്​ മനോഭാവത്തിലേക്ക്​ പിടിച്ചുതള്ളുക. ഇതാണ്​ നമ്മുടെ കമ്യൂണിസ്​റ്റുകൾ ചെയ്​തുകൊണ്ടിരിക്കുന്നത്​. മതത്ത​ി​െൻറയും ജാതിയുടെയും അന്തരീക്ഷത്തിൽ വളർന്ന ഒരു ജനതക്ക്​ അന്ധമായ അനുസരണത്തി​െൻറയും ശൂന്യമായ നിഷേധത്തി​െൻറയും ആത്മാവുണ്ടായിരിക്കും. ആ മണ്ണിലാണ്​ നമ്മുടെ സോഷ്യലിസ്​റ്റുകൾ അവരുടെ കൃഷി നടത്തുന്നത്​. മുളച്ചുവരുന്നത്​ ഗോൾവൽക്കറുടെ കമ്യൂണിസം'' (ധിക്കാരിയുടെ കാതൽ പേജ്​: 30).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri BalakrishnanCPM
News Summary - who makes kodiyeri laugh article
Next Story