കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവങ്ങൾക്കിടയിലും പൊതുതെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെ ന്ന് നാം ഇപ്പോഴും ചോദിക്കുന്നുണ്ടെങ്കിൽ അതിെൻറ അർഥം രാജ്യം ഇതിനകം പരാജയപ്പെട്ട ുകഴിഞ്ഞെന്നാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ നരേന്ദ്ര മോദി കളമൊഴിയുമെന്ന് നമുക്ക് അനുമാനിക്കാം. സ്വന്തംനിലയിൽ 272 സീറ്റ് നേടാൻ ബി.ജെ.പിക്ക് കഴിയില്ല എന്നതാണ് ഇതിെൻറ താത്ത്വിക വിശകലനം. അടുത്ത സർക്കാറിനെ ആരു നയിച്ചാലും രാജ്യത്തെ സദ്വൃത്തമായ പാതയില േക്ക് തിരിച്ചുകൊണ്ടുപോകാൻ കഴിയുമോ എന്നതാണ് ചോദ്യം. ശരിയായ പാത എന്നതിനു പകരം സദ്വൃത്തമായ പാത എന്ന് മനഃപൂർവംതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. കാരണം, നാം സ്വയം ഒഴിവാക്കുന്നതുവരെ ഇത്തരമൊരു പാത നമ്മിൽനിന്ന് എടുത്തുകളയാൻ കഴിയില്ല.
നാം ശരിയായ പാതയിലാണോ എന്നതാണ് ചോദ്യം. നമ്മുടെ േഡ്രായിങ് മുറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അഞ്ചു വർഷംകൂടി തൂക്കേണ്ടതുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുന്നതിനെ ഒരു നിലക്കും പ്രതിരോധിക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അത് അംഗീകരിക്കേണ്ടതുള്ളൂ. ട്രെയിനിൽ സഹയാത്രികനായ ഇതരമതസ്ഥനെ ഭർത്സിക്കുന്നത് കാണാതിരിക്കാൻ പുറത്തേക്ക് നോക്കിയിരിക്കേണ്ട അവസ്ഥ നമുക്കുണ്ടോ? അല്ലെങ്കിൽ കൊച്ചുകുട്ടികളുടെ ഭക്ഷണപ്പൊതിയിൽപോലും ഗോമാംസമുണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കേണ്ട അവസ്ഥയാണോ? സത്യത്തിൽ ഇതല്ല സ്ഥിതി. നമുക്ക് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാനാവും. ഇനി ജനങ്ങൾക്ക് ഇതൊക്കെയാണ് വേണ്ടതെങ്കിൽ തെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും അധിക്ഷേപിക്കേണ്ടതില്ല.
ബി.ജെ.പി പരാജയപ്പെടുകയാണെങ്കിൽ രാഹുൽ ഗാന്ധിയെയോ മായാവതിയെയോ മമത ബാനർജിയെയോ പ്രധാനമന്ത്രിയാക്കുന്നതിലുള്ള ആത്മാർഥതയെ ചോദ്യംചെയ്യുന്നില്ല. എന്നാൽ, എന്തെങ്കിലും മാറ്റം വരുത്താൻ അവരെ നാം അനുവദിക്കുമോ എന്നതാണ് പ്രശ്നം. പ്രസക്തമായ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനായി തെൻറ എളിയ പശ്ചാത്തലത്തെ ഉയർത്തിക്കാട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രധാനമന്ത്രിയെ വീണ്ടും സ്വീകരിക്കാൻ നാം തയാറാവേണ്ടതുണ്ടോ? ഈ വിഷയത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ‘ഹിന്ദുസ്ഥാൻ ടൈംസി’ലെ സുനേത്ര ചൗധരിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് പരിശോധിക്കാം. അദ്ദേഹത്തിെൻറയും മോദിയുടെയും വിനയത്തെക്കുറിച്ചായിരുന്നു ചോദ്യം. സിങ് പറയുന്നത് ഇങ്ങനെ: ‘‘സ്വയം ഊതിവീർപ്പിക്കുന്നതിനുള്ള ഉപകരണമായി വിനയത്തെ മാറ്റരുത്. അവസരങ്ങൾ ഉണ്ടാക്കുന്നതിനും ശാക്തീകരണത്തിനുമായി കഴിഞ്ഞ 70 വർഷത്തെ വിവിധ സർക്കാറുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ ഇന്ന് എന്താണോ അത് സാധ്യമാക്കിയതിലും അവർക്ക് പങ്കുണ്ട്. മോദിയുടെ കാര്യവും അങ്ങനെതന്നെ. അസ്ഥിരതയും വിഭജനവും ഒഴിവാക്കുന്നതിന് നമ്മുടെ എളിമ എന്തെങ്കിലും ചെയ്തോ എന്നതാണ് ചോദ്യം.’’
‘ഹാർവാഡിനെതിരെ കഠിന പരിശ്രമം’ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി പ്രതികരിച്ചു: ‘‘ഹാർവാഡിലും ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പോകുന്നവർ പരിശ്രമശാലികളല്ലെന്നാണോ ബി.ജെ.പി കരുതുന്നത്. താഴെക്കിടയിൽനിന്ന് ഉയർന്ന പദവികൾ കൈയെത്തിപ്പിടിക്കാൻ വിദ്യാഭ്യാസം ജനങ്ങളെ സഹായിക്കും.’’
പല പ്രമുഖ വ്യക്തികളും താഴേക്കിടയിൽനിന്ന് ഉയർന്നുവന്നത് അക്കാദമിക നൈപുണ്യംകൊണ്ടാണെന്ന് മൻമോഹൻ സിങ് ചൂണ്ടിക്കാട്ടുന്നു. സാവിത്രിഭായ് ഫൂലെ, ഡോ. ബി.ആർ. അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ്, ലാൽ ബഹദൂർ ശാസ്ത്രി, ഹോമി ജഹാംഗീർ ഭാഭാ, ഡോ. ഹർഗോവിന്ദ് ഖുറാന, ഡോ. കെ.ആർ. നാരായണൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരെ ഇദ്ദേഹം എടുത്തുകാട്ടുന്നുണ്ട്.
എന്നാൽ, പാകിസ്താനിൽ ബോംബ് വർഷിച്ചുകൊണ്ട് രാജ്യതാൽപര്യം സംരക്ഷിക്കുന്നതിൽ ഊറ്റംകൊള്ളുന്ന ഒരു പ്രധാനമന്ത്രിയെ ചൂണ്ടിക്കാട്ടാൻ മൻമോഹൻ സിങ്ങിനെപ്പോലെ ഉന്നതനായ ഒരു വ്യക്തി വേണമെന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മധ്യത്തിലാണ് രാജ്യത്തിെൻറ കാവൽക്കാരൻ ഇറാനിൽനിന്ന് എണ്ണ വാങ്ങുകയിെല്ലന്ന് അമേരിക്കക്ക് മുമ്പാകെ ഉടമ്പടി ചെയ്തത്. രാജ്യത്തിെൻറ പരമാധികാരമാണ് അടിയറ വെക്കപ്പെടുന്നത്. രാജ്യത്തിെൻറ പട്ടിണി മാറ്റാൻ സാമ്പത്തിക വളർച്ച രണ്ടക്കമാകൽ നിർബന്ധമാണെന്ന് നാം ഒരിക്കൽ കരുതിയിരുന്നു. എന്നാൽ, നമ്മുെട സ്ഥിതിയെന്ത്? നരേന്ദ്ര മോദിക്കെതിരെ തകർപ്പൻ വിജയം നേടിയെങ്കിൽ മാത്രമേ നമ്മുടെ രാജ്യത്തെ സദ്വൃത്തമായ ഒരു പാതയിലേക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളൂ.